Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ജയ്‌ഷെ ഭീകരവേട്ട തുടങ്ങാൻ ലിസ്റ്റ് തയ്യാറാക്കി സൈന്യം; കമ്രാന്റെ അനുയായികളായ നാല്പതോളം പേർ കാശ്മീരിൽ ഒളിച്ചു താമസിക്കുന്നതായി സൂചന; ഓരോരുത്തരെയായി കണ്ടെത്തി ഇല്ലാതാക്കാൻ പഴുതടച്ച സെർച്ചുകൾ തുടങ്ങി; സ്ഥിരമായി നുഴഞ്ഞുകയറുന്ന മേഖലകളിൽ പ്രത്യേക നിരീക്ഷണം; കരസേനയ്ക്ക് എതിരെ തിരിച്ചടി ഉണ്ടായാൽ ഉടൻ ഇടപെടാൻ ഫൈറ്റർ ജെറ്റുകൾ റെഡിയാക്കി എയർഫോഴ്‌സും; പ്രഖ്യാപിച്ചതു പ്രകാരം 'ഓപ്പറേഷൻ ക്‌ളീൻ കാശ്മീർ' ആദ്യഘട്ടം തുടങ്ങി ഇന്ത്യൻ സേന

ജയ്‌ഷെ ഭീകരവേട്ട തുടങ്ങാൻ ലിസ്റ്റ് തയ്യാറാക്കി സൈന്യം; കമ്രാന്റെ അനുയായികളായ നാല്പതോളം പേർ കാശ്മീരിൽ ഒളിച്ചു താമസിക്കുന്നതായി സൂചന; ഓരോരുത്തരെയായി കണ്ടെത്തി ഇല്ലാതാക്കാൻ പഴുതടച്ച സെർച്ചുകൾ തുടങ്ങി; സ്ഥിരമായി നുഴഞ്ഞുകയറുന്ന മേഖലകളിൽ പ്രത്യേക നിരീക്ഷണം; കരസേനയ്ക്ക് എതിരെ തിരിച്ചടി ഉണ്ടായാൽ ഉടൻ ഇടപെടാൻ ഫൈറ്റർ ജെറ്റുകൾ റെഡിയാക്കി എയർഫോഴ്‌സും; പ്രഖ്യാപിച്ചതു പ്രകാരം 'ഓപ്പറേഷൻ ക്‌ളീൻ കാശ്മീർ' ആദ്യഘട്ടം തുടങ്ങി ഇന്ത്യൻ സേന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കഴിഞ്ഞദിവസം പ്രഖ്യാപിച്ചതുപോലെ തന്നെ കാശ്മീരിൽ ഇന്ത്യൻ സൈന്യം പണിതുടങ്ങി. തോക്കെടുത്താൽ ഇനി മരണമാണെന്നും ഉടൻ കീഴടങ്ങണമെന്നും യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടെന്നും താഴ്‌വരയിലെ ഭീകരരോട് കഴിഞ്ഞ ദിവസമാണ് സൈന്യം വ്യക്തമാക്കിയത്. ചിനാർ കോർ മേധാവിയായ കെജെഎസ് ധില്ലനാണ് രാഷ്ട്രത്തിന് വേണ്ടി പ്രഖ്യാപിക്കുന്നു എന്നു പറഞ്ഞുകൊണ്ട് ഇത്തരമൊരു അന്ത്യശാസനം പത്രസമ്മേളനത്തിലൂടെ നൽകിയത്.

അതിന് പിന്നാലെ കാശ്മീരിലെ എല്ലാ ഭീകരരുടേയും ലിസ്റ്റ് തയ്യാറാക്കി തുടങ്ങിയിരിക്കുകയാണ് സേന. ഇതോടൊപ്പം ഒളിത്താവളങ്ങൾ എന്ന് സംശയിക്കുന്ന സ്ഥലങ്ങളിലെല്ലാം പരിശോധനകളും കർശനമാക്കി. മക്കളെ തീവ്രവാദത്തിലേക്ക് ഇറക്കിവിടുന്ന അമ്മമാരോടും ഇനി അങ്ങനെ വിട്ടാൽ ദുഃഖിക്കേണ്ടിവരുമെന്ന് ധില്ലൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഏതായാലും കുറച്ചുകാലമായി ഭീകരവാദത്തിലേക്ക് ഇറങ്ങുന്ന കുട്ടികളുടെ എണ്ണം കുറവാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Stories you may Like

പുൽവാമ ആക്രമണത്തിന്റെ ആസൂത്രകനും ജയ്‌ഷെ തലവൻ മസൂർ അസദിന്റെ വലംകൈയുമായ കമ്രാൻ എന്ന അബ്ദുൾ റഷീദ് ഖാസിയെ കഴിഞ്ഞദിവസം കൊലചെയ്തതോടെ തന്നെ കശ്മീരിലെ ജയ്‌ഷെയുടെ തലയരിഞ്ഞുവെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. ഇനി ശേഷിക്കുന്ന വേരുകൾ കൂടെ ഇല്ലാതാക്കി താഴ്‌വരയെ ശുദ്ധീകരിക്കുന്നതിനാണ് സൈന്യത്തിന്റെ ശ്രമം.

ഇതിനായി ശക്തമായ നടപടികളാണ് സൈന്യം തുടങ്ങിയിരിക്കുന്നതെന്ന് റി്‌പ്പോർട്ടുകളിൽ പറയുന്നു. ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയെ പൂർണമായും ഇല്ലാതാക്കാനും അതിലേക്കുള്ള റിക്രൂട്ട്‌മെന്റുകൾ മുഴുവനായും തടയാനുമാണ് പദ്ധതി. ഇതിനായി ഒരു പക്ഷെ യുദ്ധത്തിനു പോലും മടിക്കില്ലെന്ന് സൈന്യം മുന്നറിയിപ്പും നൽകി. പാക്കിസ്ഥാനിൽ നിന്ന് ട്രെയിനിങ് നടത്തി എത്തുന്നവർക്ക് സംരക്ഷണം നൽകുന്നവർക്ക് എതിരെയും ശക്തമായ നടപടി ഉണ്ടാവും.

ഏതായാലും ജയ്‌ഷെ ഉന്മൂലനത്തിന്റെ ആദ്യപടിയായി ദക്ഷിണ കശ്മീരിൽ ഒളിവിൽ കഴിയുന്ന ജയ്ഷെ ഭീകരരുടെ ഹിറ്റ് ലിസ്റ്റ് തയാറാക്കിക്കഴിഞ്ഞു. ഇവരെ തിരഞ്ഞുപിടിച്ച് വധിക്കാനാണ് കരസേന ഒരുങ്ങുന്നത്. ഭീകരരുടെ നീക്കങ്ങൾ സംബന്ധിച്ച രഹസ്യ വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. ഇതിനായി പ്രദേശവാസികൾക്കിടയിൽ ചാരന്മാരെ നിയോഗിച്ചുകഴിഞ്ഞു. ഇനിയൊരു പുൽവാമ കാശ്മീരിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് അതിവേഗം തിരിച്ചടി നൽകാനാണ് സൈന്യത്തിന്റെ തീരുമാനം.

ബിഎസ്എഫും സി ആർ പി എഫും ചിനാർ കോറും ഒരുമിച്ചാണ് ഓപ്പറേഷൻസ് നിയന്ത്രിക്കുന്നത്. ഇത്തരത്തിൽ 'ഓപ്പറേഷൻ ക്‌ളീൻ കാശ്മീർ' പുരോഗമിക്കുമ്പോൾ അതോടൊപ്പം പുതുതായി ഭീകരവാദം പൊട്ടിമുളയ്ക്കില്ലെന്നും ഉറപ്പാക്കും. ഇതിനുള്ള മുന്നറിയിപ്പായാണ് ഇന്നലെ തോക്കെടുത്താൽ വെടിവച്ചുകൊല്ലുമെന്നു തന്നെ പ്രദേശത്തെ സൈനിക മേധാവി കൂടിയായ കമാൻഡർ ധില്ലൻ മുന്നറിയിപ്പ് നൽകിയത്.

എന്നാൽ ഇപ്പോഴും മഞ്ഞുവീഴ്ചയുടെ മറവിൽ നുഴഞ്ഞുകയറ്റം തുടരുന്നുണ്ടെന്ന സൂചനകളും വരുന്നുണ്ട്. പക്ഷേ, സൈന്യം അതീവ ജാഗ്രതയിലാണ്. കനത്ത മഞ്ഞുവീഴ്ച ഇല്ലാത്ത ഇടങ്ങളിലാണ് അതിർത്തി കടന്ന് ഭീകരരെ പാക് സൈന്യം കയറ്റിവിടുന്നത്. സാംബ, ഹിരാനഗർ, പത്താൻകോട്ട് വഴി ഭീകരരെത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഇവരെ കണ്ടെത്താനും ഇല്ലാതാക്കാനും പദ്ധതി തയ്യാറാക്കി. ഇനിയുള്ള നീക്കങ്ങളിൽ നാട്ടുകാരിൽ ചിലരുടെ പിന്തുണയും സൈന്യം ഉറപ്പാക്കും. കാശ്മീരിലെ വിഘടനവാദി നേതാക്കൾക്ക് സുരക്ഷ പിൻവലിച്ചത് നാട്ടുകാരിൽ ഒരു വിഭാഗത്തിന് സൈന്യത്തിൽ പ്രിയംകൂടാൻ കാരണമായിട്ടുണ്ട്. ഭീകരവേട്ടയിൽ ഇവരുടെ സേവനം സൈന്യം തേടുമെന്നാണ് ലഭിക്കുന്ന വിവരം.

ഇത്തരത്തിൽ പല തലങ്ങളിലായി നടത്തുന്ന നീക്കങ്ങളിലൂടെ കാശ്മീരിൽ പാക്കിസ്ഥാനെ സഹായിക്കുന്നവരുടെ പിന്തുണ പൂർണമായും ഇല്ലാതാക്കും. തിങ്കളാഴ്ച കൊല്ലപ്പെട്ട കൊടും ഭീകരൻ കമ്രാന്റെ നേതൃത്വത്തിൽ അറുപതോളം ഭീകരർ ദക്ഷിണ കശ്മീരിൽ ഒളിവിലുണ്ടെന്ന സൂചനകളുണ്ട്. ഇവരിൽ ചിലരെങ്കിലും സ്ഥലംവിട്ടുകാണുമെന്നും കരുതുന്നുണ്ട്.

 

എന്നാൽ കാശ്മീരിൽ ഉണ്ടെന്ന് കരുതുന്ന നാല്പതോളം പേരെ കണ്ടെത്തി ഇല്ലാതാക്കുകയാകും സൈന്യത്തിന്റെ ആദ്യ ദൗത്യം. ജെയ്ഷെ മുഹമ്മദ് അതിന്റെ നേതൃനിരയുടെ വിവരങ്ങൾ പുറത്തുവിടാറില്ല. പല ഓപ്പറേഷൻസും കഴിഞ്ഞാകും അതാരാണ് ചെയ്തതെന്നും മറ്റും അവകാശവാദം ഉന്നയിക്കുക. എന്നാലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സെർച്ച് മുന്നോട്ടു പോകുകയാണ്. വരും ദിവസങ്ങളിൽ പല കേന്ദ്രങ്ങളിലും ഭീകരർ ഒളിച്ചു താമസിക്കുന്ന സ്ഥലങ്ങളിൽ ആക്രമണം ഉണ്ടാകുമെന്നാണ് സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന.

പ്രദേശത്തെ ഫോണുകളെല്ലാം നിരീക്ഷണത്തിലാണ്. അതേസമയം, ഭീകരരിൽ ചിലർ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചും ജയ്‌ഷെ ആസ്ഥാനവുമായും ഐഎസ്‌ഐയുമായും ബന്ധപ്പെടുന്നു എന്ന സംശയം ശക്തമാണ്. ഇക്കാര്യവും പരിശോധിക്കുന്നു. ഇതിനായി ആധുനിക സാങ്കേതികസംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഭീകരരുടെ എണ്ണവും ഒളിച്ചിരിക്കുന്ന കൃത്യസ്ഥലവും അറിഞ്ഞശേഷം വ്്യക്തമായി നിരീക്ഷിച്ച് സൈന്യത്തിന് അപായം വരാത്തവിധം ഓപ്പറേഷൻ നടത്താനാണ് പദ്ധതി ഒരുക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP