Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒത്തുപിടിച്ചാൽ കോവിഡിനെയും തളയ്ക്കാം; വാക്‌സിൻ ഉത്പാദനവുമായി ഇന്ത്യൻ കമ്പനി; പ്രീക്ലിനിക്കൽ ഘട്ടത്തിലുംം മനുഷ്യരിലെ പരീക്ഷണത്തിലും വാക്‌സിൻ നൽകുന്നത് ശുഭപ്രതീക്ഷ; ഉത്പാദനം ഓക്‌സ്ഫഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച്; ഉദ്ദേശിച്ച ഫലം കിട്ടുകയും ദോഷകരമായ സൈഡ് ഇഫക്റ്റുകൾ ഇല്ലാതിരിക്കുകയും ചെയ്താൽ ആഘോഷിക്കാമെന്ന് പൂണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂണെവാല

ഒത്തുപിടിച്ചാൽ കോവിഡിനെയും തളയ്ക്കാം; വാക്‌സിൻ ഉത്പാദനവുമായി ഇന്ത്യൻ കമ്പനി;  പ്രീക്ലിനിക്കൽ ഘട്ടത്തിലുംം മനുഷ്യരിലെ പരീക്ഷണത്തിലും വാക്‌സിൻ നൽകുന്നത് ശുഭപ്രതീക്ഷ; ഉത്പാദനം ഓക്‌സ്ഫഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച്;  ഉദ്ദേശിച്ച ഫലം കിട്ടുകയും ദോഷകരമായ സൈഡ് ഇഫക്റ്റുകൾ ഇല്ലാതിരിക്കുകയും ചെയ്താൽ ആഘോഷിക്കാമെന്ന് പൂണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂണെവാല

മറുനാടൻ ഡെസ്‌ക്‌

പൂണെ: കോവിഡ് കാലത്ത് വാക്‌സിൻ നിർമ്മാണ കമ്പനികൾക്ക് തിരക്കൊഴിഞ്ഞിട്ടുനേരമില്ല. ലോകത്ത് ഏറ്റവും കൂടുതൽ അളവിൽ വാക്‌സിൻ ഉത്പാദിപ്പിക്കുന്ന കമ്പനികളിൽ ഒന്നായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കാര്യം പിന്നെ പറയാനില്ല. ഓക്‌സ്ഫഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഡ് വാക്സിൻ കാൻഡിഡേറ്റ്(സാധ്യതാ വാക്സിൻ) സാർസ് കോവ്-2 ബന്ധമുള്ള ന്യൂമോണിയ തടയാൻ ഫലപ്രദമാണെന്ന് കഴിഞ്ഞാഴ്ച കണ്ടെത്തിയിരുന്നു. ഈ വാക്‌സിന്റെ ഉത്പാദനം തുടങ്ങിയിരിക്കുകയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസ്ട്രാനൈക്കയുമായി സഹകരിച്ച് 'ChAdOx1 nCoV-19 എന്ന വാക്സിനാണ് ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചത്. കുരങ്ങുകളിൽ നടത്തിയ വാക്സിൻ പരീക്ഷണം മികച്ച ഫലം കണ്ടിരുന്നു. 1110 ഓളം മനുഷ്യരെ ഉൾപ്പെടുത്തിയ ക്ലിനിക്കൽ ട്രയലിലും ഈ വാക്സിൻ കാര്യക്ഷമമായി പ്രവർത്തിക്കുകയുണ്ടായി. തുടർന്നാണ് ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഉത്പാദനം ആരംഭിച്ചത്. ഡിഡബ്ല്യുവിന് നൽകിയ അഭിമുഖത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവായ അദാർ പൂണെവാല ഗവഷണത്തെ കുറിച്ച് വിശദീകരിക്കുന്നു.

വാക്സിൻ ഉത്പാദനത്തിലും ക്ലിനിക്കൽ പരീക്ഷണത്തിലും ഇന്ത്യയ്ക്ക് നിർണായകമായ പങ്കുവഹിക്കാൻ കഴിയും. ഒക്ടോബർ മാസത്തോടെ 40 ദശലക്ഷം ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സെറം പ്രതിവർഷം 1.5 ബില്ല്യൺ ഡോസ് വാക്സിനാണ് നിർമ്മിക്കുന്നത്. 165 രാജ്യങ്ങളിലേക്ക് ഏകദേശം 20 വാക്സിനുകൾ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ ഉത്പാദിപ്പിക്കുന്നു. ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാവുന്നതിന് മുൻപ് ഉത്പാദനം ആരംഭിച്ചതിനും അദാറിന് വിശദീകരണമുണ്ട്. വാക്സിൻ ഉത്പാദനത്തിന് തുടക്കം കുറിക്കാനും ആവശ്യത്തിന് ഡോസുകൾ ലഭ്യമാക്കാനും വേണ്ടി മാത്രമാണ് ഈ നടപടി. ഉത്പാദനം ആരംഭിച്ചെങ്കിലും സുരക്ഷിതവും ഫലപ്രദവും ആണെന്ന് ഉറപ്പിച്ചതിനുശേഷം മാത്രമേ വാക്സിൻ വിതരണം ആരംഭിക്കുകയുള്ളൂ. ഇന്ത്യയിൽ മനുഷ്യരിലെ പരീക്ഷണം ഈ മാസം ആരംഭിക്കും. വാക്‌സിൻ ഫലമുണ്ടാക്കുന്നുണ്ടോ, പ്രതിരോധ ക്ഷമത കൂട്ടുന്നുണ്ടോ, ദോഷകരമായ സൈഡ് ഇഫക്റ്റുകൾ ഉണ്ടോ എന്നൊക്കെയാണ് പരീക്ഷിക്കുന്നത്.

ലോകത്താകമാനം 100ഓളം സാധ്യതാ വാക്സിനുകൾ ഇപ്പോൾ വികസിപ്പിച്ചു വരികയാണ്. ഇതിൽ ആറോളം വാക്സിൻ മനുഷ്യരിലെ ആദ്യഘട്ടം പരീക്ഷണം പൂർത്തിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. 'ChAdOx1 nCoV-19 എന്ന വാക്സിൻ കോവിഡ് വൈറസ് ബാധയ്്‌ക്കെതിരെ പൂർണമായും ഫലപ്രദമെന്ന് തെളിഞ്ഞിട്ടില്ലെങ്കിലും, പ്രീക്ലിനിക്കൽ ഘട്ടത്തിനും മനുഷ്യരിലെ പരീക്ഷണത്തിലും പ്രതീക്ഷ നൽകിയതുകൊണ്ടാണ് സെറം അത് ഉത്പാദിപ്പിക്കാൻ മുൻകൈയെടുത്തതെന്ന് അദാർ പൂണെവാല പറഞ്ഞു.

ഓക്‌സഫഡ് വികസിപ്പിച്ചെടുത്ത ഈ വാക്‌സിൻ ഗുണം ചെയ്യുമെന്ന് നിരവധി സൂചകങ്ങളുണ്ട്. ഈ വാക്‌സിന്റെ സാങ്കേതിക വിദ്യ വിജയകരമായിരുന്നു. വാക്‌സിനും സുരക്ഷിതമായിരിക്കുമെന്നാണ് പ്രതീക്ഷ. വാക്‌സിൻ സൃഷ്ടിക്കാൻ കഴിഞ്ഞാൽ തന്നെ, ബില്യൻ കണക്കിന് ഡോസുകൾ വെല്ലുവിളിയാണ്. വില സാധാരണക്കാരന് താങ്ങാനാവും വിധമാക്കും. ഒരുമാസം 4 മുതൽ 5 ദശലക്ഷം വരെ ഡോസുകൾ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നു. പിന്നീട് വിജയമാണെങ്കിൽ ഒരുമാസം 10 ദശലക്ഷം ഡോസുകളും. ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ഐസിഎമ്മാറുമായും, ബയോടെക്‌നോളജി വകുപ്പുമായും സഹകരിച്ചാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. ലോകം സാധാരണ നിലയിലേക്ക് മടങ്ങാൻ കോവിഡിനെ തളയ്ക്കാനുള്ള വാക്‌സിൻ മാത്രമാണെന്നിരിക്കെ, ആര് ആദ്യം അത് സാധിക്കും എന്നുമാത്രമാണ് അറിയാനുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP