Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശുചിത്വമില്ലെന്ന് പറഞ്ഞ് അടപ്പിച്ച സ്‌പെൻസർ ജംഗ്ഷനിലെ ഇന്ത്യൻ കോഫീ ഹൗസ് എന്നെന്നേക്കുമായി പൂട്ടിക്കെട്ടാൻ ഗൂഢാലോചന; ഒന്നര ലക്ഷം ചെലവിട്ട് അറ്റകുറ്റപ്പണി പൂർത്തിയാക്കിയപ്പോൾ നിസ്സാര കാരണങ്ങൾ പറഞ്ഞ് തുറക്കുന്നതു നീട്ടിക്കൊണ്ടു പോകുന്നു; ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഓഫീസിന്റെ നടപടിയിൽ അമർഷം പുകയുന്നു

ശുചിത്വമില്ലെന്ന് പറഞ്ഞ് അടപ്പിച്ച സ്‌പെൻസർ ജംഗ്ഷനിലെ ഇന്ത്യൻ കോഫീ ഹൗസ് എന്നെന്നേക്കുമായി പൂട്ടിക്കെട്ടാൻ ഗൂഢാലോചന; ഒന്നര ലക്ഷം ചെലവിട്ട് അറ്റകുറ്റപ്പണി പൂർത്തിയാക്കിയപ്പോൾ നിസ്സാര കാരണങ്ങൾ പറഞ്ഞ് തുറക്കുന്നതു നീട്ടിക്കൊണ്ടു പോകുന്നു; ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഓഫീസിന്റെ നടപടിയിൽ അമർഷം പുകയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അറുപത് വർഷത്തോളം പഴക്കമുള്ള തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലെ ഇന്ത്യൻ കോഫീ ഹൗസ് പൂട്ടിക്കാൻ ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ നീക്കം. ഒരാഴ്ചക്കു മുമ്പ് നിസ്സാര കാരണങ്ങൾ പറഞ്ഞ് പൂട്ടിച്ച കോഫീ ഹൗസ് അന്യായമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി സ്ഥിരമായി അടപ്പിക്കാനാണ് നീക്കം.

ഒക്ടോബർ 20 ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിർദ്ദേശ പ്രകാരം പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ അടുക്കളയിലും പുറത്തുമുള്ള ചില തറയോടുകൾ പൊട്ടിക്കിടക്കുന്നതും കെട്ടിയത്തിനു മുകളിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന ഓടയും പരിശോധിച്ചു. അതുകൊണ്ട് വൃത്തിഹീനമാണ് പരിസരമെന്നും കണ്ടെത്തി. പ്രശ്നം പരിഹരിച്ച് റിപ്പോർട്ട് ചെയ്യാൻ നോട്ടീസും നൽകി. പരിശോധനയിൽ കേടായ ഭക്ഷ്യ വസ്തുക്കളോ ഭക്ഷണമോ അവർകണ്ടെത്തിയില്ലെങ്കിലും മാധ്യമങ്ങൾക്ക് അങ്ങനെ വാർത്തയും നൽകി.

ഉപഭോക്താക്കൾക്ക് ആർക്കും ഏതുസമയവും കയറി പരിശോധിക്കാവുന്ന തുറന്ന അടുക്കളയാണ് ഇവിടെയുള്ളത്. രണ്ടു ദിവസത്തിനുള്ളിൽത്തന്നെ ഒന്നര ലക്ഷത്തോളം രൂപ ചെലവിട്ട് കെട്ടിട ഉടമ ചെയ്യേണ്ട അറ്റകുറ്റപ്പണികൾ ഉൾപ്പടെ പൂർത്തിയാക്കി റിപ്പോർട്ട് നൽകി. ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയും പണി പൂർത്തിയാക്കിയതു റിപ്പോർട്ടു ചെയ്യുകയും ചെയ്തു. എന്നാൽ അതിന്റെ അടിസ്ഥാനത്തിൽ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കാതെ ഓരോ കാരണങ്ങൾ പറഞ്ഞ് തുറക്കുന്നതു നീട്ടിക്കൊണ്ടു പോകുകയാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഓഫീസ്.

സ്ഥാപനം പ്രവർത്തിക്കുന്നത് പാർക്കിങ് പ്രദേശത്താണെന്നനാണ് പുതിയ കണ്ടെത്തൽ. നഗരസഭയുടെ അനുമതിയോടെയാണ് ഇവിടെ കഴിഞ്ഞ ഇരുപത് വർഷമായി പ്രവർത്തിക്കുന്നത്. നഗരസഭയുടെ പരിശോധനയിൽ പാർക്കിംഗിനു പുറത്തുള്ള സ്ഥലമാണെന്ന് മുമ്പ് കണ്ടെത്തിയിട്ടുള്ളതാണ്. മാത്രമല്ല, കോടതിവിധിയെത്തുടർന്ന് ഉടമ അനുവദിച്ച സ്ഥലമാണിത്.

1958 മുതൽ പ്രവർത്തിച്ചുവന്ന കെട്ടിടം പൊളിച്ച് ഇപ്പോഴത്തെ ബഹുനില മന്ദിരം പണിയുന്നതിന് കോഫീ ഹൗസ് 22 വർഷം മുമ്പ് ഒഴിഞ്ഞുകൊടുത്തപ്പോഴുണ്ടാക്കിയ കരാർ പ്രകാരം താഴത്തെ നിലയിലായിരുന്നു അനുവദിക്കേണ്ടിയിരുന്നത്. അതു നീണ്ടുപോയതിനെത്തുടർന്നാണ് കോടതി നിർദ്ദേശപപ്രകാരം ഇപ്പോഴത്തെ സ്ഥലത്ത് കോഫീ ഹൗസ് പ്രവർത്തനം തുടങ്ങിയത്. ഇതിനെതിരെയാണ് അധികാര പരിധിയിൽ വരാത്ത കാരണമുന്നയിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥാപനം എന്നെന്നേക്കുമായി പൂട്ടിക്കാൻ ഇപ്പോൾ ശ്രമിക്കുന്നത്.

പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ചലച്ചിത്ര പ്രവർത്തകരും സാംസ്കാരിക മാധ്യമ മേഖലകളിലെ പ്രമുഖരുമടക്കം നിരവധിപേർ നിത്യ സന്ദർശകരായുള്ള ഈ കോഫീ ഹൗസിലെ ഭക്ഷണത്തെക്കുറിച്ച് പൊതുവേ പരാതികളില്ലെന്നതാണ് വസ്തുത.
ഉടമകളായ തൃശൂർ ആസ്ഥാനമായ ഇന്ത്യാ കോഫീ ബോർഡ് സഹകരണ സംഘത്തിന്റെ ഭരണ സമിതി തെരഞ്ഞെടുപ്പ് നവംബർ 19 ന് നടക്കാനിരിക്കെ വകുപ്പിന്റെ നീക്കത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്നും സംശയമുണ്ട്. കാലാവധി അവസാനിക്കാറായ ഭരണ സമിതി പിരച്ചുവിട്ട് അധികാരമേറ്റ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കാലാവധി തീർന്നതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. രാഷ്ട്രീയത്തിനതീതമായി രൂപീകരിച്ചു പ്രവർത്തിച്ചുവരുന്ന സഹകരണ വേദിക്കാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി സംഘത്തിന്റെ ഭരണച്ചുമതല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP