Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിശൈത്യത്തെ അതിജീവിക്കാനാകാതെ മരണത്തെ മുഖാമുഖം കണ്ട് ചൈനീസ് ട്രക്കിങ് സംഘം; രക്ഷകരായത് ഇന്ത്യൻ സൈന്യവും; ജീവൻ അപകടത്തിലായ ചൈനീസ് പൗരന്മാർക്ക് ഓക്സിജനും ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ച് നൽകിയത് ഇരു രാജ്യങ്ങളും തമ്മിൽ തർക്കം തുടരവെ

അതിശൈത്യത്തെ അതിജീവിക്കാനാകാതെ മരണത്തെ മുഖാമുഖം കണ്ട് ചൈനീസ് ട്രക്കിങ് സംഘം; രക്ഷകരായത് ഇന്ത്യൻ സൈന്യവും; ജീവൻ അപകടത്തിലായ ചൈനീസ് പൗരന്മാർക്ക് ഓക്സിജനും ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ച് നൽകിയത് ഇരു രാജ്യങ്ങളും തമ്മിൽ തർക്കം തുടരവെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വഴി തെറ്റിയെത്തിയ ചൈനീസ് പൗരന്മാർക്ക് രക്ഷകരായി ഇന്ത്യൻ സൈന്യം. സിക്കിമിൽ സമുദ്ര നിരപ്പിൽ നിന്ന് 17,500 അടി ഉയരമുള്ള പ്രദേശത്തുവച്ചാണ് ചൈനീസ് പൗരന്മാർക്ക് ഇന്ത്യൻ സൈന്യം രക്ഷകരായെത്തിയത്. സെപ്റ്റംബർ മൂന്നിനാണ് സംഭവമുണ്ടായത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടുന്ന ചൈനീസ് പൗരന്മാരുടെ ജീവൻ അപകടത്തിലാണെന്ന് മനസിലാക്കിയ ഇന്ത്യൻ സൈനികർ ഓക്സിജൻ, ഭക്ഷണം, വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വൈദ്യസഹായം എത്തിച്ചു നൽകി. അതിജീവിക്കാൻ ഏറെ ബുദ്ധിമുട്ടേറിയ കാലാവസ്ഥയിലാണ് ഇന്ത്യൻ സൈനികരുടെ സഹായം ലഭിച്ചത്.

വടക്കൻ സിക്കിമിലെ ഉയരമുള്ള പർവ്വതനിരകൾക്ക് സമീപത്താണ് വഴിതെറ്റിയെത്തിയത്. 17,500 അടി ഉയരത്തിലുള്ള ഈ പ്രദേശത്ത് എത്തിയ ചൈനീസ് സംഘത്തിന് കൈവശം ഭക്ഷണം പോലുമില്ലായിരുന്നു. കൂടാതെ ഇത്രയും ഉയരത്തിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്തിരുന്നു. മരണത്തെ മുഖാമുഖം കണ്ട ചൈനീസ് സംഘത്തിന് സഹായഹസ്തവുമായി ഇന്ത്യൻ സേനാംഗങ്ങൾ അവിടേക്ക് എത്തുകയായിരുന്നു.

ഉയർന്ന പ്രദേശമായതിനാൽ തന്നെ ഓക്‌സിജന്റെ ലഭ്യത കുറവായിരുന്നു. ഈ സാഹചര്യത്തിലാണ് ഓക്‌സിജനും മറ്റ് അവശ്യ സേവനങ്ങളുമായി സൈന്യം എത്തിയത്. വളരെ പെട്ടെന്ന് തന്നെ ഇവർക്ക് ഓക്‌സിജൻ ലഭ്യമാക്കുകയും ഭക്ഷണം നൽകുകയും ചെയ്താണ് സൈന്യം മാതൃകയായത്. യഥാസമയം സഹായം നൽകിയ ഇന്ത്യൻ സൈനികർക്ക് നന്ദിപറഞ്ഞതിനു ശേഷമാണ് ചൈനീസ് പൗരന്മാർ മടങ്ങിയത്. സൈന്യം തന്നെയാണ് ഇക്കാര്യം പ്രസ്താവനയിൽ പുറത്തുവിട്ടത്. ചൈനീസ് പൗരന്മാർക്ക് സഹായം നൽകുന്നതിന്റെ ചിത്രങ്ങളും സേന പുറത്തുവിട്ടിരുന്നു.

അതിശൈത്യം അനുഭവപ്പെട്ടതിനാൽ തണുപ്പിനെ അതിജീവിക്കാനായി ഇവർക്ക് വസ്ത്രങ്ങളും നൽകിയാണ് സൈന്യം സഹായിച്ചത്. ഇതിനു പുറമെ, വഴി തെറ്റി എത്തിയ ചൈനീസ് പൗരന്മാർക്ക് സൈന്യം ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുകയും ചെയ്തു. അതിർത്തിയിൽ സംഘർഷ സാധ്യത നിലനിൽക്കുമ്പോഴും സൈന്യം ചെയ്ത ഇത്തരം സത് പ്രവർത്തികളാണ് ഇന്ത്യയെ ചൈനയിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP