Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തദ്ദേശിയരുടെ സഹായത്തോടെ ജെയ്‌ഷെ നേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കി അക്രമത്തിന് കോപ്പ് കൂട്ടി സേന; ഇന്ത്യക്കൊപ്പം എന്ന വ്യാജേന കാശ്മീരിൽ ഭീകര പ്രവർത്തനം നടത്തുന്ന എല്ലാ സംഘടനകളേയും കൈവിട്ടതോടെ കുറച്ചു പേർ തല്ലി ചാകുമെന്ന് കണക്ക് കൂട്ടൽ; കൊല്ലപ്പെടാതിരിക്കാൻ സാധാരണ ജനങ്ങൾക്കും സേനയുടെ മുന്നറിയിപ്പ്; ഏത് നിമിഷവും യുദ്ധത്തിനുള്ള തയ്യാറെടുപ്പോടെ സൈന്യം മുമ്പോട്ട്; ഒപ്പം തുണയുമായി സിആർപിഎഫും ബിഎസ്എഫും

തദ്ദേശിയരുടെ സഹായത്തോടെ ജെയ്‌ഷെ നേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കി അക്രമത്തിന് കോപ്പ് കൂട്ടി സേന; ഇന്ത്യക്കൊപ്പം എന്ന വ്യാജേന കാശ്മീരിൽ ഭീകര പ്രവർത്തനം നടത്തുന്ന എല്ലാ സംഘടനകളേയും കൈവിട്ടതോടെ കുറച്ചു പേർ തല്ലി ചാകുമെന്ന് കണക്ക് കൂട്ടൽ; കൊല്ലപ്പെടാതിരിക്കാൻ സാധാരണ ജനങ്ങൾക്കും സേനയുടെ മുന്നറിയിപ്പ്; ഏത് നിമിഷവും യുദ്ധത്തിനുള്ള തയ്യാറെടുപ്പോടെ സൈന്യം മുമ്പോട്ട്; ഒപ്പം തുണയുമായി സിആർപിഎഫും ബിഎസ്എഫും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജെയ്‌ഷെ മുഹമ്മദാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി. പാക്കിസ്ഥാനിലിരുന്ന് മെഹമ്മൂദ് അസ്ഹർ നയിക്കുന്ന സംഘടനയാണ് പുൽവാമയിലും പ്രശ്‌നമുണ്ടാക്കിയത്. ഇവരെ തകർക്കാർ യുദ്ധത്തിന് പോലും ഇന്ത്യൻ സൈന്യം തയ്യാറെടുക്കുകായണ്. ഇതിന് മുമ്പ് ഇന്ത്യയിലെ ജെയ്‌ഷെ നേതൃത്വത്തെ ഉന്മൂലനം നയ്യും. ദക്ഷിണ കശ്മീരിൽ ഒളിവിൽ കഴിയുന്ന ജയ്ഷ് ഭീകരരുടെ ഹിറ്റ് ലിസ്റ്റ് തയാറാക്കി അവരെ വധിക്കാൻ കരസേനാ നീക്കം. ഭീകരരുടെ നീക്കങ്ങൾ സംബന്ധിച്ച രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രദേശവാസികളുടെ സഹായം തേടും. അങ്ങനെ പുൽവാമയിലെ ഭീകരാക്രമണത്തിന് അതിവേഗ തിരിച്ചടി നൽകാനാണ് സൈന്യത്തിന്റെ തീരുമാനം. ബിഎസ്എഫും സി ആർ പി എഫും സൈന്യത്തിന് എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.

കശ്മീരിൽ നുഴഞ്ഞുകയറ്റം തുടരുകയാണ്. എങ്കിലും എണ്ണത്തിൽ കുറവാണ്. മഞ്ഞുവീഴ്ചയും ഭൂപ്രദേശത്തിന്റെ അവസ്ഥയും കാരണം നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റം കഴിഞ്ഞമാസം കുറഞ്ഞു. അപ്പോഴും സാംബ, ഹിരാനഗർ, പത്താൻകോട്ട് വഴി ഭീകരരെത്തുന്നു. ഇവരെ തുരത്താനും സൈന്യം പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തദ്ദേശിയരുടെ പിന്തുണ ഇപ്പോഴത്തെ നീക്കങ്ങളിൽ സൈന്യം ഉറപ്പാക്കും. ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് പറഞ്ഞ് ഭീകരതയെ പിന്തുണയ്ക്കുന്നവർക്ക് സൈന്യം പിന്തുണ നൽകില്ല. കാശ്മീരിലെ വിഘടനവാദി നേതാക്കൾക്ക് സുരക്ഷ പിൻവലിച്ചത് ഇതിന്റെ ഭാഗമാണ്. ഇങ്ങനെ തന്ത്രപരമായ നീക്കങ്ങളിലൂടെ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നവരുടെ കാശ്മീരിലെ വേരറക്കാനാണ് നീക്കം. ഇതിനൊപ്പം യുദ്ധത്തിന്റെ സാധ്യതയും തേടുന്നു.

നാവിക-വ്യോമ സേനകൾ യുദ്ധത്തിന് എല്ലാ അർത്ഥത്തിലും തയ്യാറെടുത്തു കഴിഞ്ഞു. കര സേന ആവശ്യപ്പെടാലുടൻ ഇവ പിന്തുണയുമായി എത്തും. ഇതിനൊപ്പമാണ് കാശ്മീരിലെ ഭീകരരെ ഉന്മൂലനം ചെയ്യാനുള്ള പ്രത്യേക പദ്ധതി. തിങ്കളാഴ്ച കൊല്ലപ്പെട്ട കൊടും ഭീകരൻ കമ്രാന്റെ നേതൃത്വത്തിൽ അറുപതോളം ഭീകരർ ദക്ഷിണ കശ്മീരിൽ ഒളിവിലുണ്ടെന്നാണു നിഗമനം. ഇതിൽ 40 പേരെക്കുറിച്ചു വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദ് അതിന്റെ നേതൃനിരയുടെ വിവരങ്ങൾ പുറത്തുവിടാറില്ല. അതുകൊണ്ടു ഭീകരരുടെ പട്ടിക തയാറാക്കുക എളുപ്പമല്ല. മറ്റു ഭീകര സംഘടനകളായ ലഷ്‌കറെ തയിബ, ഹിസ്ബുൽ മുജാഹിദീൻ എന്നിവയുടെ ഭീകരർക്കായും തെരച്ചിൽ ശക്തമാക്കും. ഭീകരർ എന്നു സംശയിക്കുന്നവരെക്കുറിച്ചുള്ള വിവരം ലഭിച്ചാൽ, സ്ഥലത്തെ ഫോൺ വിശദാംശങ്ങൾ സേന നിരീക്ഷിക്കും. ഭീകരനാണെന്നു സ്ഥിരീകരിച്ചാൽ സൈന്യം പ്രദേശം വളയും. മുൻനിരയിൽ സൈന്യം നിലയുറപ്പിക്കും. ജമ്മു കശ്മീർ പൊലീസിന്റെ സ്‌പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, സിആർപിഎഫ് എന്നിവ പിന്നിൽ അണിനിരക്കും. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അകപ്പെടുന്നത് ഒഴിവാക്കാൻ പ്രദേശവാസികൾ ശ്രദ്ധിക്കണമെന്നു സൈന്യം അഭ്യർത്ഥിച്ചിട്ടുണ്ട്. പുൽവാമയ്ക്കു സമീപം കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരുടെ വെടിയേറ്റു പ്രദേശവാസിയായ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനുൾപ്പെടെ മൂന്നുപേരെ സൈന്യം തിങ്കളാഴ്ച വധിച്ചെങ്കിലും തെക്കൻ കശ്മീരിൽ ഇപ്പോഴും നാൽപ്പതോളം ജെയ്‌ഷെ മുഹമ്മദ് ഭീകരർ ഉള്ളതായി സൂചന സൈന്യത്തിന് ലഭിച്ചിട്ടുണ്ട്. സാങ്കേതികസംവിധാനങ്ങളുപയോഗിച്ച് ഇവരുടെ നീക്കം നിരീക്ഷിക്കുകയാണ് സൈന്യം. സാങ്കേതികവിദ്യ ഉപയോഗിച്ച് ഭീകരരുടെ ഫോൺസംഭാഷണങ്ങളും സന്ദേശങ്ങളും പിടിച്ചെടുക്കാനാണിപ്പോൾ ശ്രമം. ഭീകരരുടെ എണ്ണവും ഒളിച്ചിരിക്കുന്ന കൃത്യസ്ഥലവും അറിഞ്ഞശേഷമാണ് ഒളിത്താവളം വളയുന്നത്. ഏജമ്മുവിലെ മൂന്ന് പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച രണ്ടുമണിക്കൂറോളം കർഫ്യൂ പിൻവലിച്ചു. നവാബാദ്, ജമ്മുസിറ്റി, പീർ മിത്ത എന്നിവിടങ്ങളിൽ രാവിലെ 11.30 മുതൽ 1.30 വരെയാണിത്. എങ്കിലും 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ തുടർന്നു. മദ്യശാലകൾ അടച്ചിട്ടു. മൊബൈലുകളിലെ ഇന്റർനെറ്റും വിച്ഛേദിച്ചു. ഇതെല്ലാം ഭീകര വേട്ടയ്ക്ക് വേണ്ടിയാണ്.

അതിനിടെ രാജസ്ഥാൻ ജില്ലയായ ബികാനേറിൽനിന്ന് പാക്കിസ്ഥാൻ സ്വദേശികൾ 48 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന് നിർദ്ദേശം. തിങ്കളാഴ്ച ജില്ലാ മജിസ്‌ട്രേറ്റാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40-ലേറെ സൈനികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണിത്. ഉത്തരവിറങ്ങി വൈകാതെ ജില്ലയിലെ ഹോട്ടലുകളും ലോഡ്ജുകളും പാക്കിസ്ഥാൻ പൗരന്മാർക്ക് പ്രവേശനം നിഷേധിച്ചു. പാക് പൗരന്മാർക്ക് ജോലി നൽകരുതെന്നും അയൽരാജ്യവുമായി നേരിട്ടോ അല്ലാതെയോ ഉള്ള വ്യവസായ പങ്കാളിത്തം പാടില്ലെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു. ''പാക്കിസ്ഥാനിൽനിന്ന് വ്യാജഫോൺ കോളുകൾ വരാൻ സാധ്യതയുള്ളതിനാൽ, മുൻപരിചയമില്ലാത്തയാളുകളുമായി ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയ മാധ്യമംവഴി സൈന്യവുമായി ബന്ധപ്പെട്ടതോ സൂക്ഷ്മസ്വഭാവമുള്ളതുമായ വിവരങ്ങൾ പങ്കുവെക്കാൻ പാടില്ല''-ഉത്തരവിൽ പറയുന്നു. ഉത്തരവിന്റെ കാലാവധി രണ്ടുമാസമാണ്. വിദേശികളുടെ രജിസ്‌ട്രേഷൻ ഓഫീസിൽ പേരു രജിസ്റ്റർ ചെയ്തവർക്ക് ഉത്തരവ് ബാധകമല്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

പുൽവാമയിൽ 40 സിആർപിഎഫ്. ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നിൽ ജെയ്‌ഷെ മുഹമ്മദ് നേതൃത്വമായിരുന്നു. ആക്രമണം ആസൂത്രണം ചെയ്തതും നിയന്ത്രിച്ചതും ഏകോപിപ്പിച്ചതും നടപ്പാക്കിയതും കശ്മീർ താഴ്‌വരയിലെ ജെയ്ഷിന്റെ ചുമതലക്കാരാണ്. തിങ്കളാഴ്ചത്തെ 16 മണിക്കൂർനീണ്ട ഏറ്റുമുട്ടലിൽ മൂന്നു ജെയ്‌ഷെ ഭീകരരെ വധിക്കാനായി. ജെയ്ഷ് ചീഫ് ഓപ്പറേറ്റിങ് കമാൻഡർ കമ്രാനടക്കം രണ്ടു പാക് ഭീകരരും കശ്മീർ സ്വദേശിയായ ഹിലാൽ അഹമ്മദ് എന്ന ഭീകരനെയുമാണ് വധിച്ചത്.

ജെയ്ഷ് പാക്കിസ്ഥാൻ തലച്ചോറിന്റെ സന്തതിയാണ്. പാക് സൈന്യവും ഐ.എസ്‌ഐ.യുമാണിത് നിയന്ത്രിക്കുന്നത്. പുൽവാമയിലെ ആക്രമണത്തിന് പാക് സൈന്യത്തിന്റെയും ഐ.എസ്‌ഐ.യുടെയും ഇടപെടലിന് 100 ശതമാനവും ഉറപ്പ് സൈന്യത്തിനുണ്ട്. സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ഓടിച്ചുകയറ്റിയുള്ള തരം ആക്രമണം കശ്മീരിൽ ആദ്യമാണ്. സിറിയയിലും അഫ്ഗാനിസ്താനിലും പാക്കിസ്ഥാനിലുമൊക്കെ ഇത്തരത്തിൽ നടന്നിട്ടുണ്ട്. ആ രീതി ഇവിടെയും തുടങ്ങിയ സാഹചര്യത്തിൽ ഭാവിയിൽ അതു നേരിടാൻ സൈന്യം സജ്ജമാണ് -ലെഫ്. ജനറൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP