Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നീല ജീൻസും ചെക്ക് ഷർട്ടുമിട്ട് മുഖം മറച്ച് വടിയുമേന്തി ജെഎൻയുവിലെ സബർമതി ഹോസ്റ്റലിൽ വിദ്യാർത്ഥികളെ തല്ലിച്ചതച്ച പെൺകുട്ടി ആരാണ്? എബിവിപി പ്രവർത്തകയായ കോമൾ ശർമയെന്ന് ഇന്ത്യ ടുഡേ സ്റ്റിങ് ഓപ്പറേഷൻ വെളിപ്പെടുത്തൽ; താൻ ആരെന്ന് വെളിപ്പെടുത്തരുതെന്ന് കോമൾ സീനിയർ വിദ്യാർത്ഥിയോട് പറയുന്ന ഓഡിയോയും പുറത്ത്; ആക്രമണ സമയത്ത് കോമൾ രഹസ്യമായാണ് സബർമതി മെസിലേക്ക് കടന്നതെന്ന് എബിവിപി പ്രവർത്തകൻ അക്ഷത് അവസ്തി; ഡൽഹി പൊലീസിന്റെ തരികിടകളും പുറത്ത്

നീല ജീൻസും ചെക്ക് ഷർട്ടുമിട്ട് മുഖം മറച്ച് വടിയുമേന്തി ജെഎൻയുവിലെ സബർമതി ഹോസ്റ്റലിൽ വിദ്യാർത്ഥികളെ തല്ലിച്ചതച്ച പെൺകുട്ടി ആരാണ്? എബിവിപി പ്രവർത്തകയായ കോമൾ ശർമയെന്ന് ഇന്ത്യ ടുഡേ സ്റ്റിങ് ഓപ്പറേഷൻ വെളിപ്പെടുത്തൽ; താൻ ആരെന്ന് വെളിപ്പെടുത്തരുതെന്ന് കോമൾ സീനിയർ വിദ്യാർത്ഥിയോട് പറയുന്ന ഓഡിയോയും പുറത്ത്; ആക്രമണ സമയത്ത് കോമൾ രഹസ്യമായാണ് സബർമതി മെസിലേക്ക് കടന്നതെന്ന് എബിവിപി പ്രവർത്തകൻ അക്ഷത് അവസ്തി; ഡൽഹി പൊലീസിന്റെ തരികിടകളും പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജെഎൻയുവിൽ ഫീസ് വർദ്ധനയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ഇരുട്ടിന്റെ മറവിൽ ക്രൂരമായി തല്ലിച്ചതച്ചത് ആരാണ് ? പുറത്തുനിന്നെത്തിയ അക്രമിസംഘമെന്ന് ഒരുകൂട്ടർ വാദിക്കുമ്പോൾ, ഡൽഹി പൊലീസ് ഇടത് വിദ്യാർത്ഥി സംഘടനകളെ തന്നെയാണ് ഇക്കാര്യത്തിൽ പഴിക്കുന്നത്. ഏതായാലും ഇന്ത്യ ടുഡേ നടത്തിയ സ്റ്റിങ് ഓപ്പറേഷൻ മറ്റൊരു കഥയാണ് പറയുന്നത്.

ഇന്ത്യടുഡേ സ്റ്റിങ് ഓപ്പറേഷന്റെ ആദ്യവീഡിയോയിൽ മൂന്നു വിദ്യാർത്ഥി പ്രവർത്തകരെയാണ് ഒളിക്യാമറയിൽ കാട്ടുന്നത്. അതിൽ, രണ്ടുപേർ എബിവിപി പ്രവർത്തരും മൂന്നാമത്തയാൾ ഇടത് അനുഭാവമുള്ള ഐസ സംഘടനാ പ്രവർത്തകനുമാണ്. ജെഎൻയു വിദ്യാർത്ഥിയും എബിവിപി പ്രവർത്തകനുമായ അക്ഷത് അവസ്തിയാണ് അക്രമത്തെ കുറിച്ച് മാധ്യമ സംഘത്തോട് വെളിപ്പെടുത്തുന്നത്.

വീഡിയോ ഭാഗം രണ്ടിലാണ്, ജനുവരി അഞ്ച്, ഞായറാഴ്ച നടന്ന അക്രമത്തിൽ മുഖം മൂടി ധരിച്ച് പങ്കെടുത്ത പെൺകുട്ടി ആരെന്ന് വെളിപ്പെടുത്തുന്നത്. വടിയുമേന്തി വിദ്യാർത്ഥികളെ മർദ്ദിക്കുന്ന പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ നേരത്തെ പ്രചരിച്ചിരുന്നു. ആരാണ് പെൺകുട്ടി എന്ന് നിരവധി അഭ്യൂഹങ്ങളും പരന്നു.

ഈ പെൺകുട്ടി എബിവിപി പ്രവർത്തകയായ കോമൾ ശർമയാണെന്ന് ഇന്ത്യ ടുഡേയുടെ ജെഎൻയു ടേപ്പുകളിൽ പറയുന്നു. ഡൽഹി സർവകകാശാലയ്ക്ക് കീഴിലുള്ള ദൗലത് റാം കോളേജിലെ വിദ്യാർത്ഥിനിയാണ് കോമൾ. കോമളാണ് മുഖംമൂടി ധരിച്ച് ജെഎൻയുവിൽ എത്തിയതെന്ന് വെളിപ്പെടുത്തിയത് അവരുടെ സീനിയേഴ്‌സിൽ ഒരാളാണ്. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു തുറന്നുപറച്ചിൽ. സീനിയർ പുറത്തുവിട്ടത് ഒരു ഓഡിയോ സംഭാഷണമാണ്. തന്റെ ചിത്രങ്ങൾ വൈറലായെന്നും, താൻ ആരെന്ന് വെളിപ്പെടുത്തരുതെന്നും കോമൾ ശർമ അഭ്യർത്ഥിക്കുന്ന സംഭാഷണമാണ് കേൾക്കുന്നത്. 'ദയവായി ആരോടും പറയരുത്....എന്നെ കണ്ടുവെന്ന് ദയവായി ആരോടും പറയരുത്, ' സംഭാഷണം ഇങ്ങനെ.

ജെഎൻയുവിൽ ആദ്യവർഷ വിദ്യാർത്ഥിയും എബിവിപി പ്രവർത്തകനുമായ അക്ഷത് അവസ്തിയും കോമളിന്റെ കാര്യം പുറത്തുവിട്ടിരുന്നു. കോമൾ ശർമ അവിടെ മെസിലുണ്ടായിരുന്നു. സബർമതി ഹോസ്റ്റലിലേക്ക് ആൾക്കൂട്ടം കടന്നുവരുന്നതിനിടെ, കോമൾ ശർമ രഹസ്യമായി മെസിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഞാൻ മെസിൽ കയറിയപ്പോൾ കോമൾ ഭയത്തോടെ എന്നെ നോക്കി. ഞാനും ഇടതുപക്ഷക്കാരെനെന്നായിരുന്നു അവൾ ധരിച്ചത്. ഞാൻ അവളോട് പറഞ്ഞു..ഞാൻ നിന്റെ കൂടെയാണ്', ജെഎൻയു ടേപ്പിൽ അക്ഷത് അവസ്തി പറഞ്ഞു.

ജനുവരി അഞ്ചിന് നടന്ന അക്രമത്തിന്റേതായി പ്രചരിച്ച വീഡിയോയിൽ കോമൾ ശർമ ഒരു ചെക് ഷർട്ടാണ് ധരിച്ചിരിക്കുന്നത്. മുഖംമൂടി ധരിച്ചിട്ടുണ്ട്. ജെഎൻയു ഹോസ്റ്റലിന്റെ ഇടനാഴികളിലൂടെ വടിയുമേന്തി കോമൾ നടക്കുന്നതും വീഡിയോയിൽ കാണാം.

അക്ഷത് അവസ്തിയുടെ റോൾ

ജെഎൻയു ടേപ്പിൽ ആദ്യം പുറത്തുവന്നത് അക്ഷത് അവസ്തിയുടെ റോളാണ്. ഫ്രഞ്ച് ഭാഷാ വിഷയത്തിൽ ആദ്യ വർഷ വിദ്യാർത്ഥിയാണ്. 20 ഓളം എബിവിപി പ്രവർത്തകരെ സംഘടിപ്പിക്കാണ് താൻ എത്തിയതെന്ന് അവ്‌സ്തി ഇന്ത്യ ടുഡേ ടേപ്പിൽ പറയുന്നു. അക്രമത്തെ കുറിച്ച് തന്റെ പക്കലുള്ള വീഡിയോയും അക്ഷത് കാണിക്കുന്നുണ്ട്. ഹെൽമറ്റ് കൊണ്ട് മുഖം മറച്ച് വടിയുമേന്തി ഹോസ്റ്റൽ ഇടനാഴികളിലൂടെ ഭ്രാന്തനെ പോലെ ഓടി നടക്കുകയും തന്റെ നേരേ വരുന്ന എല്ലാറ്റിനെയും ഇടിച്ചിടുകയും ചെയ്യുന്നത് കാണാം. ആരെയെങ്കിലും മർദ്ദിച്ചോ എന്ന് ചോദിച്ചപ്പോൾ നീണ്ട താടിയുള്ള ഒരാളെ കണ്ടുവെന്നും, കശ്മീരിയെ പോലെ തോന്നിച്ചതുകൊണ്ട് നല്ലതുകൊടുത്തുവെന്നും അക്ഷത് പറയുന്നു.

പെരിയാർ ഹോസ്റ്റലിൽ അന്ന വൈകുന്നേരം എബിവിപി വിദ്യാർത്ഥികൾക്ക് നേരേ നടന്ന ആക്രമണത്തിന് തിരിച്ചടി നൽകാനാണ് സബർമതി ഹോസ്റ്റൽ തങ്ങൾ ആക്രമിച്ചതെന്നും അക്ഷത് അവസ്തി പറയുന്നു. 'ക്യാമ്പസിന് പുറത്ത് നിന്നുള്ള എബിവിപിയുടെ സംഘടനാ സെക്രട്ടറിയെ വിളിച്ചാണ് താൻ പ്രത്യാക്രമണം ആസൂത്രണം ചെയ്തത്. ഞാനാണ് എല്ലാവരെയും സംഘടിപ്പിച്ചത്. ഈ സന്ദർഭത്തിൽ ഒരുകമാൻഡറെ പോലെയാണ് ഞാൻ നിന്നത്. എവിടെയാണ് ഒളിച്ചിരിക്കേണ്ടത്, എവിടെയൊക്കെയാണ് പോകേണ്ടത്, എല്ലാം വളരെ ക്യത്യമായി പറഞ്ഞുകൊടുത്തു. എനിക്ക് എബിപിവിയിൽ സ്ഥാനമാനങ്ങളൊന്നുമില്ല, എന്നിട്ടും അവർ ഞാൻ പറഞ്ഞതെല്ലാം കേട്ടു', അക്ഷത് അവസ്തി പറഞ്ഞു.

ഡൽഹി പൊലീസിന്റെ തരികിട

ജെഎൻയു അക്രമത്തിൽ ഡൽഹി പൊലീസിന്റെ റോൾ എന്തെന്നും വ്യക്തമാകുന്നുണ്ട്. ക്യാമ്പസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസഥൻ ഇടത് അനുഭാവമുള്ള വിദ്യാർത്ഥികളെ തല്ലാൻ പ്രോത്സാഹിപ്പിച്ചതായി അക്ഷത് വീഡിയോയിൽ പറയുന്നുണ്ട്. 'പൊലീസ് ക്യാമ്പസിന് ഉള്ളിലുണ്ടായിരുന്നു, പുറത്തല്ല. അക്രമത്തിനിടെ തെരുവുവിളക്കുകൾ കെടുത്തിയതും ഡൽഹി പൊലീസ് തന്നെ. ഡൽഹി പൊലീസിന്റെ കൂറ് ആരോടാണ് എന്നാണ് നിങ്ങൾ കരുതുന്നത്', അക്ഷത് ചോദിക്കുന്നു.

ഏതായാലും ഇന്ത്യ ടുഡേ തങ്ങളുടെ സ്റ്റിങ് ഓപ്പറേഷന്റെ അൺ എഡിറ്റഡ് ടേപ്പുകൾ ഡൽഹി പൊലീസ് ആവശ്യപ്പെട്ടത് അനുസരിച്ച് കൈമാറിയിട്ടുണ്ട്. അതിനിടെ മറ്റൊരു വിചിത്രമായ കാര്യവും സംഭവിച്ചു. അക്രമത്തിൽ അക്ഷത് അവസ്തിയുടെ പങ്ക് പുറത്തുവന്നിട്ടും, അയാളോട് അന്വേഷണത്തിൽ പങ്കുചേരാൻ ഡൽഹി പൊലീസ് ആവശ്യപ്പെട്ടതും പുറത്തുവന്നു. എന്നാൽ, താൻ പൊലീസ് സ്റ്റേഷനിൽ പോകുമെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പങ്കെടുക്കുകയൊന്നുമില്ലെന്നാണ് അക്ഷത് അവസ്തിയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP