Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനീസ് തന്ത്രങ്ങൾക്ക് ഇനി അതേ നാണയത്തിൽ മറുപടി! ബ്രഹ്മപുത്ര നദിക്കടിയിലൂടെ തുരങ്കനിർമ്മാണത്തിന് അനുമതി നൽകി കേന്ദ്രസർക്കാർ; ഇന്ത്യ ഒരു നദിക്കടിയിലൂടെ തുരങ്കം നിർമ്മിക്കുന്നത് ആദ്യമായിട്ട്; ചൈന അതിർത്തിക്ക് സമീപത്തായുള്ള തുരങ്ക നിർമ്മാണത്തിന്റെ ലക്ഷ്യം സൈനിക സാമഗ്രികളും യുദ്ധോപകരണങ്ങളും അവശ്യഘട്ടത്തിൽ അതിവേഗം എത്തിക്കാൻ ലക്ഷ്യമിട്ട്; 14.85 കിലോമീറ്റർ നീളമുള്ള തുരങ്ക നിർമ്മാണം ഡിസംബറിൽ ആരംഭിക്കുമെന്ന് നാഷണൽ ഹൈവേസ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ

ചൈനീസ് തന്ത്രങ്ങൾക്ക് ഇനി അതേ നാണയത്തിൽ മറുപടി! ബ്രഹ്മപുത്ര നദിക്കടിയിലൂടെ തുരങ്കനിർമ്മാണത്തിന് അനുമതി നൽകി കേന്ദ്രസർക്കാർ; ഇന്ത്യ ഒരു നദിക്കടിയിലൂടെ തുരങ്കം നിർമ്മിക്കുന്നത് ആദ്യമായിട്ട്; ചൈന അതിർത്തിക്ക് സമീപത്തായുള്ള തുരങ്ക നിർമ്മാണത്തിന്റെ ലക്ഷ്യം സൈനിക സാമഗ്രികളും യുദ്ധോപകരണങ്ങളും അവശ്യഘട്ടത്തിൽ അതിവേഗം എത്തിക്കാൻ ലക്ഷ്യമിട്ട്; 14.85 കിലോമീറ്റർ നീളമുള്ള തുരങ്ക നിർമ്മാണം ഡിസംബറിൽ ആരംഭിക്കുമെന്ന് നാഷണൽ ഹൈവേസ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലഡാക്കിലെ ചൈനീസ് അധിനിവേശത്തോടെ ഇന്ത്യ രണ്ടും കൽപ്പിച്ചുള്ള തീരുമാനത്തിലാണ്. ഇനി ചൈനയോട് ഒരിഞ്ച് മുന്നോട്ടു പോകേണ്ട എന്നാണ് ഇന്ത്യൻ സമീപനം. അതുകൊണ്ട് തന്നെ അതിർത്തിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ അടക്കം കൂടുതൽ ഊർജ്ജിതമാക്കാൻ വേണ്ടിയുള്ള ശ്രമമാണ് ഇപ്പോൾ ഇന്ത്യ നടത്തുന്നത്. ഇതിന്റെ ഭാഗമായി ബ്രഹ്മപുത്ര നദിക്കടിയിലൂടെ ടണൽ റോഡ് നിർമ്മിക്കാൻ കേന്ദ്രസർക്കാർ തത്വത്തിൽ അനുമതി നൽകിയിരിക്കയാണ്. ചൈനയെ നേരിട്ടു വെല്ലുവിളിക്കാൻ തന്നെയാണ് ഇതിലെ തീരുമാനം.

ആദ്യമായാണ് ഇന്ത്യ ഒരു നദിക്കടിയിലൂടെ തുരങ്കം നിർമ്മിക്കുന്നത്. അസമിലെ ഗൊഹ്പുർ നുമലിഗഡ് പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട നാലുവരി തുരങ്കം. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള തുരങ്കം ജിയാങ്സു പ്രവിശ്യയിൽ തൈഹു കായലിനടിയിൽ ചൈന നിർമ്മിച്ച തുരങ്കത്തേക്കാൾ നീളമേറിയതാണ്. അസം-അരുണാചൽ പ്രദേശ് എന്നിവയെ തമ്മിൽ വർഷം മുഴുവൻ ബന്ധിപ്പിക്കാൻ കഴിയുന്ന ഈ തുരങ്കം തന്ത്രപ്രധാന്യമുള്ളതാണ്. സൈനിക സാമഗ്രികൾ, യുദ്ധോപകരണങ്ങൾ മുതലയാലവ എത്തിക്കുന്നതിന് ഇത് വളരെയധികം പ്രയോജനപ്പെടും.

14.85 കിലോമീറ്റർ നീളമുള്ള തുരങ്ക നിർമ്മാണം ഡിസംബറിൽ ആരംഭിക്കുമെന്ന് നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. മൂന്നുഘട്ടങ്ങളായിട്ടായിരിക്കും നിർമ്മാണം. തുരങ്കത്തിനുള്ളിൽ വെള്ളം കയറാതിരിക്കുന്നതിന് വേണ്ടി വിവിധ സുരക്ഷാക്രമീകരണങ്ങൾ രൂപകല്പനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെന്റിലേഷൻ സംവിധാനം, അഗ്‌നിശമന സേവന സംവിധാനം, ഫുട്പാത്ത്, ഡ്രെയിനേജ് സംവിധാനം, എമർജൻസി എക്സിറ്റ് എന്നിവ തുരങ്കത്തിനുള്ളിൽ ഉണ്ടായിരിക്കും.

ഇംഗ്ലീഷ് ചാനലിലേതിന് സമാനമായി ബ്രഹ്മപുത്ര നദിക്കടിയിലൂടെ ഒരു തുരങ്കം നിർമ്മിക്കണമെന്ന് സൈന്യം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ശത്രുസൈന്യം പാലങ്ങൾ ലക്ഷ്യമിട്ടേക്കാമെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നിർദ്ദേശം അവർ മുന്നോട്ടുവെച്ചത്. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന് പിറകേയാണ് ഇത്തരമൊരു സുപ്രധാന തീരുമാനം സ്വീകരിച്ചിരിക്കുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്.

അരുണാചൽ അതിർത്തിയിലേക്കുള്ള റോഡുകളും പാലങ്ങളും യുദ്ധമുണ്ടാകുന്ന സാഹചര്യത്തിൽ ചൈനീസ് ആക്രമണത്തിന് എളുപ്പത്തിൽ വിധേയമാകും. ഇത് മുന്നിൽ കണ്ടാണ് തുരങ്ക പാത നിർമ്മിക്കാനുള്ള ആലോചന തുടങ്ങിയത്. തുരങ്കത്തിൽ കൂടി രഹസ്യമായി ഇന്ത്യാ ചൈന നിയന്ത്രണ രേഖയിലേക്ക് സൈനികരെയും ആയുധങ്ങളെയും എത്തിക്കാൻ സാധിക്കും. അരുണാചൽ അതിർത്തി പ്രദേശങ്ങളിലേക്ക് എത്തിപ്പെടാൻ സൈന്യത്തിന് പ്രതിബന്ധമായി നിന്നത് ബ്രഹ്മപുത്ര നദിയായിരുന്നു. തുരങ്കം വരുന്നതോടെ പ്രതിസന്ധി വലിയൊരളവ് പരിഹരിക്കപ്പെടും.

അതിനിടെ ദക്ഷിണ ചൈനാക്കടലിന്റെ വിവിധ മേഖലകളിൽ ബ്രൂണെയ്, മലേഷ്യ, ഫിലിപ്പീൻസ്, തായ്വാൻ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും കടലിൽ കൃത്രിമ ദ്വീപുകൾ നിർമ്മിച്ച് ചൈന സൈനിക കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനെതിരെ അമേരിക്ക രംഗത്തുവന്നിട്ടുണ്ട്. നീണ്ട കാലമായി തർക്കത്തിലുള്ള സമുദ്ര മേഖലയുടെ അവകാശം സംബന്ധിച്ച് അടുത്ത വർഷങ്ങളിലാണ് തർക്കം രൂക്ഷമായത്. ദക്ഷിണ ചൈനാക്കടലിന്റെ മധ്യഭാഗത്തു സ്ഥിതി ചെയ്യുന്ന ദ്വീപുകളിൽ സൈനിക കേന്ദ്രങ്ങൾ സ്ഥാപിച്ച ചൈന ഈ പ്രദേശങ്ങൾ ഉൾപ്പെടെ ദക്ഷിണ ചൈനാക്കടലിന്റെ സിംഹഭാഗത്തിന്റെയും അവകാശം തങ്ങൾക്കാണെന്നാണ് വ്യക്തമാക്കുന്നത്. ഇവിടങ്ങളിൽ ചൈനീസ് നാവികസേനയുടെ സാന്നിധ്യവുമുണ്ട്. മനുഷ്യവാസമില്ലാത്ത ദ്വീപുകളാണെങ്കിലും ഇതിനു ചുറ്റും ധാരാളം മത്സ്യസമ്പത്തുണ്ടെന്നതും അന്താരാഷ്ട്ര സമുദ്രപാതകൾ കടന്നുപോകുന്നുണ്ടെന്നതുമാണ് ദക്ഷിണ ചൈനാക്കടലിൽ നോട്ടമിടാൻ ചൈനയെ പ്രേരിപ്പിക്കുന്നത്.

എന്നാൽ ചൈനയ്ക്ക് ഈ പ്രദേശത്തിനു മേൽ നിയമപരമായ അവകാശമൊന്നുമില്ലെന്നാണ് മൈക്ക് പോംപിയോ പ്രതികരിച്ചത്. വിയറ്റ്നാം, മലേഷ്യ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളോടു ചേർന്നു കിടക്കുന്ന സമുദ്രഭാഗങ്ങളുടെ മേൽ ചൈന ആധിപത്യം സ്ഥാപിക്കുന്നതിനെയാണ് യുഎസ് എതിർക്കുന്നത്. മറ്റു രാജ്യങ്ങളുടെ മത്സ്യബന്ധനം അടക്കമുള്ള പ്രവർത്തനങ്ങളെ ബാധിക്കുന്ന ചൈനയുടെ ഏതൊരു പ്രവൃത്തിയും അന്യായമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദക്ഷിണ ചൈനാക്കടലിനെ തങ്ങളുടെ സമുദ്രസാമ്രാജ്യമാക്കാൻ ചൈനയെ ലോകം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതാദ്യമായാണ് ദക്ഷിണ ചൈനാക്കടൽ സംബന്ധിച്ച തർക്കത്തിൽ യുഎസ് ഒരു രാജ്യത്തിന്റെ പകത്ഷം പിടിക്കുന്നത്. നാലു വർഷം മുൻപ് ഹേഗിലെ അന്താരാഷ്ട്ര ട്രിബ്യൂണൽ വിഷയത്തിൽ ചൈനയ്‌ക്കെതിരെ വിധി പുറപ്പെടുവച്ചിരുന്നെങ്കിലും മേഖലയിലെ സൈനിക നീക്കം ചൈന തുടരുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP