Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

ട്വിറ്റർ പൂട്ടിക്കുമെന്നും ജീവനക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തുമെന്നും കേന്ദ്രസർക്കാർ ഭീഷണി മുഴക്കി; കർഷക സമരവുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടു; സർക്കാരിനെ വിമർശിച്ച മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നും സമ്മർദ്ദം; ആരോപണവുമായി മുൻ സിഇഒ, നുണയെന്ന് മന്ത്രി

ട്വിറ്റർ പൂട്ടിക്കുമെന്നും ജീവനക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തുമെന്നും കേന്ദ്രസർക്കാർ ഭീഷണി മുഴക്കി; കർഷക സമരവുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടു; സർക്കാരിനെ വിമർശിച്ച മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നും സമ്മർദ്ദം; ആരോപണവുമായി  മുൻ സിഇഒ, നുണയെന്ന് മന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്രസർക്കാരിന് എതിരെ ഗുരുതര ആരോപണവുമായി ട്വിറ്റർ മുൻ സിഇഒ ജാക് ഡോർസി. കർഷക സമരകാലത്ത് ട്വിറ്ററിനെ കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തിയതെന്ന ആരോപണമാണ് ജാക്ക് ഡോർസി ആരോപിച്ചിരിക്കുന്നത്. ട്വിറ്റർ പൂട്ടിക്കുമെന്നും ജീവനക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തുമെന്നും കേന്ദ്രസർക്കാർ ഭീഷണി മുഴക്കി. കർഷക സമരവുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സർക്കാരിനെ വിമർശിച്ച മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നും സമ്മർദ്ദമുണ്ടായതായി ഡോർസി പറഞ്ഞു.

'നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിങ്ങളുടെ ഓഫിസുകൾ ഞങ്ങൾ പൂട്ടും. നിങ്ങളുടെ ജീവനക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തുമെന്നും അവർ പറഞ്ഞു. ഇതാണ് ജനാധിപത്യ രാജ്യമായ ഇന്ത്യ'- ഡോർസി പറഞ്ഞു. യൂട്യൂബ് ചാനൽ ആയ ബ്രേക്കിങ് പൊയിന്റിന് നൽകിയ അഭിമുഖത്തിലാണ് സർക്കാരിന് എതിരെ ഡോർസി വിമർശനം നടത്തിയത്.

തുർക്കി പെരുമാറിയത് പോലെയാണ് ഇന്ത്യൻ ഭരണകൂടവും പെരുമാറിയത്. ട്വിറ്റർ പൂട്ടിക്കുമെന്ന് തുർക്കി സർക്കാരും ഭീഷണി മുഴക്കിയിരുന്നു. കോടതിയിൽ പോയി പോരാട്ടം നടത്തിയാണ് തുർക്കി സർക്കാരിനെ തോൽപ്പിച്ചത്. -ഡോർസി പറഞ്ഞു.

അതേസമയം, ട്വിറ്റർ മുൻ സിഇഒയുടെ വെളിപ്പെടുത്തലുകൾ തള്ളി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ട്വിറ്റർ മുൻ സിഇഒ നുണ പറയുകയാണെന്നാണ് കേന്ദ്രമന്ത്രിയുടെ ആരോപണം. 'ഇതൊരു തികഞ്ഞ നുണയാണ്. ട്വിറ്റർ ചരിത്രത്തിലെ ഏറ്റവും സംശയാസ്പദമായ കാലത്തെ വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നത്. ട്വിറ്റർ ഡോർസിയുടെ കീഴിലായിരുന്ന സമയത്ത് ഇന്ത്യയിൽ നിരവധി നിയമ ലംഘനങ്ങൾ നടത്തിയിരുന്നു. 2020 മുതൽ 2022വരെ അവർ നിയമം പാലിച്ചിട്ടില്ല. 2022 ജൂണിൽ മാത്രമാണ് ഇന്ത്യയിലെ നിയമങ്ങളുമായി സഹകരിക്കാൻ ട്വിറ്റർ തയ്യാറായത്'.- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ആരും ജയിലിൽ പോവുകയോ ട്വിറ്റർ അടച്ചുപൂട്ടുകയോ ചെയ്തിട്ടില്ല. ഇന്ത്യൻ നിയമത്തിന്റെ പരമാധികാരം അംഗീകരിക്കുന്നതിന് ഡോർസിയുടെ ട്വിറ്ററിന് പ്രശ്നമുണ്ടായിരുന്നു. ഇന്ത്യൻ നിയമങ്ങൾ അതിന് ബാധകമല്ല എന്ന നിലയിലാണ് പ്രവർത്തിച്ചത്. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും നിയമം പാലിക്കണമെന്ന നിർബന്ധമുള്ള പരമാധികാര രാഷ്ട്രമാണ് ഇന്ത്യ. 2021ലെ സമരത്തിന്റെ സമയത്ത് (കർഷക സമരം) നിരവധി തെറ്റായ വിവരങ്ങളാണ് പ്രചരിക്കപ്പെട്ടത്. കൂട്ടക്കൊല നടന്നു എന്ന തരത്തിൽ വരെ പ്രചാരണം നടന്നു.

വ്യാജ വാർത്തകളെ അടിസ്ഥാനമാക്കി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ സാധ്യതയുള്ളതിനാൽ പ്ലാറ്റ്‌ഫോമിൽ നിന്ന് തെറ്റായ വിവരങ്ങൾ നീക്കം ചെയ്യാൻ സർക്കാർ ബാധ്യസ്ഥരായിരുന്നു. യുഎസിൽ ഇത്തരത്തിലുള്ള ചില പ്രശ്നങ്ങൾ നടന്നപ്പോൾ അവർ തന്നെ വ്യാജ വാർത്തകൾ നീക്കം ചെയ്തു. എന്നാൽ ഇന്ത്യയിൽ ജാക് ഡോർസിയുടെ നേതൃത്വത്തിലുള്ള ട്വിറ്ററിന് വ്യാജവാർത്ത നീക്കം ചെയ്യുന്നത് പ്രശ്നമായി. ഇതാണ് അവരുടെ ഇരട്ടത്താപ്പ്. ആരേയും റെയ്ഡ് നടത്തുകയോ ജയിലിലേക്ക് അയക്കുകയോ ചെയ്തില്ല. ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുക മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം'.-രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP