Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അപ്രതീക്ഷിത ലോക് ഡൗൺ പിടിച്ചുലച്ചത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ; ആളോഹരി ആഭ്യന്തര ഉത്പാദനത്തിന്റെ കാര്യത്തിൽ ഇന്ത്യ ബംഗ്ലാദേശിനും പിന്നിലാകും; രാജ്യത്തെ ജിഡിപിയിൽ 10.3 ശതമാനം ഇടിവുണ്ടാകുമെന്ന് ഐഎംഎഫ്; ബംഗ്ലാദേശ് വരെ ഇന്ത്യയെ മറികടക്കുന്ന സ്ഥിതിയാക്കിയതാണ് ആറുവർഷത്തെ ബിജെപി സർക്കാരിന്റെ ഭരണ നേട്ടമെന്ന് രാഹുൽ ​ഗാന്ധി; നരേന്ദ്ര മോദിയുടെ ഇന്ത്യ ബംഗ്ലാദേശിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് രാമചന്ദ്ര ​ഗുഹയും

അപ്രതീക്ഷിത ലോക് ഡൗൺ പിടിച്ചുലച്ചത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ; ആളോഹരി ആഭ്യന്തര ഉത്പാദനത്തിന്റെ കാര്യത്തിൽ ഇന്ത്യ ബംഗ്ലാദേശിനും പിന്നിലാകും; രാജ്യത്തെ ജിഡിപിയിൽ 10.3 ശതമാനം ഇടിവുണ്ടാകുമെന്ന് ഐഎംഎഫ്; ബംഗ്ലാദേശ് വരെ ഇന്ത്യയെ മറികടക്കുന്ന സ്ഥിതിയാക്കിയതാണ് ആറുവർഷത്തെ ബിജെപി സർക്കാരിന്റെ ഭരണ നേട്ടമെന്ന് രാഹുൽ ​ഗാന്ധി; നരേന്ദ്ര മോദിയുടെ ഇന്ത്യ ബംഗ്ലാദേശിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് രാമചന്ദ്ര ​ഗുഹയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആളോഹരി ആഭ്യന്തര ഉത്പാദന(Per Capita GDP)ത്തിന്റെ കാര്യത്തിൽ ഇന്ത്യ ബംഗ്ലാദേശിന്റെ താഴെപ്പോകുമെന്ന് അന്താരാഷ്ട്ര നാണയ നിധി. ഇന്ത്യയുടെ ജിഡിപിയിൽ 10.3 ശതമാനം ഇടിവു രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നത്. ചൊവ്വാഴ്ച പുറത്തുവിട്ട ‘വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക്’ റിപ്പോർട്ടിലാണ് രാജ്യത്തെ ജിഡിപിയിൽ 10.3ശതമാനം ഇടുവുണ്ടാകുമെന്ന് പറയുന്നത്. ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും വാർഷിക യോഗങ്ങൾക്കുമുന്നോടിയായി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ നേരിടാൻ പോകുന്ന വെല്ലുവിളി ചൂണ്ടിക്കാട്ടുന്നത്.

ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന 2021 മാർച്ച് 31 ആകുമ്പോൾ ഇന്ത്യയുടെ ആളോഹരി ജിഡിപി 1877 യുഎസ് ഡോളർ ആയി ഇടിയുമെന്നാണ് പ്രവചനം. ജൂണിലെ പ്രവചനത്തിൽ 4.5% ഇടിവുണ്ടാകുമെന്നു മാത്രമാണ് പറഞ്ഞിരുന്നത്. അതേസമയം, ബംഗ്ലാദേശിന്റെ ആളോഹരി ജിഡിപി 1888 യുഎസ് ഡോളറായി വർധിക്കുമെന്നും ഐഎംഎഫിന്റെ റിപ്പോർട്ടിൽ പറയുന്നു. ബ്രസീലിന്റെ സമ്പദ് വ്യവസ്ഥ 5.8 ശതമാനവും റഷ്യയുടേത് 4.1 ശതമാനവും ദക്ഷിണാഫ്രിക്കയുടേത് 8.0 ശതമാനവും ചുരുങ്ങുമ്പോൾ ചൈനയുടേത് 1.9 ശതമാനം വളർച്ചയുണ്ടാക്കുമെന്നും ഐഎംഎഫ് റിപ്പോർട്ടിൽ പ്രവചിക്കു.

എന്നാൽ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ 2021ൽ 8.8% വളർച്ച നേടി തിരിച്ചെത്തുമെന്നും അങ്ങനെ പെട്ടെന്നു വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവിൽ ചൈനയ്ക്ക് 8.2% വളർച്ചയാണ് പ്രവചിച്ചിരിക്കുന്നത്. ഇതിനെയും മറികടന്നായിരിക്കും ഇന്ത്യയുടെ വളർച്ചയെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോള തലത്തിൽ സമ്പദ്‌വ്യവസ്ഥ ഈ വർഷം 4.4% ചുരുങ്ങുമെന്നും 2021ൽ 5.2 ശതമാനമായി വർധിക്കുമെന്നും ഐഎംഎഫ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഐഎംഎഫ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മോദി സർക്കാരിനെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ബംഗ്ലാദേശ് വരെ ഇന്ത്യയെ മറികടക്കുന്ന സ്ഥിതിയാക്കിയതാണ് ആറുവർഷത്തെ ബിജെപി സർക്കാരിന്റെ നേട്ടമെന്ന് അദ്ദേഹം പരിഹസിച്ചു. പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹയും പ്രധാനമന്ത്രിയെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യ ബംഗ്ലാദേശിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിന്റെ സാമൂഹികവും സാമ്പത്തികവുമായ പുനഃസ്ഥാപനത്തിനുള്ള കാരണങ്ങളിലൊന്നാണ് ആ രാജ്യത്തെ സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുടെ ഊർജ്ജവും സജീവത്വവുമെന്ന് ഗുഹ പറഞ്ഞു. ഡേവിഡ് ലൂയിസിന്റെ ” Bangladesh: Politics, Economy and Civil Socitey’ എന്ന പുസ്തകത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഗുഹയുടെ ട്വീറ്റ്.

അപ്രതീക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നടപടിയാണ് സാമ്പത്തിക രം​ഗത്തെ തകർത്തതെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. കൊറോണ രോഗം റിപ്പോർട്ട് ചെയ്ത് ആഴ്ചകൾ പിന്നിടവെയാണ് കേന്ദ്രസർക്കാർ രാജ്യം മൊത്തം അടച്ചിടാൻ നിർദ്ദേശിച്ചത്. കഴിഞ്ഞ മാർച്ച് അവസാന വാരത്തിലായിരുന്നു ഇത്. ജൂൺ പാദത്തിൽ സാമ്പത്തിക ഞെരുക്കം 23 ശതമാനമാകാൻ ഇതു കാരണമായി. രാജ്യത്തെ വ്യവസായങ്ങളും കാർഷിക മേഖലകളും ഗതാഗത സംവിധാനങ്ങളുമെല്ലാം അടച്ചതോടെ പൂർണമായി സ്തംഭിക്കുകയായിരുന്നു.

ലോകത്ത് ഇത്രയും ശക്തമായ രീതിയിൽ ലോക്ക് ഡൗൺ നടപ്പാക്കിയ രാജ്യം ഇന്ത്യ മാത്രമാണ്. മാർച്ച് അവസാനത്തിൽ തുടങ്ങിയ ലോക്ക് ഡൗൺ ഒരു മാസം ശക്തമായി തുടർന്നു. ഇപ്പോഴും പൂർണമായ ഇളവുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇത്തരത്തിൽ പൂർണമായി അടച്ചിടരുത് എന്നും രോഗ ബാധിത മേഖലയിൽ മാത്രം നിയന്ത്രണം വരുത്തിയാൽ മതിയാകുമെന്നും രാഹുൽ ഗാന്ധി, പി ചിദംബരം ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും എൻസിപി നേതാവ് ശരദ് പവാറും ആവശ്യപ്പെട്ടിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP