Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽ കോവിഡ് രോഗമുക്തി നിരക്ക് 63 ശതമാനവും മരണനിരക്ക് വെറും 2.27 ശതമാനവും; ഏതാനും ചില സ്ഥലങ്ങളിൽ കൂടിയ രോഗവ്യാപനം ഉണ്ടെങ്കിലും അത് സാമൂഹ്യവ്യാപനത്തിന്റെ ഘട്ടം എത്തിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി; കോവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഹർഷവർധൻ

ഇന്ത്യയിൽ കോവിഡ് രോഗമുക്തി നിരക്ക് 63 ശതമാനവും മരണനിരക്ക് വെറും 2.27 ശതമാനവും; ഏതാനും ചില സ്ഥലങ്ങളിൽ കൂടിയ രോഗവ്യാപനം ഉണ്ടെങ്കിലും അത് സാമൂഹ്യവ്യാപനത്തിന്റെ ഘട്ടം എത്തിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി; കോവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഹർഷവർധൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വ്യാപനം മികച്ചനിലയിൽ പ്രതിരോധിക്കാൻ ഇന്ത്യക്ക് കഴിയുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. രോ​ഗമുക്തി നിരക്ക് വളരെ കൂടുതലും മരണ നിരക്ക് വളരെ കുറവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ കോവിഡ് രോഗമുക്തി നിരക്ക് 63 ശതമാനവും മരണനിരക്ക് 2.72 ശതമാനവുമാണ്. രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഉയർന്ന ജനസംഖ്യാ നിരക്കുമായി ചേർത്തുവെച്ചു വേണം ഈ സാഹചര്യത്തെ കാണാൻ. ഇത്രയും വലിയ രാജ്യമായിരുന്നിട്ടും ഇവിടെ സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല. പ്രാദേശികമായി ഏതാനും ചില സ്ഥലങ്ങളിൽ കൂടിയ രോഗവ്യാപനം ഉണ്ടെങ്കിലും അത് സാമൂഹ്യവ്യാപനത്തിന്റെ ഘട്ടം എത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ കോവിഡ് രോഗമുക്തി നിരക്ക് 63 ശതമാനമാണ്. മരണനിരക്ക് വെറും 2.27 ശതമാനവും. രോഗബാധ വർധിക്കുന്നതിൽ നമുക്ക് ആശങ്കയില്ല. പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതുകൊണ്ട് കൂടുതൽ കേസുകൾ തിരിച്ചറിയാനും ചികിത്സിക്കാനും സാധിക്കുന്നുണ്ട്. ദിനംപ്രതി 2.7 ലക്ഷം പരിശോധനകൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് 26,506 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. 475 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. രാജ്യത്ത് ആകെ മരണം 21,604 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മരണങ്ങളിൽ 43 ശതമാനവും 30-59 പ്രായപരിധിയിലുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ 25 ശതമാനം വരുന്ന 45 വയസ്സിന് മുകളിൽ ഉള്ളവരാണ് ഏറ്റവുമധികം റിസ്‌ക് കാറ്റഗറിയിൽ ഉൾപ്പെടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ കോവിഡ് മരണങ്ങളിൽ 85 ശതമാനവും 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് സംഭവിച്ചത്. ഇതിൽ തന്നെ 45നും 74നും ഇടയിൽ പ്രായമുള്ളവരിലാണ് ഏറ്റവുമധികം മരണം സംഭവിച്ചത്. 71 ശതമാനമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

പ്രായം കുറഞ്ഞവരിൽ കോവിഡ് മരണം കൂടുതലായി കണ്ടുവരുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കോവിഡ് മരണങ്ങളിൽ 43 ശതമാനം 30-44, 45-59 പ്രായപരിധിയിലുള്ളവരിലാണ്. ഈ പ്രായപരിധിയിലുള്ളവർ രാജ്യത്തിന്റെ ജനസംഖ്യയുടെ 37 ശതമാനം വരും. ഇതിൽ തന്നെ 45 വയസ് കഴിഞ്ഞവരാണ് ഏറ്റവുമധികം റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുന്നത്. പ്രായപരിധിയുമായി ബന്ധപ്പെട്ട മരണത്തിന്റെ ശതമാനക്കണക്കിൽ അടുത്ത കാലത്തായി വലിയ മാറ്റം സംഭവിച്ചിട്ടില്ല. മെയ് 21 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മാർച്ച് മുതൽ മെയ് 21 വരെയുള്ള കണക്ക് പരിശോധിച്ചാൽ 30 വയസ്സിൽ താഴെയുള്ളവരിൽ മരണനിരക്ക് കുറവായിരുന്നു. എന്നാൽ മെയ് 21 ന് ശേഷം ഈ വിഭാഗത്തിൽ മരണനിരക്ക് വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. അതേപോലെ തന്നെ 75 വയസ്സിന് മുകളിലുള്ളവരുടെ മരണനിരക്കിലും വർധന ഉണ്ടായിട്ടുണ്ട്.

നിലവിൽ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,93,802 ആണ്. ഇതിൽ 2,76,685 എണ്ണം സജീവ കേസുകളാണ്. 4,95,513 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. രാജ്യത്ത് ആകെ മരണം 21,604 ആയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്‌നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. മഹാരാഷ്ട്രയിൽ 2,30,599 പേർക്കും, തമിഴ്‌നാട്ടിൽ 1,26,581 പേർക്കും ഡൽഹയിൽ 1,07,051 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. യഥാക്രമം 9,667, 1,765, 3258 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ മരണനിരക്ക്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP