Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് മഹാമാരിയിൽ നിന്ന് ഇന്ത്യ അതിവേഗം കരകയറി; സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ വളർച്ചാ ശ്രമം കൂടുതൽ അവസരങ്ങൾ നൽകും; 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കാനുള്ള ഇന്ത്യൻ ശ്രമത്തെ യുഎഇ പിന്തുണക്കും: എനർജി വീക്കിൽ ഇന്ത്യയെ പുകഴ്‌ത്തി കോപ് 28 അധ്യക്ഷൻ ഡോ. സുൽത്താൻ അൽ ജാബർ

കോവിഡ് മഹാമാരിയിൽ നിന്ന് ഇന്ത്യ അതിവേഗം കരകയറി; സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ വളർച്ചാ ശ്രമം കൂടുതൽ അവസരങ്ങൾ നൽകും; 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കാനുള്ള ഇന്ത്യൻ ശ്രമത്തെ യുഎഇ പിന്തുണക്കും: എനർജി വീക്കിൽ ഇന്ത്യയെ പുകഴ്‌ത്തി കോപ് 28 അധ്യക്ഷൻ ഡോ. സുൽത്താൻ അൽ ജാബർ

മറുനാടൻ ഡെസ്‌ക്‌

ബെംഗളുരു: ബംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്ക് 2023 സമ്മേളനത്തിൽ ഇന്ത്യയെ പുകഴ്‌ത്തി യുഎഇ മന്ത്രി. ഡോ. സുൽത്താൻ അൽ ജാബർ. യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അൽ ജാബറിനെ യുഎൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ (കോപ്28) നിയുക്ത പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. ഇതിന് ശേഷം നടത്തിയ ആദ്യ അന്താരാഷ്ട്ര സന്ദർശനത്തിലാണ് അദ്ദേഹം ഇന്ത്യയെ പുകഴ്‌ത്തി രംഗത്തു വന്നത്.

ആരെയും പിന്നിലാക്കാത്ത എല്ലാവരെയും ഉൾക്കൊള്ളുന്ന ഊർജ സംക്രമണത്തെ യുഎഇ പിന്തുണയ്ക്കുന്നാതായി ഡോ. സുൽത്താൻ അൽ ജാബർ പറഞ്ഞു. രാജ്യങ്ങളുടെ സമ്പദ് വളർച്ചയ്ക്ക് ഒപ്പം തന്നെ കാലസ്ഥാനുകൂല നിലപാട് വേണമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്കിൽ ഏഷ്യൻ മിനിസ്റ്റീരിയൽ എനർജി റൗണ്ട് ടേബിളിലാണ് ഡോ. അൽ ജാബിർ സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലീഡർഷിപ്പിൽ കോവിഡ് മഹാമാരിയിൽ നിന്ന് ഇന്ത്യ ശക്തമായി കരകയറിയതായായും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ വളർച്ചയെ എങ്ങനെ ഉൾപ്പെടുത്താം എന്ന കേന്ദ്ര ചോദ്യമാണ് ഉയരുന്നത്.

'ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ കുതിച്ചുയരുമ്പോൾ, ലോകം മുഴുവൻ അഭിമുഖീകരിക്കുന്ന അടിസ്ഥാനപരമായ ചോദ്യത്തെ അത് കൈകാര്യം ചെയ്യുന്നു. ഒരേ സമയം വളർച്ചയ്ക്കും കാലാവസ്ഥയ്ക്കും അനുകൂലമായ നയങ്ങൾ എങ്ങനെ സ്വീകരിക്കാം എന്നതാണ് അത്. നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുമ്പോൾ 2050-ഓടെ 30 ശതമാനം കൂടുതൽ ഊർജ്ജം ഉപയോഗിക്കുന്ന ഒരു ലോകത്തിന് എങ്ങനെ നൽകാം എന്നതാണ് ചിന്തിക്കേണ്ടത്. 2030 തോടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കാനുള്ള ഇന്ത്യൻ ശ്രമത്തിന് പിന്തുണ നൽകുമെന്നും യുഎഇ മന്ത്രി പറഞ്ഞു. പുനരുപയോഗ ഊർജ്ജശേഷിയിൽ ഇന്ത്യയുമായി സഹകരിക്കുമെന്നും ഡോ. സുൽത്താൻ അൽ ജാബർ വ്യക്തമാക്കി.

അതേസമയം 'കഴിഞ്ഞ വർഷം, യുദ്ധം, മാന്ദ്യത്തെക്കുറിച്ചുള്ള ഭയം, കോവിഡിൽ നിന്ന് ഇപ്പോഴും കരകയറുന്ന ലോകം എന്നിവ ഉണ്ടായിരുന്നിട്ടും, ശുദ്ധമായ ഊർജത്തിനുള്ള വാർഷിക ആഗോള നിക്ഷേപം ആദ്യമായി 1 ട്രില്യൺ ഡോളർ കവിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കട്ടി. ഈ പുതിയ വളർച്ചയുടെ ഭൂരിഭാഗവും ഏഷ്യയിലെ ചലനാത്മക സമ്പദ്വ്യവസ്ഥകളാൽ നയിക്കപ്പെടും. ഇവിടെ ഇന്ത്യയിൽ, 2030-ഓടെ 500 ജിഗാവാട്ട് ഊർജമാണ് നിങ്ങൾ ലക്ഷ്യമിടുന്നത്. ഇത് വളരെ അഭിലഷണീയമായ മാതൃകയാണ്. ഇതിനായി സഹകരിക്കാൻ യു.എ.ഇ തയ്യാറാണ്. എല്ലാവരും ഒരുമിച്ചു നിന്നാൽ നമുക്ക് ആഗോള പുനരുപയോഗ ഊർജ്ജ ശേഷി അടുത്ത ഏഴു വർഷം കൊണ്ട് മൂന്നിരട്ടിയാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണേഷ്യയിൽ പലയടങ്ങളിലും ഇപ്പോഴും ഊർജ്ജ ലഭ്യത പരിമിതമാണെന്ന വസ്തുത കൂടി കണക്കിലെടുക്കണമെന്നും ഡോ അൽ ജാബർ ആവർത്തിച്ചു. നമ്മൾ ഒരു പുതിയ ഊർജ്ജ സംവിധാനത്തിലേക്ക് മാറുകയും കാലാവസ്ഥാ അജണ്ടയുടെ എല്ലാ വശങ്ങളിലും പുരോഗതി ത്വരിതപ്പെടുത്തുകയും ചെയ്യുമ്പോൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഏതാണ്ട് 800 ദശലക്ഷം ആളുകൾക്ക് വൈദ്യുതി ഇല്ലാത്ത ദക്ഷിണേഷ്യയെ ഉൾക്കൊള്ളുന്ന ഊർജ പരിവർത്തനത്തിലൂടെ നാം ശാക്തീകരിക്കുകയാണ് വേണ്ടത്. ഊർജ്ജ ദാരിദ്ര്യം ഇല്ലാതാക്കണം. ഈ വെല്ലുവിളിയുടെ വലുപ്പം വളരെ വലുതാണ്, പക്ഷേ അത് അവസരമാക്കി മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഊർജ്ജ ആവശ്യങ്ങളെ നിറവേറ്റാൻ കാറ്റിന്റെയും സൗരോർജ്ജത്തിന്റെയും ശ്രദ്ധേയമായ വളർച്ച ഉണ്ടായിരുന്നിട്ടും, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജം സ്വയം മതിയാകില്ല. പ്രത്യേകിച്ച് വ്യവസായ മേഖലയെ മുന്നോട്ടു പോകാൻ. ലോകത്തിന് ഇപ്പോഴും ഹൈഡ്രോകാർബണുകൾ ആവശ്യമാണ്, നിലവിലുള്ള ഊർജ്ജ സംവിധാനത്തിൽ നിന്ന് പുതിയതിലേക്ക് പാലം കൊണ്ടുവരാൻ അവ ആവശ്യമാണ്. പുതിയത് നിർമ്മിക്കുന്നതിന് മുമ്പ് നിലവിലുള്ള ഊർജ്ജ സംവിധാനം പൂർണമായും ഇല്ലാതാക്കാൻ കഴിയില്ലെന്നും ഡോ. സുൽത്താൻ അൽ ജാബർ അഭിപ്രായപ്പെട്ടു.

യു.എ.ഇ ആതിഥ്യമരുളുന്ന ഐക്യരാഷ്ട്ര സഭയുടെ ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ്-28ന് നേതൃത്വം നൽകാൻ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയും യു.എ.ഇയുടെ കാലാവസ്ഥ വ്യതിയാന പ്രത്യേക പ്രതിനിധിയുമായ ഡോ. സുൽത്താൻ അൽ ജാബിറിനെ ചുമതലപ്പെടുത്തിയത് മൂന്നാഴ്‌ച്ച മുമ്പാണ്. സമ്മേളനത്തിന്റെ നിയുക്ത പ്രസിഡന്റായാണ് മന്ത്രിയെ ചുമതലയേൽപിച്ചിരിക്കുന്നത്.

ഉച്ചകോടിയുടെ പ്രസിഡന്റ് പദവി വഹിക്കുന്നയാൾക്ക് അജണ്ട നിശ്ചയിക്കുന്നതിലും രാജ്യങ്ങൾക്കിടയിൽ സമവായം ഉണ്ടാക്കുന്നതിലും നിർണായക പങ്കുണ്ട്. നവംബറിൽ ദുബൈയിൽ നടക്കുന്ന 13 ദിവസം നീണ്ടുനിൽക്കുന്ന ആഗോള സംഗമം അന്താരാഷ്ട്രതലത്തിൽതന്നെ സുപ്രധാനമായതാണ് വിലയിരുത്തപ്പെടുന്നത്. 2015ൽ പാരിസിൽ നടന്ന കാലാവസ്ഥ ഉച്ചകോടിയിൽ നടത്തിയ വാഗ്ദാനങ്ങൾ പൂർത്തിയാക്കിയോ എന്നതടക്കമുള്ള ചർച്ചകൾ ഉയർന്നുവരുമെന്നതാണ് ഇതിന് കാരണം.

ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്ക് 2023 ഉദ്ഘാടനം ചെയ്തത്. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യക്ക് പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി ഉദ്ഘാടനത്തിൽ പറഞ്ഞിരുന്നു. ബെംഗളുരു സാങ്കേതിക വിദ്യകളുടെ ഉറവിടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഊർജ്ജ ഉത്പാദനരംഗത്ത് ഇന്ത്യയ്ക്ക് സമാനതകളില്ലാത്ത അവസരങ്ങളാണുള്ളത്. ഊർജ സ്രോതസ്സുകളുടെയും ഊർജ പരിവർത്തനത്തിന്റെയും വികസന മേഖലയിൽ ഇന്ത്യ തല ഉയർത്തി നിൽക്കുകയാണെന്നും മോദി അഭിപ്രായപ്പെട്ടു.

കൊറോണ മഹാമാരിയെ രാജ്യം അതിജീവിച്ചതിനെയും മോദി പ്രശംസിച്ചു. ഇന്ന് ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾക്ക് പിന്നിൽ ഒന്നിലധികം ഘടകങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാളെയാണ് എനർജി വീക്ക് അവസാനിക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 30,000-ലധികം പ്രതിനിധികളും 1,000 പ്രദർശകരും 500 പ്രഭാഷകരും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP