Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കരുത്തു കൂട്ടാനൊരുങ്ങി ഇന്ത്യൻ നേവി; റഷ്യയിൽ നിന്ന് ആണവ അന്തർവാഹിനി പാട്ടത്തിനെടുക്കും; യുഎസ് നേവിയുടെ ആണവ അന്തർവാഹിനികളോട് കിടപിടിക്കുന്ന അകുല ക്ലാസ് അന്തർവാഹിനികൾ പാട്ടത്തിനെടുക്കുക 300 കോടി ഡോളറിന്റെ കരാറിൽ; കാലാവധി പത്തുവർഷമെന്ന് സൂചന; 2025ൽ ചക്ര3 എന്ന് പുനർനാമകരണം നടത്തി സേനയുടെ ഭാഗമാക്കും

കരുത്തു കൂട്ടാനൊരുങ്ങി ഇന്ത്യൻ നേവി; റഷ്യയിൽ നിന്ന് ആണവ അന്തർവാഹിനി പാട്ടത്തിനെടുക്കും; യുഎസ് നേവിയുടെ ആണവ അന്തർവാഹിനികളോട് കിടപിടിക്കുന്ന അകുല ക്ലാസ് അന്തർവാഹിനികൾ പാട്ടത്തിനെടുക്കുക 300 കോടി ഡോളറിന്റെ കരാറിൽ; കാലാവധി പത്തുവർഷമെന്ന് സൂചന; 2025ൽ ചക്ര3 എന്ന് പുനർനാമകരണം നടത്തി സേനയുടെ ഭാഗമാക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യ സേനയുടെ കരുത്തു കൂട്ടാൻ നേവിക്കായി ആണവ അന്തർവാഹിനി പാട്ടത്തിനെടുക്കാൻ ഇന്ത്യ ഒരുങ്ങുന്നു. യുഎസ് നേവിയുടെ ആണവ അന്തർവാഹിനികളോട് കിടപിടിക്കുന്ന അകുല ക്ലാസ് അന്തർവാഹിനിയാണ് ഇന്ത്യ സേനയുടെ ഭാഗമാക്കുന്നത്. റഷ്യയമായി  ഏകദേശം 300 കോടി ഡോളറിന്റെ കരാറിലാണ് ഇന്ത്യ ഒപ്പുവെയ്ക്കുക.

നാവികസേനയുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിയതിന് ശേഷം ചക്ര3 എന്ന് പുനർനാമകരണം നടത്തി സേനയുടെ ഭാഗമാക്കും. 550 കോടി ഡോളറിന്റെ എസ്-400 മിസൈൽ സംവിധാനം വാങ്ങാൻ കരാർ ഒപ്പിട്ടതിന് ശേഷം റഷ്യയ്ക്ക് ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന മറ്റൊരു വലിയ കരാറാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്. പാക്കിസ്ഥാനുമായി നിരന്തരം പ്രശ്‌നങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ സേനയുടെ കരുത്തു കൂട്ടുന്നത് ആക്രമങ്ങൾ ഉണ്ടായേക്കും എന്ന മുൻകരുതലുമായി കണ്ടുകൊണ്ടാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

മാർച്ച് ഏഴിന് ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവെയ്ക്കും. സർക്കാരുകൾ തമ്മിലുള്ള കരാറായാണ് അന്തർവാഹിന് പാട്ടത്തിനെടുക്കുന്നത്. 2025 ന് ഇത് ഇന്ത്യയ്ക്ക് കൈമാറും. 10 വർഷത്തേക്കാണ് അന്തർവാഹിനി പാട്ടത്തിനെടുക്കുന്നതെന്നാണ് സൂചന. നിലവിൽ റഷ്യയിൽ നിന്ന് പാട്ടത്തിനെടുത്തിരിക്കുന്ന ചക്ര 2 ആണവ അന്തർവാഹിനിക്ക് പകരമായാണ് ചക്ര 3 എത്തുക. 2022 ൽ ചക്ര2 ന്റെ പാട്ടക്കാലാവധി അവസാനിക്കും. ഇത് അഞ്ച് വർഷത്തേക്ക് നീട്ടിയേകക്കുമെന്നും സൂചനയുണ്ട്. ചക്ര3 സാങ്കേതിക പരീക്ഷണങ്ങളും മറ്റും നടത്തി പൂർണമായും സേനയുടെ ഭാഗമാകുന്നതിന് സമയമെടുക്കുമെന്നതിനാലാണ്.

മറ്റ് അന്തർവാഹിനികളിൽ നിന്ന് വ്യത്യസ്തമായി ആണവോർജത്താലാണ് ഇവ പ്രവർത്തിക്കുന്നത്. മാസങ്ങളോളം കടലിന്നടിയിൽ ഒളിഞ്ഞിരിക്കാൻ സാധിക്കുമെന്നതിനാൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യയ്ക്ക് നിർണായക മേൽകൈയാണ് ആണവ അന്തർവാഹിനികൾ നൽകുന്നത്.

റഷ്യയിൽ നിന്ന് നിലവിൽ രണ്ട് ആണവ അന്തർവാഹിനികളാണ് ഇന്ത്യ പാട്ടത്തിനെടുത്തിട്ടുള്ളത്. ആദ്യമെടുത്ത അന്തർവാഹിനി മൂന്നുവർഷത്തെ പാട്ടത്തിനായിരുന്നു. 1988 ആയിരുന്നു അത്. പിന്നീട് വർഷങ്ങൾ കാലതാമസമെടുത്ത് 2012 ൽ ആണ് ചക്ര 2 പാട്ടത്തിനെടുക്കുന്നത്. യുഎസ് നേവിയുടെ ആണവ അന്തർവാഹിനികളോട് കിടപിടിക്കുന്നവയാണ് അകുല ക്ലാസ് അന്തർവാഹിനികൾ.

ഇന്ത്യ സ്വന്തമായി വികസിപ്പിച്ച അരിഹന്ത് ആണവ അന്തർവാഹിന് സേനയുടെ ഭാഗമാണ്. ഒരെണ്ണം നിർമ്മാണ ഘട്ടത്തിലുമാണ്. രണ്ടെണ്ണം കൂടി നിർമ്മിക്കാൻ ഇന്ത്യ പദ്ധതിയിട്ടിട്ടുമുണ്ട്. ഇവ പൂർത്തിയാകുന്നതോടെ ആണവ അന്തർവാഹിനികൾ പാട്ടത്തിനെടുക്കുന്നത് ഇന്ത്യ നിർത്തിയേക്കും. ആണവ അന്തർവാഹിനി സ്വന്തമായി രൂപകൽപന ചെയ്ത് നിർമ്മിക്കുന്ന യുഎൻ രക്ഷാ സമിതി സ്ഥിരാംഗം അല്ലാത്ത ഏക രാജ്യം എന്ന സ്ഥാനം ഇപ്പോൾ ഇന്ത്യയ്ക്കുണ്ട്.

ഐ.എൻ.എസ് ചക്ര-2: റഷ്യൻ നിർമ്മിതി ആണവ അന്തർവാഹിനിയാണ് ഐഎൻഎസ് ചക്ര-2. റഷ്യയിൽനിന്ന് 2004 മുതൽ ഒരു ബില്യൺ ഡോളർ നൽകി പത്തുവർഷത്തേക്ക് വാടകയ്ക്ക് എടുത്ത നേർപ എന്ന അന്തർവാഹിനി പിന്നീട് ഐ.എൻ.എസ് ചക്ര-2 എന്ന പേരിൽ ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. 30 ഉദ്യോഗസ്ഥർ ഉൾപ്പെടെ എഴുപതിലധികം ജീവനക്കാർ ഐ.എൻ.എസ്. ചക്രയുടെ പ്രവർത്തനത്തിനായുണ്ട്. റഷ്യൻ നിർമ്മിതമായ ആണവ റിയാക്ടറാണ് ഇതിന്റെ പ്രധാനകേന്ദ്രം. 8140 ടൺ ശേഷിയുള്ള ഐ.എൻ.എസ്. ചക്രയ്ക്ക് 30 നോട്ട്സ് വേഗമുണ്ട്. 73 ജീവനക്കാരുമായി 100 ദിവസം വരെ ജലത്തിനടിയിൽ തുടരാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP