Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബീഫ് ആക്രമണവും മത പരിവർത്തനെതിരായ കലാപങ്ങളും ചർച്ചയാക്കി; ഇന്ത്യയെ 'പ്രത്യേക ജാഗ്രതപുലർത്തേണ്ട' രാജ്യമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട പാക്കിസ്ഥാൻ പക്ഷപാതം; പൗരത്വബില്ലിൽ അമിത് ഷായ്ക്ക് എതിരെ ഉപരോധം എന്ന ആവശ്യവും ഉന്നയിച്ചു; ഡൽഹി കലാപത്തിലും പ്രചരിപ്പിച്ചത് മോദി വിരുദ്ധത; മത സ്വാതന്ത്ര്യം വിലയിരുത്താനുള്ള യാത്രയ്ക്ക് യുഎസ് കമ്മിഷൻ ഓൺ ഇന്റർനാഷനൽ റിലീജിയസ് ഫ്രീഡം എന്ന സമിതിക്ക് വിസാ നിഷേധം; ഇന്ത്യൻ നടപടി ചർച്ചയാകുമ്പോൾ

ബീഫ് ആക്രമണവും മത പരിവർത്തനെതിരായ കലാപങ്ങളും ചർച്ചയാക്കി; ഇന്ത്യയെ 'പ്രത്യേക ജാഗ്രതപുലർത്തേണ്ട' രാജ്യമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട പാക്കിസ്ഥാൻ പക്ഷപാതം; പൗരത്വബില്ലിൽ അമിത് ഷായ്ക്ക് എതിരെ ഉപരോധം എന്ന ആവശ്യവും ഉന്നയിച്ചു; ഡൽഹി കലാപത്തിലും പ്രചരിപ്പിച്ചത് മോദി വിരുദ്ധത; മത സ്വാതന്ത്ര്യം വിലയിരുത്താനുള്ള യാത്രയ്ക്ക് യുഎസ് കമ്മിഷൻ ഓൺ ഇന്റർനാഷനൽ റിലീജിയസ് ഫ്രീഡം എന്ന സമിതിക്ക് വിസാ നിഷേധം; ഇന്ത്യൻ നടപടി ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മതസ്വാതന്ത്ര്യം വിലയിരുത്തുന്ന യുഎസ് സമിതിക്ക് ഇന്ത്യ വീസ നിഷേധിച്ചത് രാജ്യാന്തര തലത്തിൽ അവർ ഇന്ത്യയ്‌ക്കെതിരെ നടത്തി ഏകപക്ഷീയ പ്രചരണങ്ങൾ കണക്കിലെടുത്ത്. ഇന്ത്യൻ പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങൾ വിലയിരുത്താൻ വിദേശ ഏജൻസികൾക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.

2014ൽ നരേന്ദ്ര മോദി അധികാരമേറ്റതിനു ശേഷം മുസ്ലിംകൾക്കെതിരെ അതിക്രമങ്ങൾ വർധിച്ചെന്നും സ്ഥിതി ആശങ്കാജനകമാണെന്നും യുഎസ് കമ്മിഷൻ ഓൺ ഇന്റർനാഷനൽ റിലീജിയസ് ഫ്രീഡം കഴിഞ്ഞ ഏപ്രിലിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ യുഎസ് റിപ്പോർട്ട് പക്ഷപാതപരവും മുൻവിധികൾ നിറഞ്ഞതുമാണെന്നു വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു.

ഡൽഹി കലാപത്തെക്കുറിച്ച് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപറേഷൻ (ഒഐസി) നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ രംഗത്ത് എത്തിയിരുന്നു. ഒഐസിയുടെ പ്രസ്താവന വഴി തെറ്റിക്കുന്നതാണെന്നു വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞിരുന്നു. ഡൽഹിയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന കയ്യേറ്റങ്ങളിൽ യുഎസ് കമ്മിഷൻ ഓൺ ഇന്റർനാഷനൽ റിലീജിയസ് ഫ്രീഡം ഉത്കണ്ഠ അറിയിക്കുകയും ജനങ്ങളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

''ഇന്ത്യയുടെ തലസ്ഥാനത്ത് മുസ്ലിംകളുടെ വീടുകൾ, കടകൾ, ആരാധനാലയങ്ങൾ എന്നിവയ്ക്കു നേരെ ആക്രമണം നടക്കുന്നുവെന്ന റിപ്പോർട്ട് അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നു. പൗരന്മാരുടെ വിശ്വാസം കണക്കിലെടുക്കാതെ അവർക്കു സംരക്ഷണം നൽകുക എന്നതാണ് ഏതു സർക്കാരിന്റേയും അടിസ്ഥാന ചുമതല''- യുഎസ്സിഐആർഎഫ് അധ്യക്ഷൻ ടോണി പെർക്കിൻസ് വാഷിങ്ടനിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പാക്കിസ്ഥാൻ അടക്കം വലിയ ചർച്ചയാക്കി.

ഡൽഹി പൊലീസ് ചുമതല നിറവേറ്റുന്നില്ലെന്ന് യുഎസ്സിഐആർഎഫ് കമ്മിഷണർ അനുരിമ ഭാർഗവയും ആരോപിച്ചു. എന്നാ, അഭിപ്രായങ്ങൾ ശരിയല്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് പ്രതികരിച്ചു. ഡൽഹിയിൽ നടന്നത് തന്നെ അങ്ങേയറ്റം ദുഃഖിപ്പിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞിരുന്നു. ഇത്തരം ചർച്ചകൾ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിലേക്ക് യുഎസ് സമിതി വരാൻ പദ്ധതി ഇട്ടത്. ഇത് മനസ്സിലാക്കിയാണ് ഇന്ത്യ വിസ നിഷേധിക്കുന്നത്. പൗരത്വ ബില്ലിലും ഇന്ത്യയ്‌ക്കെതിരാ നീക്കങ്ങൾക്ക് പിന്നിൽ ഈ കമ്മീഷനായിരുന്നു. ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നു കമ്മിഷൻ പറഞ്ഞിരുന്നു.

ലോക്‌സഭയിൽ ബിൽ പാസാക്കിയതിൽ വളരെയധികം വിഷമമുണ്ടെന്നും യുഎസ് കമ്മിഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. പാർലമെന്റിന്റെ ഇരുസഭകളിലും പൗരത്വ ഭേദഗതി ബിൽ പാസാകുകയാണെങ്കിൽ, ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മറ്റു പ്രധാന നേതൃത്വത്തിനും എതിരെ ഉപരോധം ഏർപ്പെടുത്തുന്നത് യുഎസ് സർക്കാർ പരിഗണിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ച ബിൽ യുഎസ്സിആർഎഫിനെ വിഷമിപ്പിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഇതെല്ലാം ഇന്ത്യ പുച്ഛത്തോടെ തള്ളിക്കളഞ്ഞു.

'തെറ്റായ ദിശയിലേക്കുള്ള അപകടകരമായ സഞ്ചാരമാണ് ബിൽ. ഇന്ത്യയുടെ മതേതര ബഹുസ്വരതയുടെ സമ്പന്നമായ ചരിത്രത്തിനും വിശ്വാസം കണക്കിലെടുക്കാതെ നിയമത്തിന് മുന്നിൽ തുല്യത ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയ്ക്കും എതിരായാണ് ഇതു പ്രവർത്തിക്കുന്നത്. ഇന്ത്യൻ പൗരത്വത്തിനായി ഇന്ത്യൻ സർക്കാർ ഒരു മതപരീക്ഷണമാണ് നടത്തുന്നതെന്നു യുഎസ്സിആർഎഫ് ഭയപ്പെടുന്നു, ദശലക്ഷക്കണക്കിന് മുസ്ലിംകളിൽ നിന്ന് പൗരത്വം ഇല്ലാതാക്കുക'- പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഒരു ദശാബ്ദത്തിലേറെയായി യുഎസ്സിആർഎഫിന്റെ പ്രസ്താവനകളും വാർഷിക റിപ്പോർട്ടുകളും ഇന്ത്യൻ സർക്കാർ അവഗണിക്കുകയാണെന്നും സംഘടന ആരോപണം ഉയർത്തിയിരുന്നു.

ഇന്ത്യയെ 'പ്രത്യേക ജാഗ്രതപുലർത്തേണ്ട' രാജ്യമായി പരിഗണിക്കണമെന്ന് യുഎസ്സിആർഎഫ് യുഎസ് ഭരണകൂടത്തിന് ശുപാർശ ചെയ്തിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ 2004ലാണ് യുഎസ്സിഐആർഎഫ് ഇതിനുമുമ്പ് ഇത്തരമൊരു ശുപാർശ നടത്തിയത്. മതസ്വാതന്ത്ര്യം പ്രശ്‌നമായി നിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് യുഎസ്‌സിഐആർഎഫ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാൻ, ഇറാൻ, ബഹറൈൻ, തുർക്കി ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഈ പട്ടികയിൽ 174-ാം പേജ് മുതൽ 181 വരെയാണ് ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.

നരേന്ദ്ര മോദിയുടെ പാർട്ടിയിലെ ചിലർക്ക് തീവ്ര ഹിന്ദു ഗ്രൂപ്പുകളുമായി ബന്ധമുണ്ട്. പൊതുവായി പോലും ന്യുനപക്ഷ വിഭാഗങ്ങൾക്കെതിരെ തീവ്രവികാരമുണർത്തുന്ന ഭാഷ ഉപയോഗിക്കുന്നു. ന്യൂനപക്ഷങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ പെരുകുകയും അതിൽ ഇരയാകുന്നവർക്ക് നീതി ലഭിക്കുന്നുമില്ല. ബീഫ് കൈവശം വച്ചുവെന്ന ആരോപിച്ചോ നിർബന്ധിത മത പരിവർത്തനമെന്ന പേരിലോ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പൊലീസ് അടക്കം നടപടികൾ സ്വീകരിക്കുന്നില്ല. അഹിന്ദുക്കളുടെയും ദളിതരുടെയും അഭിപ്രായം പരിഗണിക്കാതെയാണ് ഗോവധ നിരോധന നടപടികൾ സ്വീകരിച്ചത്-ഇതൊക്കെയാണ് യുഎസ്സിഐആർഎഫ് ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാൻ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP