Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

`കശ്മീരിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം`; വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടൽ അനിവാര്യമെന്ന് യുഎന്നിൽ പാക് വിദേശ്യകാര്യ മന്ത്രി; ഇന്ത്യ കൈക്കൊണ്ടത് പാർലമെന്റിന്റെ അധികാരത്തിലുള്ള തീരുമാനം മാത്രം; കശ്മീരിൽ ജനാധിപത്യ പ്രക്രിയകൾ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പെന്നും മറുപടി; ഭീകരർക്ക് ചെല്ലും ചിലവും കൊടുത്ത് വളർത്തുന്നവർക്ക് മനുഷ്യാവകാശം പറയാൻ എന്ത് അർഹത? പാക്കിസ്ഥാനെ വീണ്ടും തേച്ചൊട്ടിച്ച് ഇന്ത്യ

`കശ്മീരിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം`; വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടൽ അനിവാര്യമെന്ന് യുഎന്നിൽ പാക് വിദേശ്യകാര്യ മന്ത്രി; ഇന്ത്യ കൈക്കൊണ്ടത് പാർലമെന്റിന്റെ അധികാരത്തിലുള്ള തീരുമാനം മാത്രം; കശ്മീരിൽ ജനാധിപത്യ പ്രക്രിയകൾ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പെന്നും മറുപടി; ഭീകരർക്ക് ചെല്ലും ചിലവും കൊടുത്ത് വളർത്തുന്നവർക്ക് മനുഷ്യാവകാശം പറയാൻ എന്ത് അർഹത? പാക്കിസ്ഥാനെ വീണ്ടും തേച്ചൊട്ടിച്ച് ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ജനീവ: യുഎൻ മനുഷ്യാവകാശ കൗൺസിലിൽ കശ്മീരിനെക്കുറിച്ചുള്ള പാക് വാദങ്ങൾ തള്ളിയും രൂക്ഷമായി വിമർശിച്ചും ഇന്ത്യ രംഗത്ത്. ആഗോള ഭീകരതയുടെ ഉൽഭവ സ്ഥാനമാണ് പാക്കിസ്ഥാനെന്നും ഇന്ത്യ പറഞ്ഞു.ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഒരു വശത്ത് ഭീകരവാദം വളർത്തുന്ന പാക്കിസ്ഥാൻ തീർത്തും വ്യാജവും അടിസ്ഥാനരഹിതവുമായ കള്ളക്കഥകൾ മാത്രം പ്രചരിപ്പിക്കുകയാണ് എന്ന് ഇന്ത്യ വ്യക്തമാക്കി. കശ്മീരിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താൽക്കാലികം മാത്രമാണെന്നും ഇവിടെ തെരഞ്ഞെടുപ്പ് അടക്കമുള്ള പ്രക്രിയകൾ വീണ്ടും തുടങ്ങാനിരിക്കുകയാണെന്നും ഇന്ത്യ പറഞ്ഞു.

തുടർച്ചയായി ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ പിൻവലിച്ച് വരികയാണെന്ന് വ്യക്തമാക്കിയ ഇന്ത്യ, കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്ന് എടുത്ത് പറഞ്ഞു. കശ്മീർ വിഷയത്തിൽ മൂന്നാമതൊരു കക്ഷി ഇടപെടരുതെന്ന് ഇന്ത്യ ശക്തമായി വീണ്ടും ആവശ്യപ്പെട്ടു. നേരത്തെ ഫ്രാൻസിൽ നടന്ന ജി എട്ട് ഉച്ചകോടിയിൽ സംഭവത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണ് എന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടും ഇത് മൂന്നാമത് ഒരു കക്ഷി ഇടപെടേണ്ട വിഷയമല്ലെന്ന് പ്രധാനമന്ത്രി മോദി തുറന്നടിച്ചിരുന്നു.

കശ്മീരിൽ കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് നടക്കുന്നതെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുമാണ് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ആവശ്യപ്പെട്ടത്. കശ്മീരിലേക്ക് യുഎൻ മനുഷ്യാവകാശ കൗൺസിൽ അന്വേഷണക്കമ്മീഷനെ നിയോഗിക്കണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടു. എന്നാൽ മനുഷ്യാവകാശത്തെപ്പറ്റി പറയാൻ എന്ത് അധികാരമാണ് പാക്കിസ്ഥാന് ഉള്ളത് എന്നും കാശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്നത് ഇന്ത്യയുടെ പാർലമെന്റിന്റെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളാണ് എന്നും ഇന്ത്യ തിരിച്ചടിച്ചു.എല്ലാ വെല്ലുവിളികളെയും നേരിട്ടുകൊണ്ട് ജമ്മു കശ്മീർ ഭരണകൂടം നിലവിൽ എല്ലാ അടിസ്ഥാനസൗകര്യങ്ങളും പൗരന്മാർക്ക് നൽകുന്നുണ്ട്. ജനാധിപത്യപ്രക്രിയകൾ പുനരാരംഭിക്കാനിരിക്കുന്നു. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താൽക്കാലികം മാത്രമാണ്. അതിർത്തിക്ക് അപ്പുറത്തു നിന്നുള്ള തീവ്രവാദം നിയന്ത്രിക്കാനുള്ള മുൻകരുതലുകൾ മാത്രമാണ്.

വിദേശകാര്യമന്ത്രാലയത്തിലെ കിഴക്കൻ ഏഷ്യയുടെ ചുമതലയുള്ള സെക്രട്ടറി വിജയ് ഠാക്കൂർ സിംഗും പാക്കിസ്ഥാൻ പുറത്താക്കിയ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയയും ഉൾപ്പടെയുള്ള ഉന്നതതല സംഘമാണ് യുഎൻ മനുഷ്യാവകാശകൗൺസിലിൽ പങ്കെടുത്തത്. വിജയ് ഠാക്കൂർ സിംഗാണ് ഇന്ത്യക്ക് വേണ്ടി കൗൺസിലിൽ പ്രസ്താവന നടത്തിയത്. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിൽ അധ്യക്ഷൻ മിഷേൽ ബാച്ചലെ പറഞ്ഞതിന് പിന്നാലെയാണ് ഇന്ന് കശ്മീർ വിഷയം മനുഷ്യാവകാശ കൗൺസിലിൽ പാക്കിസ്ഥാൻ ഉന്നയിക്കുന്നതും ഇന്ത്യ മറുപടി പറയുന്നതും. ഇന്ത്യ കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ബാച്ചലെ ആവശ്യപ്പെട്ടിരുന്നു.

യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുകയായിരുന്നു.ജമ്മു കശ്മീരിന്റെ പദവി സംബന്ധിച്ച് ഇന്ത്യൻ പാർലമെന്റ് എടുത്ത തീരുമാനം തീർത്തും പുരോഗമനപരമാണ്. രാജ്യമൊട്ടുക്കുമുള്ള നിയമം ജമ്മു കശ്മീരിലും നടപ്പാക്കുകയാണ് ഞങ്ങൾ ചെയ്തത്. കശ്മീർ ഇന്ത്യയുടെ ഭാഗമായതുകൊണ്ട് തന്നെ ഇതിന് പൂർണ അവകാശം ഇന്ത്യക്ക് ഉണ്ട്. ലിംഗനീതിയുടെ വിവേചനവും, ഭൂവുടമാവകാശവും, പ്രാദേശിക തെരഞ്ഞെടുപ്പിലെ പങ്കാളിത്തമില്ലായ്മയുമുൾപ്പടെ നിരവധി പ്രശ്‌നങ്ങൾ ജമ്മു കശ്മീരിന്റെ തനത് നിയമഘടനയിലുണ്ടായിരുന്നു. ഗാർഹിക പീഡനത്തിനെതിരായ നിയമവും, ശിശുസംരക്ഷണനിയമങ്ങളും, വിവരാവകാശവും, ജോലി ചെയ്യാനുള്ള അവകാശവുമടക്കമുള്ള പല നിയമങ്ങളും ജമ്മു കശ്മീരിൽ ബാധകമായിരുന്നില്ല. അവയെല്ലാം ബാധകമാക്കിക്കൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

ജമ്മുകാശ്മീരിൽ ഇന്ത്യ നടപ്പിലാക്കിയ കാര്യം നിയമപരവും രാജ്യത്തെ പൗരന്മാർ ഇരുകൈകളും നീ്ട്ടി സ്വീകരിച്ചതുമാണ്. കശ്മീരുമായി ബന്ധപ്പെട്ട ഈ നിയമഭേദഗതി തീർത്തും രാജ്യത്തിന്റെ ആഭ്യന്തരവിഷയമാണ്, മറ്റ് നിയമങ്ങളെപ്പോലെത്തന്നെ. ഒരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ പുറത്തു നിന്ന് ഇടപെടൽ വരുന്നത് അനുവദിക്കാനാകില്ല. ഇന്ത്യ അത് തീർത്തും അനുവദിക്കില്ല. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. മനുഷ്യാവകാശത്തിന്റെ മറ പിടിച്ച് രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം എന്ന് പാക്കിസ്ഥാനെ കുറിച്ച് ഇന്ത്യ പറഞ്ഞു. മറുരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നവർ അവനവന്റെ രാജ്യത്തെ ന്യൂനപക്ഷങ്ങളോട് എന്താണ് ചെയ്യുന്നതെന്ന് നോക്കണം.

നുഴഞ്ഞുകയറുന്നവർ തന്നെയാണിവിടെ ഇരയായി നടിക്കുന്നത്.കശ്മീരിനെക്കുറിച്ച് കൗൺസിലിൽ സംസാരിച്ച പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഇന്ത്യക്കെതിരെ ശക്തമായ ആക്രമണമാണ് നടത്തിയത്. കശ്മീരിൽ കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് നടക്കുന്നതെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖുറേഷി ആവശ്യപ്പെട്ടു. പക്ഷേ പ്രസംഗത്തിനൊടുവിൽ മാധ്യമങ്ങളെ കണ്ട ഖുറേഷി കശ്മീരിനെ വിശേഷിപ്പിച്ചത് ''ഇന്ത്യൻ സംസ്ഥാനം'' എന്നാണ്. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പാക് വിദേശകാര്യമന്ത്രിയുടെ പ്രസംഗം നടക്കവെ, പുറത്ത് പാക്കിസ്ഥാനെതിരെ സിന്ധ് വംശജർ പ്രതിഷേധിച്ചു. സിന്ധ് മേഖലയിൽ സിന്ധികൾക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP