Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരമാവധി ടെസ്റ്റുകൾ നിർദ്ദേശിച്ചപ്പോൾ ചെയ്തത് ഐസൊലേഷനും ക്വാറന്റൈനും; പ്രത്യേക ചികിത്സ ഇല്ലെന്ന് വ്യക്തമാക്കുമ്പോഴും ഇവിടെ നൽകുന്നത് എയ്ഡ്സിനും മലേറിയക്കുമുള്ള മരുന്നുകളും; മുൻകരുതലുകൾ ഇല്ലാത്ത ലോക് ഡൗൺ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും അവ​ഗണിച്ചു; കൊവിഡ്19 വ്യാപനം തടയാൻ ലോകാരോ​ഗ്യ സംഘടന നൽകിയ നിർദ്ദേശങ്ങൾ ഇന്ത്യ മുഖവിലയ്ക്കെടുത്തില്ലെന്ന് റിപ്പോർട്ട്

പരമാവധി ടെസ്റ്റുകൾ നിർദ്ദേശിച്ചപ്പോൾ ചെയ്തത് ഐസൊലേഷനും ക്വാറന്റൈനും; പ്രത്യേക ചികിത്സ ഇല്ലെന്ന് വ്യക്തമാക്കുമ്പോഴും ഇവിടെ നൽകുന്നത് എയ്ഡ്സിനും മലേറിയക്കുമുള്ള മരുന്നുകളും; മുൻകരുതലുകൾ ഇല്ലാത്ത ലോക് ഡൗൺ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും അവ​ഗണിച്ചു; കൊവിഡ്19 വ്യാപനം തടയാൻ ലോകാരോ​ഗ്യ സംഘടന നൽകിയ നിർദ്ദേശങ്ങൾ ഇന്ത്യ മുഖവിലയ്ക്കെടുത്തില്ലെന്ന് റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

കൊവിഡ്19 വ്യാപനം തടയാൻ ലോകാരോ​ഗ്യ സംഘടന നൽകിയ നിർദ്ദേശങ്ങൾ ഇന്ത്യ മുഖവിലയ്ക്കെടുത്തില്ല. ടെസ്റ്റുകൾ നടത്തി വൈറസ് ബാധിതരെ കണ്ടെത്തണം എന്ന നിർദ്ദേശത്തിന് പകരം ഐസൊലേഷനും ക്വാറന്റൈനും പ്രതിരോധത്തിനായി ഇന്ത്യ തെരഞ്ഞെടുക്കുകയായിരുന്നു. ലോക് ഡൗൺ നടപ്പാക്കുന്നതും ഇന്ത്യക്ക് തിരിച്ചടിയാകും എന്നായിരുന്നു ഡബ്ല്യു എച്ച് ഒ നൽകിയ മുന്നറിയിപ്പ്. ദ ഇന്ത്യൻ എക്സ്‌പ്രസ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.

രോഗലക്ഷണങ്ങളുള്ളവരും ആരോഗപ്രവർത്തകരും മറ്റും മാത്രം മാസ്‌ക് ധരിക്കണമെന്നാണ് ഡബ്ല്യുഎച്ച്ഒ നിർദ്ദേശിച്ചത്. എന്നാൽ ഏപ്രിൽ മൂന്നിന് സർക്കാർ പുറത്തിറക്കിയ അഡൈ്വസറി, വീടിന് പുറത്തിറങ്ങുന്നവരെല്ലാം മാസ്‌ക് ധരിക്കണമെന്നാണ് പറയുന്നത്. ജനുവരി 30ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയീസസ് പറഞ്ഞത് ചൈനയിലേയ്ക്കുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശിക്കുന്നില്ല എന്നാണ്. എന്നാൽ ഇന്ത്യ ജനുവരി 25ന് തന്നെ ചൈനയിലേയ്ക്കുള്ള യാത്ര ഒഴിവാക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

ടെസ്റ്റുകൾ നടത്തുക എന്നതാണ് ഏറ്റവും പ്രധാനമെന്നാണ് ഡബ്ല്യുഎച്ച്ഒ തലവൻ ഗെബ്രിയീസസ് മാർച്ച് 16ന് പറഞ്ഞത്. എന്നാൽ ഐസിഎംആർ തലവൻ ഡോ. ബൽറാം ഭാർഗവ പറഞ്ഞത് ടെസ്റ്റിംഗിനേക്കാൾ പ്രധാനം ഐസൊലേഷൻ ആണെന്നാണ്. ഏറ്റവും ഫലപ്രദം ക്വാറന്റൈൻ ആണെന്ന ഐസിഎംആർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാർച്ച് 24 മുതൽ ഇന്ത്യ ലോക്ക് ഡൗണിലേയ്ക്ക് പോയത്. കേസുകൾ 5000 കടന്നതിന് പിന്നാലെ ടെസ്റ്റുകൾ വ്യാപകമാക്കാൻ തീരുമാനിച്ചെങ്കിലും രോഗലക്ഷണങ്ങളുള്ളവർക്ക് മാത്രം ടെസ്റ്റ് നടത്തുക എന്നതാണ് ഐസിഎംആറിന്റെ നിലപാട്.

മാർച്ച് 25ന് ഡബ്ല്യുഎച്ച്ഒ എക്‌സിക്യൂട്ടീവ് ഡയറക്ടർ മൈക്ക് റയാൻ പറഞ്ഞത്, ആവശ്യമായ നടപടികൾ സ്വീകരിക്കാതെ നടപ്പാക്കുന്ന ലോക്ക് ഡൗൺ ഇന്ത്യക്ക് ദോഷം ചെയ്യുമെന്നാണ്. ഇത് മൂലം ലോക്ക് ഡൗൺ പിൻവലിക്കുമ്പോൾ കേസുകൾ വലിയ തോതിലുണ്ടായേക്കും. മുൻകരുതൽ നടപടികളില്ലാതെ ലോക്ക് ഡൗണിൽ നിന്ന് പുറത്തകടക്കുന്നത് ഇന്ത്യക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മൈക്ക് റയാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

കൊവിഡിന് പ്രത്യേക ചികിത്സയോ മരുന്നോ നിർദ്ദേശിക്കാനില്ല എന്നാണ് ഡബ്ല്യുഎച്ച്ഒയുടെ മാർഗനിർദ്ദേശങ്ങൾ പറയുന്നത്. എന്നാൽ ഇന്ത്യ, എച്ച്‌ഐവി രോഗികൾക്ക് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നൽകുന്ന മരുന്നുകളായ റിറ്റോനാവിറും ലോപ്പിനാവിറും കൊവിഡ് രോഗികൾക്ക് നൽകിയിരുന്നു. പിന്നീട് മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിനും ആന്റിബയോട്ടിക്ക് ആയ അസിത്രോമൈസിനും ചേർത്തുള്ള മിശ്രിതം ഉപയോഗിച്ചുതുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP