Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നുഴഞ്ഞു കയറ്റക്കാർക്ക് വേണ്ടി പ്രകോപനം സൃഷ്ടിച്ച് വെടിവെയ്‌പ്പ്; തിരിച്ചടിയിൽ കൊല്ലപ്പെട്ടത് പാക് സൈനികൻ; വെടിയുതിർത്ത് ഭയപ്പെടുത്തി മൃതദേഹം കൊണ്ടു പോകാൻ ആദ്യ ശ്രമം; തുരുതുരാ തിരിച്ചാക്രമണം ഉണ്ടായപ്പോൾ വീണ്ടും പാക് പടയ്ക്ക് ഒരു സൈനികനെ കൂടി നഷ്ടമായി; തോക്കു കൊണ്ട് തോൽപ്പിക്കാനാവില്ലെന്ന തിരിച്ചറിവിൽ വെള്ളക്കൊടി വീശി കീഴടങ്ങൽ; ശാന്തിയുടെ കൊടി പാറിയത് അംഗീകരിച്ച് വെടി നിർത്തി ഇന്ത്യൻ സൈനികരും; അതിർത്തിയിൽ പാക്കിസ്ഥാനെ ഇന്ത്യ നാണം കെടുത്തുമ്പോൾ

നുഴഞ്ഞു കയറ്റക്കാർക്ക് വേണ്ടി പ്രകോപനം സൃഷ്ടിച്ച് വെടിവെയ്‌പ്പ്; തിരിച്ചടിയിൽ കൊല്ലപ്പെട്ടത് പാക് സൈനികൻ; വെടിയുതിർത്ത് ഭയപ്പെടുത്തി മൃതദേഹം കൊണ്ടു പോകാൻ ആദ്യ ശ്രമം; തുരുതുരാ തിരിച്ചാക്രമണം ഉണ്ടായപ്പോൾ വീണ്ടും പാക് പടയ്ക്ക് ഒരു സൈനികനെ കൂടി നഷ്ടമായി; തോക്കു കൊണ്ട് തോൽപ്പിക്കാനാവില്ലെന്ന തിരിച്ചറിവിൽ വെള്ളക്കൊടി വീശി കീഴടങ്ങൽ; ശാന്തിയുടെ കൊടി പാറിയത് അംഗീകരിച്ച് വെടി നിർത്തി ഇന്ത്യൻ സൈനികരും; അതിർത്തിയിൽ പാക്കിസ്ഥാനെ ഇന്ത്യ നാണം കെടുത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: അതിർത്തിയിൽ പാക്കിസ്ഥാൻ ഒടുവിൽ വെള്ളക്കൊടി വീശി. കളിച്ചാൽ കളി പഠിപ്പിക്കുമെന്ന ഇന്ത്യൻ സൈന്യത്തിന്റെ സന്ദേശം പാക്കിസ്ഥാൻ വിറച്ചു കൊണ്ട് അംഗീകരിക്കുകയായിരുന്നു. എന്തിനും ഏതിനും ഇന്ത്യ തയ്യാറാണെന്ന സന്ദേശം കരസേനാ മേധാവി നൽകിയിരുന്നു. വെടിനിർത്തൽ കരാർ ലംഘിച്ചാൽ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്ന സന്ദേശമാണ് അതിർത്തിയിൽ ഇന്ത്യ നൽകുന്നത്. ഇതിന്റെ പ്രതിഫലനമായിരുന്നു പാക് സൈന്യത്തിന്റെ വെള്ളക്കൊടി വീശൽ.

ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ കൊല്ലപ്പെട്ട പാക് സൈനികരുടെ മൃതദേഹങ്ങൾ അവർ കൊണ്ടുപോയത് വെള്ളക്കൊടി വീശിക്കാണിച്ച ശേഷം ആയിരുന്നു. പാക് അധീന കശ്മീരിലെ ഹാജിപുർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം വീണ്ടെടുക്കാൻ വെടിവെപ്പ് നടത്തിയെങ്കിലും ആളപായം കൂടിയതോടെയാണ് പാക്കിസ്ഥാൻ സമാധാനത്തിന്റെ വെള്ള നിറം പുറത്തെടുത്തത്. ഇത്തരം രീതികൾ പാക്കിസ്ഥാൻ ചെയ്യാറെ ഇല്ലായിരുന്നു. എന്നാൽ അതിർത്തിയിൽ എന്തിനും തയ്യാറായാണ് ഇന്ത്യ നിൽക്കുന്നതെന്ന തിരിച്ചറിവാണ് പാക്കിസ്ഥാന്റെ വെള്ളക്കൊടി പ്രയാഗത്തിന് കാരണം.

കാശ്മീരിൽ പ്രത്യേകാധികാര വകുപ്പ് ഇന്ത്യ പിൻവലിച്ചതോടെ കുഴപ്പങ്ങളുണ്ടാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നുണ്ട്. നുഴഞ്ഞു കയറ്റം വ്യാപകമാക്കാനാണ് ശ്രമം. ഇതിന് വേണ്ടിയാണ് അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം നടത്തുന്നത്. സൈന്യത്തിന്റെ ശ്രദ്ധ മാറ്റിയ ശേഷം തീവ്രവാദികളെ എത്തിക്കാനാണ് നീക്കം. ഇത് മനസ്സിലാക്കി അതിർത്തിയിൽ എങ്ങും ജാഗ്രത കർശനമാക്കി. സൈന്യത്തിന്റെ പിന്തുണയോടെ നുഴഞ്ഞു കയറാൻ ശ്രമിച്ച നിരവധി പേരെ കൊല്ലുകയും ചെയ്തു. ഇതിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസം വെള്ളക്കൊടി വീശേണ്ടി വന്ന സംഭവവും. ബാലക്കോട്ടിലെ ഇന്ത്യൻ വ്യോമ സേനയുടെ കടന്നാക്രമണത്തിന് ശേഷം പ്രതിരോധത്തിലായ പാക് സൈന്യം കൂടുതൽ നാണം കെടൽ ഒഴിവാക്കാനാണ് വെള്ളക്കൊടി വീശിയത്.

അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ച് പാക് സൈന്യം കഴിഞ്ഞദിവസങ്ങളിൽ തുടർച്ചയായ വെടിവെപ്പ് നടത്തിയിരുന്നു. ഇതിനെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രി ഒരു പാക് സൈനികൻ കൊല്ലപ്പെട്ടു. തുടർന്ന് മൃതദേഹം വീണ്ടെടുക്കാൻ പാക്കിസ്ഥാൻ വീണ്ടും വെടിയുതിർത്തെങ്കിലും ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. ഈ വെടിവെപ്പിലും ഒരു പാക് സൈനികൻ കൊല്ലപ്പെട്ടു. ഇതോടെ പാക് സൈനികർ വെടിവെപ്പ് അവസാനിപ്പിച്ച് വെള്ളക്കൊടി വീശിക്കാണിക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടി അവസാനിപ്പിക്കുകയും പാക് സൈനികർ മൃതദേഹങ്ങൾ കൊണ്ടുപോവുകയും ചെയ്തു.

വെടിവെപ്പിലൂടെ ഇന്ത്യൻ സൈന്യത്തെ ഭയപ്പെടുത്തി സൈനികരുടെ മൃതദേഹങ്ങൾ കൊണ്ടുപോവാനായിരുന്നു പാക്കിസ്ഥാൻ സൈന്യത്തിന്റെ ആദ്യ ശ്രമം. എന്നാൽ ഇന്ത്യ തിരിച്ചടിച്ചു. കൂടുതൽ മരണങ്ങൾ ഉണ്ടാകുമെന്ന് മനസ്സിലായപ്പോള് പാസ് സേന പ്രതിരോധത്തിലായി. ഇന്ത്യൻ സൈന്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെവന്നതോടെയാണ് പാക് സൈനികർ വെള്ളക്കൊടി വീശിയത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ.എൻ.ഐ.യും പുറത്തുവിട്ടിട്ടുണ്ട്. വെള്ള പതാക സാധാരണയായി ഉപയോഗിക്കുന്നത് കീഴടങ്ങൽ, യുദ്ധവിരാമം എന്നി സന്ദേശങ്ങൾ നൽകാനാണ്. സെപ്റ്റംബർ 10-11 തീയതികളിൽ ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് പാക്കിസ്ഥാൻ സൈനികൻ ഗുലാം റസൂൽ വധിക്കപ്പെട്ടതെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. പാക് അധിനിവേശ കശ്മീരിലെ ഹജിപൂർ സെക്ടറിലായിരുന്നു വെടിവെയ്പ്.

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള സൈനികനാണ് ഗുലാം റസൂൽ. തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘനം നടത്തി മൃതദേഹങ്ങൾ വീണ്ടെടുക്കാൻ പാക്കിസ്ഥാൻ സൈന്യം തുടക്കത്തിൽ ശ്രമം നടത്തിയിരുന്നു.പാക്കിസ്ഥാനിലെ പഞ്ചാബി പ്രവിശ്യയിൽ നിന്നുമുള്ള മുസ്ലിം സൈനികന്റെ മൃതദേഹം വീണ്ടെടുക്കാൻ നടത്തിയ ഇത്തരം ശ്രമത്തിൽ മറ്റൊരു പാക്കിസ്ഥാൻ സൈനികൻ കൂടി വധിക്കപ്പെട്ടതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ പറയുന്നു. തുടർച്ചയായി രണ്ടുദിവസം വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം ശക്തമാക്കിയെങ്കിലും മൃതദേഹങ്ങൾ വീണ്ടെടുക്കാൻ പാക്കിസ്ഥാന് സാധിച്ചില്ല. തുടർന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കാൻ പാക്കിസ്ഥാൻ സൈന്യം വെള്ളപതാക ഉയർത്താൻ നിർബന്ധിതരാകുകയായിരുന്നുവെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ പറയുന്നു.

നേരത്തെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക്കിസ്ഥാൻ രംഗത്ത് വന്നിരുന്നു. പാക്കിസ്ഥാൻ റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് ആണ് ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ ദുർബലമായിരിക്കാം. എന്നാൽ സൈന്യം ദുർബലരല്ലെന്ന് റാഷിദ് അഹമ്മദ് പറഞ്ഞു. താൻ ഒറ്റയാൾ സൈന്യമാണെന്നും ഇന്ത്യയോട് മാത്രം പോരാടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുർബലമായേക്കാവുന്ന പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥയെ ഇന്ത്യ തെറ്റിദ്ധരിക്കരുത്. കാശ്മീരിലെ ആളുകളോട് ഞങ്ങൾക്ക് പ്രതിബദ്ധതയുണ്ടെന്നും റാഷിദ് കൂട്ടിച്ചേർത്തു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഉടൻ യുദ്ധം നടക്കാൻ സാധ്യതയുണ്ടെന്നും നേരത്തെ റാഷിദ് അഹമ്മദ് പറഞ്ഞിരുന്നു. ഇത്തരം വീമ്പു പറച്ചിലിനിടെയാണ് പാക് സൈന്യത്തിന്റെ വെള്ളക്കൊടി വീശൽ.

ശനിയാഴ്ച നിയന്ത്രണരേഖയ്ക്ക് സമീപം പൂഞ്ചിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരേ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഷെല്ലാക്രമണത്തെ പ്രതിരോധിച്ച ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. പ്രദേശത്തെ മണിക്കൂറുകളോളം വെടിവെപ്പ് നടന്നതായാണ് വിവരം. പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പ്രദേശവാസികളോട് മുൻകരുതൽ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പൂഞ്ച് ഡെപ്യൂട്ടി കമ്മീഷണർ രാഹുൽ യാദവ് പറഞ്ഞു.

കശ്മീർ വിഷയത്തിൽ പാക് നീക്കത്തിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. രാജ്യാന്തര കോടതിയിലെത്തിച്ചാലും കേസ് നിലനിൽക്കില്ലെന്ന പാക് നിയമമന്ത്രാലയ സമിതി റിപ്പോർട്ട് ഇതിന്റെ സൂചനയാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യൻ നടപടി അന്താരാഷ്ട്ര സമൂഹത്തിന് മുമ്പിൽ ചർച്ചയാക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തിനാണ് തിരിച്ചടിയേറ്റത്. കശ്മീർ പ്രശ്നം രാജ്യാന്തര കോടതിയിലെത്തിക്കാൻ ഇന്ത്യയും പാക്കിസ്ഥാനുമായി അത്തരത്തിൽ ഒരു ഉടമ്പടിയുമില്ലെന്നാണ് പാക് നിയമമന്ത്രാലയം ചൂണ്ടിക്കാണിച്ചത്. കശ്മീർ വിഷയം പാക് പ്രധാനമന്ത്രിക്ക് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിലോ സുരക്ഷാ കൗൺസിലിലോ ഉന്നയിക്കാം. ശരിയായ മാർഗ്ഗത്തിൽ രാജ്യാന്തര കോടതിയിൽ ഉന്നയിക്കാൻ സാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP