Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൈനീസ് കടന്നു കയറ്റത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ; പാഗോങ് തടാകത്തിന്റെ തെക്കേ തീരത്ത് ഇന്ത്യൻ സൈന്യം കടന്നു കയറി; ചുഷൂൽ സെക്ടറിൽ ഏഴിടങ്ങളിൽ നിയന്ത്രണ രേഖ കടന്ന് ചൈനീസ് ഭൂപ്രദേശം പിടിച്ച് ഇന്ത്യ; വീണ്ടും അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം

ചൈനീസ് കടന്നു കയറ്റത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ; പാഗോങ് തടാകത്തിന്റെ തെക്കേ തീരത്ത് ഇന്ത്യൻ സൈന്യം കടന്നു കയറി; ചുഷൂൽ സെക്ടറിൽ ഏഴിടങ്ങളിൽ നിയന്ത്രണ രേഖ കടന്ന് ചൈനീസ് ഭൂപ്രദേശം പിടിച്ച് ഇന്ത്യ; വീണ്ടും അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ പ്രദേശങ്ങൾ കടന്നു കയറുന്ന ചൈനീസ് ആധിപത്യത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യൻ സേന. ചൈനീസ് അതിർത്തിയിൽ കടന്നു കയറി ഏഴു പ്രദേശങ്ങൾ പിടിച്ചെടുത്താണ് ഇന്ത്യയും ചുട്ട മറുപടി നൽകിയിരിക്കുന്നത്. തങ്ങളുടെ പ്രദേശത്തു നിന്നും ഇന്ത്യ പിന്മാറണമെന്ന് ചൈന ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാത്ത ഇന്ത്യ ഇരു രാജ്യങ്ങളുടെയും ഒന്നിച്ചുള്ള പിന്മാറ്റം മാത്രമേ അംഗീകരിക്കൂ എന്ന് നിലപാട് എടുത്തു. ഇതോടെ ചൈനീസ് കടന്നു കയറ്റത്തിന് അതേ നാണയത്തിൽ തന്നെ ഇന്ത്യ തിരിച്ചടി നൽകിയതോടെ യുദ്ധസമാനമായ സാഹചര്യമാണ് അതിർത്തിയിൽ നിലനിൽക്കുന്നത്.

കിഴക്കൻ ലഡാക്കിലെ ചൈനയുടെ അതിർത്തി പ്രദേശങ്ങളിൽ ഏഴിടത്താണ് ഇന്ത്യൻ സേന കടന്നു കയറിയത്. പാംഗോങ് തടാകത്തിന്റെ വടക്കൻ തീരത്തു ചൈനീസ് സേന കടന്നുകയറിയതിനു മറുപടിയായി തെക്കൻ തീരത്തെ ചുഷൂൽ സെക്ടറിൽ ഏഴിടങ്ങളിൽ ഇന്ത്യൻ സേനാംഗങ്ങൾ യഥാർഥ നിയന്ത്രണ രേഖ (എൽഎസി) കടന്നു ചൈനീസ് പ്രദേശങ്ങളിലായി നിലയുറപ്പിച്ചു. കടന്നുകയറിയ സ്ഥലങ്ങളിൽനിന്നു പിന്മാറാൻ ചൈന കൂട്ടാക്കാത്ത സാഹചര്യത്തിലാണു സമാന നീക്കം ഇന്ത്യയും നടത്തിയത്. എന്നാൽ തങ്ങളുടെ അതിർത്തി പ്രദേശത്ത് ഇന്ത്യൻ സൈന നിലയുറപ്പിച്ചതോടെ പ്രകോപിതരായ ചൈനീസ് സൈന്യം പിന്മാറണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം ഇന്ത്യ തള്ളുകയായിരുന്നു.

ചൈനീസ് പ്രദേശമായ ചുഷൂലിലെ ഉയർന്ന മലനിരകളിൽ ആധിപത്യമുറപ്പിച്ചതു വഴി ചൈനയുടെ സേനാതാവളം സ്ഥിതി ചെയ്യുന്ന മോൾഡോയ്ക്കു മേൽ ഇന്ത്യൻ സേനയുടെ നിരീക്ഷണമെത്തും. വടക്കൻ തീരത്തു നിന്നു ചൈന പിന്മാറിയാൽ തങ്ങളും പിന്മാറാമെന്ന വാദമുയർത്തി, അതിർത്തി സംഘർഷത്തിനു പരിഹാരം കാണാനുള്ള വഴിയാണു സേന തേടുന്നത്. കഴിഞ്ഞ ദിവസം നടന്ന ഉന്നത സേനാതല ചർച്ചയിലും ഇന്ത്യ ഇക്കാര്യമറിയിച്ചു. ചുഷൂലിൽ നിന്ന് ആദ്യം ഇന്ത്യ പിന്മാറിയാൽ വടക്കൻ തീരത്തുനിന്നു തങ്ങളും മാറാമെന്ന ചൈനയുടെ വാഗ്ദാനം ഇന്ത്യ തള്ളി. ഒന്നിച്ചുള്ള പിന്മാറ്റം മാത്രമേ അംഗീകരിക്കൂവെന്നാണ് ഇന്ത്യൻ നിലപാട്.

എന്നാൽ ഇന്ത്യയുടെ ആവശ്യം ഇതുവരെ ചൈന അംഗീകരിക്കുകയോ ഇന്ത്യൻ പ്രദേശത്തു നിന്നുള്ള മാറ്റത്തിന് തയ്യാറാകുകയോ ചെയ്തിട്ടില്ല. അതിനാൽ തന്നെ ഇന്ത്യൻ സേനയും ചൈനീസ് പ്രദേശത്ത് നിലകൊള്ളുകയാണ്. ഇത് ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. എന്നാൽ എന്തു വന്നാലും മാറാൻ തയ്യാറല്ലെന്ന നിലപാടാണ് ഇന്ത്യയും കൈക്കൊണ്ടിരിക്കുന്നത്. ഇതോടെ ഏത് സമയവും യുദ്ധത്തിലേക്ക് പോയേക്കാമെന്ന സാഹചര്യമാണ് അതിർത്തിയിലുള്ളത്. ഇതിനിടെ, ശൈത്യകാലം ആരംഭിക്കാനിരിക്കെ അതിർത്തി മേഖലകളിലെ സേനാംഗങ്ങൾക്കു കൊടുംതണുപ്പ് അതിജീവിക്കാൻ ആവശ്യമായ വസ്ത്രങ്ങൾ യുഎസിൽ നിന്ന് ഇന്ത്യ വാങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP