Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജനത കർഫ്യൂ ടെസ്റ്റ് ഡോസാക്കിയ കേന്ദ്രം മോദിയെ മുന്നിലിറക്കി കോവിഡിന്റെ ഭീതി ജനങ്ങളോട് തുറന്നു പറഞ്ഞു ലോക്ക് ഡൗണിലേക്ക് നീങ്ങി; 21 ദിവസം രാജ്യം അടിച്ചിടുമ്പോൾ ജനങ്ങളോട് വീട്ടിലിരിക്കാൻ പറഞ്ഞ പ്രധാനമന്ത്രി അതിജീവന പാക്കേജുകൾ പ്രഖ്യാപിക്കാത്തതിൽ ആശങ്ക; ഏറ്റവും കഷ്ടത്തിലാകുക നിത്യവൃത്തിക്ക് കേണ്ടി കൂലിപ്പണി എടുക്കേണ്ടുന്ന പാവങ്ങൾ തന്നെ; അവതാളത്തിലായ ദിവസവേതന തൊഴിലാളികൾക്ക് പാക്കേജുകൾ പ്രഖ്യാപിച്ചില്ലെങ്കിൽ രാജ്യത്തുണ്ടാകുക പട്ടിണി മരണങ്ങൾ; ലോക്ക് ഡൗണിൽ നിറയുന്ന ആശങ്കകൾ ഇങ്ങനെ

ജനത കർഫ്യൂ ടെസ്റ്റ് ഡോസാക്കിയ കേന്ദ്രം മോദിയെ മുന്നിലിറക്കി കോവിഡിന്റെ ഭീതി ജനങ്ങളോട് തുറന്നു പറഞ്ഞു ലോക്ക് ഡൗണിലേക്ക് നീങ്ങി; 21 ദിവസം രാജ്യം അടിച്ചിടുമ്പോൾ ജനങ്ങളോട് വീട്ടിലിരിക്കാൻ പറഞ്ഞ പ്രധാനമന്ത്രി അതിജീവന പാക്കേജുകൾ പ്രഖ്യാപിക്കാത്തതിൽ ആശങ്ക; ഏറ്റവും കഷ്ടത്തിലാകുക നിത്യവൃത്തിക്ക് കേണ്ടി കൂലിപ്പണി എടുക്കേണ്ടുന്ന പാവങ്ങൾ തന്നെ; അവതാളത്തിലായ ദിവസവേതന തൊഴിലാളികൾക്ക് പാക്കേജുകൾ പ്രഖ്യാപിച്ചില്ലെങ്കിൽ രാജ്യത്തുണ്ടാകുക പട്ടിണി മരണങ്ങൾ; ലോക്ക് ഡൗണിൽ നിറയുന്ന ആശങ്കകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ ഒരേയൊരു സൂപ്പർസ്റ്റാർ ആരാണെന്ന് ചോദിച്ചാൽ അതിന് ഉത്തരം ബോളിവുഡ് താരങ്ങളല്ല, മറിച്ച് നരേന്ദ്ര മോദി എന്നു തന്നെയാണ്. കേരളത്തിലും മറ്റിടങ്ങളിലും എതിർപ്പുകൾ ഉണ്ടെങ്കിലും ഹിന്ദി ഹൃദയഭൂമിയുടെ നായകൻ മോദി തന്നെയാണ്. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടെത്തി ആദ്യം ജനതാ കർഫ്യൂ പ്രഖ്യാപിച്ചതും അതിനെ ടെസ്റ്റ് ഡോസാക്കിയ ശേഷം കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും. 21 ദിവസം നീളുന്ന ലോക്ക് ഡൗണിന്റെ പ്രധാന്യം എടുത്ത പറഞ്ഞു കൊണ്ടായിരുന്നു നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ജനങ്ങൾ എന്തുകൊണ്ട് വീ്ട്ടിലിരിക്കണം എന്ന കാര്യത്തിലാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. അതേസമയം തന്നെ ഈ ദിവസങ്ങളിൽ രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനും മറ്റ് പ്രതിസന്ധികൾ ഒന്നും ഇല്ലാതിരിക്കാനുമുള്ള പ്രഖ്യാപനങ്ങൾ മോദിയിൽ നിന്നും ഉണ്ടാകാത്തത് ആശങ്കയ്ക്കും ഇട നൽകുന്നു.

മോദി രാജ്യത്തോട് പറയുന്ന വിഷയത്തിന്റെ ഗൗരവം ജനങ്ങങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. അതേ സമയം തന്നെ 21 ദിവസം നീണ്ട സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ ക്ഷേമപദ്ധതികളും ഉത്തേജന പ്രക്രിയകളും നടത്തേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. ഇപ്പോൾ തന്നെ അവതാളത്തിലായ ദിവസവേതന തൊഴിലാളികൾക്ക് കാര്യക്ഷമമായ പാക്കേജുകൾ അടിയന്തരമായി പ്രഖ്യാപിക്കേണ്ടി വരും. അല്ലെങ്കിൽ മറ്റൊരു പ്രതിസന്ധിയായി ഇത് രൂപപ്പെടും. ഇക്കാര്യത്തിൽ കേന്ദ്രം ശ്രദ്ധിക്കണമെന്ന ആവശ്യം ഇപ്പോൾ തന്നെ ഉയർന്നു കഴിഞ്ഞു. അ്ല്ലാത്ത പക്ഷം രാജ്യത്ത് പട്ടിണി മരണങ്ങൾ ഉണ്ടായാൽ പോലും അത്ഭുതപ്പെടാനില്ലെന്നും അഭിപ്രായം ഉരുന്നുണ്ട്. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയതു പോലൊരു ഉറപ്പ് മോദിയിൽ നിന്നും പ്രതീക്ഷിച്ചവരും നിരാശയിലാണ്.

കർഫ്യൂവിന് സമാനമായിരിക്കും ഈ ലോക്ഡൗണെന്നും നിർദേശങ്ങൾ പൂർണ്ണമായും പാലിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി തന്നെ ഊന്നിപറഞ്ഞിട്ടുണ്ട്. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടികൾ നേരിടേണ്ടി വരും. ഒരുവിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാകില്ലെന്ന് തന്നെയാണ് പ്രധാമന്ത്രിയുടെ വാക്കുകളിൽ കൂടി വ്യക്തമാകുന്നത്. ഞായറാഴ്ച നടന്ന ജനതാ കർഫ്യൂ നടത്തിയപ്പോൾ അവശ്യ സേവനങ്ങൾ അതേ പടി തുടരും.

കർഫ്യൂവിന് തുല്യമായിരിക്കും അടച്ചുപൂട്ടലെന്ന് പ്രധാനമന്ത്രി തന്നെ പറയുമ്പോൾ കർശന നിയമങ്ങളായിരിക്കും സർക്കാർ നടപ്പിലാക്കുക എന്നുറപ്പാണ്. നിർണ്ണായക സാഹചര്യങ്ങളിൽ മാത്രമാണ് സാധാരണ കർഫ്യൂ ഏർപ്പെടുത്തുക. രാജ്യസുരക്ഷ ,പൗരന്മാരുടെ സുരക്ഷിതത്വം എന്നിവ ഹനിക്കപ്പെടുമ്പോൾ ഗവൺമെന്റ് പ്രഖ്യാപിക്കുന്ന കർശന നിയമമാണിത്. സംഘം ചേരലുകൾ ,ആഘോഷങ്ങൾ,യാത്ര തൊഴിൽ മേഖല എന്നിങ്ങനെ സകലജനസമ്പർക്ക ഇടങ്ങളിലും വിലക്ക് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും കരുതൽ തടങ്കലിൽ വയ്ക്കുകയും ചെയ്യാൻ കർഫ്യൂവിലൂടെയാകും.

ഇതിന്റെ ആദ്യപടിയായിട്ടാണ് നേരത്തെ പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിച്ചത്. ഭാഗികമായി ഇത് വിജയം കണ്ടു. അതിന് ശേഷം മിക്ക സംസ്ഥാനങ്ങളിലും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പലയിടങ്ങളിലും ജനങ്ങൾ പുറത്തിറങ്ങി നടക്കുന്ന സാഹചര്യമുണ്ടായിരുന്നു. പലരും അടച്ചുപൂട്ടലിനെ ഗൗരവമായി എടുക്കുന്നില്ലെന്നും സംസ്ഥാനങ്ങൾ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മോദി കഴിഞ്ഞ ദിവസം ട്വിറ്റിറിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുന്നത്.

തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് കേരളത്തിൽ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. ആറ് സംസ്ഥാനങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇന്ന്കൂടുതൽ ജില്ലകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കേരളത്തിലും പലയിടങ്ങളലും ആളുകൾ നിർദേശങ്ങൾ ലംഘിച്ച് റോഡുകളിലും മറ്റുമിറങ്ങുകയുണ്ടായി. നൂറോളം പേർക്കെതിരെ പൊലീസ് കേസെടുക്കുയും ചെയ്തിട്ടുണ്ട്. രാജ്യമൊട്ടാകെ സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തമാക്കിയ സ്ഥിതിക്ക് നിയമം ലംഘിക്കുന്നവർ കൂടുതൽ ശക്തമായ നടപടി നേരിടേണ്ടി വരും.

ഈ നിമിഷം നിങ്ങൾ എവിടെയാണോ അവിടെ തന്നെ നിങ്ങൾ തുടരുക. പ്രധാനമന്ത്രി എന്ന നിലയിലല്ല, നിങ്ങളുടെ കുടുംബത്തിലുള്ള ഒരാൾ എന്ന നിലയ്ക്കാണ് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നത്. നിങ്ങളുടെ ഒരു ചുവട് പോലും കൊറോണയ്ക്ക് വഴിയൊരുക്കിയേക്കാം എന്നായിരുന്നു മോദി രാജ്യത്തോട് ഊന്നിപറഞ്ഞ കാര്യം. സാമൂഹിക ഉത്തരവാദിത്തമാണ് ഈ സാഹചര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കൊറോണയുടെ വ്യാപനം എത്രത്തോളം നിയന്ത്രിക്കാനാവുമെന്ന് മാത്രമാണ് നമുക്ക് ഇനി നോക്കാനുള്ളത്. ഓരോ ചുവടും ശ്രദ്ധിച്ചുവേണം ഇനി നമ്മൾ നീങ്ങേണ്ടത്.

കഴിഞ്ഞ വ്യാഴാഴ്ച മോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴായിരുന്നു രോഗവ്യാപനത്തെ തടയുന്നതിനുള്ള നിയന്ത്രണങ്ങളുടെ മുന്നോടിയായി ഞായറാഴ്ച ജനത കർഫ്യു ആചരിക്കാൻ ആഹ്വാനം ചെയ്തത്. രാജ്യവ്യാപകമായി ഇതിന് വലിയ സ്വീകരണം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ മിക്കവാറും സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായി. ഇതിന് പുറമെ രാജ്യത്തുകൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതും കണക്കിലെടുത്താണ് പുതിയ പ്രഖ്യാപനം. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ കാര്യമായെടുക്കാതിരിക്കുന്ന പശ്ചാത്തലത്തിൽ മോദി മുമ്പ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നിയന്ത്രണങ്ങൾ കർശനമാക്കാൻ സംസ്ഥാനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

വികസികത രാജ്യങ്ങൾ പോലും മഹാമാരിക്കു മുന്നിൽ തകർന്നു നിൽക്കുന്നു. സാമൂഹ്യ അകലം പാലിക്കൽ മാത്രമാണ് രോഗവ്യാപനം തടയുന്നതിനുള്ള മാർഗം. എല്ലാവരും വീടുകളിൽ തന്നെ ഇരിക്കണം. ചിലരുടെ അനാസ്ഥ രാജ്യത്തെ തന്നെ അപകടത്തിലാക്കുന്നു. നടപടികൾ എല്ലാമെടുത്തിട്ടും രോഗം പടരുന്നുവെന്നും മോദി പറഞ്ഞു. വ്യാജവാർത്തകളും കൊറോണയ്‌ക്കൊപ്പം വ്യാപിക്കുന്നുണ്ട്. ഇത് നിങ്ങളെ ബാധിക്കേണ്ടതില്ല. സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കുക. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ ഒരിക്കലും കഴിക്കരുത്. വലിയ അപകടങ്ങളിലേക്കാണ് അത് നിങ്ങളെ കൊണ്ടുപോവുക.21 ദിവസം വളരെ ദൈർഘ്യമേറിയ സമയമാണ്. എന്നാൽ ഇത് നിങ്ങളുടേയും കുടുംബത്തിന്റേയും ജീവൻ രക്ഷിക്കാനുള്ള സമയം കൂടിയാണ്. എനിക്ക് നിങ്ങളെ വിശ്വാസമാണ്. എല്ലാവരും ഇത് പാലിക്കണം. രാജ്യത്തെ രക്ഷപ്പെടുത്തണം, പ്രധാനമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP