Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതീക്ഷയുടെ പ്രകാശം പരക്കട്ടെ.. കോവിഡ് വിരുദ്ധ പോരാട്ടം വിജയിക്കട്ടെ! പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തു ഇന്ത്യൻ ജനത; കൊറോണ വ്യാപനത്തിന്റെ ഇരുട്ടിനെതിരേ ഐക്യദീപം തെളിയിച്ച് രാജ്യം; ഒമ്പതു മണി മുതൽ ഒമ്പതു മിനുട്ട് നേരത്തേക്ക് വൈദ്യുതി ലൈറ്റുകൾ ഓഫ് ചെയ്തു ദീപം തെളിയിച്ചും മൊബൈൽ ലൈറ്റുകൾ പ്രകാശിപ്പിച്ചു ജനകോടികൾ; മുഖ്യമന്ത്രി പിണറായിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലും ദീപം തെളിയിച്ചു; മന്ത്രിമന്ദിരങ്ങളിലും ഐക്യദീപം പ്രകാശിപ്പിച്ചു; കോവിഡ് പോരാട്ടത്തിൽ ഒറ്റക്കെട്ടായി രാജ്യം

പ്രതീക്ഷയുടെ പ്രകാശം പരക്കട്ടെ.. കോവിഡ് വിരുദ്ധ പോരാട്ടം വിജയിക്കട്ടെ! പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തു ഇന്ത്യൻ ജനത; കൊറോണ വ്യാപനത്തിന്റെ ഇരുട്ടിനെതിരേ ഐക്യദീപം തെളിയിച്ച് രാജ്യം; ഒമ്പതു മണി മുതൽ ഒമ്പതു മിനുട്ട് നേരത്തേക്ക് വൈദ്യുതി ലൈറ്റുകൾ ഓഫ് ചെയ്തു ദീപം തെളിയിച്ചും മൊബൈൽ ലൈറ്റുകൾ പ്രകാശിപ്പിച്ചു ജനകോടികൾ; മുഖ്യമന്ത്രി പിണറായിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലും ദീപം തെളിയിച്ചു; മന്ത്രിമന്ദിരങ്ങളിലും ഐക്യദീപം പ്രകാശിപ്പിച്ചു; കോവിഡ് പോരാട്ടത്തിൽ ഒറ്റക്കെട്ടായി രാജ്യം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ്-19 രോഗവ്യാപനത്തിന്റെ ഇരുട്ടിനെതിരേ ഐക്യത്തിന്റെ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം നെഞ്ചോടു ചേർത്തു രാജ്യം. ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് ഐക്യദീപം തെളിയിക്കൽ ആരംഭിച്ചു. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ അടക്കം ലൈറ്റുകൾ അണച്ച് ദീപം തെളിയിച്ചു.

കോടിക്കണക്കിന് ജനങ്ങൾ വീട്ടിലെ വിളക്കുകൾ അണച്ചു ആരോഗ്യപ്രവർത്തകർക്കായി വിളക്കു കൊളുത്തി. സാധാരണക്കാർക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും വിളക്കു കൊളുത്തി ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവ് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഐക്യദീപത്തിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പങ്കാളികളായി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും മന്ത്രി മന്ദിരങ്ങളിലെയും ലൈറ്റുകളും അണച്ചു.

ക്ലിഫ് ഹൗസിൽ ജീവനക്കാർ ടോർച്ച് തെളിച്ചാണ് പിന്തുണ അറിയിച്ചത്. മറ്റ് മന്ത്രിമാരുടെ വീടുകളിലും ദീപം തെളിഞ്ഞു. സാധാരണക്കാർക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും വിളക്കു കൊളുത്തി ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവ് അറിയിച്ചു.

കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയസാംസ്‌കാരികസിനിമാ മേഖലയിലെ പ്രവർത്തകരും ദീപം തെളിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഡോ. ഹർഷ്വർദ്ധൻ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ, പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധാൻകർ തുടങ്ങിയവർ ദീപം തെളിച്ചു.

നഗരങ്ങളെന്നും ഗ്രാമങ്ങളെന്നും വ്യത്യാസമില്ലാതെയാണ് ആളുകൾ ദീപം തെളിയിച്ചത്. മുംബൈിയെ ഫ്‌ളാറ്റ് സമുച്ചയത്തിൽ അടക്കം ഒരുമിച്ചു ദീപം തെളിയിച്ചത് തെളിമയാർന്ന കാഴ്‌ച്ചയായി മാറി. ബോളിവുഡ് താരങ്ങലും ക്രിക്കറ്റ് താരങ്ങളും അടക്കം ദീപം തെളിയിക്കലിൽ പങ്കുചേർന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവർ സംസ്ഥാനത്തും പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ദീപം തെളിയിച്ചു. വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് ദീപങ്ങൾ കൊളുത്തി വൈദികർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ജോയ് മാത്യൂ, വിനുമോഹൻ തുടങ്ങിയ സിനിമ താരങ്ങളും ദീപങ്ങൾ തെളിയിച്ചു.

കൊറോണ വ്യാപനത്തിനെതിരേ സംഘടിപ്പിച്ച ജനതാ കർഫ്യൂ, ലോക്ക്ഡൗൺ നടപടികളുടെ തുടർച്ചയെന്ന നിലയിലാണ് ഐക്യദീപം തെളിക്കൽ ആശയം പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. ലോക്ക്ഡൗണിന്റെ ഒമ്പതാം ദിവസമായ വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവേ ആയിരുന്നു ഇത്. ഐക്യദീപം തെളിക്കുമ്പോൾ ആരും വീടിന് പുറത്തിറങ്ങുകേയാ കൂട്ടംകൂടുകയോ ചെയ്യരുതെന്നും. സാമൂഹിക അകലം പാലിക്കലിന്റെ 'ലക്ഷ്മണരേഖ' ആരും മറികടക്കരുതെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു.

പകരം വീടിന്റെ വാതിൽക്കലോ ബാൽക്കണിയിലോ ചെരാതുകൾ, മെഴുകുതിരി, മൊബൈൽ ഫോൺ വെളിച്ചം, ടോർച്ച് എന്നിവ തെളിച്ച് കൊറോണയുടെ അന്ധകാരത്തെ അകറ്റാനായിരുന്നു നിർദ്ദേശം. ഈ നിർദ്ദേശം രാജ്യം മുഴുവൻ ഏറ്റെടുക്കുന്ന കാഴ്‌ച്ചയാണ് ഇന്ന് കണ്ടത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP