Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

കോവിഡ് ഭീതി ഒഴിയാതിരിക്കുമ്പോഴും ആകാശം തുറക്കാൻ കേന്ദ്രം; ഈ മാസം 25 മുതൽ ഘട്ടംഘട്ടമായി ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കും; സർവീസിന് തയ്യാറാകാൻ വിമാന കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും നിർദ്ദേശം; അന്താരാഷ്ട്ര വിമാന സർവീസ് രണ്ടാം ഘട്ടത്തിൽ; ജനശതാബ്ദി ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇന്നു മുതൽ; ആകാശവും റെയിലും തുറക്കുമ്പോൾ രാജ്യത്തെ കോവിഡ് നിരക്ക് കുത്തനെ ഉയരും

കോവിഡ് ഭീതി ഒഴിയാതിരിക്കുമ്പോഴും ആകാശം തുറക്കാൻ കേന്ദ്രം; ഈ മാസം 25 മുതൽ ഘട്ടംഘട്ടമായി ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കും; സർവീസിന് തയ്യാറാകാൻ വിമാന കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും നിർദ്ദേശം; അന്താരാഷ്ട്ര വിമാന സർവീസ് രണ്ടാം ഘട്ടത്തിൽ; ജനശതാബ്ദി ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇന്നു മുതൽ; ആകാശവും റെയിലും തുറക്കുമ്പോൾ രാജ്യത്തെ കോവിഡ് നിരക്ക് കുത്തനെ ഉയരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ ഉയരുന്ന ഘട്ടത്തിൽ തന്നെ ആകാശവും റെയിലും തുറക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ലോക്ക് ഡൗണും മറ്റും പ്രാവർത്തികം അല്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് തുടങ്ങാൻ ഒരുങ്ങുന്നത്. ഈ മാസം 25 മുതൽ ഘട്ടംഘട്ടമായി ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ അന്താരാഷ്ട്ര സർവീസുകളും തുടങ്ങും. ഇതോടെ കോവിഡ് ഭീതി കൂടുതൽ ശക്തമാകുമെന്ന ആശങ്ക ശക്തമാണ്.

കോവിഡ് മുക്തമായ സ്ഥലങ്ങളിലേക്കായിരിക്കും ആദ്യഘട്ടത്തിൽ സർവീസ്. സർവീസ് ആരംഭിക്കുന്നതിനു തയാറാകാൻ വിമാന കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും മന്ത്രാലയം നിർദ്ദേശം നൽകി. രണ്ട് മാസത്തിനു ശേഷമാണു രാജ്യത്ത് വിമാന യാത്ര പുനരാരംഭിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ മാർച്ച് 24നാണു സർവീസുകൾ നിർത്തിവച്ചത്. വിദേശ സർവീസുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

വ്യോമഗതാഗതം പുനരാരംഭിക്കുമ്പോൾ കമ്പനികൾ ടിക്കറ്റ് നിരക്ക് ഗണ്യമായി ഉയർത്തുന്നതു തടയാനുള്ള നടപടികൾ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. വിമാന കമ്പനികളുമായി ഇക്കാര്യം ചർച്ച ചെയ്യും. അകലം ഉറപ്പാക്കാൻ ഒന്നിടവിട്ട സീറ്റുകൾ ഒഴിച്ചിടണമെന്ന നിർദ്ദേശം കമ്പനികളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു.ജൂൺ 1 മുതലുള്ള ടിക്കറ്റ് ബുക്കിങ് സ്വകാര്യ എയർ ലൈനുകൾ കഴിഞ്ഞ ദിവസം തുടങ്ങി.

അതസമയം ട്രെയിൻ ഗതാഗതവും പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. ജൂൺ ഒന്നുമുതൽ സർവിസ് പുനരാരംഭിക്കുന്ന ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകളുടെ ബുക്കിങ് വ്യാഴാഴ്ച രാവിലെ 10 മുതൽ തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു. ജനാശതാബ്ദിക്ക് പുറമേ എറണാകുളം- നിസാമുദ്ദീൻ മംഗള എക്സ്‌പ്രസ്, എറണാകുളം-നിസാമുദ്ദീൻ തുരന്തോ എക്സ്‌പ്രസ്, തിരുവനന്തപുരം -ലോകമാന്യതിലക് നേത്രാവതി എകസ്പ്രസ് എന്നിവയും കേരളത്തിൽ സർവീസ് നടത്തും. ഐ.ആർ.സി.ടി.സി വെബ്‌സൈറ്റ് മുഖേന ഓൺലൈൻ ബുക്കിങ് മാത്രമാണുണ്ടാവുക. റെയിൽവേ സ്‌റ്റേഷനുകളിൽ ബുക്കിങ് ഉണ്ടാവില്ല.

തുരന്തോ, സമ്പർക്ക ക്രാന്തി, പൂർവ എക്സ്‌പ്രസ് ഉൾപ്പെടെ 100 ട്രെയിൻ സർവിസുകളാണ് പുനരാരംഭിക്കുക. എ.സി കോച്ചുകളും ഉണ്ടാകും. എ.സി കോച്ച് ഉണ്ടാവില്ലെന്ന മുൻ തീരുമാനം റെയിൽവേ മാറ്റി. ജനറൽ കോച്ചുകളിലടക്കം റിസർവ് ചെയ്യണം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി റിസർവ് ചെയ്യാത്ത ഒരു കോച്ചുമുണ്ടാവില്ല. റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളും മറ്റു വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. ഭക്ഷണശാലകളിൽ ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല. പാഴ്‌സൽ ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP