Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'ആ അസാന്നിധ്യം ഇന്ത്യ തിരിച്ചറിയുന്നു' എന്നു പറഞ്ഞ് പിറന്നാൾ ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി; 'വീ മിസ് യു' എന്നു കൂടെപ്പറഞ്ഞു ഏറ്റുവിളിച്ചു സൈബർ ലോകവും; ഡോ. മന്മോഹൻ സിംഗിന്റെ പിറന്നാൾ ആഘോഷം ട്വിറ്ററിലും ട്രെൻഡിങ്; മന്മോഹൻ സിങിന്റെ നേട്ടങ്ങൾ ഇന്നും പ്രസക്തമെന്ന് 2012ൽ ബി.ബി.സിയിലെ ലേഖനം പങ്കുവെച്ചു ശശി തരൂർ; രാജ്യം സാമ്പത്തിക തകർച്ചയുടെ പടുകുഴിയിൽ നിൽക്കുമ്പോൾ ആധുനിക ഇന്ത്യയുടെ ശിൽപ്പിയുടെ ജന്മദിനം ആഘോഷമാകുന്ന വിധം

'ആ അസാന്നിധ്യം ഇന്ത്യ തിരിച്ചറിയുന്നു' എന്നു പറഞ്ഞ് പിറന്നാൾ ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി; 'വീ മിസ് യു' എന്നു കൂടെപ്പറഞ്ഞു ഏറ്റുവിളിച്ചു സൈബർ ലോകവും; ഡോ. മന്മോഹൻ സിംഗിന്റെ പിറന്നാൾ ആഘോഷം ട്വിറ്ററിലും ട്രെൻഡിങ്; മന്മോഹൻ സിങിന്റെ നേട്ടങ്ങൾ ഇന്നും പ്രസക്തമെന്ന് 2012ൽ ബി.ബി.സിയിലെ ലേഖനം പങ്കുവെച്ചു ശശി തരൂർ; രാജ്യം സാമ്പത്തിക തകർച്ചയുടെ പടുകുഴിയിൽ നിൽക്കുമ്പോൾ ആധുനിക ഇന്ത്യയുടെ ശിൽപ്പിയുടെ ജന്മദിനം ആഘോഷമാകുന്ന വിധം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിലെ സാമ്പത്തിക വിപ്ലവത്തിന്റെ പാതയിലേക്ക് നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മന്മോഹൻ സിങ്. ഒരുകാലത്ത് മാധ്യമങ്ങൾ വളഞ്ഞിട്ടു ആക്രമിച്ച പ്രധാനമന്ത്രി. മാധ്യമങ്ങളെ കാണാൻ മടിയില്ലാതിരുന്ന പ്രധാനമന്ത്രിയെ എതിരാളികൾ വിളിച്ചിരുന്നത് മൗനി ഭാഭ എന്നായിരുന്നു. എന്നാൽ, ഇന്ന് മന്മോഹൻ സിങ് വിത്തുപാകിയ സാമ്പത്തിക കുതിപ്പിന്റെ പാത മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ നരേന്ദ്ര മോദിയുടെ സർക്കാർ ഉഴറുമ്പോൾ രാജ്യം മന്മോഹൻ സിംഗിനോട് ക്ഷമ പറയുകയാണ്.

മന്മോഹൻ സിംഗിന്റെ പിറന്നാൾ ദിനമായ ഇന്ന് ഇന്ത്യൻ സൈബർ ലോകം ആശംസക്കൊപ്പം താങ്കളായിരുന്നു ശരി എന്നു കൂടി പറഞ്ഞു വെക്കുകയാണ്. മന്മോഹൻ സിംഗിന്റെ 88ാം പിറന്നാളാണ് ഇന്ന്. മന്മോഹൻ സിംഗിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രാഹുൽ ഗാന്ധി കുറിച്ചത് 'ആ അസാന്നിധ്യം ഇന്ത്യ തിരിച്ചറിയുന്നു' എന്നാണ്. പ്രധാനമന്ത്രിയെന്ന നിലയിൽ മന്മോഹൻസിങ്ങിന്റെ അഭാവം ഇന്ത്യക്ക് കടുത്ത നഷ്ടമാണെന്ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ രാഹുൽ പറഞ്ഞു.

പ്രധാനമന്ത്രിയെന്ന നിലയിൽ മന്മോഹൻസിങ്ങിന്റെ അഭാവം ഇന്ത്യക്ക് കടുത്ത നഷ്ടമാണെന്ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ രാഹുൽ പറഞ്ഞു. മുൻ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ 88ാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്. സത്യസന്ധത, മാന്യത, അർപ്പണ മനോഭാവം എന്നിവ കൈമുതലായുള്ള ഡോ. സിങ് എല്ലാവർക്കും പ്രചോദനമാണെന്നും രാഹുൽ പറഞ്ഞു. 'മന്മോഹൻ സിങ് ഇല്ലാത്ത വർഷങ്ങളിൽ ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ തിരിച്ചറിയുന്നു. അദ്ദേഹത്തിന് ഇനി വരാനിരിക്കുന്ന വർഷങ്ങൾ മനോഹരമാകട്ടെ.. ഒരു നല്ല ജന്മദിനം ആശംസിക്കുന്നു' ഇതായിരുന്നു രാഹുലിന്റെ ആശംസ.

കോൺഗ്രസ് ഒദ്യോഗിക പേജിൽ മന്മോഹൻ സിങ്ങിന് ആസംസകൾ നേർന്നു. 'ഓരോ ഇന്ത്യാക്കാരന്റേയും നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാവായിരുന്നു മന്മോഹൻ സിങ്. സമൂഹത്തിൽ നിലനിൽക്കുന്ന തിന്മകൾ സമൂലം ഇല്ലാതാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം' കോൺഗ്രസ് ട്വീറ്റ് ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാക്കളും ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസയുമായെത്തി.

അതേസമയം മന്മോഹന്റെ പിറന്നാൽ ട്വിറ്റിറിലും വലിയ ആഗോഷമായി മാറി. പിറന്നാളാഘോഷിച്ച് ട്വിറ്റർ. ട്വിറ്ററിൽ ഹാപ്പിബേർത്ത് ഡേ മന്മോഹൻ സിങ്ങെന്ന ഹാഷ് ടാഗ് ഇപ്പോൾ ട്രെൻഡിങ്ങാണ്. വീ മിസ് യു മന്മോഹൻ സിങ് എന്നാണ് ഭൂരിഭാഗം പേരും ട്വീറ്റ് ചെയ്തിരിക്കുന്നത്. ശശി തരൂർ അടക്കമുള്ള കോൺഗ്രസ് നേതാക്കളും മന്മോഹൻ സിങിന് ട്വിറ്ററിലൂടെ പിറന്നാൾ ആശംസകൾ നേർന്നു. ഇതിനോടകം 28000ത്തിലധികം പേരാണ് ട്വിറ്ററിൽ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങിന് പിറന്നാൾ ആശംസകൾ നേർന്നത്.

മന്മോഹൻ സിങിന്റെ പിറന്നാൾ ദിനത്തിൽ 2012ൽ ബി.ബി.സിയിൽ എഴുതിയ ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു ശശി തരൂർ മന്മോഹൻ സിങിന് പിറന്നാൾ ആശംസകൾ നേർന്നത്. മന്മോഹൻ സിങിന്റെ നേട്ടങ്ങൾ ഇന്നും പ്രസക്തമാണെന്ന് ശശി തരൂർ പറഞ്ഞു. മാധ്യമങ്ങളേക്കാൾ ചരിത്രം എന്നോട് കരുണകാണിക്കുമെന്ന മന്മോഹൻ സിങിന്റെ വാക്കുകളും പലരും ട്വിറ്ററിലൂടെ പങ്കുവെച്ചു. പ്രധാമന്ത്രിയെന്ന നിലയിൽ മോദി ദുരന്തമായിരിക്കുമെന്ന് മന്മോഹൻ സിങ്ങിന്റെ വാക്കുകൾ പങ്കുവച്ചായിരുന്നു മറ്റുചിലർ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നത്.

ഐക്യവും മതേതരത്വവുമാണ് സർക്കാരിന്റെ മോട്ടോയെന്നും, വിഭജനത്തിന്റെ രാഷ്ട്രീയം ഇന്ത്യയിൽ നടക്കില്ലെന്നുമുള്ള മന്മോഹൻ സിങിന്റെ വാക്കുകൾ പങ്കുവച്ചായിരുന്നു അശോക് സ്വയ്ൻ മന്മോഹൻ സിങിന് പിറന്നാൾ ആശംസകൾ നേർന്നത്്. ഓരോ ഇന്ത്യക്കാരന്റെയും മൊത്തത്തിലുള്ള ക്ഷേമത്തിനായി പ്രവർത്തിച്ചയാളാണ് മന്മോഹൻസിങ് എന്ന് കോൺഗ്രസ് പാർട്ടി ഔദ്യോഗിക ട്വീറ്റിൽ പറഞ്ഞു.

1932 സെപ്റ്റംബർ 26ന് പാക്കിസ്ഥാനിലെ ഗാഗ് പ്രവിശ്യയിലായിരുന്നു ഡോ.മന്മോഹൻ സിങിന്റെ ജനനം. സാമ്പത്തിക ശാസ്ത്രജ്ഞനായ അദ്ദേഹം 2004 മുതൽ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചു. 1991ൽ മുൻ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ മന്ത്രിസഭയിൽ ധനകാര്യവകുപ്പ് കൈകാര്യം ചെയ്താണ് മന്മോഹൻസിങ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

ഈ സമയത്താണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ഉദാരവത്കരണ, സ്വകാര്യവത്കരണ നയങ്ങൾ നടപ്പാക്കിയത്.
പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ സിഖ് വംശജനാണ് മന്മോഹൻസിങ്. കൂടാതെ നെഹ്റുവിനുശേഷം, അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രധാനമന്ത്രി എന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP