Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് വ്യാപനം ആറ് മാസത്തിന് ഉള്ളിൽ കൂടുതൽ നിയന്ത്രണവിധേയമാകും; ഡെൽറ്റ വകഭേദം കൊണ്ട് മൂന്നാം തരംഗം അതിതീവ്രമാകില്ല; വാക്‌സിനേഷനാണ് കോവിഡ് വിരുദ്ധ പോരാട്ടത്തിലെ ഏറ്റവും വലിയ കവചമെന്നും ആരോഗ്യ വിദഗ്ദ്ധർ

കോവിഡ് വ്യാപനം ആറ് മാസത്തിന് ഉള്ളിൽ കൂടുതൽ നിയന്ത്രണവിധേയമാകും; ഡെൽറ്റ വകഭേദം കൊണ്ട് മൂന്നാം തരംഗം അതിതീവ്രമാകില്ല; വാക്‌സിനേഷനാണ് കോവിഡ് വിരുദ്ധ പോരാട്ടത്തിലെ ഏറ്റവും വലിയ കവചമെന്നും ആരോഗ്യ വിദഗ്ദ്ധർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ആറ് മാസത്തിനുള്ളിൽ കുടുതൽ നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ദ്ധർ. ഡെൽറ്റ വകഭേദംകൊണ്ട് മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ലെന്നും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ സുജിത് സിങ് പറഞ്ഞു.

ആറ് മാസത്തിനുള്ളിൽ കോവിഡ് 19 'എൻഡമിക്' ഘട്ടത്തിലേക്കെത്തും. അതായത്, രോഗവ്യാപനം കൂടുതൽ നിയന്ത്രണ വിധേയവും നിലവിലുള്ള ആരോഗ്യസംവിധാനത്തിന് കൈകാര്യം ചെയ്യാനാവുന്നതുമായി മാറും. രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ വിജയം കൈവരിക്കാൻ കഴിഞ്ഞാൽ രോഗത്തെ നിയന്ത്രിക്കാനാകും. രോഗവ്യാപനം ഉയർന്ന തോതിലായിരുന്ന കേരളത്തിലും കേസുകൾ കുറയുന്നത് ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

വാക്സിനേഷനാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ ഏറ്റവും വലിയ കവചം. 75 കോടിയിൽ അധികം ആളുകൾക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. വാക്സിനുകൾ 70 ശതമാനം ഫലപ്രാപ്തി നൽകുമെങ്കിൽ 50 കോടി ആളുകൾ പ്രതിരോധ ശേഷി ആർജ്ജിച്ചുകഴിഞ്ഞു.വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചാൽ പോലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടത് പ്രധാനമാണ്. പുതിയ വകഭേദങ്ങളാണ് കൂടുതൽ രോഗവ്യാപനത്തിന് കാരണം. വാക്സിനെടുത്താൽ പോലും 70 മുതൽ നൂറ് ദിവസം വരെ പിന്നിടുമ്പോൾ പ്രതിരോധ ശേഷി കുറയുന്നത് കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP