Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 64,281 പേർക്ക്; രാജ്യത്ത് കോവിഡ് ബാധിതരായ 44,31,717 പേരിൽ 34,47,671 പേരും രോ​ഗമുക്തരായി; രാജ്യത്തെ കോവിഡ് മരണസംഖ്യ 74,595ൽ എത്തി; പ്രതിദിന രോ​ഗബാധയുടെ കാര്യത്തിൽ ഇന്ത്യ വളരെ മുന്നിൽ

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 64,281 പേർക്ക്; രാജ്യത്ത് കോവിഡ് ബാധിതരായ 44,31,717 പേരിൽ 34,47,671 പേരും രോ​ഗമുക്തരായി; രാജ്യത്തെ കോവിഡ് മരണസംഖ്യ 74,595ൽ എത്തി; പ്രതിദിന രോ​ഗബാധയുടെ കാര്യത്തിൽ ഇന്ത്യ വളരെ മുന്നിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 64,281 പേർക്ക്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 44,31,717 ആയി. ഇതിൽ 34,47,671 പേർ രോ​ഗമുക്തരായി. 24 മണിക്കൂറിനിടെ 672 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 74,595ൽ എത്തി. നിലവിൽ ചികിത്സയിൽ കഴിയുന്ന 9,09,451 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. 65,23,197 കോവിഡ് കേസുകളും 1,94,414 മരണങ്ങളുമാണ് അമേരിക്കയിൽ ഇതുവരെ സ്ഥിരീകരിച്ചത്. അതേസമയം, പ്രതിദിന രോ​ഗബാധയുടെ കാര്യത്തിൽ ഇന്ത്യ വളരെ മുന്നിലാണ്.

ആന്ധ്രാപ്രദേശിൽ ഇന്ന് 10,418 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,27,512 ആയി. സംസ്ഥാനത്ത് ഇതുവരെ 4,634 പേരുടെ ജീവനാണ് കോവിഡ് കവർന്നത്. 97,271 രോഗികളാണ് നിലവിൽ ആന്ധ്രയിൽ ചികിത്സയിലുള്ളത്. 4,25,607 പേർ ഇതുവരെ രോഗമുക്തരായതായും സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. തമിഴ്‌നാട്ടിൽ 5,584 പേർക്കാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4,80,524 ആയി ഉയർന്നു. കോവിഡ് ബാധിച്ച് 78 മരണംകൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 8,090 ആയതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ 49,203 രോഗികൾ സംസ്ഥാനത്തുടനീളം ചികിത്സയിലുണ്ട്. 4,23,231 പേർ ഇതുവരെ കോവിഡ് മുക്തരായി. ബുധനാഴ്ച മാത്രം 6,516 പേർ രോഗമുക്തി നേടി.

കോവിഡ് വ്യാപനം അതിവേഗം വർദ്ധിക്കുന്ന മറ്റൊരു സംസ്ഥാനമായ ഉത്തർപ്രദേശിൽ ഇന്ന് 6,711പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 2,16,901പേർക്കാണ് ആകെ രോഗം ബാധിച്ചത്. 64,028പേരാണ് സംസ്ഥാനത്ത് രോഗമുക്തരായത്. 4,112പേർ മരിച്ചു.

ഡൽഹിയിലും കോവിഡ് വ്യാപനം അതിരൂക്ഷമാണ്. രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,039 പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണിത്. പുതുതായി 20 മരണം റിപ്പോർട്ട് ചെയ്‌തോടെ ആകെ കോവിഡ് മരണം 4,638 ആയി വർധിച്ചു. 23,773 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,72,763 പേർ ഇതുവരെ രോഗമുക്തരായി. കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,540 പേർക്ക് കോവിഡ് പിടിപെട്ടു. 128 പേർ മരിച്ചു. 4,21,730 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മരണം 6808 ആയി. 99,470 രോഗികൾ നിലവിൽ ചികിത്സയിൽ തുടരുകയാണ്. 3,15,433 പേർ ഇതുവരെ രോഗമുക്തരായി.

അതിനിടെ, ബീഹാറിൽ കോവിഡ് വ്യാപനവും മരണനിരക്കും ഏറ്റവും കുറവെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ബീഹാറിൽ പത്ത് ലക്ഷത്തിൽ ആറ് മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് കേന്ദ്രം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ബീഹാറിന് തൊട്ടുപിന്നിൽ കേരളം, അസം സംസ്ഥാനങ്ങളാണ് കോവിഡിനെ പ്രതിരോധിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. പത്തുലക്ഷത്തിൽ ആറ് മരണങ്ങളാണ് ഇരു സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്യുന്നത്.

കോവിഡ് ടെസ്റ്റുകളുടെ എണ്ണം കുറവാണെന്ന ആരോപണം നേരത്തെ ബിഹാർ നേരിട്ടിരുന്നു. എന്നാൽ ആരോഗ്യവകുപ്പിൽ പുതിയ പ്രിൻസിപ്പൽ സെക്രട്ടറി ചുമതലയേറ്റതോടെ ടെസ്റ്റുകൾ വർധിച്ചു. കഴിഞ്ഞ തിങ്കളാഴ്ച 1,53,156 ടെസ്റ്റുകളാണ് ബിഹാറിൽ നടന്നത്. ടെസ്റ്റുകളുടെ എണ്ണം വർധിച്ചതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. രോഗമുക്തി നിരക്കിന്റെ കാര്യത്തിൽ ദേശീയ ശരാശരി 77.65 ശതമാനം ആണെന്നിരിക്കെ 88.98 ശതമാനമാണ് ബിഹാറിലെ രോഗമുക്തി നിരക്കെന്നും കേന്ദ്ര സർക്കാരിന്റെ കണക്കുകൾ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടുചെയ്തു.

ബിഹാറിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (100 ടെസ്റ്റുകൾ ചെയ്യുമ്പോൾ എത്രയെണ്ണം പോസിറ്റീവാകുന്നു എന്നതിന്റെ നിരക്ക്) 0.9 ശതമാനം മാത്രമാണ്. ഗുജറാത്ത് (1.8 ശതമാനം) ഉത്തർപ്രദേശ് (4.3 ശതമാനം) എന്നിവയാണ് സെപ്റ്റംബർ എട്ടിലെ കണക്കനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിന്റെ കാര്യത്തിൽ ബിഹാറിന് തൊട്ടുപിന്നിൽ. കോവിഡ് കേസുകളുടെ വളർച്ചാ നിരക്കും ബിഹാറിൽ കുറവാണ്. 1.3 ശതമാനം മാത്രം. ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിലേതിന് തുല്യമായ നിരക്കാണിത്. എന്നാൽ 2.14 ശതമാനമാണ് ദേശീയ ശരാശരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP