Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്യത്തെ കോവിഡ് ബാധിതർ വർധിക്കുന്നു; ഇന്ന് മാത്രം 19,789 പുതിയ കേസുകളും 462 മരണവും; 204 പേരുടെ ജീവൻ അപഹരിച്ച് മഹാരാഷ്ട്രയിൽ കോവിഡ് താണ്ഡവം തുടരുന്നു; തമിഴ്‌നാട്ടിൽ 61 മരണവും ഡൽഹിയിൽ 51 മരണവും; കേരളത്തിൽ ഇന്ന് കോവിഡ് കവർന്നത് ഒരാളുടെ ജീവൻ; ഇതുവരെ രാജ്യത്ത് രോഗം ഭേദമായത് 4,55,191പേർക്ക്; മുംബൈ നഗരം അതീവ ജാഗ്രതയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ഏഴ് ലക്ഷം കടന്ന് രാജ്യത്തെ് രാജ്യത്തെ കോവിഡ് ബാധിതർ. പുതിയ കണക്ക് അനുസരിച്ച് രാജ്യത്ത് ഇതുവരെ രോഗബാധിതർ 7,40131 പേരാണ്. കോവിഡ് മരണം 20,636 കടന്നു. ഇതുവരെ രോഗം ഭേദമായത് 4,55,191പേർക്കാണ്. ഇന്ന് 19,785 പുതിയ കോവിഡ് കേസുകളും 462 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അതിൽ ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും റിപ്പോർട്ട് ചെയിതിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് 204 പേർ മരിച്ചു. ആകെ മരണം 9026. ഇന്നലെ 5368 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 2,11, 987. ഏതാനും ദിവസങ്ങളായി മഹാരാഷ്ട്രയിൽ ആറായിരത്തിലധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്നലെ മുംബൈയിൽ 39 പേർ മരിച്ചു. സമീപപ്രദേശമായ നവി മുംബൈയിൽ 28 പേർ മരിച്ചു. മുംബൈയിൽ ഇന്നലെ 1200 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 85,724. ആകെ മരണം 4938.3296 പേർക്ക് ഇന്ന് രോഗം ഭേദമായതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 1,18,558 ആയി. 785 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ മുംബൈ നഗരത്തിൽ മാത്രം ആകെ കേസുകൾ 86,509 ആയി. ആകെ മരണങ്ങളിൽ 54 എണ്ണവും മുംബൈ നഗരത്തിലാണ്. ഇതോടെ മുംബൈയിലെ മാത്രം മരണം 5000 കടന്നു.

അതേസമയം, ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം 1,02,831 ആയി. ഇന്ന് മാത്രം 2008 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2129 ഇന്ന് രോഗമുക്തരായപ്പോൾ 50 മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. 74,217 പേർ ഇതുവരെ രോഗമുക്തി നേടി. 3165 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു.തമിഴ്‌നാട്ടിലെ ചെന്നൈയിൽ കോവിഡ് രോഗികളുടെ എണ്ണം 70,000 പിന്നിട്ടു. ഇന്നലെ 1747 പേർക്കാണു ചെന്നൈയിൽ രോഗം സ്ഥിരീകരിച്ചത്. ജൂലൈ മൂന്നിന് 2082 പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു.ഇന്നലെ തമിഴ്‌നാട്ടിൽ 3827 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികൾ 1,14,978 ആയി. 61 പേർ മരിച്ചു. ആകെ മരണം 1571. തമിഴ്‌നാട്ടിൽ തുടർച്ചയായി നാലു ദിവസം നാലായിരത്തിലധികം പേർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പരിശോധനകൾ ഒരുകോടി കടന്നു

ഇന്ത്യയിൽ കോവിഡ് നിർണയത്തിനുള്ള പരിശോധനകൾ ഒരു കോടി കടന്നെന്ന് വ്യക്തമാക്കി ഐസിഎംആർ. ഇന്നലെ 24 മണിക്കൂറിനിടെ രാജ്യത്ത് 1,80,596 സാന്പിളുകളാണു പരിശോധിച്ചത്. ഇതോടെ പരിശോധനകളുടെ എണ്ണം 1,00,04,101 ആയി ഉയർന്നതായി ഐസിഎംആർ വ്യക്തമാക്കി. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദിനംപ്രതിയുള്ള പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു വരികയാണ്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പ്രതിദിനം ശരാശരി രണ്ടുലക്ഷത്തിൽപ്പരം പരിശോധനകളാണു നടന്നത്. അഞ്ചുദിവസത്തിനിടെ പത്തുലക്ഷത്തോളം പരിശോധനകൾ നടന്നു. കോവിഡ് വ്യാപനം തടയുന്നതിന് പരിശോധനകളുടെ എണ്ണം ഉയർത്തേണ്ടത് അനിവാര്യമാണ്. ഇതു മുന്നിൽ കണ്ട് രാജ്യത്ത് ഒന്നടങ്കം 1,105 ലാബുകൾക്കാണ് പരിശോധനയ്ക്ക് അനുമതി നൽകിയത്. പിസിആർ ടെസ്റ്റിന് മാത്രം 592 ലാബുകൾക്കാണ് അനുമതി നൽകിയത്.

കേരളത്തിൽ 272 പേർക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 111 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പേർ 157 വിദേശത്ത് നിന്നും, 38 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 68 സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 7 പേർ ആരോഗ്യപ്രവർത്തകരാണ്. 1 സിഐഎസ്എഫ് ജവാൻ 1 ഡി.എസ്.സി ജവാൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂർ 19, ആലപ്പുഴ 18, കോഴിക്കോട്-15, കാസർകോട് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂർ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

തിരുവനന്തപുരം 3, കൊല്ലം 6, പത്തനംതിട്ട 19, ആലപ്പുഴ 4, കോട്ടയം 1, ഇടുക്കി 1, എറണാകുളം 20, തൃശൂർ 6, പാലക്കാട് 23, മലപ്പുറം 10, കോഴിക്കോട് 6, വയനാട് 3, കണ്ണൂർ 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.68 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 42 പേർക്കും, എറണാകുളം, മലപ്പുറം ജില്ലകളിലെ 11 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 3 പേർക്കും, പാലക്കാട് ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 7 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ചും മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ ഓരോ ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂർ ജില്ലയിലെ ഒരു സിഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയിൽ നിന്നുള്ള 23 പേരുടെയും, എറണാകുളം (പാലക്കാട്-1, മലപ്പുറം-1) ജില്ലയിൽ നിന്നുള്ള 20 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 19 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 10 പേരുടെയും, കണ്ണൂർ (കാസറഗോഡ്-1) ജില്ലയിൽ നിന്നുള്ള 9 പേരുടെയും, കൊല്ലം, തൃശൂർ, കോഴിക്കോട് (വയനാട്-1) ജില്ലകളിൽ നിന്നുള്ള 6 പേരുടെ വീതവും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 4 പേരുടെയും, തിരുവനന്തപുരം (കൊല്ലം-10), വയനാട് ജില്ലകളിൽ നിന്നുള്ള 3 പേരുടെയും, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2411 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3454 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP