Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക് വിമാനങ്ങൾ വന്നത് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട്; പ്രധാനമായും ഉന്നം വച്ചത് ബ്രിഗേഡ് ഹെഡ് ക്വാർട്ടറും സാങ്കേതിക യൂണിറ്റും; എഫ് 16 തൊടുത്ത മിസൈൽ വീണത് സേനാ കോമ്പൗണ്ടിൽ; പാക് പോർ വിമാനങ്ങൾ തിരിച്ച് പറന്നത് ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ; പാക് ആക്രമണത്തിന്റെ തെളിവുകളും പുറത്ത് വിട്ടു; പ്രകോപനം തുടർന്നാൽ പാക്കിസ്ഥാന് ചുട്ടമറുപടി നൽകാൻ സുസജ്ജമെന്നും ഇന്ത്യൻ സേന മേധാവികൾ; ബാലാകോട്ട് ആക്രമണം വിജയമെന്നും വിശദാംശങ്ങൾ സർക്കാർ നൽകുമെന്നും സേന മേധാവികൾ

പാക് വിമാനങ്ങൾ വന്നത് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട്; പ്രധാനമായും ഉന്നം വച്ചത് ബ്രിഗേഡ് ഹെഡ് ക്വാർട്ടറും സാങ്കേതിക യൂണിറ്റും; എഫ് 16 തൊടുത്ത മിസൈൽ വീണത് സേനാ കോമ്പൗണ്ടിൽ; പാക് പോർ വിമാനങ്ങൾ തിരിച്ച് പറന്നത് ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ; പാക് ആക്രമണത്തിന്റെ തെളിവുകളും പുറത്ത് വിട്ടു; പ്രകോപനം തുടർന്നാൽ പാക്കിസ്ഥാന് ചുട്ടമറുപടി നൽകാൻ സുസജ്ജമെന്നും ഇന്ത്യൻ സേന മേധാവികൾ; ബാലാകോട്ട് ആക്രമണം വിജയമെന്നും വിശദാംശങ്ങൾ സർക്കാർ നൽകുമെന്നും സേന മേധാവികൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പാക്കിസ്ഥാൻ പോർ വിമാനങ്ങൾ ഇന്ത്യൻ സുരക്ഷാ രേഖയ്ക്ക് സമീപമെത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ സേന മേധാവികളുടെ സംയുക്തവാർത്താ സമ്മേളനം. പാക് വിമാനങ്ങൾ എത്തിയത് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തന്നെയാണ് എന്ന് മേധാവികൾ വ്യക്തമാക്കി.പ്രധാനമായും ലക്ഷ്യം വെച്ചതും ബ്രിഗേഡ് ഹെഡ് ക്വാർട്ടറും സാങ്കേതിക യൂണിറ്റും ആണെന്നും മേധാവികൾ വിശദീകരിച്ചു. എഫ് 16 അംറാ മിസൈലുകളാണ് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി എത്തിയത്. എ്ന്നാൽ ഇതിൽ അപകടമോ നാശനഷ്ടമോ ഉണ്ടായില്ല എന്നാണ് ഇന്ത്യയുടെ വാദം.വായു സേനയുടെ യുടെ മിഗ്, സുഖോയ്, മിറാഷ് വിമാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യ അതിശക്തമായി തിരിച്ചടിച്ചത്.

ഇന്ത്യൻ വൈമാനികൻ അഭിനന്ദൻ തിരികെ വരുന്നു എന്നത് സന്തോഷമുള്ള കാര്യമാണ് എന്നും വാർത്താ സമ്മേളനത്തിൽ മേധാവികൾ പറഞ്ഞു. പാക്കിസ്ഥാൻ ഉയർത്തുന്നത് മുഴുവൻ പൊള്ളയായ കാര്യങ്ങളാണെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാക് പ്രകോപനത്തേയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനെ കുറിച്ചാണ് പിന്നീട് വിശദീകരിച്ചത്. എന്നാൽ അഭിനന്ദനെ വിട്ടയച്ചതുകൊണ്ട് പ്രശ്‌നങ്ങൾ തീരുന്നില്ല എന്ന പക്്ഷമാണ് ഇന്ത്യക്ക്. പാക്കിസ്ഥാന്റെ ഔദാര്യമല്ല ഇതെന്നും ജനീവ കരാറിന്റെ തണവിലാണ് എന്നും ഇന്ത്യ വ്യക്തമാക്കുന്നു.

അതിർത്തി ലംഘിച്ച പാക് വിമാനങ്ങൾ കിഴക്കൻ രജൗറിയിൽ പ്രയോഗിച്ച മിസൈലിന്റെ അവശിഷ്ടങ്ങളും പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ഏത് സാഹചര്യവും നേരിടാൻ ഇന്ത്യ സൈന്യം സുസജ്ജമാണെന്ന് സേനാ മേധാവികൾ വ്യക്തമാക്കി. പാക് പോർ വിമാനങ്ങളെ പ്രതിരോധിച്ച് തുരത്താൻ കഴിഞ്ഞു. കിഴക്കൻ രജൗറിയിൽ പാക്കിസ്ഥാന്റെ എഫ് 16 വിമാനം വ്യോമസേനയുടെ മിഗ് 21 ബിസോൺ വെടിവെച്ചിട്ടു. അമ്രാം മിസൈലാണ് പാക്കിസ്ഥാൻ വർഷിച്ചത്. പാക്കിസ്ഥാൻ പ്രയോഗിച്ച അമ്റാം മിസൈലിന്റെ അവശിഷ്ടവും വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതുകൊണ്ടാണ് തിരിച്ചടിക്കേണ്ടി വന്നതെന്നും സൈനിക മേധേവികൾ വ്യക്തമാക്കി.

ബലാക്കോട്ടിൽ എത്ര ഭീകരർ കൊല്ലപ്പെട്ടു എന്നതു സംബന്ധിച്ച് കൃത്യമായ എണ്ണം ഇപ്പോൾ പറയാനാവില്ലെന്ന് എയർ വൈസ് മാർഷൽ ആർജികെ കപൂർ പറഞ്ഞു. എന്നാൽ എന്താണോ നാം ലക്ഷ്യംവെച്ചത് അത് നേടാനായെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങൾ സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാൻ നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്നാണ് ഇന്ത്യ ഉയർത്തിയ മറ്റൊരു വാദം. 35 തവണയോളമാണ് കഴിഞ്ഞ മണിക്കൂറുകളിൽ വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കുന്നത്.

പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ വെള്ളിയാഴ്ച ജമ്മു കശ്മീരിലെത്തി അതിർത്തിയിലെ സുരക്ഷാ കാര്യങ്ങൾ വിലയിരുത്തുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ പാക്കിസ്ഥാൻ അതിർത്തിയിലെ മേഖലകൾ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും പ്രതിരോധ മന്ത്രിയോടൊപ്പം കശ്മീരിലെത്തും. കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളുടെ തലവന്മാർ ഇന്ന് പ്രതിരോധമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. നിലവിലെ സാഹചര്യങ്ങൾ സേനാമേധാവികൾ മന്ത്രിയുമായി ചർച്ച ചെയ്തു. വ്യാഴാഴ്ച വൈകിട്ടു കേന്ദ്ര മന്ത്രിസഭായോഗവുമുണ്ട്.

നിലവിലെ സംഘർഷത്തിന്റെ അടിസ്ഥാനത്തിൽ സമുദ്രമേഖലകളിൽ ശക്തമായ നിരീക്ഷണവും ജാഗ്രതയും പുലർത്തി വരികയാണെന്ന് നാവികസേന വക്താവ് റിയർ അഡ്‌മിറൽ ഡി.എസ്.ഗുജറാൾ അറിയിച്ചു. പാക്കിസ്ഥാനിൽ നിന്നും ഏതെങ്കിലും രീതിയിലുള്ള പ്രകോപനമുണ്ടാക്കുന്ന പക്ഷം കർശനമായി നേരിട്ടും രാജ്യത്തേയും അതിലെ പൗരന്മാരേയും സംരക്ഷിക്കാനുള്ള ശേഷി നാവികസേനയ്ക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിന് ശേഷം രജൗരി സെക്ടറിലെ കിഴക്കൻ ഭാഗത്തു നിന്നും ഇന്ത്യ വെടിവെച്ചിട്ട എഫ് 16 വിമാനത്തിന്റെ അവശിഷ്ടങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.

നേരത്തെ പാക്ക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാണ് അഭിനന്ദനെ വിട്ടയയ്ക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചത്. പ്രശ്‌നം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞദിവസം ശ്രമിച്ചിരുന്നതായി ഇമ്രാൻ വിശദീകരിച്ചു. എന്നാൽ അദ്ദേഹത്തെ ലഭ്യമായില്ല. ഭയന്നിട്ടല്ല, സമാധാന ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കുന്നതെന്നും ഇമ്രാൻ പറഞ്ഞു. പൈലറ്റിനെ ഉടൻ വിട്ടുകിട്ടണമെന്ന് ഇന്ത്യ ശക്തമായ നിലപാടെടുത്തിരുന്നു. ധാരണകൾക്കൊന്നും ഇല്ലെന്നും പാക്കിസ്ഥാനെ അറിയിച്ചു. പൈലറ്റിനെ വച്ചു വില പേശാമെന്ന് പാക്കിസ്ഥാൻ കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP