Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാത്രിയിലെ പട്രോളിങ് സാധാരണ നടത്താത്തത്; സാധാരണ പട്രോളിങ് സംഘത്തിലുണ്ടാവുക കേണലും ഒൻപത് ജവാന്മാരും; ഗാൽവൻ താഴ്‌വരയിലെ സംഘർഷം രാത്രിയിലെന്നത് നൽകുന്നത് അസാധാരണ സാഹചര്യത്തിന്റെ സൂചനകൾ; പ്രട്രോളിംഗിന് അമ്പതോളം പേർ പോയെന്ന റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നത് അതിർത്തിയിലെ സംഘർഷം കൈവിടുന്നതിന്റെ കാഴ്ചകൾ; ലഡാക്കിലേക്ക് ചൈന എത്തിയത് വമ്പൻ സൈനിക സന്നാഹവുമായി; ചർച്ചയാകുന്നത് 1962ലെ യുദ്ധ സാഹചര്യങ്ങൾ

രാത്രിയിലെ പട്രോളിങ് സാധാരണ നടത്താത്തത്; സാധാരണ പട്രോളിങ് സംഘത്തിലുണ്ടാവുക കേണലും ഒൻപത് ജവാന്മാരും; ഗാൽവൻ താഴ്‌വരയിലെ സംഘർഷം രാത്രിയിലെന്നത് നൽകുന്നത് അസാധാരണ സാഹചര്യത്തിന്റെ സൂചനകൾ; പ്രട്രോളിംഗിന് അമ്പതോളം പേർ പോയെന്ന റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നത് അതിർത്തിയിലെ സംഘർഷം കൈവിടുന്നതിന്റെ കാഴ്ചകൾ; ലഡാക്കിലേക്ക് ചൈന എത്തിയത് വമ്പൻ സൈനിക സന്നാഹവുമായി; ചർച്ചയാകുന്നത് 1962ലെ യുദ്ധ സാഹചര്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി; ഇന്ത്യാ-ചൈനാ അതിർത്തിയിലെ സംഘർഷം വിരൽ ചൂണ്ടുന്നത് അസാധാരണ സാഹചര്യത്തിലേക്ക്. അത് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിയിലേക്ക് വഴിമാറാൻ ഇനിയും സാധ്യതയുണ്ട്. അതിർത്തിയിൽ ഇരു സേനകളും രാത്രിയിൽ പട്രോളിങ് നടത്താറില്ല. രാത്രിയിൽ ആക്രമണമുണ്ടായത്, അതിർത്തിയിൽ അസാധാരണ സാഹചര്യമുണ്ടായി എന്നതിന്റെ സൂചനയാണ്. കേണലിന്റെ കീഴിൽ ഒരു ഇൻഫൻട്രി ബറ്റാലിയനിൽ 800-1000 ജവാന്മാരാണുള്ളത്.

സാധാരണ നിലയിൽ അതിർത്തിയിൽ പട്രോളിങ്ങിനു പോവുക കേണലും 9 ജവാന്മാരുമാണ്. ഇതും മാറി മറിഞ്ഞിരിക്കുന്നു. ഒൻപതിൽ അധികം പേർ പെട്രോളിംങിന് രാത്രി പോയി. അതുകൊണ്ട് തന്നെ കൂടുതൽ പേർ പോകോണ്ട അസാധാരണ സാഹചര്യം അതിർത്തിയിൽ ഉണ്ടെന്നതിന് തെളിവാണ്. ഗൽവാനിൽ തിങ്കളാഴ്ച ഉച്ചവരെ ചർച്ചകൾ നടത്തിയ ശേഷം പിരിഞ്ഞുപോയ സേനകളാണു രാത്രി ഏറ്റുമുട്ടിയത്. 1962 ൽ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടായ പ്രദേശമാണിവിടം. അതിനു ശേഷം ഇപ്പോഴാണ് ഇവിടെ ഈ രീതിയിൽ സംഘർഷമുണ്ടാകുന്നത്. ഗൽവാനു സമീപം ഇന്ത്യ റോഡ് നിർമ്മിച്ചതാണ് ഇവിടെ പ്രശ്‌നമുണ്ടാക്കാൻ ചൈനയെ പ്രകോപിപ്പിച്ചത്.

ലഡാക്കിലേക്ക് സൈന്യത്തെ ചൈന നിക്കീയത് വൻ സന്നാഹങ്ങളോടെയാണ്. 1962 ലെ യുദ്ധസമയത്ത് ഉണ്ടായിരുന്നതിനേക്കാൾ സൈനിക സന്നാഹങ്ങളാണ് ചൈന ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ അതിർത്തിക്കിപ്പുറത്തേക്ക് എത്രത്തോളം ചൈനീസ് സൈന്യം കടന്നു കയറി എന്നത് ഇപ്പോഴും വ്യക്തമല്ല.. 40 60 കിലോമീറ്റർ വരെ കടന്നുകയറി എന്നും സൂചനയുണ്ട്. ഇതിനൊപ്പം ചൈനയ്‌ക്കൊപ്പം നേപ്പാളും നിലയുറപ്പിക്കുന്നു. കാലാപാനിയിൽ പ്രശ്‌നമുണ്ടാക്കുന്നത് അതുകൊണ്ടാണ്. നേപ്പാളിലും കമ്യൂണിസ്റ്റ് സർക്കാരാണ് അധികാരത്തിലുള്ളത്.

അതിനിടെ ഗാൽവൻ താഴ്‌വരയിലെ സംഘർഷമേഖലയിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ പിന്മാറി എന്നാണ് റിപ്പോർട്ട്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിനു തടസമായി. ഇതാണ് കൂടുതൽ ജീവൻ നഷ്ടമാകാൻ കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഇതിനിടെ, ഇന്ത്യൻ അതിർത്തി സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമെന്ന് സൈന്യം വ്യക്തമാക്കി. അതിർത്തിയിൽ ചൈന ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നതായി റിപ്പോർട്ടുണ്ട്. ഗാൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ 43 ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്‌തെന്നാണു വാർത്താഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തത്. കൊല്ലപ്പെട്ടവരേയും പരുക്കേറ്റവരേയും സംഭവ സ്ഥലത്തുനിന്ന് കൊണ്ടുപോകാൻ ചൈനീസ് ഹെലികോപ്റ്ററുകൾ എത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രിയിലാണു ഗാൽവൻ താഴ്‌വരയിൽ സംഘർഷമുണ്ടായത്. സംഘർഷം മൂന്നുമണിക്കൂറിലേറെ നീണ്ടു. കമാൻഡിങ് ഓഫിസർ കേണൽ സന്തോഷ് ബാബു, തമിഴ്‌നാട് സ്വദേശിയായ ഹവിൽദാർ പഴനി, ജാർഖണ്ഡ് സ്വദേശിയായ സിപോയ് ഓജ എന്നീ മൂന്ന് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച വിവരമാണ് ആദ്യം പുറത്തുവന്നത്. അതിർത്തി കടന്ന് ഇന്ത്യ ഒരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനയുടേത് അതിർത്തിയിലെ തൽസ്ഥിതി മാറ്റാനുള്ള ഏകപക്ഷീയ ശ്രമമാണ്. ഇതാണ് ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിന് കാരണം. ഉന്നതതല ധാരണ ചൈന പാലിച്ചിരുന്നെങ്കിൽ ഏറ്റുമുട്ടൽ ഒഴിവാക്കാമായിരുന്നു. ഇരുഭാഗത്തും ആൾനാശം ഉണ്ടായെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ച് 2016-2018 കാലയളവിൽ 1,025 തവണയാണ് ചൈനീസ് സൈന്യം അതിർത്തി ലംഘിച്ചത്. 2017 ൽ ദോക്ലയിൽ രണ്ടു മാസത്തോളമാണ് ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ നേർക്കുനേർ നിന്നത്. ഭൂട്ടാനും ചൈനയും അവകാശവാദമുന്നയിക്കുന്ന സ്ഥലമാണ് ദോക്ല. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ജൂൺ 16 ന് ഈ മേഖലയിൽ റോഡ് നിർമ്മിച്ചതാണ് പ്രശ്നത്തിനു കാരണമായത്. ജൂൺ 18 ന് ഓപ്പറേഷൻ ജുണിപെറിന്റെ ഭാഗമായി 270 ഇന്ത്യൻ സൈനികർ രണ്ടു ബുൾഡോസറുകളുമായി സിക്കിം അതിർത്തി കടന്ന് ദോക്ലയിലെത്തി. മേഖലയിൽ റോഡ് നിർമ്മിക്കുന്നതിനെതിരെ ഭൂട്ടാനും രംഗത്തെത്തി.

ഇതിനിടയിൽ ദോക്ല ചൈനയുടെ ഭാഗമാണെന്നു കാട്ടുന്ന ഭൂപടം ചൈന പുറത്തുവിട്ടു. എന്നാൽ 2012-ലെ ധാരണ ലംഘിക്കുന്ന നടപടിയാണ് ചൈനയുടേതെന്ന് ഇന്ത്യ തിരിച്ചടിച്ചു. ഒടുവിൽ ഓഗസ്റ്റ് 28 ന് സൈനികരെ മേഖലയിൽനിന്നു പിൻവലിക്കുന്നതായി ഇരുരാജ്യങ്ങളും അറിയിച്ചതോടെയാണ് സംഘർഷത്തിന് അറുതിയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP