Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇനി കളി തുടങ്ങാം..എങ്കിൽ വരൂ, കളി തുടങ്ങിക്കളയാം': ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ടോയ് ഹബ്ബാകണമെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ ആഹ്വാനം ചെയ്യുമ്പോൾ ലക്ഷ്യം സ്വാശ്രയ ഭാരതം തന്നെ; എന്തും അടിച്ചേൽപ്പിച്ച് കാശ് വാരുകയും പിന്നിൽ നിന്ന് കുത്തുകയും ചെയ്യുന്ന ചൈനീസ് തന്ത്രത്തെ നേരിടാൻ കളിപ്പാട്ട വ്യവസായവും ഒരുങ്ങുന്നു; കളിപ്പാട്ട ഇറക്കുമതി കുറഞ്ഞതോടെ ചന്നപട്ടണയും കൊണ്ടപ്പള്ളിയുമെല്ലാം രാപകൽ പണിയെടുക്കുന്നു ഭാരതത്തെ ലോകത്തെ ടോയ് ഹബ്ബാക്കാൻ

'ഇനി കളി തുടങ്ങാം..എങ്കിൽ വരൂ, കളി തുടങ്ങിക്കളയാം': ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ടോയ് ഹബ്ബാകണമെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ ആഹ്വാനം ചെയ്യുമ്പോൾ ലക്ഷ്യം സ്വാശ്രയ ഭാരതം തന്നെ; എന്തും അടിച്ചേൽപ്പിച്ച് കാശ് വാരുകയും പിന്നിൽ നിന്ന് കുത്തുകയും ചെയ്യുന്ന ചൈനീസ് തന്ത്രത്തെ നേരിടാൻ കളിപ്പാട്ട വ്യവസായവും ഒരുങ്ങുന്നു; കളിപ്പാട്ട ഇറക്കുമതി കുറഞ്ഞതോടെ ചന്നപട്ടണയും കൊണ്ടപ്പള്ളിയുമെല്ലാം രാപകൽ പണിയെടുക്കുന്നു ഭാരതത്തെ ലോകത്തെ ടോയ് ഹബ്ബാക്കാൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഗുരുദേവ് രവീന്ദ്രനാഥ ടാഗോർ ഒരിക്കൽ പറഞ്ഞു: കുട്ടികൾക്കുള്ള ഏറ്റവും മികച്ച കളിപ്പാട്ടം എന്നാൽ അത് അപൂർണമായ ഒരുകളിപ്പാട്ടമായിരിക്കും. കളിക്കിടെ കുട്ടികൾ പൂർണമാക്കുന്ന ഒരുകളിപ്പാട്ടം. സ്വന്തം ഭാവന ഉപയോഗിച്ച് കുട്ടിക്കാലത്ത് താൻ കളിപ്പാട്ടങ്ങൾ മെനയുന്നതും കൂട്ടുകാർക്കൊപ്പം കളികൾ ഉണ്ടാക്കുന്നതും ടാഗോർ ഓർത്തെടുക്കുന്നു. എന്നാൽ, മുതിർന്നവർ ആ കളിയിൽ ഇടപെട്ടതോടെ കളിയുടെ രസം പോകുന്നു. കൂട്ടുകാരിൽ ഒരാളുടെ മാതാപിതാക്കൾ അയാൾക്ക് വിലയേറിയ ഒരുകളിപ്പാട്ടം വാങ്ങിക്കൊടുത്തതോടെയാണ് താൻ വലിയ ആളായെന്ന് കുട്ടിക്ക് തോന്നുകയും മറ്റുള്ളവരുമായി കളിക്ക് കൂടാതിരിക്കുകയും ചെയ്തത്. വിലയേറിയ ഒരുകളിപ്പാട്ടം, ഒന്നും സൃഷ്ടിക്കാനോ പഠിക്കാനോ പ്രേരിപ്പിക്കുന്നില്ല. അത് കുട്ടിയുടെ വളർച്ചയെയും സർഗ്ഗാത്മകതയെയും മുരടിപ്പിക്കുന്നു, ടാഗോർ എഴുതി. മൻ കി ബാത്തിൽ ടാഗോറിന്റെ വാക്കുകൾ പ്രധാനമന്ത്രി ഉദ്ധരിച്ചത് വെറുതയല്ല. ലോകത്തെ വലിയൊരു കളിപ്പാട്ട നിർമ്മാണ ഹബ്ബായി ഇന്ത്യയെ മാറ്റിയെടുക്കണം എന്ന ആശയത്തിന്റെ വിത്ത് പാകുകയായിരുന്നു അദ്ദേഹം. അതിർത്തിയിൽ സദാ പോരിനായി തന്ത്രങ്ങൾ മെനയുന്ന അയൽക്കാരന്റെ കളിപ്പാട്ടങ്ങളെ ആശ്രയിക്കുന്നത് നമുക്കിനി മതിയാക്കാം. അതെ കളിപ്പാട്ട നിർമ്മാണത്തിലെ രാജാക്കന്മാരായ ചൈനയോട് മല്ലിടാൻ നമുക്ക് സ്വാശ്രയത്വം ശീലിക്കാം. ഏതായാലും മൻ കി ബാത്തിലെ വലിയൊരു ഭാഗം ഇന്ത്യയെ ലോകത്തിലെ വലിയൊരു കളിപ്പാട്ട ഹബ്ബായി മാറ്റുന്നതിനെ കുറിച്ചാണ് നരേന്ദ്ര മോദി സംസാരിച്ചത്.

പാരമ്പര്യം മറക്കരുത്

പ്രാദേശികമായി കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന പാരമ്പര്യം നമുക്കുണ്ടായിരുന്നുവെന്ന് മോദി ഓർമിപ്പിക്കുന്നു, നല്ല കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതിന് കഴിവുള്ള പ്രതിഭാശാലികൾ ഇവിടെയുണ്ട്. ഇന്ത്യയുടെ ചില ഭാഗങ്ങൾ ടോയ് ക്ലസ്റ്ററുകളായി വികസിച്ച് വരികയാണ്. കർണാടകത്തിലെ രാമനഗരത്തിലെ ചന്നപട്ടണ, ആന്ധ്ര കൃഷ്ണയിലെ കൊണ്ടപ്പള്ളി, തമിഴ്‌നാട്ടിലെ തഞ്ചാവൂർ, അസമിലെ ദുബാരി, യുപിയിലെ വാരണാസി- ഇങ്ങനെ പേരുകൾ നീളുന്നു. ആഗോള കളിപ്പാട്ട നിർമ്മാണ വ്യവസായം 7 ലക്ഷം കോടിയാണ്. എന്നാൽ, ഇന്ത്യയുടെ പങ്ക് തുലോം തുച്ഛം. കളിപ്പാട്ട വ്യവസായം വളരെ വിപുലമാണ്. അത് കുടിൽ വ്യവസായമായാലും, ചെറുകിട വ്യവസായമായാലും സൂക്ഷ്മ -ഇടത്തരം വ്യവസായമായാലും സ്വകാര്യ വ്യക്തികളുടെ വൻകിട വ്യവസായമായാലും ഈ പരിധിയിൽ പെടുന്നു. ഇവയെല്ലാം ഒന്നിച്ച് ചേർത്ത് മുന്നോട്ട് കൊണ്ടുപോകുകയാണ് രാജ്യത്തിന് വേണ്ടത് മോദി പറയുന്നു.

പ്രാദേശിക കളിപ്പാട്ടങ്ങളുടെ അന്തസ്സ് വീണ്ടെടുക്കണം

വിശാഖപട്ടണത്തുള്ള സി.വി.രാജുവിന്റെ ഉദാഹരണവും മോദി മൻ കിബാതിൽ പ്രത്യേകം പറയുന്നു. 'സി.വി.രാജുവിന്റെ ഗ്രാമത്തിലെ എതി-കോപ്പക്ക കളിപ്പാട്ടങ്ങൾ ഒരു കാലത്ത് വളരെ പ്രചാരമുള്ളതായിരുന്നു. ഇവ തടികൊണ്ടുണ്ടാക്കുന്നതാണെന്നതായിരുന്നു ഇതിന്റെ പ്രത്യേകത. കൂടാതെ ഈ കളിപ്പാട്ടങ്ങൾക്ക് കോണുകൾ, കൂർത്ത ഭാഗങ്ങൾ ഉണ്ടായിരുന്നില്ല എന്നതും വൈശിഷ്ട്യമായിരുന്നു. ഈ കളിപ്പാട്ടങ്ങൾ എല്ലായിടത്തും ഉരുണ്ടിരുന്നു, അതുകൊണ്ട് കുട്ടികൾക്ക് എന്തെങ്കിലും തരത്തിലുള്ള മുറിവേല്ക്കാനുള്ള സാധ്യതയില്ലായിരുന്നു. സി.വി.രാജു എതി-കോപ്പക്ക കളിപ്പാട്ടങ്ങൾക്കുവേണ്ടി ഇപ്പോൾ ഗ്രാമത്തിലെ കരകൗശല തൊഴിലാളികളുമായി ചേർന്ന് ഒരു തരത്തിൽ ഒരു പുതിയ മുന്നേറ്റം ആരംഭിച്ചിരിക്കയാണ്. മികച്ച ഗുണനിലവാരുമുള്ള എതി-കോപ്പക്ക കളിപ്പാട്ടങ്ങളുണ്ടാക്കി സി.വി.രാജു പ്രാദേശിക കളിപ്പാട്ടങ്ങൾക്ക് നഷ്ടപ്പെട്ടു പോയ അന്തസ്സ് വീണ്ടെടുത്തിരിക്കയാണ്. കളിപ്പാട്ടങ്ങൾക്കൊപ്പം നമുക്ക് രണ്ടു കാര്യങ്ങൾ ചെയ്യാം. നമ്മുടെ അഭിമാനകരമായ ഭൂതകാലത്തെ നമ്മുടെ ജീവിതത്തിൽ വീണ്ടും കൊണ്ടുവരാം, നമ്മുടെ സുവർണ്ണഭാവിയെ അണിയിച്ചൊരുക്കാം. ഞാൻ നമ്മുടെ സ്റ്റാർട്ടപ് ചങ്ങാതിമാരോട്, നമ്മുടെ പുതിയ വ്യവസായസംരംഭകരോട് പറയുന്നു, ഒത്തുപിടിച്ചു മുന്നേറൂ- വരൂ, ഒത്തുചേർന്ന് കളിപ്പാട്ടങ്ങളുണ്ടാക്കാം. എല്ലാവരും പ്രാദേശിക കളിപ്പാട്ടങ്ങൾക്കുവേണ്ടി ശബ്ദിക്കേണ്ട സമയമാണ്. വരൂ. നമുക്ക് നമ്മുടെ യുവാക്കൾക്കുവേണ്ടി പുതിയ രീതിയിൽ നല്ല ഗുണനിലവാരമുള്ള കളിപ്പാട്ടമുണ്ടാക്കാം. കളിപ്പാട്ടം കണ്ടാൽ കുട്ടിത്വം വിടരുന്നതും പൊട്ടിച്ചിരിപ്പിക്കുന്നതുമായിരിക്കണം കളിപ്പാട്ടം. പരിസ്ഥിതിക്കും അനുകൂലമായ കളിപ്പാട്ടം നമുക്കുണ്ടാക്കാം.

സുഹൃത്തുക്കളേ ഇതുപോലെ, ഇപ്പോൾ കമ്പ്യൂട്ടറിന്റെയും സ്മാർട്ഫോണിന്റെയും ഈ കാലത്ത്, കമ്പ്യൂട്ടർ ഗെയിംസിന്റെ വലിയ മേളമാണ്. ഈ കളികൾ കുട്ടികളും കളിക്കും, മുതിർന്നവരും കളിക്കും. എന്നാൽ ഇവയിലുള്ള കളികളിലധികത്തിന്റെയും വിഷയവസ്തു പുറത്തുനിന്നുള്ളതാണ്. നമ്മുടെ രാജ്യത്ത് എത്രയോ ആശയങ്ങളുണ്ട്, സങ്കല്പങ്ങളുണ്ട്, സമൃദ്ധമായ നമ്മുടെ ചരിത്രമുണ്ട്. അവയുടെ പശ്ചാത്തലത്തിൽ നമുക്ക് ഗെയിംസ് ഉണ്ടാക്കിക്കൂടേ? രാജ്യത്തെ യുവ ടാലന്റുകളോട് ഞാൻ പറയുന്നു, ഭാരതത്തിലും ഗെയിംസുകളുണ്ടാക്കൂ, ഭാരതത്തിന്റെ ഗെയിംസുകളുമുണ്ടാക്കൂ. പറയാറില്ലേ, ഇനി കളി തുടങ്ങാം. എങ്കിൽ വരൂ, കളി തുടങ്ങിക്കളയാം'

സ്വാശ്രയ ഭാരതത്തിന്റെ വലിയൊരു ആൽമരമായി പടർന്ന് പന്തലിക്കാം

ഓൺലൈൻ ഗെയിമുകളാകട്ടെ, കളിപ്പാട്ട നിർമ്മാണമാകട്ടെ,സ്വാശ്രയ ഭാരത പ്രചാരണത്തിൽ എല്ലാറ്റിനും മുഖ്യപങ്കുവഹിക്കാനുണ്ട്. നൂറുവർഷം മുമ്പ് ഗാന്ധിജി എഴുതി: രാജ്യത്തെ ജനതയെ അവരുടെ ആത്മാഭിമാനത്തിനെയും കരുത്തിനെയും കുറിച്ച് തിരിച്ചറിവുള്ളവരാക്കുകയാണ് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മുഖ്യപരിശ്രമം.

ഇന്ന് രാജ്യത്തെ സ്വന്തം കാലിൽ നിർത്താൻ നമ്മൾ പരിശ്രമിക്കുമ്പോൾ, സമ്പൂർണ ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങണം. നിസ്സഹകരണ പ്രസ്ഥാന കാലത്ത് പാകിയ ആ വിത്ത് സ്വാശ്രയ ഭാരതമെന്ന വലിയൊരു ആൽമരമായി പടർന്ന് പന്തലിപ്പിക്കാൻ നമുക്കെല്ലാം ഉത്തരവാദിത്തമുണ്ടെന്നും മോദി ഓർമിപ്പിക്കുന്നു മൻ കി ബാത്തിൽ

ചൈനയിലെ കളിപ്പാട്ട വ്യവസായം

ചൈനയിൽ കോവിഡ് 19 പടർന്ന് പിടിച്ചപ്പോൾ ഇന്ത്യൻ കളിപ്പാട്ട വ്യവസായം തകർച്ചയെ നേരിട്ടതിന്റെ വാർത്തകൾ അനവധി വന്നിരുന്നു, വാണിജ്യമേഖല ചൈനയിൽ നിന്നുള്ള വരവ് നോക്കിയിരിക്കുന്ന പതിവായിരുന്നു ഇതുവരെ. അതിനൊരു വലിയ മാറ്റമാണ് മോദി ലക്ഷ്യമിടുന്നത്. ചൈന ഉത്പാദനം നിർത്തുമ്പോൾ ഡൽഹിയിലെ കോണോട്ട് പ്ലേസ് മാർക്കറ്റും ഉത്പന്നം കിട്ടാതെ വിഷമിക്കുന്ന കാലത്തിന് മാറ്റം വരണം.

കളിപ്പാട്ടങ്ങളുടെ വൈവിധ്യവും പ്രശ്‌നമാണ്. വൈവിധ്യമില്ലെങ്കിൽ കളിപ്പാട്ടങ്ങൾ വിറ്റുപോകില്ല. വെല്ലുവിളികൾ അങ്ങനെ പലതാണ്. കളിപ്പാട്ട വ്യവസായം വലിയ തോതിൽ ചൈനയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ആഗോള മാർക്കറ്റ് ഗവേഷണ സ്ഥാപനമായ IMARC ന്റെ കണക്ക് പ്രകാരം 10,000 കോടിയിലേറെ മൂല്യമുള്ളതാണ് ഇന്ത്യയിലെ കളിപ്പാട്ട വിപണി. എന്നാൽ, രാജ്യത്തെ കളിപ്പാട്ട വ്യവസായം അസംഘടിതമായതുകൊണ്ട് ഈ കണക്കുകൾ കൃത്യമാകണമെന്നില്ല. കളിപ്പാട്ട വ്യവസായം സംഘടിതമാകണമെന്നാണ് പ്രധാനമന്ത്രി സൂചിപ്പിക്കുന്നത്.

2018-19 ൽ ഇന്ത്യ 2,127 കോടിയുടെ കളിപ്പാട്ടങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 90 ശതമാനവും ചൈനയിൽ നിന്നായിരുന്നു. ഇതേസമയത്ത് തന്നെ ഹോങ്കോങ്ങിൽ നിന്നും 93 കോടിയുടെ കളിപ്പാട്ടങ്ങൾ എത്തി.ലോകത്ത് ഏറ്റവും വലിയ കളപ്പാട്ട നിർമ്മാതാക്കളായ രാജ്യമാണ് ചൈന. ഇവിടെ നിന്നു തന്നെയാണ് ഏറ്റവും കൂടുതൽ കളിപ്പാട്ടം വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്. കണക്കുകൾ പ്രകാരം ലോകത്ത് ആകെ നിർമ്മിക്കപ്പെടുന്ന കളിപ്പാട്ടങ്ങളുടെ 70 ശതമാനവും നിർമ്മിക്കപ്പെടുന്നത് ചൈനയിലാണ്.
ചൈനയിൽ ഏറ്റവും കൂടുതൽ വളർച്ച പ്രാപിക്കുന്ന വ്യവസായത്തിൽ ഒന്നുമാണ് ടോയ് മാർക്കറ്റ്.25 ബില്ല്യൺ മൂല്യം വരുന്ന കളിപ്പാട്ടമാണ് ചൈന 2018ൽ മാത്രം കയറ്റുമതി ചെയ്തത്.

വെല്ലുവിളികൾ ഏറെ

കോവിഡ് പ്രതിസന്ധിയിൽ വലയുന്ന രാജ്യത്തെ കളിപ്പാട്ട നിർമ്മാണ വ്യവസായം, ചൈനയുമായുള്ള ലഡാക്ക് സംഘർഷവും ബഹിഷ്‌കരണ ആഹ്വാനവും എല്ലാമായതോടെ തകർച്ചയുടെ വക്കിലാണ്. കോവിഡിന്റെ ഫലമായി ചൈനയിൽ നിന്ന് വിതരണത്തിലുണ്ടായ പ്രശ്‌നങ്ങൾ, ഫെബ്രുവരിയിൽ ഇറക്കുമതി നികുതി 20 ശതമാനത്തിൽ നിന്ന് 60 ശതമാനമായി വർദ്ധിപ്പിച്ചത്, ഇറക്കുമതിക്ക് ഡബിൾ ക്വാളിറ്റി സർട്ടിഫിക്കേഷൻ -ഇതെല്ലാം വ്യവസായത്തെ ബാധിച്ചു. പിന്നീട് അതിർത്തി സംഘർഷവും.

പടിപടിയാണെങ്കിലും സ്വന്തം കാലിൽ നിൽക്കുക എന്നതാണ് വ്യവസായത്തിന്റെ ദീർഘകാലഭാവിക്ക് ഗുണകരം എന്ന ചിന്ത വ്യവസായികളിലും പച്ചപിടിച്ചുതുടങ്ങി. ബ്രാൻഡഡ് ടോയ്‌സിന്റെ എക്‌സ്‌ക്ലൂസീവ് ഷോറൂമകളാണ് പ്രതിസന്ധിയിൽ പെട്ടത്. മറ്റുഉത്പന്നങ്ങൾ കൂടി വിൽക്കുന്ന മാളുകളിലും മറ്റും ഈ പ്രശ്‌നം ഏറെയില്ല. കാരണം അവർക്ക് മറ്റ് ഉത്പ്പന്നങ്ങളിലേക്ക് വഴിമാറാം. കർണാടക ചേംബർ ഓഫ് കൊമോഴ്‌സിന്റെ പ്രസിഡന്റ് സിആർ ജനാർദ്ദന പറയുന്നത് ഈ പ്രതിസന്ധിക്ക് ഒരു പോസിറ്റീവ് വശമുണ്ട് എന്നാണ്. ചന്നപ്പട്ടണ കളിപ്പാട്ട വ്യവസായം ഇിന ആഗോള തലത്തിലേക്ക് ഉയരും. ഇലക്രോണിക് -ഡിജിററൽ പാർട്ടുകൾ കൂടി ചേർത്ത് ചൈനീസ് കളിപ്പാട്ടങ്ങളോട് മല്ലിടാൻ അവരും ഒരുങ്ങുകയാണ്. സാവധാനമാണെങ്കിലും സ്വാശ്രയ ഇന്ത്യ എന്ന സങ്കല്പം യാഥാർത്ഥ്യമാകുന്നതിന്റെ ശുഭലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP