Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒന്നരവർഷമായി അദ്ധ്യാപകർക്കും ജീവനക്കാർക്കുമായി ശമ്പള കുടിശ്ശികയായി നൽകാനുള്ളത് അരക്കോടിയോളം; മൂന്നുമാസമായി കോളേജിലേക്ക് വരാതെ മുങ്ങി നടന്ന് മാനേജ്‌മെന്റ്; മെക്കാനിക്കൽ -ഇലക്ട്രിക് ലാബുകൾക്ക് സൗകര്യങ്ങൾ ഒരുക്കാതെയും അനാസ്ഥ; പത്തനംതിട്ട ഇലവുംതിട്ട ശ്രീബുദ്ധ എഞ്ചിനീയറിങ് കോളേജിലെ അദ്ധ്യാപകരും ജീവനക്കാരും അനിശ്ചിതകാല സമരത്തിലേക്ക്

ഒന്നരവർഷമായി അദ്ധ്യാപകർക്കും ജീവനക്കാർക്കുമായി ശമ്പള കുടിശ്ശികയായി നൽകാനുള്ളത് അരക്കോടിയോളം; മൂന്നുമാസമായി കോളേജിലേക്ക് വരാതെ മുങ്ങി നടന്ന് മാനേജ്‌മെന്റ്; മെക്കാനിക്കൽ -ഇലക്ട്രിക് ലാബുകൾക്ക് സൗകര്യങ്ങൾ ഒരുക്കാതെയും അനാസ്ഥ; പത്തനംതിട്ട ഇലവുംതിട്ട ശ്രീബുദ്ധ എഞ്ചിനീയറിങ് കോളേജിലെ അദ്ധ്യാപകരും ജീവനക്കാരും അനിശ്ചിതകാല സമരത്തിലേക്ക്

ആർ പീയൂഷ്

പത്തനംതിട്ട: ശ്രീ ബുദ്ധ എഞ്ചിനീയറിങ് കോളേജിലെ അദ്ധ്യാപകരും ജീവനക്കാരും അനിശ്ചിതകാല സമരത്തിലേക്ക്. സമരത്തിന് മുന്നോടിയായി ഇന്ന് കോളേജിൽ സൂചനാ പണിമുടക്ക് നടത്തി. ഇലവുംതിട്ടയിലെ എഞ്ചിനീയറിങ് കോളേജിലെ ജീവനക്കാരാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ന്യായമായ ആവശ്യങ്ങൾ നേടുന്നതിനും അദ്ധ്യാപകരോടും ജീവനക്കാരോടും മാനേജ്മെന്റ് നടത്തുന്ന പ്രതികാര നടപടികൾക്കും എതിരായി സെൽഫ് ഫിനാൻസിങ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷ(SFCTSA) നാണ് സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

സ്വാശ്രയ മേഖലയിലെ ചില എഞ്ചിനീയറിങ് കോളേജുകളുടെ തകർച്ചയ്ക്ക് കാരണം മാനേജ്മെന്റുകൾ തന്നെയാണെന്നും, ഈ രംഗത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ശ്രീബുദ്ധപോലെയുള്ള ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന കോളേജുകളിലുള്ള അരക്ഷിതാവസ്ഥയ്ക്ക് കാരണം എന്ന് സമരം ഉദ്ഘാടനം ചെയ്ത എസ്.എഫ്.സി.ടി.എസ്.എ സ്റ്റേറ്റ് സെക്രട്ടറി ഡോ. അബ്ദുൾ വഹാബ് അഭിപ്രായപ്പെട്ടു.

1991 ൽ രൂപീകരിച്ച ശ്രീബുദ്ധാ ഫൗണ്ടേഷന്റെ കീഴിലാണ് ഇലവുംതിട്ടയിലെ എഞ്ചിനീയറിങ് കോളേജ്. കഴിഞ്ഞ ഒന്നര വർഷമായി അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളകുടിശ്ശിക വരുത്തിയിട്ട്. ഏകദേശം അരക്കോടിയോളം രൂപയാണ് ഇവർ ശമ്പള കുടിശ്ശിക ജീവനക്കാർക്ക് നൽകാനായിട്ടുള്ളത്. ഇതിന് ഒരു തീരമാനമാക്കാതെ മാനേജ്മെന്റ് ഒളിച്ചു കളിക്കുകയാണ്. മൂന്ന് മാസമായി മാനേജ്മെന്റ് അംഗങ്ങൾ കോളേജിലേക്ക് വരാതായിരിക്കുകയാണ്. വ്യക്തമായി നോട്ടീസ് നൽകിയതിന് ശേഷമാണ് അനിശ്ചിതകാല സമരത്തിനായി ഇറങ്ങുന്നതെന്ന് ജീവനക്കാരും അദ്ധ്യാപകരും പറയുന്നു. കുട്ടികൾ ഇല്ലാ എന്ന കാരണം പറഞ്ഞാണ് ശമ്പള കുടിശ്ശിക നൽകാതിരിക്കുന്നത്.

അതേസമയം പന്തളം പാറ്റൂരിലെ ശ്രീബുദ്ധാ എഞ്ചിനീയറിങ് കോളേജിൽ യാതൊരു പ്രശ്നങ്ങളും ജീവനക്കാർക്കും അദ്ധ്യാപകർക്കുമില്ല. വളരെ നല്ല രീതിയിലാണ് ഇവിടെ കാര്യങ്ങൾ നടക്കുന്നത്. ഇതേ മാനേജ്മെന്റാണ് ഇലവുംതിട്ടയിൽ ജീവനക്കാരോട് ക്രൂരത കാണിക്കുന്നത്. വിദ്യാർത്ഥികളുടെ എക്സാം സമയംായതുകൊണ്ടാണ് ഇതുവരെ സമരപരിപാടികൾ നടത്താതിരുന്നതെന്ന് ഇവർ പറഞ്ഞു. മാനേജ്മെന്റ് മുഖം തിരിക്കുന്നതാനാലാണ് സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത് എന്നും അവർ പറഞ്ഞു.

മാനേജ്മെന്റിന് മുന്നിൽ വച്ചിരിക്കുന്ന ആവശ്യങ്ങൾ ഇവയാണ്:

i. എല്ലാ ജീവനക്കാർക്കും AICTE നിഷ്‌കർഷിച്ചിട്ടുള്ള സേവന വേതന വ്യവസ്ഥ ഉറപ്പാക്കുക.

ii. ജീവനക്കാരുടെ ശമ്പള കുടിശ്ശിക എത്രയും വേഗം നൽകുക.

iii. എല്ലാ മാസവും കൃത്യമായി, ഒരാഴ്ചയ്ക്കുള്ളിൽ ( മറ്റ് ശ്രീബുദ്ധ സ്ഥാപനങ്ങളിലെപ്പോലെ ) ശമ്പള വിതരണം ഉറപ്പാക്കുക.

iv. മെക്കാനിക്കൽ / ഇലക്ട്രിക്കൽ ലാബുകളുൾപ്പടെയുള്ള സൗകര്യങ്ങൾ നൽകി, 2020 അഡ്‌മിഷനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങുക

v. സസ്പെൻഷനിലായ അദ്ധ്യാപകനെ എത്രയും വേഗം തിരിച്ചെടുക്കുക.

അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ന്യായമായ ഈ ആവശ്യങ്ങൾ മാനേജ്മെന്റ് ജീവനക്കാരുമായി ചർച്ച ചെയ്യാനും പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യൂണിറ്റ് പ്രസിഡന്റ് സുനിൽകുമാർ ബി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് പി സ്വാഗതം ആശംസിച്ചു. പ്രൊഫ: ശങ്കരൻ നമ്പൂതിരി കെ നന്ദി അറിയിച്ചു. എസ്.എഫ്.സി.ടി.എസ്.എ സംസ്ഥാന കമ്മറ്റി അംഗം വിനോദ് വി, അദ്ധ്യാപകരേയും ജീവനക്കാരെയും അഭിസംഭോധന ചെയതു സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP