Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പരമ്പരാഗത യുദ്ധത്തിൽ ഞങ്ങൾ തോൽക്കുകയാണ്; ഇനി രാജ്യത്തിന് മുന്നിൽ ഉള്ളത് രണ്ട് വഴികൾ; ഒന്നുകിൽ കീഴടങ്ങുക അല്ലെങ്കിൽ സ്വാതന്ത്ര്യത്തിനായി മരണം വരെ പോരാടുക; ഒരു ആണവായുധ രാജ്യം ഇങ്ങനെ പോരാടുമ്പോൾ അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് ഇമ്രാൻ ഖാൻ: തിരിച്ചടികൾ തുറന്ന് സമ്മതിക്കുമ്പോഴും പാക് പ്രധാനമന്ത്രി ആണവ ഭീഷണി ഉയർത്തുന്നത് അന്താരാഷ്ട്ര സമൂഹത്തെ സമ്മർദ്ദത്തിലാക്കാൻ; വെടിനിർത്തൽ കരാർ ലംഘനം തുടർന്നാൽ തിരിച്ചടിക്കുമെന്ന് ഇന്ത്യയും; അതിർത്തിയിൽ അതീവ ജാഗ്രത

പരമ്പരാഗത യുദ്ധത്തിൽ ഞങ്ങൾ തോൽക്കുകയാണ്; ഇനി രാജ്യത്തിന് മുന്നിൽ ഉള്ളത് രണ്ട് വഴികൾ; ഒന്നുകിൽ കീഴടങ്ങുക അല്ലെങ്കിൽ സ്വാതന്ത്ര്യത്തിനായി മരണം വരെ പോരാടുക; ഒരു ആണവായുധ രാജ്യം ഇങ്ങനെ പോരാടുമ്പോൾ അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് ഇമ്രാൻ ഖാൻ: തിരിച്ചടികൾ തുറന്ന് സമ്മതിക്കുമ്പോഴും പാക് പ്രധാനമന്ത്രി ആണവ ഭീഷണി ഉയർത്തുന്നത് അന്താരാഷ്ട്ര സമൂഹത്തെ സമ്മർദ്ദത്തിലാക്കാൻ; വെടിനിർത്തൽ കരാർ ലംഘനം തുടർന്നാൽ തിരിച്ചടിക്കുമെന്ന് ഇന്ത്യയും; അതിർത്തിയിൽ അതീവ ജാഗ്രത

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: കാശ്മീരിലെ നയതന്ത്ര യുദ്ധം തോറ്റെന്ന് സമ്മതിച്ച് പാക്കിസ്ഥാൻ. ആഗോള തലത്തിൽ പിന്തുണ നഷ്ടമായെന്ന നിരാശയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ വാക്കുകളിൽ നിറയ്ക്കുന്നത്. ഇതോടെ ആണവയുദ്ധമുണ്ടാകുമെന്ന ഭീഷണിയുമായി പുതിയ സമ്മർദ്ദ തന്ത്രത്തിനും ഇമ്രാൻ ശ്രമിക്കുകയാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ഇന്ത്യയുമായുള്ള ആണവയുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറയുന്നത്. അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഇക്കാര്യം പറഞ്ഞത്.

പരമ്പരാഗതമായ യുദ്ധത്തിൽ ഇന്ത്യയോട് പാക്കിസ്ഥാൻ തോറ്റുകഴിഞ്ഞു. എന്നാൽ ഇതിന്റെ അനന്തരഫലങ്ങൾ ഉണ്ടായേക്കാം. പാക്കിസ്ഥാനായി ഒരിക്കലും ആണവയുദ്ധം തുടങ്ങിവെയ്ക്കില്ല. യുദ്ധവിരുദ്ധ നിലപാടാണ് പാക്കിസ്ഥാന് ഉള്ളതെന്നും ഇമ്രാൻഖാൻ പറഞ്ഞു. അമേരിക്കയേയും മറ്റ് ലോക ശക്തികളേയും സമ്മർദ്ദത്തിലാക്കാനുള്ള പാക് ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇന്നലെ അതിർത്തിയിലെ വെടിവയ്‌പ്പിൽ ഇന്ത്യൻ തിരിച്ചടി കണ്ട് ഭയന്ന് വെള്ളക്കൊടി വീശിയാണ് പാക് സൈന്യം രക്ഷപ്പെട്ടത്. ഇതിന് പിന്നാലെയാണ് ആണവ ഭീഷണി ഉയർത്തി ഇന്ത്യയെ ഭയപ്പെടുത്താനുള്ള പാക് ശ്രമം. ഐക്യരാഷ്ട സഭയും പാക്കിസ്ഥാന്റെ നീക്കങ്ങളോട് അനുകൂല നിലപാട് എടുത്തിരുന്നില്ല. ഇതോടെയാണ് തോൽവി സമ്മതിച്ച് ആണവ ഭീഷണി ഇമ്രാൻ മുഴക്കുന്നത്. ഇനിയുള്ള യുദ്ധത്തിൽ ജയിക്കാൻ എന്തും ചെയ്യുമെന്ന സൂചനകളാണ് ഇമ്രാൻ ഒളിപ്പിച്ചു വയ്ക്കുന്നത്. പാക് അധീന കാശ്മീർ നഷ്ടമാകുമെന്ന തിരിച്ചറിവാണ് ഇതിന് പിന്നിൽ.

''രണ്ട് ആണവായുധ രാജ്യങ്ങൾ തമ്മിൽ യുദ്ധം ചെയ്യുമ്പോൾ അതൊരു ആണവയുദ്ധത്തിൽ കലാശിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. പരമ്പരാഗത യുദ്ധത്തിൽ, ഞങ്ങൾ തോൽക്കുകയാണ്, ഒരു രാജ്യത്തിന് മുന്നിൽ രണ്ട് വഴികളാണ്, ഒന്നുകിൽ കീഴടങ്ങുക അല്ലെങ്കിൽ സ്വാതന്ത്ര്യത്തിനായി മരണം വരെ പോരാടുക. സ്വാതന്ത്ര്യത്തിനായി പാക്കിസ്ഥാൻ മരണംവരെ പോരാടുമെന്ന് എനിക്കറിയാം, ഒരു ആണവായുധ രാജ്യം ഇങ്ങനെ പോരാടുമ്പോൾ അനന്തരഫലങ്ങൾ ഉണ്ടാകും''-ഇതാണ് ഇമ്രാൻ ഖാന്റെ വാക്കുകൾ. പാക് അധിനിവേശ കാശ്മീർ പിടിക്കാൻ ഇന്ത്യ സുസജ്ജമാണെന്ന് കരസേന മേധാവി ബിപിൻ റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിർത്തിയിലെ പാക് ഇടപെടലുകൾ അതിരുവിടുന്നുവെന്ന സൂചന ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും പാക്കിസ്ഥാന് നൽകി കഴിഞ്ഞു. ഏത് സമയവും അതിർത്തിയിൽ ഇന്ത്യ സൈനിക നീക്കത്തിന് മുതിരുമെന്നാണ് പാക് ഭയം. ഈ സാഹചര്യത്തിലാണ് അൽജസീറയോട് ഇമ്രാൻ നയം വ്യക്തമാക്കുന്നത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 ബിജെപി സർക്കാർ അസാധുവാക്കിയതുമുതൽ ഇമ്രാൻഖാൻ ഇന്ത്യയ്ക്കെതിരായ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പാക് അധീന കശ്മീരിൽ നടന്ന റാലിയിൽ കശ്മീരിലെ സ്ഥിതി കൂടുതൽ മുസ്ലിംകളെ തീവ്രവാദത്തിലേക്ക് നയിക്കുമെന്നും ജനങ്ങൾ ഇന്ത്യയ്ക്കെതിരെ തിരിയുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ പ്രശ്നം അന്താരാഷ്ട്ര സമൂഹം പരിഹരിച്ചില്ലെങ്കിൽ അത് ലോക വ്യാപാര രംഗത്ത് പ്രതികൂലമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും വിലപോയില്ല. ഈ സാഹചര്യത്തിലാണ് ആണവ യുദ്ധ ഭീഷണി ഉയർത്തുന്നത്. എന്നാൽ പാക് അധിനിവേശ കാശ്മീർ പിടിച്ചെടുക്കാൻ ഏതറ്റം വരേയും പോകാനാണ് ഇന്ത്യയുടെ തീരുമാനമെന്നാണ് സൂചന.

പാക്കിസ്ഥാന്റെ തകർച്ച അനിവാര്യമാണ് , അതെങ്ങനെ ആയിരിക്കുമെന്ന് വെളിപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രംഗത്ത് വന്നിരുന്നു. പാക്കിസ്ഥാനെ തകർക്കാൻ ആരും ആവശ്യമില്ല, അത് സ്വയം തകരുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. പാക്കിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണം, അല്ലാത്തപക്ഷം പാക്കിസ്ഥാൻ സ്വയം നാശം വിളിച്ചുവരുത്തുകയാണ്. ആർക്കും അത് തകരുന്നത് ് തടയാൻ കഴിയില്ലെന്നും രാജ്നാഥ് സിങ് ഉറപ്പിച്ചു പറഞ്ഞു. മുസാഫറാബാദിൽ സംസാരിക്കുന്നതിനിടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.തന്റെ രാജ്യത്തെ ജനങ്ങളോട് താൻ ആവശ്യപ്പെടുന്നതുവരെ നിയന്ത്രണ രേഖയിലേക്ക് നീങ്ങരുതെന്ന് ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്നും സുരക്ഷിതരായി തന്നെ തുടരുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യ ജനങ്ങളെ ഭിന്നിപ്പിക്കുന്നില്ല. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വർദ്ധിച്ചപ്പോൾ സിഖുകാർക്കും ബുദ്ധമതക്കാർക്കും മറ്റുള്ളവർക്കുമെതിരെ പാക്കിസ്ഥാനിൽ അവകാശ ലംഘനങ്ങൾ നടക്കുകയായിരുന്നുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. നിയന്ത്രണ പരിധി ലംഘിക്കരുതെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്റെ ജനങ്ങൾക്ക് നല്ല ഉപദേശം നൽകിയിട്ടുണ്ട്, കാരണം ഇന്ത്യൻ സൈനികർ തയ്യാറാണ്, അവരെ മടങ്ങാൻ അനുവദിക്കില്ല, സിങ് പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിർത്തിയിൽ അതീവ ജാഗ്രതയിലാണ് ഇന്ത്യ.

പാക്കിസ്ഥാൻ യുദ്ധം വേണ്ടെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പാക് അധിനിവേശ കാശ്മീർ ഇന്ത്യക്ക് വിട്ട് തരണമെന്ന് കേന്ദ്രമന്ത്‌റി രാം ദാസ് അത്താവലെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പാക് അധിനിവേശ കാശ്മീരിലെ ജനങ്ങൾ ഇന്ത്യക്കൊപ്പം നിൽക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ശക്തനായ പ്രധാനമന്ത്‌റിയാണ് നരേന്ദ്ര മോദി. ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ട് കരുത്തു?റ്റ തീരുമാനമാണ് അദ്ദേഹം കൈക്കൊണ്ടിരിക്കുന്നത്. പാക്കിസ്ഥാന് ഇത് ദഹിക്കുന്നില്ല. അതിനാൽ കാശ്മീർ വിഷയം വീണ്ടും ഉന്നയിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. പാക്കിസ്ഥാൻ നല്ലത് ആഗ്രഹിക്കുന്നുവെങ്കിൽ, യുദ്ധം വേണ്ടെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വന്തം രാജ്യത്തിന്റെ താത്പര്യം മുൻ നിർത്തി പാക് അധിനിവേശ കാശ്മീർ ഇമ്രാൻ ഖാൻ ഇന്ത്യക്ക് വിട്ട് തരാൻ തയ്യാറാകണം. രാം ദാസ് അത്താവലെ വ്യക്തമാക്കി.

പാക് അധീന കാശ്മീരിലെ ആളുകൾക്ക് പാക്കിസ്ഥാനൊപ്പം നിൽക്കാൻ താത്പര്യമില്ലെന്നും മന്ത്‌റി പറഞ്ഞു. ഛണ്ഡിഗഡിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാശ്മീർ വിഷയം ഉയർത്തിക്കാട്ടാൻ ശ്രമിച്ച് പാക്കിസ്ഥാൻ ഒരിക്കൽ കൂടി പരാജയപ്പെട്ടിരിക്കുകയാണ്. അധിനിവേശ കശ്മീർ പാക്കിസ്ഥാൻ വിട്ട് തരികയാണെങ്കിൽ അവിടെ നിരവധി വ്യവസായങ്ങൾ ആരംഭിക്കാനാകും. വ്യാപാരത്തിൽ പാക്കിസ്ഥാനെ സഹായിക്കും. പട്ടിണിക്കെതിരെയും തൊഴിലില്ലായ്മക്കെതിരെയും പോരാടാൻ അവർക്കത് സഹായകരമാകുമെന്നും അത്താവലെ അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP