Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

താരരാജാക്കന്മാരുടെ വീട്ടിൽ നിന്നും കണക്കിൽപെടാത്ത കോടികൾ ! ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 109 കോടി; റെയ്ഡ് നടന്നത് താരങ്ങളായ ശിവരാജ് കുമാർ, പുനീത് രാജ്കുമാർ, യഷ് തുടങ്ങിയവരുടെ വസതികളിൽ; കർണാടകയിലും ഗോവയിലുമുള്ള 21 സ്ഥലങ്ങളിൽ നടന്ന മിന്നൽ റെയ്ഡിൽ ലഭിച്ചത് നിർണായക വിവരങ്ങൾ

താരരാജാക്കന്മാരുടെ വീട്ടിൽ നിന്നും കണക്കിൽപെടാത്ത കോടികൾ ! ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 109 കോടി; റെയ്ഡ് നടന്നത് താരങ്ങളായ ശിവരാജ് കുമാർ, പുനീത് രാജ്കുമാർ, യഷ് തുടങ്ങിയവരുടെ വസതികളിൽ; കർണാടകയിലും ഗോവയിലുമുള്ള 21 സ്ഥലങ്ങളിൽ നടന്ന മിന്നൽ റെയ്ഡിൽ ലഭിച്ചത് നിർണായക വിവരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

പനാജി : താരരാജാക്കന്മാരുടെ വീട്ടിൽ നടന്ന ആദായ നികുതി റെയ്ഡിൽ നിന്നും കണ്ടെടുത്തത് കണക്കിൽപെടാത്ത 109 കോടി രൂപ. കന്നഡ സൂപ്പർതാരങ്ങളായ ശിവ് രാജ് കുമാർ, പുനീത് രാജ്കുമാർ, യഷ്, സുദീപ് എന്നിവരുടേയും നിർമ്മാതാക്കളായ റോക്ലിൻ വെങ്കടേഷ്, സി.ആർ മനോഹർ, വിജയ് കിരിഗണ്ടൂർ എന്നിവരുടെ വീടുകളിലുമാണ് റെയ്ഡ് നടന്നത്. കർണാടക, ഗോവ എന്നിവിടങ്ങളിലെ 21 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.

ഇരുന്നൂറോളം ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്. റെയ്ഡിന്റെ മുഴുവൻ വിവരങ്ങളും ലഭ്യമായിട്ടില്ല.സൂപ്പർ താരങ്ങളായ ശിവ രാജ്കുമാർ, പുനീത് രാജ്കുമാർ, സുദീപ്, യഷ്, നിർമ്മാതാക്കളായ റോക്ലൈൻ വെങ്കിടേഷ്, സി.ആർ. മനോഹർ, വിജയ് കിരഗണ്ടാരു എന്നിവരാണ് റെയ്ഡിന് വിധേയരായ പ്രമുഖർ.

അന്തരിച്ച നടൻ രാജ്കുമാറിന്റെ മകനും മുൻ മുഖ്യമന്ത്രി ബംഗാരപ്പയുടെ മരുമകനും ദേശീയ അവാർഡ് ജേതാവുമാണ് ശിവ രാജ്കുമാർ, ശിവ രാജ്കുമാറിന്റെ സഹോദരനാണ് പുനീത്. സൽമാൻ ചിത്രം ബജ്രംഗി ഭായ്ജാനിന്റെയും മോഹൻലാൽ ചിത്രം വില്ലന്റെയും നിർമ്മാതാവായ റോക്ലൈൻ വെങ്കിടേഷ് ആവട്ടെ കോൺഗ്രസ് എംഎ‍ൽഎ.യും നിർമ്മാതാവുമായ മുനിരത്നയുടെ ബന്ധു കൂടിയാണ്.

ഇപ്പോൾ സൂപ്പർഹിറ്റായി തിയ്യറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന കെ.ജി.എഫ് എന്ന ചിത്രത്തിലെ നായകനാണ് യഷ്. അതിന്റെ നിർമ്മാതാവാണ് വിജയ് കിരഗണ്ടാരു. കന്നഡ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കിയ ചിത്രമാണ് കെ.ജി.എഫ്. മലയാളം ഉൾപ്പടെ നിരവധി ഭാഷകളിൽ മൊഴിമാറ്റി ഇറക്കിയ ചിത്രം ഇതിനോടകം തന്നെ തിയ്യറ്ററുകളിൽ നിന്ന് 150 കോടിയിലേറെ രൂപ കളക്റ്റ് ചെയ്തുകഴിഞ്ഞു.

അടുത്ത കാലത്ത് കന്നഡയിൽ ഇറങ്ങിയ മൂന്ന് ചിത്രങ്ങളുടെ ബജറ്റാണ് ഇപ്പോഴത്തെ റെയ്ഡിന് പിന്നിലെന്ന് താൻ കരുതുന്നതായി നടൻ സുദീപ് പറഞ്ഞു. തെറ്റൊന്നും ചെയ്യാത്തതിനാൽ താൻ റെയ്ഡുമായി പൂർണമായി സഹകരിക്കുമെന്നും സുദീപ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP