Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

'നിന്റെ തന്ത കാശ് തരുന്നുണ്ടോ..പറയെടാ എന്ന് അമ്മ അട്ടഹസിക്കുമ്പോൾ ഇല്ലെന്നു' കരഞ്ഞുകൊണ്ട് പറയുന്ന കുട്ടികൾ; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായപ്പോൾ എല്ലാം നാടകമെന്ന് അമ്മയുടെ മൊഴി; ഗൾഫിലുള്ള ഭർത്താവ് പണം അയയ്ക്കാത്തതിന് കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുന്നതായി അഭിനയം; വീഡിയോ ചിത്രീകരിച്ചത് കുട്ടികളുടെ സമ്മതത്തോടെയെന്നും ചൈൽഡ് ലൈന് മുമ്പാകെ മൊഴി; അണക്കര സംഭവത്തിൽ ട്വിസ്റ്റ്

'നിന്റെ തന്ത കാശ് തരുന്നുണ്ടോ..പറയെടാ എന്ന് അമ്മ അട്ടഹസിക്കുമ്പോൾ ഇല്ലെന്നു' കരഞ്ഞുകൊണ്ട് പറയുന്ന കുട്ടികൾ; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായപ്പോൾ എല്ലാം നാടകമെന്ന് അമ്മയുടെ മൊഴി; ഗൾഫിലുള്ള ഭർത്താവ് പണം അയയ്ക്കാത്തതിന് കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുന്നതായി അഭിനയം; വീഡിയോ ചിത്രീകരിച്ചത് കുട്ടികളുടെ സമ്മതത്തോടെയെന്നും ചൈൽഡ് ലൈന് മുമ്പാകെ മൊഴി; അണക്കര സംഭവത്തിൽ ട്വിസ്റ്റ്

എം മനോജ് കുമാർ

 ഇടുക്കി: ഗൾഫിലുള്ള ഭർത്താവ് കാശ് അയച്ച്‌കൊടുക്കാത്തതിന്റെ പേരിൽ അമ്മ രണ്ടുമക്കളെ ക്രൂരമായി മർദ്ദിച്ചുവെന്ന സംഭവത്തിൽ ട്വിസ്റ്റ്. കുട്ടികളെ അമ്മ ചീത്ത പറയുന്നതിന്റെയും കുട്ടികൾ കരയുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ, സംഭവം വവെറും നാടകമായിരുന്നുവെന്നാണ് അമ്മ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് നൽകിയ മൊഴി. ഭർത്താവ് പണം അയയ്ക്കാത്തതിന് കുട്ടികളെ ഉപദ്രവിക്കുന്നതായി അമ്മ അഭിനയിക്കുകയായിരുന്നുവെന്ന വാദം ഇടുക്കി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അംഗീകരിച്ചതായാണ് സൂചന.

വിദേശത്തുള്ള ഭർത്താവ് പണം നൽകാത്തതിനാൽ കുട്ടികളുടെ അനുമതിയോടെയാണ് വിഡിയോ ചിത്രീകരിച്ചതെന്ന് അമ്മ മൊഴി നൽകി. അതേസമയം, കുട്ടികളെ മർദിച്ചതിൽ അമ്മയ്‌ക്കെതിരെ കേസെടുക്കാൻ പൊലീസിനോട് നിർദ്ദേശിക്കുമെന്ന് സിഡബ്ല്യൂസി ചെയർമാൻ വ്യക്തമാക്കി. അതേസമയം, അമ്മയ്‌ക്കെതിരെ നടപടി എടുത്താൽ കുട്ടികളുടെ സംരക്ഷണം അവതാളത്തിലാകുമെന്ന പ്രശ്‌നവും ഉടലെടുക്കുന്നു. കുട്ടികളുടെ അച്ഛൻ ഗൾഫിലായതുകൊണ്ട് തന്നെ അമ്മ അറസ്റ്റിലായാൽ കുട്ടികളെ നോക്കാൻ ആളില്ലാതാകും. ഏതായാലും ചൈൽഡ് ലൈനിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും വണ്ടന്മേട് പൊലീസ് തുടർനടപടി സ്വീകരിക്കുക.

ഗൾഫിലുള്ള ഭർത്താവ് കാശ് അയച്ചുകൊടുക്കാത്തതിന്റെ ദേഷ്യത്തിൽ രണ്ടു കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്ന അമ്മയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, ഇടുക്കി അണക്കര എട്ടാം മൈലിലെ മുണ്ടക്കൽ ഹൗസിലെ സോണിയയാണ് ഇങ്ങനെ കുട്ടികളെ തല്ലുന്നത് എന്നാണ് വീഡിയോ സ്വന്തം ഫെയ്സ് ബുക്കിൽ ഷെയർ ചെയ്ത മായ ആർ.വിയുടെ പോസ്റ്റിൽ പറഞ്ഞത്. 'മക്കളെ കൊന്ന അടുത്ത ശരണ്യ ആവാതിരിക്കാൻ വേണ്ടി...എല്ലാവരും ഈ വീഡിയോ ഷെയർ ചെയ്യണം. കേരളാ പൊലീസിനു വേണ്ടിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത് എന്നാണ് മായ പറയുന്നത്. ഇടുക്കിയിൽ ഉള്ള സോണിയ എന്ന ഈ സ്ത്രീ ഗൾഫിലുള്ള ഭർത്താവ് കാശ് അയക്കാത്തതിന്റെ ദേഷ്യമാണ് മക്കളെ ഉപദ്രവിച്ചു തീർക്കുന്നത്. വീഡിയോ ഭർത്താവിന് അയച്ചു കൊടുത്തിരിക്കുന്നു. ദിവസവും ആ കുഞ്ഞുമക്കളെ അമ്മ ഉപദ്രവിക്കുകയാണ്... ഇത് പൊലീസ് കണ്ട് നടപടി എടുക്കണം.. ഭർത്താവിന്റെ അപേക്ഷ പ്രകാരം തിരുത്താൻ ശ്രമിച്ചു പരാജയപ്പെട്ട അയൽക്കാർ അയച്ചു തന്നതാണീ വീഡിയോ. പോസ്റ്റിൽ മായ പറയുന്നു.

അമ്മ കുട്ടികളെ കണ്ണില്ലാതെ അതിക്രൂരമായി മർദ്ദിക്കുന്ന രണ്ടു വീഡിയോകളാണ് പ്രചരിച്ചത്. അച്ഛൻ കുട്ടികളെ നോക്കാനും ജീവിതത്തിനുമുള്ള തുക അയച്ചു നൽകാത്തതിൽ യുവതിക്കുള്ള വിഷമം മുഴുവൻ വീഡിയോയിലുണ്ട്. പക്ഷെ ഈ ദേഷ്യം കുട്ടികളെ മർദ്ദിച്ചാണ് യുവതി തീർക്കുന്നത്. കുട്ടികളെ അതിക്രൂരമായി മർദ്ദിച്ചശേഷം ഈ ദൃശ്യങ്ങൾ ഭർത്താവിനു അയച്ചു നൽകാനുള്ള ഉദ്യമമാണ് യുവതി നടത്തുന്നത് എന്നാണ്് വീഡിയോ കാണുന്നവർക്ക് തോന്നുക.

അച്ഛൻ കാശ് ഒന്നും അയച്ചു നൽകുന്നില്ല എന്ന് യുവതി സ്വയം പറയുകയും കുട്ടികളെ മർദ്ദിച്ചശേഷം കരയുന്ന കുട്ടികളെക്കൊണ്ട് ഈ കാര്യം പറയിക്കുകയും ചെയ്യുന്നുണ്ട്. വിലാസം ഇടുക്കിയിലേത് എന്ന നിഗമനത്തിൽ വീഡിയോ ക്ലിപ്സ് ഇടുക്കി എസ്‌പിക്കും കുമളി എസ്ഐ പ്രശാന്തിനും മറുനാടൻ കൈമാറിയിരുന്നു.

പതിനായിരം പേരിലധികമാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ആയിരത്തോളം പേർ കമന്റും ചെയ്തിട്ടുണ്ട്. ... മോളെ കൊല്ലണമെന്നാണ് ചിലർ കമന്റ് പാസാക്കുന്നത്. ആ കുഞ്ഞുങ്ങളെ രക്ഷിക്കൂ.. സഹിക്കുന്നില്ല....കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തു...ഇങ്ങിനെയുള്ള ......കളെ തൂക്കിക്കൊല്ലണം... തുടങ്ങി ധാർമ്മിക രോഷമുള്ള ഒട്ടനവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.

സോണിയ കുട്ടികളെ തല്ലിച്ചതയ്ക്കുമ്പോൾ കേൾക്കുന്ന ചീത്തവിളി ഇങ്ങനെ:

നിന്നോടല്ലേ ഞാൻ പറഞ്ഞത്...ആരാണ് ഞാൻ മേടിച്ച് കൊണ്ടുവന്ന... കയ്യിട്ടത്...

തന്ത തരുന്നുണ്ടോടാ നിനക്കൊക്കെ... (അടിയുടെ ശബ്ദം)

... തരുന്നുണ്ടോ..നിനക്കൊക്കെ.....ളീ... നിനക്ക്...

തന്തയെ വിളിച്ച് ചോദിക്കാൻ പറയുന്നതല്ലേ...

.... മോൻ... കാണട്ടടാ..

ഇത്രയും നാളായിട്ട് നിനക്കൊക്കെ..... തന്നിട്ടുണ്ടോ.?

അവൻ പോയി ഇത്രയും നാളായിട്ട് നിനക്ക്.... തന്നിട്ടുണ്ടോ...

ഞാൻ മേടിക്കുന്ന സാധനം എന്തിനു എടുക്കുന്നു....

ഞാനല്ല...അനിയനാണ്....

നിന്റെ തന്ത കാശ് തരുന്നുണ്ടോ?

തരുന്നുണ്ടോ പറയെടാ... (അട്ടഹാസം)..

ഇല്ലെന്നു കരഞ്ഞുകൊണ്ട് കുട്ടികൾ

രണ്ടാമത്തെ വീഡിയോ:

കുട്ടി കരയുന്നു...

കുട്ടിയെ പിടിച്ച് ഉലയ്ക്കുന്ന ദൃശ്യങ്ങൾ...

ഞാൻ കൊണ്ടേ ആക്കിയേക്കാം... നിങ്ങളെ...

ഇനി എനിക്ക് വേണ്ട നിങ്ങളെ....

കുട്ടിയുടെ കരച്ചിലാണ് പിന്നെ കേൾക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP