Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആൺഹുങ്കുകൾക്ക് കൊട്ടുകൊടുക്കാൻ മാറു തുറന്നുള്ള പ്രതിഷേധത്തിന് മുതിരുമ്പോൾ ഒപ്പം നിന്നത് സ്വന്തം പുരുഷൻ; സോഷ്യൽ മീഡിയയിൽ വൈറലായ പടം പകർത്തിയത് ജീവിതപങ്കാളി; സമൂഹത്തിന് വേണ്ടി രഹനഫാത്തിമ നടത്തുന്ന ഏതുപോരാട്ടത്തിനും ഒപ്പമുണ്ടാകുമെന്ന് മനോജ് മറുനാടൻ മലയാളിയോട്

ആൺഹുങ്കുകൾക്ക് കൊട്ടുകൊടുക്കാൻ മാറു തുറന്നുള്ള പ്രതിഷേധത്തിന് മുതിരുമ്പോൾ ഒപ്പം നിന്നത് സ്വന്തം പുരുഷൻ; സോഷ്യൽ മീഡിയയിൽ വൈറലായ പടം പകർത്തിയത് ജീവിതപങ്കാളി; സമൂഹത്തിന് വേണ്ടി രഹനഫാത്തിമ നടത്തുന്ന ഏതുപോരാട്ടത്തിനും ഒപ്പമുണ്ടാകുമെന്ന് മനോജ് മറുനാടൻ മലയാളിയോട്

ആർ.പീയൂഷ്

കൊച്ചി: കോഴിക്കോട് ഫറൂക്ക് കോളേജിലെ അദ്ധ്യാപകന്റെ വത്തക്കാ പ്രയോഗത്തിനെതിരെ മാറിടം തുറന്ന് പ്രതിഷേധിച്ച രഹനാ ഫാത്തിമയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് കിട്ടിയത്. എന്നാൽ ഒരു വിഭാഗം കടുത്ത എതിർപ്പുമായി എത്തുകയും ചെയ്തു. രഹന ഈ പ്രതിഷേധം നടത്തിയത് ജീവിത പങ്കാളിയായ മനോജിനോട് ചേർന്ന് ആലോചിച്ചിട്ടാണ്. ചിത്രങ്ങൾ പുറത്ത് വന്നാലുണ്ടാകുന്ന പ്രതികരണങ്ങൾ അഭിമുഖീകരിക്കാൻ തയ്യാറാണെങ്കിൽ തന്റെ പൂർണ്ണ പിൻതുണയുണ്ടാകുമെന്ന് മനോജ് പറഞ്ഞു. പിന്നീട് തനിയെ വത്തയ്ക്ക(തണ്ണിമത്തൻ) പകുത്ത് മാറിടം മറച്ച് ചിത്രം എടുക്കാൻ നോക്കിയപ്പോൾ കഴിയുന്നില്ലായിരുന്നു. അവിടെ സഹായത്തിനെത്തിയത് മനോജായിരുന്നു. ചിത്രങ്ങൾ പകർത്തിയ ശേഷം അടിച്ചമർത്തലുകൾക്കെതിരെ പൊരുതുന്ന ഒരുകൂട്ടം യുവജനങ്ങളുള്ള ഗ്രൂപ്പിലാണ് പോസ്റ്റ് ചെയ്തത്. ഈ ചിത്രങ്ങളായിരുന്നു ദിയ സന ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തത്.

'ദിയ സന ഗ്രൂപ്പിലെ എന്റെ ചിത്രങ്ങൾ കണ്ടപ്പോൾ എന്നെ വിളിക്കുകയും ഈ ചിത്രങ്ങൾ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യാൻ അനുവാദവും വാങ്ങി. എന്റെ പൂർണ്ണ സമ്മതത്തോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഫെയ്സ് ബുക്കിൽ നിമിഷ നേരംകൊണ്ടാണ് ചിത്രം വൈറലായത്. അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും അഭിപ്രായങ്ങൾ നിറഞ്ഞിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ചിത്രം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഫെയ്സ് ബുക്ക് ചിത്രങ്ങൾ പിൻവലിച്ചു. എന്നാൽ പലരും ഇതിനോടകം തന്നെ സ്‌ക്രീൻ ഷോട്ട് എടുത്ത് വയ്ക്കുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങളാണ് വാട്ടസാപ്പിലൂടെയും ഫെയ്സ് ബുക്കിലൂടെയും വീണ്ടും പ്രചരിക്കുന്നത്.' രഹന പറയുന്നു.

പരസ്പരം ഇഷ്ടപ്പെട്ട് ഒന്നിച്ചു ജീവിക്കുകയാണ് രഹനയും മനോജും. ഇരുവരും വിവാഹം കഴിച്ചിട്ടില്ല. അതിനെപറ്റി മനോജ് പറയുന്നത് ഇങ്ങനെയാണ്.' ഞങ്ങൾ പരസ്പരം ഇഷ്ടപ്പെട്ട് ഒന്നിച്ച് ജീവിക്കുകയാണ്. രഹന എന്റെ ഭാര്യ അല്ല, മറിച്ച് എന്റെ പാർട്ട്ണറാണ്; ജീവിത പങ്കാളി. മറ്റുള്ളവരോട് പരിചയപ്പെടുത്തുമ്പോഴും പങ്കാളിയാണ് എന്നുതന്നെയാണ് പറയുന്നത്. ഒരിക്കലും ഭാര്യ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. ഭാര്യ എന്നാൽ ഭരിക്കപ്പെടേണ്ടവൾ എന്നാണല്ലോ. എന്നാൽ അതിനെതിരാണ് ഞാനും രഹനയും.'

മുസ്ലിം സമുദായത്തിൽ പെട്ട രഹന ഫാത്തിമയും ഹിന്ദു സമുദായത്തിൽപെട്ട മനോജും നല്ല സൂഹൃത്തുക്കളായിരുന്നു. പിന്നീട് സൗഹൃദം ഒന്നിച്ചുള്ള ജീവിതത്തിലേക്ക വഴിമാറി. രഹനയുടെ കുടുംബക്കാർക്ക് ഇത് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മാതാവ് ഒപ്പം നിന്നു. രഹനയും മാതാവും മനോജിന്റെ മാതാപിതാക്കളും ഒരുമിച്ചാണ് താമസം. മുസ്ലീമായാണ് ജനിച്ചതെങ്കിലും തിരിച്ചറിവായ കാലംതൊട്ട് രഹന അമ്മ എന്നാണ് വിളിക്കുന്നത്. ഇവർ ഇസ്ലാം വിശ്വാസിയായാണ് ജീവിക്കുന്നത്. മനോജിന്റെ മാതാപിതാക്കളും അതു പോലെ തന്നെ അവരുടെ വിശ്വാസത്തിലും ജീവിക്കുന്നു. ഇവരുടെ രണ്ട് മക്കൾ രണ്ട് മതങ്ങളിൽപെട്ട പ്രാർത്ഥനകളും വിശ്വാസങ്ങളും പിൻതുടരുന്നു. എന്നാൽ രഹനയും മനോജും യുക്തിവാദികളായാണ് ജീവിക്കുന്നത്.

രഹന അഭിനയിച്ച ഏക എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് മനോജ്. ഈ സിനിമയിലൂടെ ശരീരത്തെ കൂടുതൽ വിപുലമായ ആവിഷ്‌കാരത്തിലേയ്ക്ക് രഹന അവതരിപ്പിച്ചു. സിനിമയുടെ ട്രെയ്‌ലറുകളും പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടി. ശരീരത്തിനു പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഭിന്നലൈംഗികത ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. പൂർണനഗ്‌നയായിട്ടും രഹന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കാൻ ഫിലിം ഫെസ്റ്റിവൽ അടക്കമുള്ള 34 അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പരിഗണിക്കപ്പെട്ട ചിത്രം ആറിടത്ത് കൺഫർമേഷൻ പട്ടികയിൽ ഇടംനേടിയിരുന്നു. നൈജീരിയയിലെ ബെനിൻ സിറ്റി ഫിലിം ഫെസ്റ്റിവലിലാണ് അവസാനമായി ഔദ്യോഗിക സെലക്ഷൻ കിട്ടിയത്. കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുമതി തേടിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP