Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരുവന്നൂർ കുടിവെള്ള പദ്ധതിയിൽ നിർമ്മിച്ച അഞ്ചു ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ഭൂഗർഭ ജല സംഭരണിക്ക് വിള്ളൽ; പുറത്തു നിന്നുള്ള മലിന ജലം സംഭരണിയിലേക്ക് ഒഴുകിയെത്തുന്നു; കുടിവെള്ളമായി എത്തുന്നത് ഇതേ മലിന ജലം; സംഭരണിയിലേക്ക് ഒഴുകിയെത്തുന്ന വീഡിയോ ദൃശ്യം മറുനാടൻ മലയാളിക്ക്; 55 കോടി രൂപയുടെ പദ്ധതി പൂർത്തിയായപ്പോൾ കോടികളുടെ അഴിമതി

കരുവന്നൂർ കുടിവെള്ള പദ്ധതിയിൽ നിർമ്മിച്ച അഞ്ചു ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ഭൂഗർഭ ജല സംഭരണിക്ക് വിള്ളൽ; പുറത്തു നിന്നുള്ള മലിന ജലം സംഭരണിയിലേക്ക് ഒഴുകിയെത്തുന്നു; കുടിവെള്ളമായി എത്തുന്നത് ഇതേ മലിന ജലം; സംഭരണിയിലേക്ക് ഒഴുകിയെത്തുന്ന വീഡിയോ ദൃശ്യം മറുനാടൻ മലയാളിക്ക്; 55 കോടി രൂപയുടെ പദ്ധതി പൂർത്തിയായപ്പോൾ കോടികളുടെ അഴിമതി

കെ എം അക്‌ബർ

ചാവക്കാട്: കരുവന്നൂർ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഏങ്ങണ്ടിയൂർ ആയിരംകണ്ണി ക്ഷേത്രത്തിനടുത്ത് നിർമ്മിച്ച ഭൂഗർഭ ജല സംഭരണിക്ക് വിള്ളൽ. പുറത്തു നിന്നുള്ള മലിന ജലം സംഭരണിയിലേക്ക് ഒഴുകിയെത്തുന്നു. കുടിക്കാനായി എത്തുന്നത് മലിന ജലം. ഭൂഗർഭ ജല സംഭരണിയിലേക്ക് പുറത്തു നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നതിന്റെ വീഡിയോ ദൃശ്യം മറുനാടൻ മലയാളിക്ക് ലഭിച്ചു. 55 കോടി രൂപ ചെലവിൽ 2017ലെ യുപിഎ സർക്കാരിന്റെ യു.ഐ.ഡി.എസ്.എസ്.എം ടി.യിൽ ഉൾപ്പെടുത്തിയ ബൃഹദ് പദ്ധതി ഏറെ കൊട്ടിഘോഷിച്ച് ഫെബ്രുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് മലിന ജലം സംഭരണിയിലേക്ക് ഒഴുകിയെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.

ഉദ്ഘാടനത്തിനു മുന്നോടിയായി ആഴ്ചകൾക്ക് മുമ്പ് തന്നെ ട്രയൽ റണ്ണിങ് നടത്തിയിരുന്നു. ഈ സമയത്താണ് ഏങ്ങണ്ടിയൂരിലെ സംഭരണിയുടെ വിള്ളൽ കണ്ടത്. ഇതോടെ പദ്ധതിയുടെ ഉദ്ഘാടനം വരേയെങ്കിലും വെള്ളം സംഭരണിയുടെ അകത്തേക്ക് കടക്കാതിരിക്കാനുള്ള വഴികണ്ടെത്താനാണ് ഉദ്യോഗസ്ഥർ കരാറുകാരന് നൽകിയ നിർദ്ദേശം. തുടർന്ന് സിമന്റും മറ്റും ഉപയോഗിച്ച് വിള്ളൽ അടക്കൽ ആരംഭിച്ചു. പത്തിൽ തവണ കൂടുതൽ ഇത്തരത്തിൽ ചോർച്ചയടക്കൽ നടത്തിയെങ്കിലും സംഭരണിയിലേക്ക് വെള്ളം കയറുന്നത് പൂർണ്ണമായും നിർത്താനായിട്ടില്ല.

കരുവന്നൂർ പുഴയിൽ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച ശേഷം വെള്ളാനിയിലെ ജല സംഭരണിയിലെത്തുകയും പിന്നീട് വെള്ളം ഇവിടെ നിന്നും ഏങ്ങണ്ടിയൂരിലെ ജല സംഭരണിയിലെത്തുകയാണ് ചെയ്യുന്നത്. ഈ ശുദ്ധീകരിച്ച വെള്ളത്തിലേക്കാണ് മലിന ജലം ഒഴുകിയെത്തുന്നത്. ഈ വെള്ളമാണ് ഗുരുവായൂർ, ചാവക്കാട് നഗരസഭകളിലേക്ക് വിതരണം ചെയ്യുക. ഭൂഗർഭ സംഭരണി നിർമ്മാണത്തിൽ നടത്തിയ ക്രമക്കേടാണ് വ്യാപകമായ വിള്ളൽ വരുന്നതിന് പ്രധാന കാരണമായത്. ആവശ്യമായ സിമന്റും കമ്പിയുമൊന്നും ഉപയോഗിക്കാതെ സംഭരണിയുടെ നിർമ്മാണം പൂർത്തിയാക്കിയതോടെ സംഭരണിയുടെ ഒരു ഭാഗം ചെരിയുകയായിരുന്നു. ഇതേ തുടർന്നാണ് നാലു ഭാഗത്തേയും ചുവരിന് വിള്ളൽ സംഭവിച്ചത്.

ഇതേ തുടർന്ന് സംഭരണിയുടെ ബലക്കുറവും അപാകതയും മനസ്സിലാക്കിയ ഉദ്യോഗസ്ഥർ സംഭരണിക്ക് മുകളിൽ നിർമ്മിക്കേണ്ട പമ്പ് ഹൗസ് കരാരിൽ നിന്നും വ്യത്യസ്തമായി മാറ്റി നിർമ്മിക്കുകയാണ് ആദ്യം ചെയ്തത്. ഇതുമൂലം സർക്കാറിന് വൻ തുക അധികചിലവുമുണ്ടായി. കൂടാതെ ചേറ്റുവ പുഴയിൽ രണ്ടു വരിയായി എച്ച്.ഡി.പി.ഇ പൈപ്പ് സ്ഥാപിക്കാനാണ് കരാറെങ്കിലും ഇപ്പോൾ ഒരു വരി മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതേ കുറിച്ച് ബന്ധപ്പെട്ടവരോട് അന്വേഷിച്ചപ്പോൾ ഫണ്ട് കുറവുമൂലമാണ് ഒരു വരി മാത്രം പൈപ്പ് സ്ഥാപിച്ചതെന്നായിരുന്നു മറുപടി.

പുഴയിലെ ഒരു വരിയിലെ പൈപ്പിന് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ വെള്ളം വിതരണം തടസ്സപ്പെടാതിരിക്കാനാണ് സമാന്തരമായി മറ്റൊരു വരി പൈപ്പ് കൂടി സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ ഒരു വരി മാത്രം പൈപ്പ് സ്ഥാപിച്ചതോടെ പൈപ്പിന് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ വെള്ളം വിതരണം പൂർണ്ണമായും തടസ്സപ്പെടും. ചേറ്റുവ പുഴയിൽ 460 മീറ്റർ ദൂരത്തിൽ കടന്നുപോകുന്ന എച്ച്.ഡി.പി.ഇ പൈപ്പ് ആവശ്യമായ ആഴമില്ലാതെയാണ് സ്ഥാപിച്ചിട്ടുള്ളത്. പുഴയുടെ അടിത്തട്ടിൽ നിന്ന് ഒന്നര മീറ്റർ താഴ്‌ച്ചയിലാണ് ഈ പൈപ്പ് സ്ഥാപിക്കേണ്ടതെങ്കിലും പലയിടത്തും അരമീറ്റർ പോലും താഴ്ചയില്ലത്രേ.

കൂടാതെ ചേറ്റുവ പുഴയിൽ എച്ച്.ഡി.പി.ഇ പൈപ്പ്, ലാപ് ജോയന്റ് ഇലക്ട്രോഫ്യൂഷൻ കപ്ലിങ് ഉപയോഗിച്ചാണ് കീട്ടി യോജിപ്പിക്കേണ്ടെങ്കിലും ഇവിടെ ബട്ട് ജോയന്റ് സിസ്റ്റമാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതു മൂലം പൈപ്പുകൾ വിട്ടു പോകാനും സാധ്യതയേറേയാണെന്ന് വിദഗ്ദ്ധർ പറയുന്നു. കരാർ പ്രകാരം ലാപ് ജോയന്റ് ഇലക്ട്രോഫ്യൂഷൻ കപ്ലിങ് ഉപയോഗിക്കുന്നതിന് 20,000ഓളം രൂപയാണ് ആവശ്യമായി വരിക. എന്നാൽ 2000 രൂപ മാത്രം ചെലവു വരുന്ന ബട്ട് ജോയന്റ് സിസ്റ്റം ഉപയോഗിച്ചത് വഴി വൻ അഴിമതിയാണ് ഇവിടേയും നടന്നിട്ടുള്ളത്. കൂടാതെ നിലവാരമില്ലാത്ത എയർ വാൾവുകൾ ഉപയോഗിക്കുക വഴി ചേറ്റുവ മുതൽ ഗുരുവായൂർ വരേയുള്ള എയർ വാൽവുകളിലൂടെ വൻ തോതിലാണ് വെള്ളം പാഴാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP