Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രജിസ്റ്റർ ചെയ്തത് കോവിഡ് വളണ്ടിയറായി; വിമുക്തി പ്രവർത്തനങ്ങളുടെ വളണ്ടിയറായി താൽക്കാലിക നിയമനം; പിന്നെ നടന്നത് വ്യാജ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് കോവിഡ് 19 നോഡൽ ഓഫീസറായി ആൾമാറാട്ടം; ചമഞ്ഞ് ഔദ്യോഗിക കാര്യങ്ങളിൽവരെ ഒരു വ്യാജൻ ഇടപെട്ടതിൽ ഞെട്ടി കോഴിക്കോട്ട് ജില്ലാ ഭരണകൂടം; വിശദമായ അന്വേഷണത്തിന് പൊലീസ്

രജിസ്റ്റർ ചെയ്തത് കോവിഡ് വളണ്ടിയറായി; വിമുക്തി പ്രവർത്തനങ്ങളുടെ വളണ്ടിയറായി താൽക്കാലിക നിയമനം; പിന്നെ നടന്നത് വ്യാജ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് കോവിഡ് 19 നോഡൽ ഓഫീസറായി ആൾമാറാട്ടം; ചമഞ്ഞ് ഔദ്യോഗിക കാര്യങ്ങളിൽവരെ ഒരു വ്യാജൻ ഇടപെട്ടതിൽ ഞെട്ടി കോഴിക്കോട്ട് ജില്ലാ ഭരണകൂടം; വിശദമായ അന്വേഷണത്തിന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നാഷണൽ ഹെൽത്ത് മിഷൻന്റെ കോവിഡ് 19 നോഡൽ ഓഫീസർ ചമഞ്ഞ് ഔദ്യോഗിക കാര്യങ്ങിളിൽ ഒരാൾ ഇടപെട്ടത് കോഴിക്കോട്ട് ജില്ലാ ഭരണകൂടത്തെ ഞെട്ടിച്ചു. വ്യാജ ഐഡി കാർഡ് ഉപയോഗിച്ചായിരുന്നു ഇയാളുടെ പ്രവർത്തനമെന്നാണ് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ കണ്ടെത്തൽ. ഇക്കാര്യം വിശദമായി അന്വേഷിക്കാൻ ജില്ലാകലക്ടർ എസ് സാംബശിവ റാവു പൊലീസിന് നിർദ്ദേശം നൽകി.

നാഷണൽ ഹെൽത്ത് മിഷന്റെ ഔദ്യോഗിക പദവികളുന്നുമില്ലാത്ത ഇയാൾ കോവിഡ് 19 വളണ്ടിയറായി രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് വിമുക്തി പ്രവർത്തനങ്ങളുടെ വളണ്ടറിയായി ഇയാളെ താൽക്കാലികമായി എൻഎച്ച് എം പ്രോഗ്രാം മാനേജർ നിയമിച്ചു. എന്നാൽ ഇയാൾ വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് കോവിഡ് 19 നോഡൽ ഓഫീസറായി ആൾമാറാട്ടം നടത്തി. ചാലിയം എഫ്.എച്ച്.സി ഓഫീസിന്റെയും ജീവനക്കാരുടെയും ഔദ്യോഗിക കാര്യങ്ങളിൽ ഇടപെടുകയും ചെയ്തു. ഇത് പരാതിയായി എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർക്ക് മുമ്പാകെ എത്തിയതോടെയാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് എൻ.എച്ച്.എം ജില്ലാ കലക്ടർക്ക് പരാതി നൽകി. കലക്ടർ അന്വേഷണം ആവശ്യപ്പെട്ട് പരാതി സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി.

ഇയാൾ എഡിഎമ്മിന്റെ പിഎയാണെന്ന് പ്രചരിപ്പിച്ചിരുന്നതായും എഡിഎമ്മിന്റെ കസേരയിൽ ഇരുന്ന് ഫോട്ടോ എടുത്തതായും ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഈ ആക്ഷേപം ജില്ലാ ഭരണകൂടം തള്ളി. അത്തരം പ്രചാരണങ്ങൾ ശരിയല്ലെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് റോഷ്നി നാരായണൻ അറിയിച്ചു. എന്നാൽ ആൾമാറാട്ടം നടത്തിയാളുടെ വിശദാംശങ്ങൾ ജില്ലാ ഭരണകൂടം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP