Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾ ഏറുന്നു; എടപ്പാളിലെ പോലെ കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവർത്തർക്കും രോഗബാധ; മറ്റുസംസ്ഥാനങ്ങളിലേക്ക് പോകുന്ന മലയാളികളും പോസിറ്റീവാകുന്നു; കേരളത്തിൽ സമൂഹവ്യാപനം; രോഗം വരില്ലെന്ന തെറ്റിദ്ധാരണയിൽ പലരും; വീണ്ടും ലോക് ഡൗണിലേക്ക് പോകേണ്ട സാഹചര്യമെന്നും വിവരം മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നും ഐഎംഎ

രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾ ഏറുന്നു; എടപ്പാളിലെ പോലെ കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവർത്തർക്കും രോഗബാധ; മറ്റുസംസ്ഥാനങ്ങളിലേക്ക് പോകുന്ന മലയാളികളും പോസിറ്റീവാകുന്നു; കേരളത്തിൽ സമൂഹവ്യാപനം; രോഗം വരില്ലെന്ന തെറ്റിദ്ധാരണയിൽ പലരും; വീണ്ടും ലോക് ഡൗണിലേക്ക് പോകേണ്ട സാഹചര്യമെന്നും വിവരം മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നും ഐഎംഎ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടെന്ന് ഐഎംഎ. ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചതായി ഐഎംഎ അദ്ധ്യക്ഷൻ എബ്രഹാം വർഗീസ് ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഐഎംഎ ഈ നിഗമനത്തിൽ എത്താൻ മൂന്നുകാരണങ്ങളാണുള്ളത്

1. രോഗലക്ഷണങ്ങളില്ലാത്ത രോഗികൾ വർധിക്കുന്നു.

2. കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവർത്തകർക്കുപോലും രോഗം വരുന്നു. എടപ്പാളിൽ 2 ഡോക്ടർമാർ രോഗികളായത് ഉദാഹരണം.

3. കേരളത്തിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലെത്തുന്നവർ അവിടെ ടെസ്റ്റ് നടത്തുമ്പോൾ കോവിഡ് പോസിറ്റീവാകുന്നു.

രോഗ്യ വ്യാപനം കണക്കിലെടുത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നാണ് ഐഎംഎയുടെ നിർദ്ദേശം. ആരോഗ്യപ്രവർത്തകർക്കിടയിൽ കൂടുതൽ ടെസ്റ്റുകൾ നടത്തണം. സമൂഹവ്യാപനത്തിലേക്കു കടക്കുമ്പോൾ രോഗ നിയന്ത്രണം എളുപ്പമാകില്ല. ടെസ്റ്റുകൾ വർധിപ്പിച്ച് രോഗികളെ വേഗം കണ്ടെത്തുന്നതിനോടൊപ്പം നിയന്ത്രണങ്ങൾ ശക്തമാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

ജനങ്ങൾ ഉത്തരവാദിത്തതോടെ പെരുമാറിയില്ലെങ്കിൽ, വീണ്ടും ലോക് ഡൗണിലേക്ക് പോകേണ്ട സാഹചര്യമാണ് കേരളത്തിലെന്നും എബ്രഹാം വർഗീസ് പറഞ്ഞു.സർക്കാർ നൽകിയ ഇളവുകൾ പലരും തെറ്റായി ഉപയോഗിച്ചുവെന്നും ഇളവുകൾ എടുത്തുകളഞ്ഞ് നിയമം കർശനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് വരില്ലെന്ന മിഥ്യബോധം മാറ്റുകയാണ് ആദ്യം വേണ്ടത്. ഇതിനായി നിയന്ത്രണങ്ങൾ കർശനമാക്കണം.

മാസ്‌ക് ധരിക്കുന്നതിൽ അടക്കം അലംഭാവമുണ്ട്. ശാരീരിക അകലം പാലിക്കാതെ പലയിടത്തും ആൾക്കൂട്ടമുണ്ടാകുന്നതും രോഗവ്യാപനത്തിന് ഇടയാക്കും. ലോക് ഡൗൺ ഏർപ്പെടുത്തിയ കാലത്തെ പോലെ ജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടത് രോഗനിയന്ത്രണത്തിന് അത്യാവശ്യമെന്നും ഐഎംഎ നിർദ്ദേശിക്കുന്നു.

17 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 പേർക്കും, തിരുവനന്തപുരം ജില്ലയിലെ 4 പേർക്കും, തൃശൂർ ജില്ലയിലെ 3 പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 പേർക്ക് വീതവും മലപ്പുറം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂർ ജില്ലയിലെ 11 ഡി.എസ്.സി.ക്കാർക്കും 4 സിഐ.എസ്.എഫ്.ക്കാർക്കും തൃശൂർ ജില്ലയിലെ 4 ബി.എസ്.എഫ്.കാർക്കും രോഗം ബാധിച്ചിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകർക്കും രോഗം വന്നാൽ

എടപ്പാളിൽ ആറ് ദിവസം മുമ്പ് രണ്ട് ഡോക്ടർമാർ ഉൾപ്പെടെ അഞ്ചുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ കോവിഡ് വ്യാപന ആശങ്ക വർദ്ധിച്ചിരുന്നു. രണ്ട് സ്വകാര്യ ആശുപത്രികളിലാണ് ഈ രണ്ട് ഡോക്ടർമാരും മൂന്ന് നഴ്‌സുമാരും ജോലി ചെയ്യുന്നത്.

ശുകപുരം ആശുപത്രി താൽകാലികമായി അടച്ചു. എടപ്പാൾ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധന് രോഗം സ്ഥിരീകരിച്ചതോടെ നവജാത ശിശുക്കളുടെ ഐസിയു ഉൾപ്പെടുന്ന ഒരു നില പൂർണമായും അടച്ചിരുന്നു. രോഗം സ്ഥിരീകരിച്ച ഡോക്ടറുമായി ഇടപഴകിയ രോഗികളും കൂടെ ഉള്ളവരും മറ്റ് ജീവനക്കാരും ഇവിടെ ക്വാറന്റീനിൽ കഴിയുകയാണ്. മേഖലയിൽ ആരോഗ്യ വകുപ്പ് നടപടികൾ കർശനമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP