Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202301Sunday

അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കാൻ പിരിവ്; അരിക്കൊമ്പന് ഒരു ചാക്ക് അരി; വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി വ്യാപക പണപ്പിരിവും തട്ടിപ്പുമെന്ന് ആരോപണം; പല പേരുകളിൽ സംസ്ഥാന വ്യാപകമായി ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നെന്ന് പരാതി; സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കാൻ പിരിവ്; അരിക്കൊമ്പന് ഒരു ചാക്ക് അരി; വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി വ്യാപക പണപ്പിരിവും തട്ടിപ്പുമെന്ന് ആരോപണം; പല പേരുകളിൽ സംസ്ഥാന വ്യാപകമായി ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നെന്ന് പരാതി; സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അരിക്കൊമ്പൻ ആനയുടെ പേരിൽ വ്യാപക തട്ടിപ്പും സാമ്പത്തിക പിരിവും നടത്തിയെന്ന് ആരോപണം. മലയാളത്തിലെ പ്രമുഖ നായിക നടിയുടെ സഹോദരിയുടെ നേതൃത്വത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് സംസ്ഥാനത്ത് ഉടനീളം നടത്തിയെന്ന ആരോപണത്തെ കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

അരികൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കാൻ എന്ന പേരിൽ നടക്കുന്ന തട്ടിപ്പിൽ വിദേശത്തു നിന്നും എത്തുന്നത് ലക്ഷങ്ങളാണെന്നും ഉന്നതർക്കും പങ്കുണ്ടെന്നും അഡ്വ.ശ്രീജിത്ത് പെരുമനയാണ് രണ്ടുദിവസം മുമ്പ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയത്. 'എന്നും അരിക്കൊമ്പനൊപ്പം'എന്ന പേരിൽ എറണാകുളം സ്വദേശി സിറാജ് ലാൽ രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പിൽ അഡ്‌മിന്മാരായിരുന്ന രശ്മി സ്റ്റാലിൻ, പ്രവീൺകുമാർ എന്നിവരാണ് അഡ്വ ശ്രീജിത്ത് പെരുമന മുഖേന സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് പരാതി നൽകിയത്. പ്രാഥമിക പരിശോധനകൾ നടത്തുന്നതിന് വേണ്ടി ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാറിന് ഡിജിപി പരാതി കൈമാറി. സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രീജിത് പെരുമനയുടെ പോസ്റ്റ് ഇങ്ങനെ:

അരികൊമ്പൻ തട്ടിപ്പിന്റെയും, ചാരിറ്റി പറ്റിപ്പിന്റെയും മ്യാരക വേർഷൻ അരികൊമ്പാ നിന്നെ തിരുമ്പി കൊണ്ടുവറെൻ, പണം കോടപ്പാ ക്രമസമാധാന ADGP അനേഷണം തുടങ്ങി. അരികൊമ്പൻ ആനയുടെ പേരിൽ സംസ്ഥാനത്ത് നടക്കുന്ന സൈബർ കൂട്ടായ്മ തട്ടിപ്പിൽ സംസ്ഥാന പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു.

ക്രമസമാധാന ചുമതലയുള്ള ADGP എം ആർ അജിത് കുമാർ IPS നോട് അന്വേഷിക്കാനും, പരാതിക്കാരനായ എന്നെ വിവരങ്ങൾ അറിയിക്കുവാനും ഉത്തരവിട്ടു. അതേസമയം 'എന്നും അരികൊമ്പനൊപ്പം' എന്ന തട്ടിപ്പ് ഗ്രൂപ്പിലെ കൂടുതൽ അംഗങ്ങൾ പരാതിയുമായി എത്തിയിട്ടുണ്ട്.

സാമൂഹികവിരുദ്ധ ഗ്രൂപ്പുകളെയൊക്കെ പൊലീസ് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. കൂടാതെ ഇത്തരം കടലാസ് സംഘടനകളുടെ രജിസ്‌ട്രേഷൻ നിർത്തിവെക്കാൻ സംസ്ഥാന രജിസ്‌ട്രേഷൻ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പിൽ അഡ്‌മിനുമാരായി വകീലന്മാരും, സെലിബ്രിറ്റികളും ഉൾപ്പെടെയുള്ള ആളുകൾ ഉണ്ടെന്നും അവരെ മുൻ നിർത്തി തട്ടിപ്പിന് ശ്രമിക്കുകയാണ് എന്നും പൊലീസിനെ അറിയിച്ചിട്ടുണ്ട്. വിവരം ആഭ്യന്തര മന്ത്രാലയം അഡീഷണൽ ചീഫ് സെക്രട്ടറിക്കും, സൈബർ ഇന്റലിജൻസിനും കൈമാറിയിട്ടുണ്ട്.

എന്നും അരിക്കൊമ്പനൊപ്പം' എന്ന വാട്‌സാപ്പ് ഗ്രൂപ്പിന് പുറമേ എല്ലാ ജില്ലകളിലും സമാനപേരിൽ വാട്‌സാപ്പ് ഗ്രൂപ്പുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വിദേശത്ത് നിന്നും അരിക്കൊമ്പന് വേണ്ടി പണം വന്നിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ കിട്ടിയെന്നും മൂന്ന് ലക്ഷം രൂപ വരുമെന്നും ഇപ്പോഴത്തെ പരാതിക്കാരടങ്ങുന്ന അഡ്‌മിന്മാരുടെ ഗ്രൂപ്പിൽ മുമ്പ് മെസേജ് വന്നിരുന്നുവെന്ന് ഡിജിപിക്ക് നൽകിയ പരാതിയിലുണ്ട്. സിറാജ് ലാലിന് പുറമേ വിദേശത്തുള്ള സാറാ ജേക്കബും അരിക്കൊമ്പന്റെ പേരിൽ പണം തട്ടിയെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു.
ഡിജിപിക്ക് പുറമേ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എൻ വേണു, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്കും പരാതിയുടെ പകർപ്പ് കൈമാറി.

അതേസമയം, ഇതെ ചൊല്ലി സോഷ്യൽ മീഡിയിയിലും ചൂടേറിയ സംവാദം നടക്കുകയാണ്. പണം തട്ടിയെന്ന് ആരോപിക്കപ്പെടുന്ന ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിലാണ് തർക്കം. ഒരു തരത്തിലുള്ള പിരിവും നടന്നിട്ടില്ലെന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോൾ, മറുവിഭാഗം മറിച്ചും പറയുന്നു. പിരിവ് നടന്നിട്ടില്ല എന്ന് വാദിക്കുന്നവർ ശ്രീജിത്ത് പെരുമനയ്ക്ക് എതിരെ മാനനഷ്ട കേസിനും നീക്കം നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP