Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202219Wednesday

നിരവധി ഹിറ്റ് ഗാനങ്ങൾ പിറന്ന ആ ഭാഗ്യമുറി കൈവിട്ടു ഇളയരാജ; മൂന്നര പതിറ്റാണ്ട് സംഗീത സംവിധാനം നിർവഹിച്ച പ്രസാദ് സ്റ്റുഡിയോയിലെ മുറിയോടു വിടപറഞ്ഞ് സംഗീത കുലപതി; വൈകാരിക ബന്ധമുള്ള മുറി കൈവിട്ടത് ഹൈക്കോടതി വിധിയും തിരിച്ചടി ആയതോടെ; ഒരു ദിവസം ധ്യാനിക്കാൻ കോടതി അനുവദിച്ചെങ്കിലും എത്താതെ സംഗീത സംവിധായകൻ

നിരവധി ഹിറ്റ് ഗാനങ്ങൾ പിറന്ന ആ ഭാഗ്യമുറി കൈവിട്ടു ഇളയരാജ; മൂന്നര പതിറ്റാണ്ട് സംഗീത സംവിധാനം നിർവഹിച്ച പ്രസാദ് സ്റ്റുഡിയോയിലെ മുറിയോടു വിടപറഞ്ഞ് സംഗീത കുലപതി; വൈകാരിക ബന്ധമുള്ള മുറി കൈവിട്ടത് ഹൈക്കോടതി വിധിയും തിരിച്ചടി ആയതോടെ;  ഒരു ദിവസം ധ്യാനിക്കാൻ കോടതി അനുവദിച്ചെങ്കിലും എത്താതെ സംഗീത സംവിധായകൻ

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: മൂന്നര പതിറ്റാണ്ട് സംഗീത സംവിധാനം നിർവഹിച്ച പ്രസാദ് സ്റ്റുഡിയോയിലെ മുറി യോടു വിടപറഞ്ഞ് ഇളയരാജ. ഒരുപകൽ സ്റ്റുഡിയോവിൽ ധ്യാനം ഇരിക്കാൻ അനുവദിക്കമെന്ന ഇളയരാജയുടെ ആവശ്യത്തിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചെങ്കിലും മുൻനിശ്ച യിച്ചപ്രകാരം ഇളയരാജ തിങ്കളാഴ്ച പ്രസാദ് സ്റ്റുഡിയോയിൽ പോയില്ല.പകരം അഭിഭാഷകരെത്തി മുറിയിലുള്ള വസ്തുക്കൾ ഏറ്റുവാങ്ങി. സ്റ്റുഡിയോയിലെ ഇളയരാജ ഉപയോഗിച്ചുവന്ന മുറി തകർ ക്കപ്പെട്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ശരവണൻ അറിയിച്ചതോടെയാണ് യാത്ര റദ്ദാക്കി യത്. ഏറെ വൈകാരിക ബന്ധമുള്ള സ്റ്റുഡിയോയിലെ സ്ഥലം ഇല്ലാതായത് നേരിൽക്കാണുന്നത് മനോവിഷമം വർധിപ്പിക്കുമെന്നതിനാലാണ് യാത്ര ഒഴിവാക്കിയതെന്ന് ശരവണൻ പറഞ്ഞു. പത്മവിഭൂഷൺ ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ, സംഗീത ഉപകരണങ്ങൾ, ഈണം കുറിച്ച ബുക്കുകൾ ഉൾപ്പെടെ 2 കണ്ടെയ്‌നർ ട്രക്ക് നിറയെ വസ്തുക്കളാണ് ഇന്നലെ സ്റ്റുഡിയോയിൽ നിന്ന് മാറ്റിയത്.

30 വർഷത്തിലേറെയായി ഉപയോഗിക്കുന്ന സ്റ്റുഡിയോയിൽനിന്ന് തന്നെ പുറത്താക്കുന്നതിനെ എതിർത്തും അവിടെ ഒരുദിവസം ധ്യാനംചെയ്യാൻ അനുമതി തേടിയും ഇളയരാജ ഹൈക്കോട തിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ തങ്ങൾക്കെതിരായ കേസുകൾ പിൻവലിക്കാമെങ്കിൽ പ്രവേശിപ്പിക്കാമെന്നായിരുന്നു പ്രസാദ് സ്റ്റുഡിയോ ഉടമകളുടെ നിലപാട്. അങ്ങിനെയെങ്കിൽ കേസുകൾ പിൻവലിക്കാമെന്ന് രാജ കോടതിയിൽ സമ്മതിച്ചു.സന്ദർശനസമയം ഇരുവിഭാഗത്തി നും കൂടിയാലോചിച്ച് തീരുമാനിക്കാമെന്നാണ് കോടതി നിർദ്ദേശിച്ചിരുന്നത്.അതുപ്രകാരം തിങ്കളാഴ്ച രാജയുടെ സഹായികൾ പ്രസാദ് സ്റ്റുഡിയോയിലെത്തിയപ്പോഴാണ് അവിടെ ഇളയരാജ ഉപയോഗിച്ചിരുന്ന മുറി പൊളിച്ചുനീക്കിയതായി കണ്ടത്. അവിടെയുണ്ടായിരുന്ന പുരസ്‌കാര ങ്ങൾ, സംഗീതോപകരണങ്ങൾ തുടങ്ങിയവ മറ്റൊരു മുറിയിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു . ഇതേക്കുറിച്ചറിഞ്ഞ് ഇളയരാജ വളരെയധികം മനോവിഷമത്തിലായെന്ന് അഭിഭാഷകൻ പറഞ്ഞു.സ്റ്റുഡിയോയുടെ താക്കോൽ തങ്ങളുടെ കൈവശമുണ്ടായിരുന്നതിനാൽ സ്റ്റുഡിയോ യിൽ ഇളയരാജ ഉപയോഗിച്ചിരുന്ന മുറിയിലെ വസ്തുക്കൾ സുരക്ഷിതമായി അവിടെയുണ്ടാകു മെന്നാണ് കരുതിയത്. അതുവിശ്വസിച്ചാണ് കോടതിയിൽനിന്ന് ഹർജി പിൻവലിക്കാൻ തയ്യാറാ യത്. ഈ വിവരങ്ങൾ കോടതി നിയമിച്ച ഉദ്യോഗസ്ഥരെ ധരിപ്പിച്ചെന്നും അദ്ദേഹം അറിയിച്ചു. പ്രസാദ് സ്റ്റുഡിയോ സ്ഥാപകനായ എൽ.വി. പ്രസാദ് വാക്കാലുള്ള അനുമതി നൽകിയതിനാലാണ് ഇളയരാജ റെക്കോഡിങ്ങിന് സ്റ്റുഡിയോ ഉപയോഗിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞവർഷം പ്രസാദി ന്റെ പിൻഗാമി സായ് പ്രസാദ് സ്റ്റുഡിയോയുടെ ചുമതല ഏറ്റെടുത്തതോടെ രാജയോട് സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എൽ വി പ്രസാദ് സ്റ്റുഡിയോയും ഇളയരാജയും

നടനും സംവിധായകനും നിർമ്മാതാവുമൊക്കെയായിരുന്നു അക്കിനേനി ലക്ഷ്മിവരപ്രസാദ് റാവു എന്ന എൽവി പ്രസാദ് സിനിമയുടെയും സിനിമാ സംബന്ധിയായ മറ്റുമേഖലകളുടെയും ഉന്നമനം ലക്ഷ്യമിട്ട് 1956 ലാണ് മദ്രാസിൽ പ്രസാദ് ലാബും സ്റ്റുഡിയോകളും സ്ഥാപിക്കുന്നത്. ഇന്ത്യൻ സിനിമയുടെ തന്നെ തലവര മാറ്റിമറിച്ച ഇ സംരഭത്തിന് ദാദാസാഹിബ് ഫാൽകെ അവാർഡ് നൽകിയാണ് രാജ്യം എൽ.വി. പ്രസാദിനെ ആദരിച്ചത്.യുവ സംവിധായകരോടും സാങ്കേതിക വിദഗ്ധരോടും എന്നും സ്‌നേഹപൂർവം പെരുമാറുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്ത വ്യക്തികൂടിയായിരുന്നു എൽ വി പ്രസാദ്.അങ്ങിനെയാണ് ഇളയരാജയും ഇദ്ദേഹത്തിന് മുന്നിലേക്ക് എത്തുന്നത്.1970കളുടെ അവസാനമാണു പ്രസാദ് സ്റ്റുഡിയോയിലെ ഒന്നാം നമ്പർ റെക്കോർഡിങ് മുറിയും ഇളയരാജയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്.35 വർഷങ്ങൾക്ക് മുമ്പ് പ്രസാദ് സ്റ്റുഡിയോ സ്ഥാപകൻ എൽ.വി. പ്രസാദിന്റെ അനുഗ്രഹത്തോടെയാണ് ഇളയരാജ സ്റ്റുഡിയോ ആരംഭിക്കുന്നത്.എന്നാൽ പ്രസാദും ഇളയരാജയും തമ്മിലുള്ള ബന്ധം ഒന്നുകൊണ്ടു മാത്രം രേഖാമൂലമുള്ള കരാറുകളൊന്നും ഇവർ തമ്മിലുണ്ടായിരുന്നില്ല.അങ്ങിനെ 'ഇളയരാജ റെക്കോർഡിങ് തിയറ്റർ' എന്നറിയപ്പെടുന്നതിലേക്കുവരെ ബന്ധം വളർന്നു.ഊണും ഉറക്കവും ഉപേക്ഷിച്ച് ഇളയരാജ അവിടെയിരുന്നു സംഗീതത്തിന്റെ മറ്റൊരുലോകം തന്നെ സൃഷ്ടിച്ചു.ആയിരത്തിലധികം ചിത്രങ്ങളുടെ സംഗീതജോലികളാണ് ഈ റെക്കോർഡിങ് സ്റ്റുഡിയോയിൽ അദ്ദേഹം നിർവഹിച്ചത്.ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പടെ അദ്ദേഹത്തെ തേടിയെത്തിയതും ഇവിടെ വച്ചുതന്നെയായിരുന്നു.തേനിയിലെ ലോവർക്യാംപിൽ നിന്ന് പാർട്ടി സമ്മേളനങ്ങളിൽ ഹാർമോണിയം വായിച്ച് സിനിമാ സംഗീത മോഹവുമായി മദ്രാസിലെത്തിയ ഇളയരാജയുടെ വളർച്ച തമിഴ്‌സിനിമയുടെ വളർച്ചയേക്കാൾ വേഗത്തിലായിരുന്നു. മണ്ണിന്റെ മണമുള്ള പാട്ടുകളുമായി ആ സ്വപനങ്ങൾ വളർന്ന് ഇളയരാജ പാട്ടിന്റെ വലിയരാജയായി മാറിയതിനും സാക്ഷ്യം വഹിച്ചത് ഈ സ്റ്റുഡിയോയായിരുന്നു.

ഒരു സുപ്രഭാതത്തിൽ സ്റ്റുഡിയോവിൽ നിന്നും പുറത്ത്.. കേസിന്റെ തുടക്കം

എൽ വി പ്രസാദിന്റെ പേരമകൻ സായ് ചുമതല ഏറ്റെടുത്തതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്.ഒരു ദിവസം രാവിലെ പതിവുപോലെ സ്റ്റുഡിയോയുടെ ഗേറ്റു കടന്നുചെല്ലുമ്പോൾ രണ്ട് സുരക്ഷാജീവനക്കാർ ഓടിവന്നു അദ്ദേഹത്തെ പിടിച്ചു പുറത്താക്കുകയായിരുന്നു. ആ സംഭവം അദ്ദേഹത്തിനു തികച്ചും അപ്രതീക്ഷിതവും അവിശ്വസനീയവുമായിരുന്നു.ഒരു ഐടി കമ്പനിക്ക് സ്ഥലം കൊടുക്കാൻ വേണ്ടി രാജയെ പുകച്ചു പുറത്തുചാടിക്കുയായിരുന്നു പ്രസാദ് ഉടമകളുടെ ലക്ഷ്യമെന്നായിരുന്നു ഇത് സംബന്ധിച്ച് പുറത്ത് വന്ന വാർത്തകൾ. അധികം പ്രശ്‌നങ്ങളിലേക്ക് വഴിവെക്കാതെ ഇളയരാജ നേരേ കോടതിയിലേക്ക് കയറിച്ചെല്ലു കയായിരു ന്നു. 35 വർഷമായി തന്റെ കൈവശത്തിലായിരുന്ന കംപോസിങ് മുറിയും റെക്കോർഡിങ് സ്റ്റുഡിയോയും മടക്കിത്തരാൻ ഉത്തരവുണ്ടാകണമെന്നും നിർബന്ധപൂർവം പുറത്താക്കിയതു വഴി ഉണ്ടായ മാനസികാസ്വാസ്ഥ്യത്തിനു 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ചൂണ്ടിക്കാട്ടിയാണ് ഇശൈജ്ഞാനി ഇളയരാജ കോടതിയിൽ കേസ് ഫയൽ ചെയ്തത്. എന്നാൽ ഇളയരാജ നടത്തുന്ന അവകാശവാദങ്ങൾക്കൊന്നും പ്രസാദ് സ്റ്റുഡിയോ ഉടമ രമേഷ് പ്രസാദും മകൻ സായി പ്രസാദും കൂട്ടുനിന്നില്ല.ഒരു കാരണവശാലും റെക്കോർഡിങ് സ്റ്റുഡിയോയിൽ കയറാനോ സംഗീതപരിപാടി നടത്താനോ അനുവദിക്കുന്നതല്ലെന്ന് പ്രസാദ് ഡിജിറ്റൽ ഫിലിം ലബോറട്ടറീസ് ഉടമകളായ രമേഷ് പ്രസാദും മകൻ സായിപ്രസാദും കോടതിയിൽ തറപ്പിച്ചു പറഞ്ഞിരുന്നു.

മദ്രാസ് ഹൈക്കോടതി ജഡ്ജി എൻ സതീഷ്‌കുമാറിന്റെ മൂൻപിലാണ് കോടതിയിൽ കേസ് എത്തിച്ചേരുന്നത്. പത്മഭൂഷൺ ജേതാവും എഴുപത്തേഴുകാരനുമായ ഒരു സംഗീ
തജ്ഞനോട് അൽപം അനുകമ്പയോടെ പെരുമാറിക്കൂടേ എന്നായിരുന്നു കോടതിയുടെ ചോദ്യം. അദ്ദേഹത്തെ ഒരു ശത്രുവായി കണക്കാക്കരുത്. ബഹുമാനിക്കേണ്ടതല്ലേ?. അദ്ദേഹം വരുമ്പോൾ സെക്യൂരിറ്റിക്കാരെ വച്ച് തടയുന്നതും ശരിയല്ലെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. എന്തായാലും ഇരുകൂട്ടരും ഒത്തുതീർപ്പു തീരുമാനവുമായി വരാനായിരുന്നു കോടതി നിർദ്ദേശിച്ചത്.കോടതിയുടെ നിർദ്ദേശപ്രകാരം രാജയുടെ സ്റ്റുഡിയോ ഉപകരണങ്ങൾ മാറ്റാൻ അവസരം കൊടുക്കാമെന്ന് ഉടമകൾ സമ്മതിച്ചു.അതിനും അവർ ഉപാധികൾ വച്ചു. പ്രസാദ് സ്റ്റുഡിയോ ഉടമകൾക്ക് എതിരെ രാജ കൊടുത്ത നഷ്ടപരിഹാരം ഉൾപ്പെടയുള്ള കേസുകൾ പിൻവലിക്കുക. മേലിൽ സ്റ്റുഡിയോയിൽ അവകാശങ്ങൾ സ്ഥാപിച്ചു വീണ്ടും പൊല്ലാപ്പുണ്ടാക്കി വരാതിരിക്കുക,ഒന്നോ രണ്ടോ സഹായികളെ മാത്രമേ സ്റ്റുഡിയോയിൽ പ്രവേശിപ്പിക്കൂ എന്നിവയായിരുന്നു നിർദ്ദേശങ്ങൾ.കേസുകളെല്ലാം പിൻവലിച്ച ശേഷം സത്യവാങ്മൂലം കൊടുക്കുക, അതിനു ശേഷം തിയതി നിശ്ചയിച്ച് സാധനങ്ങൾ മാറ്റുക എന്നാതായിരുന്നു കേസിൽ കോടതിയുടെ അവസാന നിർദ്ദേശം. പൊലീസ് കമ്മിഷണറുടെ സഹായവും ആ സമയത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനായി സമ്മതിച്ച് കേസുകൾ പിൻവലിച്ചപ്പോഴാണ് ഇളയരാജയുടെ അനുവാദമില്ലാതെ സ്റ്റുഡിയോ തകർത്തെന്നും സാധനങ്ങളൊക്കെ മറ്റൊരു മുറിയിലേക്ക് മാറ്റിയെന്നും അഭിഭാഷകൻ അറിയിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം ആവശ്യപ്പെട്ട ഒരു ദിവസത്തെ ധ്യാനത്തിന് പോലും നിൽക്കാതെ ഇളയരാജ സ്റ്റുഡിയോ വിട്ടത്.

സംഗീതത്തിന്റെ തോഴൻ ഒപ്പം വിവാദത്തിന്റെയും

സംഗീതത്തിൽ മാത്രമല്ല വിവാദങ്ങളിലും അതീവ തൽപരനാണ് ഇളയരാജ. എസ് പി ബാലസു ബ്രമണ്യം തൊട്ട് ഇപ്പോൾ സ്റ്റുഡിയോ വിഷയം വരെ ഇളയരാജയുടെ സംഗീതജീവിതം വിവാദങ്ങ ളാലും സമ്പന്നമായിരുന്നു.പ്രസാദ് സ്റ്റുഡിയോയിലെ ഇളയരാജയുടെ മ്യൂസിക് കമ്പോസിങ് സ്റ്റുഡിയോയെച്ചൊല്ലിയുള്ള വിവാദത്തിന് ഒരു വർഷത്തോളം പഴക്കമുണ്ട്. തമിഴിലെ പതിവ് രീതികൾ പോലെ ഇ പ്രശ്‌നവും സിനിമമേഖലയിൽ രണ്ട് ചേരികൾ ഉണ്ടാക്കി.ഭൂരിപക്ഷം ഇളയരാജയുടെ ഭാഗത്തായിരുന്നു. 35 വർഷം പണിയെടുത്ത റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്ന് മഹാനായ ഒരു സംഗീതജ്ഞനെ ഇറക്കിവിടാൻ കഴിയുമോ എന്നായിരുന്നു രാജപക്ഷത്തി ന്റെ ചോദ്യം. എന്നാൽ നിയമപരമായി ഇളയരാജക്ക് അവിടെ നിലനിൽക്കാനാവില്ലെന്നാണ് നിയമകാര്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയത്.

അതിനൊപ്പം എസ്‌പി.ബാലസുബ്ര്യഹ്മണ്യത്തിന് എതിരെയുള്ള പോരാട്ടക്കഥകളെ ചേർത്തു വെച്ച് ഈ പുറത്താക്കൽ സംഭവം ഘോഷിക്കുകയും ചെയ്യുന്നുണ്ട്.പ്രസാദ് സ്റ്റുഡിയോ കേസ് ഉയരുമ്പോൾ 2016 ൽ എസ്‌പി. ബാലസുബ്രഹ്മണ്യത്തിനെതിരെ ഇളയരാജ നടത്തിയ സംഗീതാ ക്രമണമാണ് സംഗീതപ്രേമികളുടെ മനസ്സിൽ ഉയർന്നു വരുന്നത്. അമേരിക്കയിൽ എസ്‌പിബി 50 എന്ന സംഗീതപരിപാടികൾക്കായി എത്തിയ എസ്‌പിബി സംഘത്തിനു ഇളയരാജ യുടെ വക്കീൽ നോട്ടിസാണ് ലഭിക്കുന്നത്. ആ സംഘത്തിലുള്ള കെ.എസ്. ചിത്രയുടേയും എസ്‌പി. ശരണി ന്റേയും പേരിലും വക്കീൽ നോട്ടിസ് ഉണ്ടായിരുന്നു.താൻ ചിട്ടപ്പെടുത്തിയ പാട്ടുകൾ പൊതുവേ ദിയിൽ പാടാൻ പാടില്ല. അങ്ങനെ പാടിയാൽ കോപ്പിറൈറ്റ് നിഷേധത്തി ന്റെ പേരിൽ കേസെടു ക്കുമെന്നും ഭീമമായ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നുമായിരുന്നു നോട്ടിസിലെ ഉള്ളട
ക്കം.ഇളയരാജയുടെ സംഗീതത്തിലാണ് എസ്‌പിബി അധികം പാട്ടുകളും പാടിയിട്ടുള്ളത്. ആ പാട്ടുകൾ താൻ വേദികളിൽ പാടിക്കൂട എന്നു പറയുന്നതിന്റെ ഔചിത്യം എന്താണ് എന്നു മാത്രമായിരുന്നു എസ് പി ബി അന്നുചോദിച്ചത്.ഒരു പാട്ടിന്റെ സൃഷ്ടിയിൽ ഈണമൊരുക്കിയ ആൾക്കൊപ്പം വരുന്നില്ലേ ഭാവമറിഞ്ഞ് പാടിയ പാട്ടുകാരന്റെ പങ്കും? ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയില്ല. വിദേശങ്ങളിൽ എസ്‌പിബി 50 എന്ന പരിപാടി സംഘടിപ്പിക്കാൻ തുനിഞ്ഞിറ ങ്ങിയ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾക്ക് ഏറ്റ വമ്പൻ തിരിച്ചടിയായിരുന്നു ഇളയരാജയിൽ നിന്ന് ലഭിച്ചത്.

മൂപ്പത് വർഷത്തെ വാസത്തിന് ശേഷം തന്റെ സ്റ്റുഡിയോവിൽ നിന്നും ഇളയരാജയെ ഇറക്കിവിട്ട പ്പോൾ എസ് പി ബി സംഭവവും വീണ്ടും ചർച്ചയാവുകയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP