Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പട്ടയം അനുവദിച്ചത് കൃഷി നടത്താനുള്ള ഭൂമിക്ക്; 1964ലെ ഭൂപതിവ് ചട്ടം ലംഘിച്ച് പണിതുയർത്തിയത് അംബര ചുംബികളായ റിസോർട്ടുകളും; പള്ളിവാസലിൽ പഴയ പ്ലംജൂഡി ഉൾപ്പെടെ മൂന്ന് റിസോർട്ടുകളുടെ പട്ടയം റദ്ദാക്കിയത് നിർമ്മാണങ്ങൾ അനധികൃതമെന്ന് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

പട്ടയം അനുവദിച്ചത് കൃഷി നടത്താനുള്ള ഭൂമിക്ക്; 1964ലെ ഭൂപതിവ് ചട്ടം ലംഘിച്ച് പണിതുയർത്തിയത് അംബര ചുംബികളായ റിസോർട്ടുകളും; പള്ളിവാസലിൽ പഴയ പ്ലംജൂഡി ഉൾപ്പെടെ മൂന്ന് റിസോർട്ടുകളുടെ പട്ടയം റദ്ദാക്കിയത് നിർമ്മാണങ്ങൾ അനധികൃതമെന്ന് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: മൂന്നാറിനടുത്ത് പള്ളിവാസലിലെ മൂന്ന് റിസോർട്ടുകളുടെ പട്ടയം ഇടുക്കി ജില്ലഭരണകൂടം റദ്ദാക്കിയത് പട്ടയവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന്. കാർഷിക ആവശ്യത്തിനുപയോഗിക്കാൻ പട്ടയം നൽകിയ ഭൂമിയിൽ ഉടമകൾ റിസോർട്ട് പണിതത് വിജിലൻസ് കണ്ടെത്തിയതോടെയാണ് നടപടി. പള്ളിവാസലിലെ ചെങ്കുത്തായ താഴ്‌വരയിലുള്ള ആംബർ ഡെയ്ൽ റിസോർട്ട്, നിർമ്മാണത്തിലിരിക്കുന്ന മറ്റ് രണ്ട് റിസോർട്ടുകൾ എന്നിവയുടെ പട്ടയമാണ് റദ്ദാക്കിയത്. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നടപടി.

പഴയ പ്ലംജൂഡി റിസോർട്ടാണ് ആംബർ ഡെയ്ൽ. പള്ളിവാസൽ പ്രദേശത്തെ താഴ്‌വരയിൽ ഏറ്റവും അപകടകരമായ പ്രദേശത്ത് നിൽക്കുന്ന റിസോർട്ടാണ് പ്ലംജൂഡി റിസോർട്ട്. ഇതിന് തൊട്ടുതാഴെയുള്ള നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഏഴു നിലകളുള്ളതും, 10 നിലകളുള്ളതുമായ റിസോർട്ടുകളുടെയും പട്ടയമാണ് കളക്ടർ റദ്ദാക്കിയത്. പ്ലം ജൂഡിക്കെതിരെ നേരത്തെയും നിയമലംഘന ആരോപണങ്ങൾ ഉയർന്നിരുന്നു.

റിസോർട്ടുകളുടെ ഭൂമി സർക്കാർ ഏറ്റെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തണ്ടപ്പേരുകൾ റദ്ദാക്കി പട്ടയം അസാധുവാക്കിയതോടെ മൂന്ന് റിസോർട്ടുകളുടെയും ഭൂമി ഏറ്റെടുക്കാൻ ദേവികുളം തഹസിൽദാരെ ജില്ലാഭരണകൂടം ചുമതലപ്പെടുത്തി. അനധികൃത കെട്ടിടനിർമ്മാണത്തിനെതിരെ മാധ്യമങ്ങളിൽ വാർത്തവരികയും പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെ തുടർന്നും വിജിലൻസും സ്‌പെഷ്യൽ സ്‌ക്വാർഡും വിശദമായ അന്വേഷണം നടത്തി റിസോർട്ടിനെതിരെ റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പും ചേർന്ന് റിസോർട്ടുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്.

1964ലെ ഭൂപതിവ് ചട്ടം അനുസരിച്ചാണ് മൂന്ന് റിസോർട്ടുകൾക്കും പട്ടയം അനുവദിച്ചത്. ഇതനുസരിച്ച് പട്ടയഭൂമി കൃഷി ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാനാകൂ. ഇക്കാര്യം അറിഞ്ഞിട്ടും റിസോർട്ട് ഉടമകൾ ചട്ടം ലംഘിച്ച് പട്ടയ ഭൂമിയിൽ ബഹുനില കെട്ടിടം പണിതുയർത്തിയെന്ന് വിജിലൻസ് കണ്ടെത്തി. കഴിഞ്ഞ ഡിസംബറിൽ കളക്ടർ വിളിച്ച ഹിയറിംഗിലും കെട്ടിടം പണിതത് സാധൂകരിക്കാനുള്ള രേഖകൾ ഹാജാരാക്കാൻ റിസോർട്ട് ഉടമകൾക്ക് കഴിഞ്ഞിരുന്നില്ല.

1964ലെ ഭൂപതിവ് ചട്ടം അനുസരിച്ച് പട്ടയഭൂമി കൃഷി ആവശ്യത്തിനും വീട് ആവശ്യത്തിനും മാത്രമേ ഉപയോഗിക്കാനാകൂ. എന്നാൽ പട്ടയം ലഭിച്ച ആളുകൾ അവിടെ കെട്ടിടം നിർമ്മിക്കുകയാണെങ്കിൽ അവിടെ താമസിക്കുകയും കൃഷി നടത്തുകയും വേണം. എന്നാൽ ഈ പട്ടയങ്ങൾ ലഭിച്ചതിന് തൊട്ടു പിന്നാലെ തന്നെ ഈ ഭൂമി വൻകിട ഭൂമാഫിയക്ക് മറച്ചു വിൽപ്പന നടത്തുകയായിരുന്നു. ഇക്കാര്യം അറിഞ്ഞിട്ടും റിസോർട്ട് ഉടമകൾ ചട്ടം ലംഘിച്ച് പട്ടയ ഭൂമിയിൽ ബഹുനില കെട്ടിടം പണിതുയർത്തിയെന്ന് വിജിലൻസ് കണ്ടെത്തി. കഴിഞ്ഞ ഡിസംബറിൽ കളക്ടർ വിളിച്ച ഹിയറിംഗിലും കെട്ടിടം പണിതത് സാധൂകരിക്കാനുള്ള രേഖകൾ ഹാജാരാക്കാൻ റിസോർട്ട് ഉടമകൾക്ക് കഴിഞ്ഞിരുന്നില്ല.

കെഎസ്ഇബിയുടെ സ്വകാര്യ വഴി ഉപയോഗപ്പെടുത്തി നിർമ്മിച്ച പ്ലംജൂഡി റിസോർട്ടിനെതിരെ നേരത്തെയും പലതവണ ആരോപണം ഉയർന്നിട്ടുണ്ട്. 2018ലെ പ്രളയത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ പ്ലംജൂഡി ഒറ്റപ്പെട്ടിരുന്നു. റിസോർട്ടിൽ കുടുങ്ങിയ വിദേശ വിനോദസഞ്ചാരികൾ അടക്കമുള്ളവരെ രക്ഷാസേന എത്തിയാണ് പുറത്തെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP