Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിനിമാ ഷൂട്ടിങ്ങിന്റെ റിഹേഴ്‌സലാണെന്ന് പറഞ്ഞാണ് സംഘാടകർ എന്നെ വിളിപ്പിച്ചത്; റിസോർട്ടിൽ എത്തിച്ചപ്പോൾ ചെറിയ ഒരു കൂട്ടായ്മയാണെന്നാണ് പിന്നീട് പറഞ്ഞത്; വേദിയിൽ എത്തിയപ്പോഴാണ് വലിയ ആൾക്കൂട്ടത്തെ കണ്ടത്; ആ ഘട്ടത്തിൽ പിന്മാറാൻ കഴിയുമായിരുന്നില്ല. നിശാപാർട്ടിക്ക് താൻ പ്രതിഫലം കൈപ്പറ്റിയിട്ടില്ല; നിശാപാർട്ടി വിവാദത്തിൽ വെളിപ്പെടുത്തലുമായി ഉക്രൈൻ നർത്തകി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഇടുക്കി രാജപ്പാറയിലെ റിസോർട്ടിൽ നിശാപാർട്ടിയിൽ പങ്കെടുത്തത് തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനാലെന്ന് ഉക്രെയ്ൻ നർത്തകി ഗ്ലിൻക വിക്ടോറിയ.സിനിമാ ഷൂട്ടിങ്ങിന്റെ റിഹേഴ്‌സലാണെന്ന് പറഞ്ഞാണ് സംഘാടകർ വിളിപ്പിച്ചതെന്നും നിശാപാർട്ടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇവർ പറഞ്ഞു.റിസോർട്ടിൽ എത്തിച്ചപ്പോൾ ചെറിയ ഒരു കൂട്ടായ്മയാണെന്നാണ് പിന്നീട് പറഞ്ഞത്. വേദിയിൽ എത്തിയപ്പോഴാണ് വലിയ ആൾക്കൂട്ടത്തെ കണ്ടത്. ആ ഘട്ടത്തിൽ പിന്മാറാൻ കഴിയുമായിരുന്നില്ല. നിശാപാർട്ടിക്ക് താൻ പ്രതിഫലം കൈപ്പറ്റിയിട്ടില്ലെന്നും ഗ്ലിൻക വിക്ടോറിയ പറഞ്ഞു.

നിലവിൽ കൊച്ചിയിലെ ഒരു ഹോംസ്റ്റേയിലാണ് നർത്തകി താമസിക്കുന്നത്. ഇടുക്കി നിശാപാർട്ടി കേസിൽ പൊലീസ് ഇവരിൽനിന്ന് മൊഴിയെടുക്കുകയോ പ്രതി ചേർക്കുകയോ ചെയ്തിട്ടില്ല. നിശാപാർട്ടി സംഭവത്തിൽ സ്ത്രീകളെ പ്രദർശന വസ്തുവാക്കുന്നതിനെതിരെയുള്ള വകുപ്പുകൾ ചുമത്തണമെന്ന് വനിതാ സെൽ എസ്‌പി. നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് ജില്ലാ പൊലീസ് അവഗണിക്കുകയായിരുന്നു.

കേസിൽ 22 പേർ കൂടി അറസ്റ്റിൽ. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യൻ ഉൾപ്പടെ ഉള്ളവരെയാണ് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടി നടത്തിയ കേസിൽ ഇതോടെ അറസ്റ്റിലാവുന്നവരുടെ എണ്ണം 28 ആയി. പൊലീസിന്റെ കണക്കിൽ ഇനി 19 പേരെകൂടി അറസ്റ്റ് ചെയ്യാനുണ്ട്. അടുത്ത ദിവസം തന്നെ ഇവരുടെ അറസ്റ്റുണ്ടാകുമെന്നാണ് ശാന്തൻപാറ പൊലീസ് പറയുന്നത്.

അറസ്റ്റ് ചെയ്തവരെയെല്ലാം പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ 28നാണ് തണ്ണിക്കോട്ട് മെറ്റൽസ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും നടന്നത്. അതേസമയം പലപ്രമുഖരെയും ഒഴുവാക്കിയാണ് പൊലീസ് കേസെടുത്തതെന്നാണ് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നത്. പരിപാടിയിൽ നൂറിലധികം പേർ പങ്കെടുക്കുകയും, മദ്യസൽക്കാരം നടക്കുകയും ചെയ്തു.

മന്ത്രി എംഎം മണിയുടെയും സിപിഎമ്മിന്റെയും ഇടപെടൽ മൂലം ഇതെല്ലാം അട്ടിമറിക്കുകയാണെന്നാണ് ആക്ഷേപം. ഇതിനിടെ കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച ജംഗിൾ പാലസ് റിസോർട്ടിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ ഉടുമ്പൻചോല പഞ്ചായത്ത് തുടങ്ങി. റിസോർട്ടിന് ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമോ നൽകിയിട്ടുണ്ട്. രാജാപ്പാറയിലെ ജംഗിൾ പാലസ് റിസോർട്ടിനാണ് സ്റ്റോപ്പ് മെമോ നൽകിയത്. അതേസമയം, തണ്ണിക്കോട്ട് മെറ്റൽസ് റവന്യു വകുപ്പ് അടപ്പിച്ചു.

ലൈസൻസ് ഇല്ലാത്ത ക്രഷർ തുറന്നതിതിനെ തുടർന്നാണ് നടപടി. മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്ത ഇടുക്കി ചതുരംഗപ്പാറയിലെ തണ്ണിക്കോട്ട് മെറ്റൽസിന് ലൈസൻസില്ലെന്ന് ഉടുമ്പൻചോല പഞ്ചായത്തും ജിയോളജി വകുപ്പും പറയുന്നത്. ക്രഷർ യൂണിറ്റിനാവശ്യമായ അപേക്ഷ പോലും നൽകാതെയാണ് ഉദ്ഘാടനം നടത്തിയത്. ഇതോടെ അനധികൃത പാറഖനനത്തിന് മന്ത്രി ഒത്താശ ചെയ്യുന്നെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി.

കഴിഞ്ഞ 28 നാണ് തണ്ണിക്കോട്ട് മെറ്റൽസ് എന്ന സ്ഥാപനം മന്ത്രി എം എം മണി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിശാപാർട്ടി നടത്തിയത് വൻ വിവാദമായി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു ബെല്ലി ഡാൻസും മദ്യസൽക്കാരമൊക്കെയുള്ള പാർട്ടി. എന്നാൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ക്രഷർ യൂണിറ്റിന് ലൈസൻസ് ഇല്ലെന്നാണ് ഉടുമ്പൻചോല പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. ഒരു അപേക്ഷ പോലും തന്റെ മുന്നിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

നിശാപാർട്ടി കേസിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യൻ ഉൾപ്പടെ 22 പേർ കൂടി ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടി നടത്തിയ കേസിൽ അറസ്റ്റിലാവുന്നവരുടെ എണ്ണം 28 ആയി. പൊലീസിന്റെ കണക്കിൽ ഇനി 19 പേരെകൂടി അറസ്റ്റ് ചെയ്യാനുണ്ട്. അടുത്ത ദിവസം തന്നെ ഇവരുടെ അറസ്റ്റുണ്ടാകുമെന്നാണ് ശാന്തൻപാറ പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP