Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കനത്ത മഴ തുടരുമ്പോഴും ഇടുക്കിയിൽ ഉള്ളത് സംഭരണ ശേഷിയുടെ 24 ശതമാനം മാത്രം വെള്ളം; അണക്കെട്ടിലെ ജലനിരപ്പ് 707.52 മീറ്ററായി ഉയർന്നു; പമ്പ-ശബരിഗിരി അണക്കെട്ടിലുള്ള വെള്ളം സംഭരണശേഷിയുടെ 22 ശതമാനം മാത്രം; ഷോളയാറിലും ഇടമലയാറിലും യഥാക്രമം ഉള്ളത് 32, 28 ശതമാനം വെള്ളം മാത്രം; മലമ്പുഴ ഡാമിലള്ളത് 33 ശതമാനം മാത്രം വെള്ളം; ആശങ്ക വേണ്ടെന്ന് ദുരന്തനിവാരണ അഥോറിറ്റി

കനത്ത മഴ തുടരുമ്പോഴും ഇടുക്കിയിൽ ഉള്ളത് സംഭരണ ശേഷിയുടെ 24 ശതമാനം മാത്രം വെള്ളം; അണക്കെട്ടിലെ ജലനിരപ്പ് 707.52 മീറ്ററായി ഉയർന്നു; പമ്പ-ശബരിഗിരി അണക്കെട്ടിലുള്ള വെള്ളം സംഭരണശേഷിയുടെ 22 ശതമാനം മാത്രം; ഷോളയാറിലും ഇടമലയാറിലും യഥാക്രമം ഉള്ളത് 32, 28 ശതമാനം വെള്ളം മാത്രം; മലമ്പുഴ ഡാമിലള്ളത് 33 ശതമാനം മാത്രം വെള്ളം; ആശങ്ക വേണ്ടെന്ന് ദുരന്തനിവാരണ അഥോറിറ്റി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് മഴ കനക്കുമ്പോളും പ്രധാനപ്പെട്ട അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നില്ല. മിക്ക അണക്കെട്ടുകലിൽ വെള്ളത്തിന്റെ സംഭരണ ശേഷിയുടെ 50 ശതമാനത്തിൽ താഴെയാണ് വെള്ളമുള്ളത്. ഇടുക്കിയിൽ അടക്കം ജലനിരപ്പ് ഉയർന്നിട്ടില്ല. മറ്റു പ്രധാന അണക്കെട്ടുകളിൽ വെള്ളം കുറവാണ്. ഇടുക്കി, പമ്പ- ശബരിഗിരി, ഇടമലയാർ, കല്ലട, മലമ്പുഴ തുടങ്ങിയ പ്രമുഖ ഡാമുകളിലെ ജലത്തിന്റെ അളവ് ആശങ്ക കുറയ്ക്കുന്നതായി കേരള ദുരന്തനിവാരണ അതോറ്റി അറിയിച്ചു.

കഴിഞ്ഞവർഷം എറണാകുളം ജില്ലയിലും സമീപപ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമായത് പെരിയാർ നദി കരകവിഞ്ഞതാണ്. പെരിയാറിന്റെ കുറുകെ സ്ഥാപിച്ചിരിക്കുന്ന ഇടുക്കി ഡാം നിറഞ്ഞുകവിഞ്ഞതിനെതുടർന്ന് ഷട്ടർ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കേണ്ടിവന്നതിനും ജില്ല സാക്ഷിയായി. ഇത്തവണ ഇതുവരെയുള്ള കണക്കനുസരിച്ച് ഡാമിന്റെ സംഭരണശേഷിയുടെ 24 ശതമാനം മാത്രമാണ് വെള്ളമുള്ളത്. കഴിഞ്ഞവർഷം പത്തനംതിട്ടയിലും ആലപ്പുഴയിലും വെള്ളപ്പൊക്കത്തിന് കാരണമായത് പമ്പ കരകവിഞ്ഞതാണ്. പമ്പാ നദിയിലെ പമ്പ-ശബരിഗിരി പദ്ധതിയിലും ആശങ്കപ്പെടേണ്ട വെള്ളമില്ല. സംഭരണശേഷിയുടെ 22 ശതമാനമാണ് ഇവിടത്തെ വെള്ളത്തിന്റെ അളവ്. ഷോളയാറിലും ഇടമലയാറിലും യഥാക്രമം 32, 28 ശതമാനം വെള്ളം മാത്രമാണ് ഉള്ളതെന്നും അറിയിപ്പിൽ പറയുന്നു.

പാലക്കാട്ടെ പ്രമുഖ ഡാമായ മലമ്പുഴ ഡാമിൽ 33 ശതമാനം വെള്ളം മാത്രമാണുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെ നെയ്യാറിൽ 69 ശതമാനവും കൊല്ലത്തെ കല്ലടയിൽ 50 ശതമാനവുമാണ് വെള്ളത്തിന്റെ അളവ്. തൃശൂരിലുള്ള ചിമ്മിനി ഡാമിലെ വെള്ളത്തിന്റെ അളവ് സംഭരണശേഷിയുടെ 29.71 ശതമാനമാണ്. അതേസമയം കുറ്റ്യാടിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നിലവിൽ സംഭരണശേഷിയുടെ 74 ശതമാനം വെള്ളമാണ് ഡാമിലുള്ളത്.

അതേസമയം കനത്തമഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന പശ്ചാത്തലത്തിൽ കല്ലാർകുട്ടി, മലങ്കര, പാബ്ല ഭൂതത്താൻക്കെട്ട് ഡാമുകൾക്ക് പുറമേ പെരിങ്ങൽക്കുത്ത് , മംഗലം ഡാമുകളും തുറന്നു. കുറ്റ്യാടി, പഴശി, കാരാപ്പുഴ എന്നി ഡാമുകളിൽ നിന്നും വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നതായി ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.ഡാമുകൾ തുറന്നുവിട്ടിരിക്കുന്ന പശ്ചാത്തലത്തിൽ തീരപ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര ജല കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം പെരിയാറിലും പമ്പയിലുമാണ് വെള്ളം ഉയരുന്നത്. പെരിയാറിൽ ജലനിരപ്പ് 4.22 മീറ്ററും പമ്പയിൽ 2.9 ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP