Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കാൻ നിർമ്മിച്ച ടണൽ മുഖം അടഞ്ഞതിനാൽ വെള്ളം മീനച്ചിലാറ്റിലേക്ക് തിരിച്ചൊഴുകുന്നത് കെഎസ്ഇബിയുടെ പാളിച്ച; പോകുന്നത്‌ അനേകം കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന വെള്ളം; കട്ടപ്പനയ്ക്ക് ആശ്വാസം പകർന്ന് പോളക്കൂന ഒഴുകി പോയത് ഇടുക്കി ഡാമിലേക്കെന്നും ആശങ്ക ശക്തം; ഞെടിയിടയിൽ പെരുകുന്ന പോളയിൽ തട്ടി ഇടുക്കി പിടയുമോ?

ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കാൻ നിർമ്മിച്ച ടണൽ മുഖം അടഞ്ഞതിനാൽ വെള്ളം മീനച്ചിലാറ്റിലേക്ക് തിരിച്ചൊഴുകുന്നത് കെഎസ്ഇബിയുടെ പാളിച്ച; പോകുന്നത്‌ അനേകം കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന വെള്ളം; കട്ടപ്പനയ്ക്ക് ആശ്വാസം പകർന്ന് പോളക്കൂന ഒഴുകി പോയത് ഇടുക്കി ഡാമിലേക്കെന്നും ആശങ്ക ശക്തം; ഞെടിയിടയിൽ പെരുകുന്ന പോളയിൽ തട്ടി ഇടുക്കി പിടയുമോ?

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിലാണ് ആശ്വാസമായി കർക്കിടക മഴ തകർത്തു കേരളം മുഴുവൻ പെയ്യുന്നത്. എന്നാൽ, ഈ വിഭവം വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുന്നതിൽ കെഎസ്ഇബി വീണ്ടും പരാജയമാകുകയാണ്. ഇടുക്കിയിലേക്ക് വെള്ളം എത്തേണ്ട ടണലുകളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്താൻ കെഎസ്ഇബിക്ക് കഴിയാതെ വന്നതോടെ വെള്ളം തിരിച്ചൊഴുകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഇടുക്കി അണക്കെട്ടിലേക്കുള്ള ടണൽ മുഖം അടഞ്ഞതോടെ മഴവെള്ളം മീനച്ചിലാറിലൂടെ തിരിച്ചൊഴുകുന്നതാണ് കെഎസ്ഇബിയുടെ ആസൂത്രണമില്ലായ്മയുടെ തെളിവായി മാറുന്നത്. ഇടുക്കി ഡാമിലേക്കു വെള്ളമെത്തിക്കാൻ വാഗമൺ വഴിക്കടവിൽ നിർമ്മിച്ച മിനി ഡാം നിറഞ്ഞുകവിയുകയായിരുന്നു. വ്യാഴം രാത്രി പെയ്ത കനത്ത മഴയിൽ ചപ്പുചവറുകൾ ടണൽ മുഖത്ത് അടിഞ്ഞതോടെ നീരൊഴുക്കു നിലച്ചു. മിനി ഡാം നിറഞ്ഞ് വെള്ളം മീനച്ചിലാറ്റിലേക്ക് ഒഴുകി.

മിനി ഡാമിലെ വെള്ളം തുരങ്കത്തിലൂടെ ഒഴുകി കരിന്തിരിയിലെത്തി അവിടെ നിന്നു പെരിയാറ്റിലെത്തി ഇടുക്കി ഡാമിലെത്തുകയാണ് ചെയ്യുന്നത്. എന്നാൽ ആസൂത്രണമില്ലാതെ പോയതോടെ ലക്ഷക്കണക്കിന് യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമാണ് പാഴാകുന്നത്. ശക്തമായ നീരൊഴുക്കുള്ളതിനാൽ ടണൽമുഖം വൃത്തിയാക്കാനും ബുദ്ധിമുട്ടാണ്.

മീനച്ചിലാറ്റിലേക്ക് ഒഴുകുന്നതിനാൽ വൈദ്യുതി ഉൽപാദിപ്പിക്കേണ്ട വെള്ളം പാഴാകുമെന്നു മാത്രമല്ല മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരാനും ഇടയാക്കും. ഒരു ദിവസം മുഴുവൻ വെള്ളം മീനച്ചിലാറ്റിലേക്ക് ഒഴുകിയിട്ടും ടണൽ വൃത്തിയാക്കാൻ നടപടിയില്ല. കെഎസ്ഇബി സിവിൽ വിഭാഗമാണ് ടണൽ വൃത്തിയാക്കേണ്ടത്. എല്ലാ വർഷവും മഴക്കാലത്തിനു മുൻപ് ടണൽ വൃത്തിയാക്കിയിരുന്നു.

അതേസമയം മറ്റൊരു ആശങ്കയു ഇടുക്കി ഡാമിനെ പിടികൂടിയിട്ടണ്ട്. കട്ടപ്പനയാറിൽ നിറഞ്ഞു കിടന്ന പോള ശക്തമായ മഴവെള്ള പാച്ചിലിൽ ഒലിച്ചുപോയതാണ് ഈ ആശങ്കയ്ക്കു കാരണം. പോള ഒളിച്ചുപോയത് കട്ടപ്പനയാറിന് ഇതു പുതുജീവൻ ഏകിയെങ്കിലും ഇടുക്കി ജലാശയത്തിന്റെ അഞ്ചുരുളി ഭാഗത്തേക്കാണ് പോള ഒഴുകി പോയത് എന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഇടുക്കി അണക്കെട്ടിൽ ഇവ വ്യാപിച്ചാൽ ഭാവിയിൽ വൈദ്യുതി ഉൽപാദനത്തിനുപോലും തടസം നേരിടാനുള്ള സാധ്യത ഏറെയാണെന്ന വിലയിരുത്തലാണ് ആശങ്കയ്ക്കു കാരണം.

ഇരുപതേക്കർ പാലം മുതൽ താഴേയ്ക്കുള്ള ഭാഗത്താണ് പോള എന്ന് അറിയപ്പെടുന്ന കുളവാഴ നിറഞ്ഞിരുന്നത്. വെള്ളം കാണാൻ കഴിയാത്തവിധം ഇരുകരകളിലും മുട്ടിയാണ് പോള നിറഞ്ഞിരുന്നത്. ഒരു പോളയിൽ നിന്ന് പുതിയ മുളകൾ ഉണ്ടായും വിത്തുകൾ ഉൽപാദിപ്പിച്ചും ഇവ വേഗത്തിൽ വ്യാപിക്കുന്നതിനാൽ ആഴ്കൾ കൊണ്ട് ഇരട്ടിയാകുന്നവയാണ്. ജലജീവികൾക്കും ജലസസ്യങ്ങൾക്കും ഭീഷണിയാകുന്ന ഇവയ്ക്ക് ഏറെ ദൂഷ്യവശങ്ങൾ ഉള്ളതിനാൽ നീക്കം ചെയ്യാൻ നഗരസഭാ അധികൃതർ തീരുമാനിച്ചിരുന്നു. നഗരസഭാ ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചശേഷമാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നീക്കം ചെയ്യാൻ തീരുമാനിച്ചത്.

എന്നാൽ മഴ ശക്തമായതോടെ ഇവ താഴേയ്ക്ക് ഒഴുകി പോകുകയായിരുന്നു. ആറിന്റെ ഇരുവശങ്ങളിലുമായി നേരിയ തോതിൽ മാത്രമാണ് ഇപ്പോൾ പോള ഉള്ളത്. ബാക്കിയുള്ളവ ഒഴുകി ഇടുക്കി ജലാശയത്തിന്റെ ഭാഗത്തേക്കാണ് എത്തുന്നത്. കാര്യമായ ഒഴുക്ക് ഇല്ലാതെ കെട്ടിക്കിടക്കുന്ന ജലാശയത്തിൽ ഇവ വളർന്നാൽ വേഗത്തിൽ പടരാൻ സാധ്യത ഏറെയാണ്. ഒഴുക്ക് ഇല്ലാതെ കിടക്കുന്ന ജലത്തിൽ കൊതുക് പെരുകുകയും ജലജീവികൾക്കു ഭീഷണിയാകുകയും ചെയ്യും.

നേരത്തെ വൈദ്യുതി ഉൽപ്പാദനത്തിലെ വീഴ്‌ച്ചയുടെ പേരിൽ പലവിധത്തിൽ പഴികേട്ട കെഎസ്ഇബിക്ക് ഇപ്പോഴത്തെ ശ്രദ്ധയില്ലായ്മയും വിമർനത്തിന് ഇടയാക്കുന്നുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP