ബിനിഷ് കോടിയേരിയെ ജയിലിലടച്ചപ്പോൾ ഗണേശ് കുമാർ നിന്നത് അമ്മയുടെ നിലപാടിനൊപ്പം; ഗണേശ് കുമാറിന്റെ വിമർശനത്തിന് തുറന്ന കത്തുമായി ഇടവേള ബാബു; ജഗതി ശ്രീകുമാറിനും പ്രിയങ്കക്കും എതിരെ കേസ് വന്നപ്പോഴും അമ്മയുടെ നിലപാട് ഇതുതന്നെയായിരുന്നുവെന്നും കത്ത്

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി:ഇഡി അറസ്റ്റ് ചെയ്ത് ജയിലിലടച്ച ബിനീഷ് കോടിയേരിക്കെതിരെ താര സംഘടനയായ ' അമ്മ' സ്വീകരിച്ച നിലപാടിനൊപ്പം നിന്ന വ്യക്തിയാണ് കെ ബി ഗണേശ് കുമാർ എന്ന് സംഘടന സെക്രട്ടറി ഇടവേള ബാബു. ബലാത്സംഗ കുറ്റാരോപിതനായ നടൻ വിജയ് ബാബുവിനെതിരെ താരസംഘടന നടപടി സ്വീകരിക്കാത്തതിൽ ഗണേശ് കുമാർ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് ഇടവേള ബാബുവിന്റെ പ്രതികരണം.ഫേസ്ബുക്കിൽ പങ്കുവെച്ച തുറന്ന കത്തിലൂടെയാണ് പ്രതികരണം.
ബിനീഷ് കോടിയേരിയുടെ കേസിൽ വിധി വരുന്നത് വരെ സസ്പെൻഡ് പോലും എടുക്കരുതെന്ന നിലപാടിൽ നിന്നയാളാണ് ഗണേശ് കുമാർ എന്നും ഇപ്പോൾ എന്താണ് ഇരട്ട നീതിയെന്നും ഇടവേള ബാബു ഗണേശ് കുമാറിനുള്ള തുറന്ന കത്തിൽ പറയുന്നു. ജഗതി ശ്രീകുമാറിനും പ്രിയങ്കക്കും എതിരെ കേസ് വന്നപ്പോഴും മുൻകാല കമ്മിറ്റി ഇതേ നിലപാടാണ് എടുത്തതെന്നും ഇടവേള ബാബു കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കത്തിന്റെ പൂർണരൂപം
ബഹുമാനപ്പെട്ട ശ്രീ. കെ. ബി. ഗണേശ്കുമാർ,26.06.2022 ൽ നടന്ന ' അമ്മ' ജനറൽ ബോഡി മീറ്റിംഗിന് ശേഷം, പത്രസമ്മേളനത്തിൽ, 'അമ്മ' ഒരു ക്ലബ്ബ് ആണ് എന്ന് ഞാൻ പറഞ്ഞതിനെ വിമർശിച്ചു കൊണ്ടുള്ള താങ്കളുടെ പ്രസ്താവനകൾ ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ഈ കത്ത് എഴുന്നത്.ക്ലബ്ബ് എന്നത് ഒരു മോശം വാക്കായി ഞാൻ കരുതുന്നില്ല. ക്ലബ് എന്ന വാക്കിന് ' AS ASSOCIATION DEDICATED TO A PARTICULAR INTREST OR ACTIVITY ' എന്നാണ് അർത്ഥം. വിക്കിപീഡിയയിൽ പറയുന്നത് : A club is an association of people united by a common interest or goal. A service club, for example, exists for voluntary or charitable activities. There are clubs devoted to hobbies and sports, social activities clubs, political and religious clubs, and so forth. ആ അർത്ഥത്തിൽ അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ഒരു പ്രസ്ഥാനം എന്ന നിലക്ക് 'അമ്മ' ഒരു ക്ലബ്ബ് തന്നെയല്ലേ? അത്രയേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ.
പിന്നെ, ചാരിറ്റബിൾ സൊസൈറ്റി ആക്റ്റ് പ്രകാരം ആണ് 'അമ്മ' രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്ന് താങ്കൾ തന്നെ പറഞ്ഞുവല്ലോ. ഇവിടുത്തെ എല്ലാ ക്ലബ്ബുകളും രജിസ്റ്റർ ചെയ്തിട്ടുള്ളതും ചാരിറ്റബിൾ സൊസൈറ്റി ആക്റ്റ് പ്രകാരം ആണ് എന്നതും താങ്കൾക്ക് അറിയാമായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.അല്ലാതെ മനസ്സിൽ പോലും ചിന്തിക്കാത്ത ഒരു അർത്ഥം കണ്ടെത്തി ചീട്ടു കളിക്കുവാനും, മദ്യപിക്കുവാനുമുള്ള വേദിയായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല.നമ്മുടെ നാട്ടിൽ ഏറ്റവും അധികം ജനങ്ങളെ സഹായിക്കുകയും ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന ലയൺസ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ് തുടങ്ങി ഈ ശ്രേണിയിൽപ്പെട്ട പ്രസ്ഥാനങ്ങളെയും ഒട്ടും വില കുറച്ചല്ലല്ലോ നമ്മൾ കാണുന്നത്. അപ്പൊൾ 'അമ്മ' ഒരു ക്ലബ്ബിന്റെ നിലവാരത്തിലേക്ക് താഴരുത് എന്ന് താങ്കൾ പറഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.
അടുത്തത് ശ്രീ.വിജയ്ബാബുവിനെതിരെ നടപടി എടുക്കാത്തതിനെക്കുറിച്ച്. കോടതി മുൻകൂർ ജാമ്യം അനുവദിച്ചു അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ നിൽക്കുന്ന ഒരാൾക്കെതിരെ നമ്മൾ എന്ത് നടപടി ആണ് എടുക്കേണ്ടത്. അപ്പോൾ തന്നെ എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന് ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും മാറി നിൽക്കുന്നുവെന്ന അദ്ദേഹത്തിന്റെ കത്ത് അംഗീകരിക്കുകയും ചെയ്തുവെന്നും അറിയാമല്ലോ. നേരത്തെ എൻഐഎ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച ശ്രീ. ബിനീഷ് കോടിയേരിക്കെതിരെ കേസിൽ വിധി വരുന്നത് വരെ ഒരു സസ്പെന്ഷൻ പോലും എടുക്കരുതെന്ന് എടുത്ത നിലപാടിനോടൊപ്പം നിന്ന ആളല്ലേ താങ്കളും.
പിന്നെ ഇപ്പോൾ എന്താണ് ഇരട്ട നീതി. ശ്രീ. ജഗതി ശ്രീകുമാറിനെതിരെയും, ശ്രീമതി പ്രിയങ്കക്കെതിരെയും കേസ് വന്നപ്പോഴും താങ്കൾ ഉൾപ്പെട്ടിരുന്ന മുൻകാല കമ്മിറ്റിയും ഇതേ നിലപാടുകൾ തന്നെയല്ലേ എടുത്തതും.കമ്മിറ്റി അംഗങ്ങക്കെതിരെ ഉന്നയിച്ച ആരോപണം, ആ കാലയളവിൽ താങ്കൾ കൂടെ ആ കമ്മിറ്റിയിൽ ഉണ്ടായിരുന്നതിനാൽ എങ്ങിനെയാണ് പ്രവർത്തിച്ചിരുന്നതെന്നു എന്നേക്കാൾ കൂടുതൽ അറിയുന്ന ആളുതന്നെയാണ് താങ്കൾ. പ്രസിഡന്റ് ശ്രീ മോഹൻലാലിന് നേരിട്ട് അയച്ച കത്തുകൾക്കെല്ലാം അദ്ദേഹം സമയക്കുറവ്കൊണ്ട് ഫോണിൽ വിളിച്ചെങ്കിലും മറുപടികൾ തരാറുണ്ടെന്നാണ് എന്റെ അറിവ്, പ്രത്യേകിച്ചു താങ്കൾക്ക്. കഴിഞ്ഞ 27 വർഷമായി ഈ സംഘടന സൗഹാർദ്ദപരമായും കെട്ടുറപ്പോടും കൂടി മുന്നോട്ടു കൊണ്ടുപോകുവാൻ എന്നും മുന്നിട്ടു നിന്നിരുന്ന താങ്കൾ ഇപ്പോൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ജനങ്ങൾക്കിടയിൽ സംഘടനക്ക് വലിയ അവമതിപ്പ് ഉണ്ടാകും എന്ന് ഓർക്കേണ്ടതല്ലേ ? അത് തിരുത്തുവാൻ വേണ്ടി മാത്രമാണ് ഈ കത്ത് തയ്യാറാക്കുന്നത്.
എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും വീഴ്ച്ചകൾ വന്നുപോയാൽ ഏതുസമയത്തും എന്നെ വിളിച്ചു പറയുവാനും അത് തിരുത്തുവാനും ഏറെ സ്വാതന്ത്ര്യവും അടുപ്പവും നമ്മൾ തമ്മിൽ ഉണ്ടെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. ഒരു ഫോൺ കാൾ വഴി വ്യക്തമാക്കാവുന്ന കാര്യങ്ങൾ ഇത്തരത്തിൽ മാധ്യമ വിചാരണ നടത്തേണ്ട ആവശ്യമുണ്ടായിരുന്നോ? താങ്കൾ വിളിച്ചിട്ടു എപ്പോഴെങ്കിലും ഞാൻ ഫോൺ എടുക്കാതിരിക്കുകയോ തിരിച്ചു വിളിക്കാതെയോ ഇരുന്നിട്ടുണ്ടോ? ഇപ്പോൾ കമ്മിറ്റിയിൽ ഇല്ലെങ്കിൽ പോലും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപായി ആ വിഷയം താങ്കളുമായി ചർച്ച ചെയ്തിട്ടില്ലെ? എന്തെങ്കിലും അറിഞ്ഞോ അറിയാതെയോ തെറ്റ് ചെയ്താൽ മാപ്പ് ചോദിക്കുവാനും സന്നദ്ധനായ ഒരു വ്യക്തി കൂടിയാണ് ഞാൻ.
ഏതെങ്കിലും തീരുമാനങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ എടുക്കാറുമില്ല എന്നും താങ്കൾക്കു അറിയാമല്ലോ. ആ എന്നെ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കരുതേ എന്ന മാത്രമേ ഇത്തരുണത്തിൽ അപേക്ഷിക്കാനുള്ളൂ. 'അമ്മ'യുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുവാൻ എന്നും താങ്കൾകൂടെ മുന്നിൽ ഉണ്ടാകണം..ഉണ്ടാവും എന്ന വിശ്വാസവും ഉണ്ട്.കൂടുതൽ നല്ല ചിന്തകൾക്കൊപ്പം നല്ലതു കേൾക്കുവാനും, നല്ലതു പറയുവാനും,നല്ലതു കാണുവാനും ഇടനൽകട്ടെ എന്ന ആഗ്രഹത്തോടെ
സ്നേഹപൂർവ്വം ഇടവേള ബാബു, ജനറൽ സെക്രട്ടറി
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷ്യക്ഷാമം മൂലം കൂട്ട മരണങ്ങളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട രാജ്യം; ലോകത്തിൽ എറ്റവും കുറഞ്ഞ ആയുർ ദൈർഘ്യമുള്ള നാട്; ബ്രിട്ടീഷ് ഭരണം തകർത്തത് സാമ്പത്തിക അടിത്തറ; എന്നിട്ടും 30 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ച ലോക മഹാത്ഭുദം; പാക്കിസ്ഥാൻ കൊടും പട്ടിണിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ കുതിക്കുന്നു; വളരുന്ന ഭാരതത്തിന്റെ കഥ!
- 'ദേശാഭിമാനി വായനയെ ചൊല്ലിയുള്ള തർക്കം; കൊലപാതക സംഘത്തിന്റെ എന്റെ മകനും; വെറുതെ വിട്ടത് അച്ഛനെന്ന് മകൻ വിളിച്ചു പറഞ്ഞതിനാൽ'; അനീഷും ശബരിയും സിപിഎമ്മുകാരെന്ന് ചാനലുകാരോട് പറഞ്ഞതും പാർട്ടി അംഗം; പൊലീസിന് മുമ്പിൽ സുരേഷ് പറഞ്ഞത് മറ്റൊന്ന്; മരുതറോഡിലെ കൊലയിൽ രാഷ്ട്രീയമോ? ആർ എസ് എസിനെ കുറ്റപ്പെടുത്തി സിപിഎം വാദം; തള്ളി സിപിഐ; ഷാജഹാന്റെ കൊലയാളികളെ ചൊല്ലി വിവാദം
- കൊല്ലപ്പെട്ടത് ബിജെപി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച നേതാവ്; ഷാജഹാനെ കൊല്ലാനെത്തിയ സംഘത്തിൽ പഴയ കേസിലെ കൂട്ടുപ്രതികളും; സംഘത്തിൽ പഴയ പാർട്ടിക്കാരുമുണ്ടെന്ന് ദൃക്സാക്ഷിയുടെ മൊഴി; രാഷ്ട്രീയ കൊലയ്ക്ക് തെളിവില്ലെന്ന് പൊലീസ്; വ്യക്തിവൈരാഗ്യം ഉയർത്തി എഫ് ഐ ആർ; മലമ്പുഴയിലെ 'രാഷ്ട്രീയ' വാദം പൊളിയുന്നുവോ?
- സെല്ലിലുണ്ടായിരുന്ന അന്തേവാസിയുടെ വിരലിൽ മോതിരം കുരുങ്ങി; ഇത് അഴിച്ചു മാറ്റാൻ ഫയർഫോഴ്സ് എത്തിയപ്പോൾ എല്ലാം എല്ലാവരും മറന്നു; തക്കത്തിന് പുറത്ത് ചാടിയത് കേരളത്തെ ഞെട്ടിച്ച ദൃശ്യാ കൊലക്കേസിലെ വില്ലൻ; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേത് വലിയ സുരക്ഷാ വീഴ്ച; പെരിന്തൽമണ്ണയെ നടുക്കിയ വിനീഷ് രക്ഷപ്പെടുമ്പോൾ
- രാകേഷ് ജുൻജുൻവാലയുടെ വിശ്വാസം നേടിയത് രണ്ട് കേരളാ കമ്പനികൾ; ഫെഡറൽ ബാങ്കിന്റെയും ജിയോജിത്തിന്റെയും ഓഹരികൾ വാങ്ങി; ചിലവു കുറഞ്ഞ ആകാശ് വിമാന കമ്പനി തുടങ്ങി ലക്ഷ്യം വെച്ചവയിൽ കേരളത്തിലെ സർവീസുകളും; അപ്രതീക്ഷിത വിയോഗം കണ്ണൂർ വിമാനത്താവളത്തിനും തിരിച്ചടി
- ജലീലിനെ ജയിലിൽ അടച്ചാൽ സ്വർണ്ണ കടത്തിൽ എല്ലാവരും പെടുമെന്ന ഭയം ശക്തം; 'ആസാദ് കാശ്മീരിനെ' പിണക്കി തവനൂരിലെ എംഎൽഎ രാജിവച്ചാൽ ഉപതെരഞ്ഞെടുപ്പ് പ്രതിസന്ധി വരും; സ്വതന്ത്ര നിയമസഭാ അംഗം എന്തു പറഞ്ഞാലും സിപിഎം മിണ്ടില്ല; മാധ്യമത്തിൽ ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞ അതേ നയത്തിൽ മുഖ്യമന്ത്രി; പിണറായി മൗനം തുടരും
- സ്വാതന്ത്ര്യ ലഹരിയിൽ നിൽക്കുന്ന സംസ്ഥാനത്തെ നടുക്കി അരുംകൊല; പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് മരുത് റോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ; കൊലപാതകം നടന്നത് രാത്രി 9.15 മണിയോടെ; പിന്നിൽ ആർഎസ്എസ് എന്ന് ആരോപിച്ചു സിപിഎം
- കാല് മുറിച്ചു മാറ്റേണ്ടി വരുമെന്ന് വൈദ്യർ പറഞ്ഞത് വേദനയായി; അമ്മയ്ക്കൊപ്പം അവിവാഹിതനായ മകനും തൂങ്ങി മരിച്ചു; കൊടുവള്ളിയിൽ ദേവിയും അജിത്തും തൂങ്ങി നിന്നത് വീടിന് സമീപത്തെ ടവറിൽ
- മ്യാന്മാർ അതിർത്തിയിൽ നിസാര വിലയ്ക്ക് ബ്രൗൺഷുഗർ; ആസമിൽ കുടിൽ വ്യവസായം; കുറിയറിൽ കോതമംഗലത്ത് എത്തും; ഗ്രാമിന് 3000 രൂപയ്ക്ക് വിറ്റാൽ കിട്ടുക കൊള്ളലാഭം; വിതരണത്തിന് 45 സഹായികൾ; ഒരാളിൽ നിന്ന് ഒരു ദിവസത്തെ വരുമാനം 45000; കേരളത്തെ വഴുങ്ങി ലഹരി മാഫിയ; കോതംമംഗലത്ത് കുടുങ്ങിയ സദാം ഹുസൈന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുമ്പോൾ
- മലയാള സിനിമയുടെ ആ നല്ലകാലം തിരിച്ചു വരുന്നോ? ഒരുമിച്ചു റിലീസായ കുഞ്ചാക്കോ, ടൊവിനോ ചിത്രങ്ങൾ ബോക്സോഫീസുകൾ കീഴടക്കുന്നു; 'ന്നാ താൻ കേസ് കൊട്' ഇന്നലെ മാത്രം നേടിയത് 2.04 കോടി രൂപ; ആകെ നേടിയത് 4.49 കോടി രൂപ; തല്ലുമാല 15 കോടി ക്ലബിൽ എത്തിയെന്നും റിപ്പോർട്ടുകൾ
- കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങി; മസ്കറ്റിൽ പോയ ഭാര്യ പിന്നീട് അറിഞ്ഞത് കരുവാറ്റയിൽ കന്യാസ്ത്രീയും ഒന്നിച്ചുള്ള ഭർത്താവിന്റെ താമസം; തിരുവസ്ത്രം ഊരി വിവാഹം കഴിച്ചെന്ന് ലിഡിയയും; ചാലക്കുടിയിലെ അടുപ്പം പ്രണയവും വിവാഹവുമായി; ഭർത്താവിനെ തട്ടിയെടുത്ത കഥ പറഞ്ഞ് അനൂപിന്റെ ഭാര്യ ജാസ്മിൻ
- സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്സൈസ് പിടിയിൽ
- 'ഇപ്പോഴും ഉള്ളിൽ ഭയം വരുന്നുണ്ടല്ലേ...ഉറപ്പാ കേട്ടോ..വീഴത്തില്ല..പ്രസാദേ': വാഹനാപകടത്തിൽ കിടപ്പിലായ പ്രസാദിനെ സുഖപ്പെടുത്തി 'സജിത്ത് പാസ്റ്ററുടെ അദ്ഭുതം': പാസ്റ്ററുടെ ആലക്കോടൻ സൗഖ്യ കഥ മറുനാടൻ പൊളിക്കുന്നു
- ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസിലിങ്ങ് നടത്താനെന്ന് പറഞ്ഞ് വക്കീൽ ഗുമസ്തയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി; യുവതിക്ക് തണുത്ത പാനീയം നൽകി പീഡിപ്പിച്ചു; നഗ്നവീഡിയോകൾ പകർത്തി തുടർപീഡനം; ഹോട്ടലിൽ വച്ച് യുവതിയുടെ സ്വകാര്യ ഭാഗത്ത് ബിയർ കുപ്പി തള്ളിക്കയറ്റി; നെൽകോ ഹോംസ് ഡയറക്ടർ ടോണി ചെറിയൻ അറസ്റ്റിൽ
- പ്ലസ്ടു കഴിഞ്ഞു... ദാ.. ഇപ്പോ പോങ്കൊക്കെയടിച്ച് അടിച്ച് നടക്കുന്നു.. അല്ലാതെന്ത് പരിപാടി; നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല; കഞ്ചാവ് വിറ്റതിന് ജയിലിൽ കിടന്നപ്പോൾ പപ്പ ഇറക്കി; പ്ലസ്ടുകാരിയുമായി പൊകയടിയും സാധനം കിട്ടുന്ന സ്ഥലവും ചർച്ച ചെയ്ത് വ്ളോഗർ; ഇൻസ്റ്റാ വീഡിയോ പുറത്തായതോടെ അന്വേഷണം
- തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!
- സിനിമാ പരസ്യത്തെ ആ നിലയിലെടുക്കണം; വിമർശനങ്ങൾ സ്വാഭാവികം; രാജാവിനേക്കാൽ വലിയ രാജഭക്തി കാണിച്ച സൈബർ സഖാക്കളെ തള്ളിപ്പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്; സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരെന്ന് ചീത്തപ്പേരും സിപിഎമ്മിന്; ന്നാ താൻ കേസ് കൊട് സിനിമയുടെ ലോഞ്ചിങ് സൂപ്പർഹിറ്റാക്കി കുഞ്ചാക്കോ ബോബൻ
- നിരോധിത സാറ്റ്ലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരിയിൽ പിടിയിലായ യുഎഇ പൗരനെ വിട്ടയക്കാൻ മുഖ്യമന്ത്രി ഇടപെട്ടു; കൊറിയൻ നിർമ്മിത തുറൈയ്യ എന്ന ഫോൺ കൈവശം വെച്ചതിന് പരാതി നൽകിയത് സിഐ.എസ്എഫ്; മുഖ്യമന്ത്രി കൈക്കൊണ്ടത് തീവ്രവാദത്തെ സഹായിക്കുന്ന നിലപാട്; എല്ലാം ചെയ്തത് മകൾ വീണക്ക് വേണ്ടി; ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- 'എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെട്ടു; നിർബന്ധിച്ചു മദ്യവും കഞ്ചാവും എല്ലാം അടിപ്പിക്കാൻ തുടങ്ങി; സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കും, ഭർത്താവ് സഞ്ജു എന്നെ നശിപ്പിച്ചു': ഹോക്കി താരം ശ്യാമിലിയുടെ ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്ന ഡയറി പുറത്ത്
- കണ്ണൂരിലെ സർവ്വീസുകൾ നിർത്തുന്നത് പരിഗണിച്ച് ഇൻഡിഗോ? സാങ്കേതിക കാരണം പറഞ്ഞ് ബംഗ്ലൂരുവിൽ നിന്നുള്ള സർവ്വീസ് റദ്ദാക്കിയത് ചർച്ചകളിൽ; പിണറായിക്കും ജയരാജനും ഇനി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പറന്നിറങ്ങാൻ കഴിയുമോ? കണ്ണൂരിനെ പ്രതിസന്ധിയിലാക്കി വിമാന പ്രതിഷേധ വിവാദം; സർക്കാർ പ്രതികാരം ഭയന്ന് വിമാനക്കമ്പനി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്