Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരത്യാഹിതം സംഭവിച്ചാൽ പെട്ടത് തന്നെ! വേഗത്തിൽ പുറത്തറിയിക്കാൻ ഒരുമാർഗ്ഗവുമില്ല; കാട്ടാനക്കൂട്ടം അക്ഷയകേന്ദ്രം തകർത്തതോടെ വാർത്താവിനിമയ സംവിധാനം പാടേ തകരാറിൽ; കേന്ദ്രം തകർന്നതോടെ എന്ത് അത്യാവശ്യത്തിനും കോളനിക്കാർ മൂന്നാറിൽ എത്തണം; 40 കിലോമീറ്റർ അകലേക്ക് പോകാൻ കാൽനട മാത്രം മാർഗ്ഗമായതോടെ പുറംലോകത്ത് നിന്ന് പൂർണമായും ഒറ്റപ്പെട്ട് ഇടമലക്കുടിക്കാർ

ഒരത്യാഹിതം സംഭവിച്ചാൽ പെട്ടത് തന്നെ! വേഗത്തിൽ പുറത്തറിയിക്കാൻ ഒരുമാർഗ്ഗവുമില്ല; കാട്ടാനക്കൂട്ടം അക്ഷയകേന്ദ്രം തകർത്തതോടെ വാർത്താവിനിമയ സംവിധാനം പാടേ തകരാറിൽ; കേന്ദ്രം തകർന്നതോടെ എന്ത് അത്യാവശ്യത്തിനും കോളനിക്കാർ മൂന്നാറിൽ എത്തണം; 40 കിലോമീറ്റർ അകലേക്ക് പോകാൻ കാൽനട മാത്രം മാർഗ്ഗമായതോടെ പുറംലോകത്ത് നിന്ന് പൂർണമായും ഒറ്റപ്പെട്ട് ഇടമലക്കുടിക്കാർ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: സംസ്ഥാനത്തെ ഏക ഗിരിവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടി ഇപ്പോൾ പൂർണമായി ഒറ്റപ്പെട്ട പോലെയാണ്. വാർത്താവിനിമയ സംവിധാനം പാടെ തകരാറിലായിരിക്കുന്നു. മൊബൈൽ -ഇന്റർനെറ്റ് സംവിധാനം പ്രവർത്തന രഹിതമാണ്. വാഹന സൗകര്യവും പേരിന് മാത്രമാണ്. വി-സാറ്റ് ഉപഗ്രഹ സംവിധാനവുമായി ബന്ധപ്പെടുത്തി സ്ഥാപിച്ചിരുന്ന റിസീവറും അനുബന്ധ ഉപകരണങ്ങളും കാട്ടാനയുടെ ആക്രണത്തിൽ തകർന്നതാണ് ഇവിടുത്തെ വാർത്ത വിനിമയ സംവിധാനം തകരാറിലാവാൻ പ്രധാനകാരണം. ഇവിടെ അക്ഷയ സെന്ററിലാണ് റിസീവറും അനുബന്ധ ഭാഗങ്ങളും സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമെത്തി അക്ഷയസെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടം തകർത്തിരുന്നു. ഈയവസരത്തിൽ ഉപകരണങ്ങൾക്കേറ്റ കേടുപാടുകൾ മൂലം ഉപഗ്രഹവുമായി ബന്ധപ്പെടുത്തിയിരുന്ന ഉപകരണ ശൃംഖല തകരാറിലായി.

കോളനിയിലും പരിസരപ്രദേശങ്ങളിലും മൊബൈൽ-ഇന്റർനെറ്റ് സംവിധാനത്തിനു വേണ്ടിയാണ് പ്രധാനമായും വിസാറ്റുമായി ബന്ധപ്പെടുത്തി ഇവിടെ കൺട്രോൾ റൂമും മറ്റും സ്ഥാപിച്ചിരുന്നത്. ബിഎസ്എൻഎല്ലിന്റെ നെറ്റ്‌വർക്കുമായി ഈ സംവിധാനത്തെ ബന്ധപ്പെടുത്തിയിരുന്നതിനാൽ കമ്പനിയുടെ സിം ഉപയോഗിച്ചിരുന്നവർക്ക് മൊബൈൽ -ഇന്റർനെറ്റ് സേവനങ്ങളും ലഭ്യമായിരുന്നു. നിലവിൽ കോളനിയിൽ ഒരു അത്യാഹിതം സംഭവിച്ചാൽ പോലും വേഗത്തിൽ പുറത്തറിയിക്കാൻ മാർഗ്ഗമില്ല.

അക്ഷയസെന്ററിന്റെ ഒരു ഭാഗം തകർന്ന നിലയിലാണ്. ഡിഷ് സമീപത്തെ കെട്ടിടത്തിന് മുകളിലാണ് സ്ഥാപിച്ചിരുന്നതെങ്കിലും റിസീവറും അനുബന്ധഘടകങ്ങളുമെല്ലാം അക്ഷയസെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഥാപിച്ചിരുന്നത്. ആനയുടെ ആക്രമണത്തിൽ കെട്ടിടഭാഗങ്ങൾ തകർന്നതിനൊപ്പം ഈ ഉപകരണങ്ങൾക്കും സാരമായ കേടുപാടുകൾ ഉണ്ടായതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം.കോളനിവാസികൾക്ക് വിവിധ ആവശ്യങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള ഏക കേന്ദ്രമായിരുന്നു ഇവിടുത്തെ അക്ഷയസെന്റർ. ഈ കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചതോടെ ഇനി ഇത്തരത്തിൽപ്പെട്ട എന്താവശ്യത്തിനും കോളനിവാസികൾ മൂന്നാറിലെത്തണമെന്നതാണ് നിലവിലെ സ്ഥിതി.

മൂന്നാറിലേക്കുള്ള യാത്ര അതീവ ദുർഘമാണെന്നാണ് കോളനി വാസികൾ വ്യക്തമാക്കുന്നത്. കോളനിയിൽ നിന്നും മൂന്നാറിലേയ്ക്ക് 40 കിലോമീറ്ററോളം ദൂരമുണ്ട്. ഇതിൽ പെട്ടിമുടി മുതൽ കോളനിയിലെത്തുന്നത് വരെയുള്ള 20 കിലോമീറ്ററോളം ഒട്ടുമുക്കാലും കാൽനടയായിട്ടാണ് കോളനിവാസികൾ സഞ്ചരിക്കുന്നത്. പെട്ടിമുടിയിൽ നിന്നും ട്രിപ്പടിക്കുന്നതിന് വനംവകുപ്പ് ജീപ്പ് ഏർപ്പാടാക്കിയിട്ടുണ്ട്. ഒരാൾക്ക് 150 രൂപ നിരക്കിലാണ് ജീപ്പുകാർ തുക ഈടാക്കുക. ഇത് നൽകാനില്ലാത്തതിനാൽ കോളനിവാസികളിലേറെയും ഇത്രയും ദൂരം നടക്കാറാണ് പതിവ്.
വാർത്താവിനിമയ സംവിധാനം തകരാറിലായതോടെ ഗർഭിണികളെയും അവശരായ രോഗികളെയും മറ്റും ഉറ്റവർ കോളനിക്ക് പുറത്ത് ബന്ധുവീടുകളിലേയ്ക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP