Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹൗസിങ് ലോണിൽ അടയ്ക്കാനുള്ളത് ഒന്നര ലക്ഷം; കേസായപ്പോൾ സബ്കോടതിയിൽ കെട്ടിവച്ച തുക വാങ്ങാതെ ഉപഭോക്താവിന് നൽകിയത് മുട്ടൻ പണി; പലിശയും മുതലുമായി മാവേലിക്കരക്കാരൻ അടയ്ക്കാനുള്ളത് ഏഴുലക്ഷമെന്ന് ഐസിഐസിഐ ബാങ്ക്; സിബൽ റേറ്റിംഗിൽ കുടുക്കി പ്രതികാരം തീർക്കലും; നീതി തേടി ഇനി ഹൈക്കോടതിയിലേക്ക്; പുതുതലമുറ ബാങ്കുകളുടെ ചതിയൊരുക്കലിൽ കുടുങ്ങിയ ഹരീഷിന് പറയാനുള്ളത്

ഹൗസിങ് ലോണിൽ അടയ്ക്കാനുള്ളത് ഒന്നര ലക്ഷം; കേസായപ്പോൾ സബ്കോടതിയിൽ കെട്ടിവച്ച തുക വാങ്ങാതെ ഉപഭോക്താവിന് നൽകിയത് മുട്ടൻ പണി; പലിശയും മുതലുമായി മാവേലിക്കരക്കാരൻ അടയ്ക്കാനുള്ളത് ഏഴുലക്ഷമെന്ന് ഐസിഐസിഐ ബാങ്ക്; സിബൽ റേറ്റിംഗിൽ കുടുക്കി പ്രതികാരം തീർക്കലും; നീതി തേടി ഇനി ഹൈക്കോടതിയിലേക്ക്; പുതുതലമുറ ബാങ്കുകളുടെ ചതിയൊരുക്കലിൽ കുടുങ്ങിയ ഹരീഷിന് പറയാനുള്ളത്

എം മനോജ് കുമാർ

തിരുവനന്തപുരം: ഐസിഐസിഐ ബാങ്കിൽ നിന്നും ഹൗസിങ് ലോൺ എടുത്ത വകയിൽ മാവേലിക്കര സ്വദേശി ഹരീഷ് ബാങ്കിൽ അടയ്ക്കാനുണ്ടായിരുന്നത് ഒന്നര ലക്ഷത്തോളം രൂപ. സബ് കോടതി വിധി പ്രകാരം ആ തുക കോടതിയിൽ കെട്ടിവയ്ക്കുകയും ചെയ്തു. പക്ഷെ തുക കൈപ്പറ്റാതെ ബാങ്ക് നൽകിയ കേസിൽ ഇപ്പോൾ വിധി വന്നപ്പോൾ ഹരീഷ് കെട്ടിവയ്‌ക്കേണ്ടത് ഏഴു ലക്ഷത്തോളം രൂപ. ഹൗസിങ് ലോണിൽ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് പണി നൽകുന്നത് എങ്ങിനെയെന്ന് അറിയാൻ ഈ കേസ് മാത്രം മതി.

2003ലാണ് ഹരീഷ് ഐസിഐസിഐ ബാങ്കിൽ നിന്നും ഏഴു ലക്ഷം രൂപ ലോൺ എടുക്കുന്നത്. അത് ശരിയാംവിധം തന്നെ അടയ്ക്കുകയും ചെയ്തിരുന്നു. പക്ഷെ 2005-ൽ രണ്ടു ലക്ഷം രൂപ കൂടി അധികം ലോൺ എടുത്തു. മാസതവണയായി 7250 രൂപയാണ് ഒടുക്കിക്കൊണ്ടിരിക്കുന്നത്. 2005 ൽ അടയ്‌ക്കേണ്ടത് 565000 രൂപയായി ഈ തുക കുറയുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് രണ്ടു ലക്ഷം രൂപ കൂടി ഹരീഷ് അധിക വായ്പ എടുക്കുന്നത്. അതിന്റെ മാസ തവണ 2267 രൂപയായിരുന്നു.

ഇതിനായി 20 ചെക്കുകൾ ബാങ്കിൽ നൽകിയിരുന്നു. ഈ ചെക്കുകളിലാണ് പ്രശ്‌നം വന്നത്. ഒന്നാമത്തെ ചെക്കിൽ അവർ 2267 രൂപ തന്നെ എടുത്തു. രണ്ടാമത് ചെക്കിൽ അവർ തിരുത്തി എഴുതിയത് 22267 രൂപ. ബാങ്ക് ഓഫ് ബറോഡ അകൗണ്ടിൽ ഈ തുക ഇല്ലാതിരുന്നതിനാൽ ചെക്ക് പാസായില്ല. ഒറ്റയടിക്ക് ബാങ്ക് അധികം ഈടാക്കിയത് 20000 രൂപ. അടുത്ത ചെക്കിൽ 2267 നു പകരം അവർ തിരുത്തി ഈടാക്കിയത് 2343 രൂപ. ഇത് സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. ഐസിഐസിഐ ബാങ്കിൽ പോയി ഞാൻ നൽകിയ ചെക്കിൽ നോക്കിയപ്പോൾ അവർ തുകകൾ മാറ്റി എഴുതിയതായി ശ്രദ്ധയിൽ പെടുകയും ചെയ്തു. തുടർന്ന് ബാങ്കിന് വക്കീൽ നോട്ടീസ് നൽകി. ബാങ്കിങ് ഓംബുഡ്സ് മാന് പരാതിയും നൽകി. ഇത് 2007 ലായിരുന്നു. തുടർന്ന് ലീഗൽ സർവീസ് അഥോറിറ്റിയിൽ പരാതി നൽകി.

ബാങ്ക് വരാതിരുന്നതിനാൽ കേസ് കോടതിയിലേക്ക് മാറ്റി. തുടർന്ന് ഈ കേസ് പരിശോധിച്ചശേഷമാണ് ബാക്കി അടവ് തുകയായ ഒന്നര ലക്ഷത്തോളം രൂപ സബ് കോടതിയിൽ കെട്ടിവയ്ക്കാൻ കോടതി വിധിയായി. ഈ തുക കെട്ടിവയ്ക്കുകയും ചെയ്തു. പക്ഷെ ബാങ്ക് ഈ തുക സ്വീകരിച്ചില്ല. പകരം രണ്ടു വർഷം കഴിഞ്ഞു വിധി കാൻസൽ ചെയ്യണമെന്ന് പറഞ്ഞു ബാങ്ക് അപ്പീൽ നൽകി. ആ നോടീസിൽ പറഞ്ഞ തുക തന്നെ രണ്ടു ലക്ഷത്തിൽ താഴെയായിരുന്നു. ഇപ്പോൾ മുതലും പലിശയും കൂട്ട് പലിശയും ആയി ഏഴു ലക്ഷത്തോളം രൂപ കെട്ടിവയ്ക്കണമെന്നു പറഞ്ഞിട്ട് വീണ്ടും ബാങ്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. ബാങ്ക് സബ് കോടതിയിൽ കെട്ടിവച്ച തുക കൈപ്പറ്റിയിട്ടില്ലെന്നു ഹരീഷ് അറിയുന്നത് ഈ ലോൺ ഫെഡറൽ ബാങ്ക് വഴി ടെക്ക് ഓവർ ചെയ്യാൻ ശ്രമിച്ചപ്പോഴാണ്.

ആലുവ ശാഖ വഴി ലോൺ പാസാക്കുകയും ചെയ്തു. പക്ഷെ ഈ ലോൺ ക്‌ളോസ് ചെയ്യാത്ത പ്രശ്‌നം ഉണ്ടെന്നു അവർ പറഞ്ഞു. പക്ഷെ ലോൺ ക്ലോസ് ആയെന്നു പറഞ്ഞു. ഫെഡറൽ ബാങ്കിൽ നിന്ന് 9 ലക്ഷം ആണ് ലോൺ പാസായത്. ഐസിഐസിഐയിൽ നിന്നും പഴയ ലോണിന്റെ ബാലൻസ് കേട്ട് ഹരീഷ് ഞെട്ടിപ്പോയി. 445000 രൂപ. ബാലൻസ് തുക കോടതിയിൽ കെട്ടിവെച്ചതാണെന്നുബാങ്കിൽ പറഞ്ഞു. അതുകൊണ്ട് തന്നെ ലോൺ ടേക്ക് ഓവർ ചെയ്തില്ല. കേസ് കോടതിയിൽ വന്നപ്പോൾ ജഡ്ജി പറഞ്ഞത് ഒരു രൂപയാണെങ്കിലും അഴിമതി അഴിമതി തന്നെയാണ് എന്നാണ്. പക്ഷെ കേസ് മാവലിക്കരയ്ക്ക് മാറ്റണമെന്ന് ബാങ്ക് പറഞ്ഞു. പക്ഷെ മാവേലിക്കര കോടതിയിൽ വിധി വന്നത് എനിക്ക് എതിരായാണ്. ഇപ്പോൾ എനിക്ക് ഒരു ബാങ്കിൽ നിന്ന് പോലും ലോൺ എടുക്കാൻ കഴിയില്ല. ഐസിഐസിഐ ബാങ്ക് വലിയ ചതിയാണ് എന്നോട് കാട്ടിയത്. തുടക്കം മുതൽ ഒടുക്കം വരെ ചതി-ഹരീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. രണ്ടായിരത്തിന്റെ അടവ് ഒറ്റയടിക്ക് ചെക്ക് തിരുത്തി അവർ 20000 രൂപയോളം അധികം എഴുതി. സബ് കോടതിയിൽ ബാക്കി ലോൺ തുക സബ് കോടതിയിൽ കെട്ടിവച്ചപ്പോൾ അവർ തുക കൈപ്പറ്റിയില്ല. എന്നെ അറിയിച്ചതുമില്ല-ഇപ്പോൾ ഹൈക്കോടതി തന്നെ ആശ്രയമായി കരുതുന്നു-ഹരീഷ് പറയുന്നു.

ലോൺ എടുത്തിട്ടു പണം തിരികെ അടയ്ക്കാത്തതായി ബാങ്ക് പേര് അനൗൺസ് ചെയ്തതിനാൽ സിബൽ റേറ്റിങ്ങിൽ പേര് കടന്നുവരികയും ചെയ്തു. ഇപ്പോൾ മറ്റൊരു ബാങ്കിൽ നിന്നും ലോൺ എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഹരീഷ് ഇപ്പോൾ. ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഹരീഷ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP