Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

സിവിൽ സർവീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ യുവ ഐഎഎസുകാരും അവധി ഭീഷണിയുമായി സജീവം; സർവ്വേ ഡയറക്ടർ പ്രേംകുമാറിനെ മാറ്റാനുള്ള തീരുമാനം പിൻവലിക്കാൻ സാധ്യത; റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വേണുവിന്റെ പോരാട്ടം വെറുതയായില്ല; ഇനി നിർണ്ണായകം അടുത്ത മന്ത്രിസഭാ യോഗം; ചീഫ് സെക്രട്ടറിയും വേണുവും തമ്മിലുള്ള ഭിന്നതയിൽ ചർച്ച സജീവം; ഐഎഎസിൽ ഭിന്നത ചർച്ചയാകുമ്പോൾ

സിവിൽ സർവീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ യുവ ഐഎഎസുകാരും അവധി ഭീഷണിയുമായി സജീവം; സർവ്വേ ഡയറക്ടർ പ്രേംകുമാറിനെ മാറ്റാനുള്ള തീരുമാനം പിൻവലിക്കാൻ സാധ്യത; റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വേണുവിന്റെ പോരാട്ടം വെറുതയായില്ല; ഇനി നിർണ്ണായകം അടുത്ത മന്ത്രിസഭാ യോഗം; ചീഫ് സെക്രട്ടറിയും വേണുവും തമ്മിലുള്ള ഭിന്നതയിൽ ചർച്ച സജീവം; ഐഎഎസിൽ ഭിന്നത ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവിന്റെ ഭീഷണി വെറുതയായില്ല. സർവേ ഡയറക്ടർ വി.ആർ. പ്രേംകുമാറിന്റെ സ്ഥലംമാറ്റം പുനഃപരിശോധിക്കുമെന്ന് സൂചന. സിവിൽ സർവീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചില യുവ ഐ.എ.എസുകാരും അദ്ദേഹത്തിനൊപ്പം അവധിഭീഷണി മുഴക്കി. ഈ സാഹചര്യത്തിൽ പ്രേംകുമാറിന്റെ സ്ഥലംമാറ്റം തത്കാലം റദ്ദാക്കിയേക്കും. ബുധനാഴ്ചത്തെ മന്ത്രിസഭായോഗമാണ് പ്രേംകുമാർ അടക്കമുള്ളവരെ മാറ്റാൻ തീരുമാനിച്ചത്.

ഉത്തരവ് വെള്ളിയാഴ്ചയും ഇറങ്ങിയിട്ടില്ല. വകുപ്പിന്റെ ആധുനികവത്കരണമടക്കമുള്ള വിഷയങ്ങളിൽ പ്രേംകുമാർ മികച്ചപ്രകടനം കാഴ്ചവെച്ച് മുന്നോട്ടുപോകുകയാണെന്നും ഇതിനിടെയുള്ള സ്ഥലംമാറ്റം അനുചിതമാണെന്നുമാണ് ഡോ. വേണുവിന്റെ വാദം. മന്ത്രിസഭാതീരുമാനത്തെ ഉദ്യോഗസ്ഥർ ചോദ്യംചെയ്യുന്നതിലും ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിക്കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിലും ചില മന്ത്രിമാർക്ക് അതൃപ്തിയുണ്ട്. ഡോ. വേണുവിനോട് വിശദീകരണം തേടണമെന്നാണ് അവരുടെ ആവശ്യം.

മന്ത്രിമാർ നിലപാട് കടുപ്പിച്ചാൽ അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം വീണ്ടും ചർച്ചചെയ്‌തേക്കും. അതിനുശേഷമേ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങാനിടയുള്ളൂ. മുഖ്യമന്ത്രിയുടെ നിലപാടാകും നിർണ്ണായകം. മുഖ്യമന്ത്രിയുടെ മനസ്സ് എതിരായാൽ വേണുവിനെതിരേയും നടപടി വരം. വേണുവിനെ സസ്‌പെന്റ് ചെയ്യുന്നതും മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. എന്നാൽ വേണുവിന് പൊതുസമൂഹത്തിൽ നല്ല പേരുണ്ട്. അതുകൊണ്ട് തന്നെ വേണുവിനെതിരെ നടപടി എടുക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെയാകും തീരുമാനം എടുക്കൽ.

ചീഫ് സെക്രട്ടറി ടോം ജോസ് ഇന്നലെ അവധിയായിരുന്നതിനാൽ ഐഎഎസുകാരുടെ സ്ഥലംമാറ്റം സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങിയില്ല. പ്രേംകുമാറിനു പകരം നഗരകാര്യ ഡയറക്ടർ ആർ.ഗിരിജയെ സർവേ ഡയറക്ടറായി നിയമിച്ച തീരുമാനം ഒഴിവാക്കി, മറ്റ് ഐഎഎസുകാരുടെ സ്ഥലംമാറ്റ ഉത്തരവ് ഇറക്കാനാണു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നിർദ്ദേശമെന്ന് അറിയുന്നു. അങ്ങനെയെങ്കിൽ സർവേ ഡയറക്ടറായി പ്രേംകുമാറിനു തുടരാം. ചീഫ് സെക്രട്ടറിയും റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണുവും തമ്മിലുള്ള തർക്കത്തിൽ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും വകുപ്പും ഇടപെട്ടിട്ടില്ല.

പലപ്പോഴും മന്ത്രിമാരെ പോലും അറിയിക്കാതെയാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ മാറ്റം മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറി തീരുമാനിക്കുന്നതെന്നു മന്ത്രിമാർക്കു പരാതിയുണ്ട്. മന്ത്രിമാർ നിശ്ചയിക്കുന്നവരെ ഒഴിവാക്കി, ചീഫ് സെക്രട്ടറി നേരിട്ടാണു പലരെയും മാറ്റുന്നത്. കൊല്ലം കലക്ടറായി നിയമിക്കാൻ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ നിർദ്ദേശിച്ച ഉദ്യോഗസ്ഥനെ വയനാട് കലക്ടറായി ചീഫ് സെക്രട്ടറി നിയോഗിച്ചിരുന്നു. ചന്ദ്രശേഖരൻ ഇടഞ്ഞപ്പോൾ മാറ്റിനിയമിച്ചു. മുൻകാലങ്ങളിൽ മന്ത്രിമാർ നിർദ്ദേശിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരെയാണ് അവരുടെ വകുപ്പുകളിൽ നിയമിച്ചിരുന്നത്. ഇപ്പോൾ ചീഫ് സെക്രട്ടറിയാണ് ആ അധികാരം പ്രയോഗിക്കുന്നതെന്നു മന്ത്രിമാർക്കു പരാതിയുണ്ട്.

കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭയാണു വി.ആർ.പ്രേംകുമാറിനെ മാറ്റിയത്. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെ ഒരു കാരണവുമില്ലാതെ മാറ്റിയ നടപടി ഐഎഎസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നു ചൂണ്ടിക്കാട്ടി ഡോ.വേണു, ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിമാർക്കും കത്തു നൽകിയിരുന്നു. ഈ കത്ത് ചോർന്നതോടെയാണ് വിവാദം ആളിക്കത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP