Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

കെ ഫോണിൽ 49% കൂട്ടി കരാർ നൽകി; ഒരു പദ്ധതിയിൽ 30 കോടി കോഴ ദുബായിൽ കൈമാറി; ടെക്നോപാർക്കിൽ ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്സും എംബസി ഗ്രൂപ്പും ചേർന്നുള്ള പദ്ധതിയിലും വൻ ക്രമക്കേട്; ഇഡിക്ക് ഫയലുകൾ കൊടുത്തില്ലെങ്കിൽ ശിവശങ്കർ-സ്വപ്ന മൊഴികൾ ഗുലമാലുകുമെന്ന തിരിച്ചറിവിൽ മുതിർന്ന ഐഎഎസുകാർ; എല്ലാം നൽകാമെന്ന് സമ്മതിച്ച് പിണറായി സർക്കാർ

കെ ഫോണിൽ 49% കൂട്ടി കരാർ നൽകി; ഒരു പദ്ധതിയിൽ 30 കോടി കോഴ ദുബായിൽ കൈമാറി; ടെക്നോപാർക്കിൽ ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്സും എംബസി ഗ്രൂപ്പും ചേർന്നുള്ള പദ്ധതിയിലും വൻ ക്രമക്കേട്; ഇഡിക്ക് ഫയലുകൾ കൊടുത്തില്ലെങ്കിൽ ശിവശങ്കർ-സ്വപ്ന മൊഴികൾ ഗുലമാലുകുമെന്ന തിരിച്ചറിവിൽ മുതിർന്ന ഐഎഎസുകാർ; എല്ലാം നൽകാമെന്ന് സമ്മതിച്ച് പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേന്ദ്ര അന്വേഷണ ഏജൻസികളുമായി ഏറ്റുമുട്ടലിന് താൽപ്പര്യമില്ലെന്ന നിലപാടിലേക്ക് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ. ഇതിന്റെ ഭാഗമായി ലൈഫ് മിഷൻ, കെ ഫോൺ, ഇ-മൊബിലിറ്റി, ടോറസ് ഡൗൺടൗൺ, സ്മാർട്ട്സിറ്റി വികസന പദ്ധതികളുടെ രേഖകൾ കൈമാറാൻ തയാറാണെന്നു ചീഫ് സെക്രട്ടറി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) രേഖാമൂലം അറിയിച്ചു. സർക്കാരിനെ കാര്യങ്ങൾ ബാധ്യപ്പെടുത്തിയാണ് ഈ തീരുമാനം. രേഖകൾ ഉടൻ കൈമാറും.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട ഇ.ഡി. അധികാരപരിധി മറികടക്കുന്നെന്നു സിപിഎം കുറ്റപ്പെടുത്തിയിരുന്നു. ഇതിൽ നിയമസഭയുടെ അവകാശ ലംഘനം പോലും ചർച്ചയായി. ഇതിനിടെയാണ് രേഖകൾ കൈമാറാനുള്ള തീരുമാനം. ഇഡിക്ക് രേഖ ചോദിക്കാനുള്ള അവകാശമുണ്ടെന്ന തിരിച്ചറിവിലാണ് ഇത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും ഇതിനു കാരണമായെന്നാണു സൂചന.

വികസനപദ്ധതികൾ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തുന്നു എന്നായിരുന്നു ഉയർന്ന ആരോപണം. എന്നാൽ സർക്കാരിന്റെ പദ്ധതികളെക്കുറിച്ചല്ല, അവയിലെ അനധികൃത ഇടപാടുകളെക്കുറിച്ചാണ് അന്വേഷണമെന്ന് ഇ.ഡി. വിശദീകരിച്ചു. നിരവധി ബിനാമി കരാറുകളുണ്ടായി. ഇതു തെളിയിക്കാനാണു രേഖകൾ ആവശ്യപ്പെട്ടത്. സർക്കാരിന്റെ മറുപടി വൈകിയതോടെ വീണ്ടും ഇ.ഡി. കത്തു നൽകിയിരുന്നു. ഇതോടെയാണ് സർക്കാരിനെ ഉദ്യോഗസ്ഥർ കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്.

ആവശ്യപ്പെട്ട രേഖകൾ നിഷേധിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാനായിരുന്നു ഇ.ഡിയുടെ നീക്കം. കോടതി വിധി പ്രകാരം രേഖകൾ കൊടുക്കേണ്ടി വന്നാൽ അത് സർക്കാരിന് തിരിച്ചടിയാകും. ഇത് മനസ്സിലാക്കിയാണ് സഹകരിക്കാനുള്ള നീക്കം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ വിവിധ സർക്കാർ പദ്ധതികളിലെ ക്രമക്കേടുകളുടെ കൂടുതൽ തെളിവുകൾ ഇ.ഡി. മുദ്രവച്ച കവറിൽ കോടതിക്കു കൈമാറുകയും ചെയ്തു.

അഴിമതിക്കേസുകൾ കോടതി സിബിഐക്കു വിടാനുള്ള സാധ്യത ഒഴിവാക്കാൻ കൂടിയാണ് രേഖകൾ വിട്ടുകൊടുക്കുന്നത്. കൊച്ചി സ്മാർട്ട്സിറ്റി വികസനത്തിനു യു.എ.ഇയിലെ കമ്പനികളുമായുള്ള 4,000 കോടിയുടെ ഇടപാടുകൾക്കു സ്വപ്നയെ നിയോഗിച്ചതായി ശിവശങ്കറും ഇടപെടലുകളുടെ വിവരങ്ങൾ സ്വപ്നയും വെളിപ്പെടുത്തിയതായാണു റിപ്പോർട്ട്. ഇതെല്ലാം മൊഴിയായി ഇഡിക്ക് കിട്ടിയിട്ടുണ്ട്. എല്ലാ പദ്ധതികളുടെ തലപ്പത്തും ശിവശങ്കറിന്റെ വിശ്വസ്തരാണ്.

കെ ഫോണിൽ ടെൻഡർ തുകയെക്കാൾ 49% കൂട്ടിയാണു കരാർ നൽകിയത്. 1,028 കോടിയായിരുന്നു ടെൻഡർ തുകയെങ്കിൽ മന്ത്രിസഭാ തീരുമാനം കാക്കാതെ ശിവശങ്കർ ഇടപെട്ട് 1,531 കോടിക്കു കരാർനൽകി. ഒരു പദ്ധതിയിൽ 30 കോടി കോഴ ദുബായിൽ കൈമാറിയതായും വിവരം കിട്ടി. ടെക്നോപാർക്കിൽ അമേരിക്കയിലെ ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്സും എംബസി ഗ്രൂപ്പും ചേർന്നുള്ള ഐടി, അടിസ്ഥാന സൗകര്യ പദ്ധതിയിലും വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നു സംശയം.

ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്സിന്റെ തലപ്പത്ത് ശിവശങ്കറിന്റെ ഏറ്റവും അടുത്ത അനുയായി ആയ അനിൽകുമാർ എത്തിയതിലും സംശയങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ഫയലുകൾ ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP