Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒടുവിൽ തനിനിറം കാട്ടി പാക്കിസ്ഥാൻ; അഭിനന്ദൻ വർത്തമൻ പാക്കിസ്ഥാൻ സേനയെ കുറിച്ചു പറഞ്ഞ നല്ല വാക്കുകൾക്ക് പിന്നിൽ ഭീഷണിയുടെയും എഡിറ്റിംഗിന്റെയും പിൻബലം; വിങ് കമാൻഡർ പറഞ്ഞ വാക്കുകൾ പലതും വളച്ചൊടിക്കാൻ വീഡിയോ എഡിറ്റു ചെയ്തത് 20ലേറെ തവണ; പകൽ നടക്കേണ്ട മോചനം ദ്വീർഘിപ്പിച്ചതും പാക് താൽപ്പര്യങ്ങൾക്കായി വളച്ചൊടിക്കുന്ന വിധത്തിൽ ഇന്ത്യൻ വൈമാനികന്റെ വീഡിയോ ഷൂട്ട് ചെയ്യാൻ; പാക് പ്രൊപ്പഗൻഡയെ പൊളിച്ചടുക്കി ഇന്ത്യൻ സോഷ്യൽ മീഡിയ

ഒടുവിൽ തനിനിറം കാട്ടി പാക്കിസ്ഥാൻ; അഭിനന്ദൻ വർത്തമൻ പാക്കിസ്ഥാൻ സേനയെ കുറിച്ചു പറഞ്ഞ നല്ല വാക്കുകൾക്ക് പിന്നിൽ ഭീഷണിയുടെയും എഡിറ്റിംഗിന്റെയും പിൻബലം; വിങ് കമാൻഡർ പറഞ്ഞ വാക്കുകൾ പലതും വളച്ചൊടിക്കാൻ വീഡിയോ എഡിറ്റു ചെയ്തത് 20ലേറെ തവണ; പകൽ നടക്കേണ്ട മോചനം ദ്വീർഘിപ്പിച്ചതും പാക് താൽപ്പര്യങ്ങൾക്കായി വളച്ചൊടിക്കുന്ന വിധത്തിൽ ഇന്ത്യൻ വൈമാനികന്റെ വീഡിയോ ഷൂട്ട് ചെയ്യാൻ; പാക് പ്രൊപ്പഗൻഡയെ പൊളിച്ചടുക്കി ഇന്ത്യൻ സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്നലെ രാവിലെ മുതൽ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന് വേണ്ടി കാത്തിരിക്കയായിരുന്നു രാജ്യം മുഴുവൻ. ഒടുവിൽ വൈകുന്നേരം 9.20തോടെ അദ്ദേഹം തിരികെ നാട്ടിലെത്തി. ഇതിനിടെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ആസൂത്രിതമായ പരമാവധി സമയം വൈകിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇങ്ങനെ സമയം ദ്വീർഘിപ്പിച്ചതിന് പിന്നിൽ ചില പാക് താൽപ്പര്യങ്ങൾ ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്. ഇന്ത്യൻ പൈലറ്റിനെ കൊണ്ട് പാക് സൈന്യത്തെ കുറിച്ച് നല്ലത് പറയിക്കുന്ന വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു പാക്കിസ്ഥാൻ ചെയ്തത്. എന്നാൽ, ഈ വീഡിയോയിൽ എത്ര വാസ്തവം ഉണ്ടെന്നറിയാൻ വൈദ്യ പരിശോധനയുടെ ഫലം പുറത്തുവരണം. പാക് കസ്റ്റഡിയിൽ ഇരിക്കവേ മാന്യമായാണ് തന്നോട് പാക് സൈന്യം പെരുമാറിയതെന്നാണ് അഭിനന്ദൻ പറഞ്ഞത്.

ആൾക്കൂട്ടത്തിൽ നിന്നും പാക് സൈന്യം തന്നെ രക്ഷിച്ചെന്നും തുടർന്ന് ഫസ്റ്റ് എയിഡ് നൽകിയെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതടക്കം പാക് സൈന്യത്തെ പ്രകീർത്തിച്ചുകൊണ്ട് ഇന്നലെ പുറത്തിറക്കിയ പുതിയ വീഡിയോക്ക് പിന്നിൽ പാക് താൽപ്പര്യം കൃത്യമായി ഒളിച്ചിരിപ്പുണ്ട്. പാക് മാധ്യമങ്ങൾ വഴി പുറത്തുവിട്ട വീഡിയോയിലെ കള്ളത്തരം ഇന്ത്യൻ സോഷ്യൽ മീഡിയ ശരിക്കും പൊളിച്ചടുക്കി. അഭിനന്ദ് പറയുന്നതായി വ്യക്തമാക്കുന്ന വീഡിയോയിൽ 20തിലേറെ സ്ഥലത്താണ് എഡിറ്റിങ് ഉണ്ടായത്. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. പാക്കിസ്ഥാന്റെ താൽപ്പര്യത്തിന് വേണ്ട് അവർ ചില കാര്യങ്ങളിൽ മനപ്പൂർവ്വമായി കെട്ടിച്ചമച്ചു. അഭിനന്ദൻ പറഞ്ഞ വാക്കുകളെ വളച്ചൊടിക്കാൻ തുടർച്ചയായി എഡിറ്റ് ചെയ്ത് വ്യക്തമാണ്. അല്ലെങ്കിൽ, ഈ വീഡിയോ ചിത്രീകരിച്ചതിന് പിന്നിൽ ഭീഷണിയുണ്ട്.

എന്തായാലും വീഡിയോയിൽ എഡിറ്റിങ് രംഗങ്ങൾ വ്യക്തമായതോടെ ഇന്ത്യൻ സോഷ്യൽ മീഡിയ ശരിക്കും പൊങ്കാലയുമായെത്തി. ഇതോടെ നല്ലപിള്ള ചമയാൻ വേണ്ടിയുള്ള പാക് പ്രൊപ്പഗൻഡ ശരിക്കും പുറംലോകം കാണുകയും ചെയ്തു. ഇന്നലെ അഭിനന്ദനായി ഹീറോ വെൽക്കം നൽകാൻ വേണ്ടിയാണ് ഇന്ത്യ ഒരുങ്ങി നിന്നത്. ഇന്ത്യയുടെ നയതന്ത്ര വിജയമെന്നും കൂടാതെ മറ്റും മാധ്യമങ്ങൾ വാഴ്‌ത്തുകയും ചെയ്തു. അഭിനന്ദൻ പാക് സൈന്യത്തിന് മുമ്പിൽ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. പാക്കിസ്ഥാന്റെ എഫ് 16 വിമാനം തകർത്ത ശേഷമാണ് അഭിനന്ദൻ പാക് സൈന്യത്തിന്റെ പിടിയിലായത്. ഇവിടെ ധീരനെ പോലെയാണ് അദ്ദേഹം പെരുമാറിയത്. എന്നാൽ, അങ്ങനെ അല്ലെന്ന് വരുത്താനുള്ള ശ്രമമാണ് പാക്കിസ്ഥാൻ അവസാന നിമിഷം നടത്തിയത്. ഇതിന് വേണ്ടിയാണ് പുതിയ വീഡിയോ പുറത്തിറക്കിയത് എന്ന കാര്യവും വ്യക്തമാണ്.

പാക്കിസ്ഥാനിൽ അകപ്പെട്ട ശേഷം ഉണ്ടായ അനുഭവങ്ങൾ വിവരിച്ചുകൊണ്ടാണ് അഭിനന്ദന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നത്. ആൾ്ക്കൂട്ടത്തിൽ നിന്ന് പാക് സൈന്യമാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും അവർ വളരെ നന്നായി തന്നെ പെരുമാറിയെന്നും അഭിനന്ദൻ പറയുന്നു. പാക് സൈന്യത്തിന് ഒപ്പം ചെലവിട്ട സമയം വളരെ മനോഹരമായിരുന്നുവെന്നും അതിൽ താൻ സമാധാനം കണ്ടുവെന്നും അദ്ദേഹം പറയുന്നു.

അതേ സമയം ഇന്ത്യൻ മാധ്യമങ്ങൾ കാര്യം അവതരിപ്പിക്കുന്ന രീതിയേയും അദ്ദേഹം വിമർശിച്ചു. ചെറിയ കാര്യങ്ങൾ പോലും നീ്ട്ടി പൊലിപ്പിച്ച് പറയുന്നതാണ് അവരുടെ രീതിയെന്നും അൽപ്പം എവിവും പുളിയും ചേർത്താണ് കാര്യങ്ങൾ അവതരിപ്പിക്കുന്നതെന്നും ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.

അഭിനന്ദന്റെ വാക്കുകൾ ഇങ്ങനെ: ഞാൻ അഭിനന്ദൻ വർത്തമൻ. ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡറാണ്. എന്റെ ലക്ഷ്യം കാണുന്നതിനായിട്ടാണ് ഞാൻ പാക്കിസ്ഥാനിൽ എത്തിയത്. എന്നാൽ പാക്കിസ്ഥാൻ എയർഫോഴ്സ് എന്റെ വിമാനം വെടിവെച്ച് ഇടുകയായിരുന്നു. വിമാനത്തിന് കേട് പറ്റിയത്കൊണ്ട് തന്നെ എനിക്ക് അത് ഉപേക്ഷിക്കേണ്ടി വന്നു. പാരച്യൂട്ട് വഴി ഞാൻ പുറത്തേക്ക് കടക്കുകയായിരുന്നു.

താഴെ എത്തിയപ്പോൾ നിരവധി ആളുകളും ഉണ്ടായിരുന്നു. എന്റെ കൈവശം പിസ്റ്റോൾ ഉണ്ടായിരുന്നു. എന്നാൽ ആൾകൂട്ടം വളരെ വൈകാരികമായിട്ടാണ് എന്ന് മനസ്സിലായപ്പോൾ ഞാൻ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാൽ അക്രമത്തിന് ഇരയായ എവന്നെ പാക് സൈനികരാണ് എന്നെ രക്ഷപ്പെടുത്തിയത്. പാക് സൈന്യത്തിലെ ക്യാപ്റ്റൻ ഉൾപ്പടെ ഉള്ളവർ എന്നെ അവരുടെ യൂണിറ്റിലേക്ക് കൊണ്ട് പോയി ഫസ്റ്റ് എയ്ഡ് നൽകി. പിന്നീട് എന്നെ അവർ കൂടുതൽ വൈദ്യപരിശോധനയ്ക്കും മറ്റുമായി ആശുപത്രിയിലേക്ക് കൊണ്ട് പോയി.

വളരെ പ്രൊഫഷണലായിട്ടാണ് പാക്കിസ്ഥാൻ സൈന്യം പെരുമാറിയത്. അതിൽ സമാധാനം ഉണ്ടായിരുന്നു. അവരോടൊപ്പം ചോലവിട്ട സമയം ഞാൻ വളരെ അധികം ഇംപ്രസ്ഡ് ആയിരിക്കുന്നു. ഇന്ത്യൻ മാധ്യമങ്ങൾ അങ്ങനെയാണ്. അവർ സത്യത്തെ പരമാവധി വലിച്ച് നീട്ടും. കാര്യങ്ങളിൽ കുറച്ച് എരിവും പുളിയും ചേർത്ത് പറയുന്നത് അവരുടെ ശൈലിയാണ്.

സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ എന്ന നിലയിലാണ് അഭിനന്ദനെ പാക്കിസ്ഥാൻ തിരികെ അയച്ചത്. എന്നാൽ, അതിർത്തിയിൽ ഭീകരരെ മുന്നിൽ നിർത്തിയുള്ള നിഴൽയുദ്ധം പതിവുപോലെ തുടരുകയും ചെയ്യുന്നു. ഒരു വശത്ത് വിങ് കമാൻഡർ അഭിനന്ദൻ വർത്തമനെ കൈമാറി സമാധാനത്തിന്റെ വക്താക്കളെന്ന് സ്ഥാപിക്കാൻ ഒരു വശത്ത് ശ്രമിക്കുമ്പോഴും മറുവശത്ത് പാക്കിസ്ഥാൻ പ്രകോപനം തുടരുന്ന അവസ്ഥയാണ്. അതിർത്തിയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചാണ് പാക് പ്രകോപനം.അതേസമയം, അതിർത്തിയിൽ പാക് സൈന്യത്തിന്റെ വെടിവയ്പ് തുടരുകയാണ്. കൃഷ്ണഘാട്ടി, മേന്ദാർ, ബലാക്കോട്ട് എന്നീ സെക്ടറുകളിലാണ് പാക് സൈന്യം വെടിവയ്പ് നടത്തുന്നത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുമുണ്ട്.

അതിനിടെ ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ നാല് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു. രണ്ട് സിആർപിഎഫ് ജവാന്മാരും രണ്ട് ജമ്മു കശ്മീർ പൊലീസുകാരുമാണ് കൊല്ലപ്പെട്ടെതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. ഇയാൾ സേനയെ അക്രമിക്കാൻ സംഘത്തോടൊപ്പം ചേരുകയായിരുന്നു.പത്ത് സുരക്ഷാ സേനാ ഉദ്യോഗസ്ഥർക്കും പത്ത് നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ സിആർപിഎഫ് കമാൻഡന്റ്ന് ഗുരുതരമായി പരിക്കേറ്റു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP