Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സന്തോഷ് ഈപ്പന്റെ മൊഴിയിൽ സഖാക്കൾ പ്രതിപക്ഷ നേതാവിനെതിരെ ഉണ്ടാക്കിയ 'ക്യാപ്‌സ്യൂൾ' ഇനി സ്വയം വിഴുങ്ങാം! ഐ ഫോൺ വിവാദത്തിൽ മലക്കം മറിഞ്ഞു യുണിടാക്ക് ഉടമ; ചെന്നിത്തലക്ക് ഫോൺ നൽകിയോ എന്നറിയില്ലെന്ന് മൊഴി; സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകൾ നൽകുകയാണ് ചെയ്തതെന്ന വാദം; പ്രതിപക്ഷ നേതാവ് വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെ സന്തോഷ് ഈപ്പൻ മൊഴി തിരുത്തിയത് വിജിലൻസിന് മുമ്പാകെ മൊഴി നൽകിയപ്പോൾ; നീതു ജോൺസന്റെ അതേ ഗതി ഐഫോൺ വിവാദത്തിനും

സന്തോഷ് ഈപ്പന്റെ മൊഴിയിൽ സഖാക്കൾ പ്രതിപക്ഷ നേതാവിനെതിരെ ഉണ്ടാക്കിയ 'ക്യാപ്‌സ്യൂൾ' ഇനി സ്വയം വിഴുങ്ങാം! ഐ ഫോൺ വിവാദത്തിൽ മലക്കം മറിഞ്ഞു യുണിടാക്ക് ഉടമ; ചെന്നിത്തലക്ക് ഫോൺ നൽകിയോ എന്നറിയില്ലെന്ന് മൊഴി; സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകൾ നൽകുകയാണ് ചെയ്തതെന്ന വാദം; പ്രതിപക്ഷ നേതാവ് വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെ സന്തോഷ് ഈപ്പൻ മൊഴി തിരുത്തിയത് വിജിലൻസിന് മുമ്പാകെ മൊഴി നൽകിയപ്പോൾ; നീതു ജോൺസന്റെ അതേ ഗതി ഐഫോൺ വിവാദത്തിനും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരക്കെതിരെ നീതു ജോൺസൺ എന്ന ഇല്ലാത്ത പരാതിക്കാരിയെ സൃഷ്ടിച്ച സൈബർ സഖാക്കൾ പുലിവാല് പിടിച്ചത് കുറച്ചൊന്നുമല്ല. നീതുവിനെ കണ്ടെത്താൻ അനിൽ സമരവുമായി രംഗത്തു വരികയും ചെയ്തതോടെ നാണക്കേടിന്റെ പടുകുഴിയിലായിരുന്നു ഇടതു സൈബർ വിഭാഗം. ഇപ്പോഴിതാ നീതു ജോൺസണിലെ തോൽവിയുടെ ക്ഷീണം മാറും മുമ്പ് മറ്റൊരു കാര്യത്തിൽ കൂടി സൈബർ നുണപ്രചരണം പൊളിഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഐഫോൺ കൈമാറിയെന്ന് യുണിടാക്ക് ഉടമയുടെ മൊഴി ആയുധമാക്കി രംഗത്തിറങ്ങിയ സിപിഎം സഖാക്കൾക്കാണ് പണി കിട്ടിയത്. ചെന്നിത്തലക്ക് ഐ ഫോൺ നൽകിയോ എന്ന് അറിയില്ലെന്ന് പറഞ്ഞു മൊഴി മാറ്റിയിരിക്കയാണ് യുണീടാക്ക് ഉടമ സന്തോഷ് ഈപ്പൻ. ഇതോടെ ഈപ്പന്റെ മൊഴി ഏറ്റുപിടിച്ചവരാണ് വെട്ടിലായത്.

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് രമേശ് ചെന്നിത്തലക്ക് ഐ ഫോൺ നൽകിയെന്ന വിവാദം ഉയർന്നത്. ഈ വാദത്തിൽ നിന്നും മലക്കം മറിഞ്ഞിരിക്യാണ് സന്തോഷ് ഈപ്പൻ. സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകൾ നൽകുകയാണ് ചെയ്തത്. അത് അവർ ആർക്ക് നൽകിയെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു. ഇന്ന് വിജിലൻസിന് നൽകിയ മൊഴിയിലാണ് തിരുത്തിയത്. നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു ചെന്നിത്തലക്ക് ഐ ഫോൺ നൽകിയെന്ന് പറഞ്ഞത്.

സന്തോഷ് ഈപ്പനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപകീർത്തിക്കേസ് ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സന്തോഷ് ഈപ്പൻ മൊഴി തിരുത്തുകയും ചെയ്തത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിർദേശപ്രകാരം, യുഎഇ കോൺസുലേറ്റിന്റെ പരിപാടിക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ഐഫോൺ വാങ്ങി നൽകിയെന്ന് സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പരാമർശിച്ചിരുന്നു. ഇത് പിൻവലിച്ച് മാപ്പ് പറയണമെന്നും, അതല്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്നുമാണ് ചെന്നിത്തലയുടെ വക്കീൽ നോട്ടീസിൽ പറയുന്നത്. സന്തോഷ് ഈപ്പൻ ഇത്തരത്തിൽ ഹർജിയിൽ എഴുതിയതിന് പിന്നിൽ സിപിഎം ആണെന്നും ചെന്നിത്തല ആരോപിക്കുന്നു.

ഐഫോൺ ആർക്കാണ് നൽകിയതെന്ന് കണ്ടെത്തുന്നത് വരെ പോരാടുമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ആരോപണങ്ങളും വസ്തുതാവിരുദ്ധമാണ്. രണ്ടാഴ്ചയ്ക്കകം ഈ പരാമർശം പിൻവലിച്ച് സന്തോഷ് ഈപ്പൻ മാപ്പ് പറയണം. മൂന്ന് പ്രമുഖ മാധ്യമങ്ങളിലൂടെയെങ്കിലും ഈ മാപ്പപേക്ഷ സംപ്രേഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യണം. അതല്ലെങ്കിൽ നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു. ഹൈക്കോടതിയിൽ സന്തോഷ് ഈപ്പൻ നൽകിയിരിക്കുന്ന ഹർജി തിരുത്തി പുതിയ സത്യവാങ്മൂലം നൽകണം. പ്രതിപക്ഷനേതാവിനെതിരെ ഉന്നയിച്ച ആരോപണം തെറ്റെന്ന് ബോധ്യപ്പെട്ടെന്ന് അതിൽ എഴുതണം. മുൻ അഡ്വക്കറ്റ് ജനറലായിരുന്ന അഡ്വ. ടി ആസഫലി വഴിയാണ് ഈ വക്കീൽ നോട്ടീസ് നൽകിയിരിക്കുന്നത്.

ആരോപണത്തിന് പിന്നിൽ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സന്തോഷ് ഈപ്പനും തമ്മിലുള്ള ബന്ധമാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. ഇപ്പോൾ ഫോൺ ഉപയോഗിക്കുന്ന ആളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും അന്വേഷണത്തിന് തടസ്സമുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്നാണ് ഇതേക്കുറിച്ചു പൊലീസ് നൽകിയ മറുപടി. നേരത്തെ രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോൺ സമ്മാനിച്ചെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഫോണുകൾ വാങ്ങിയതിന്റെ ബില്ലും പുറത്തുവന്നിരുന്നു.

യുഎഇ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിലെ അതിഥികൾക്ക് സമ്മാനിക്കാനായി സ്വപ്നയ്ക്ക് അഞ്ച് ഐ ഫോൺ നൽകിയെന്നാണ് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത്. ഇതിൽ ഒന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയെന്നും കോടതിയിൽ സന്തോഷ് ഈപ്പൻ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് 2019 നവംബർ 29 ന് കൊച്ചിയിലെ ഹൈപ്പർ മാർക്കറ്റിൽ നിന്ന് 6 മൊബൈൽ ഫോൺ യുണിടാക് വാങ്ങിയതിന്റെ ബില്ല് പുറത്ത് വന്നത്. ആറ് മൊബൈൽ ഫോണുകൾക്കായി 3,93,000 രൂപയാണ് ബിൽ തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP