Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെറുവിലെ സ്പാനിഷ് വൈസ്രോയിയുടെ ഭാര്യ സിങ്കോണയുടെ മലമ്പനി മാറ്റിയത് 1638ൽ; 1935ൽ ജർമനിയിൽ നിന്ന് സിന്തറ്റിക് ക്ലോറോക്വിൻ പുറത്തുവന്നതും ജസ്യൂട്ട് പൗഡറിന്റെ അതേ മരത്തിൽ നിന്ന്; ടോക്സിക് കുറച്ച് 1945ൽ ഹൈഡ്രോക്സി ക്ലോറോക്വിനും; ശ്വേത രക്താണുക്കളായി വ്യാപിച്ച് കോശങ്ങൾക്കുള്ളിൽ വൈറസുകൾക്ക് ജീവിക്കുവാൻ സാധിക്കാത്ത അന്തരീക്ഷം സൃഷ്ടിച്ച് മലേറിയയെ പിടിച്ചു കെട്ടി; സാർസിലും ഫലം കണ്ടു; മോദിയെ വിരട്ടി ട്രംപ് സ്വന്തമാക്കുന്ന 'അത്ഭുത മരുന്ന്' കോവിഡിനുള്ള ഒറ്റമൂലിയോ?

പെറുവിലെ സ്പാനിഷ് വൈസ്രോയിയുടെ ഭാര്യ സിങ്കോണയുടെ മലമ്പനി മാറ്റിയത് 1638ൽ; 1935ൽ ജർമനിയിൽ നിന്ന് സിന്തറ്റിക് ക്ലോറോക്വിൻ പുറത്തുവന്നതും ജസ്യൂട്ട് പൗഡറിന്റെ അതേ മരത്തിൽ നിന്ന്; ടോക്സിക് കുറച്ച് 1945ൽ ഹൈഡ്രോക്സി ക്ലോറോക്വിനും; ശ്വേത രക്താണുക്കളായി വ്യാപിച്ച് കോശങ്ങൾക്കുള്ളിൽ വൈറസുകൾക്ക് ജീവിക്കുവാൻ സാധിക്കാത്ത അന്തരീക്ഷം സൃഷ്ടിച്ച് മലേറിയയെ പിടിച്ചു കെട്ടി; സാർസിലും ഫലം കണ്ടു; മോദിയെ വിരട്ടി ട്രംപ് സ്വന്തമാക്കുന്ന 'അത്ഭുത മരുന്ന്' കോവിഡിനുള്ള ഒറ്റമൂലിയോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന മലമ്പനി മരുന്ന് അമേരിക്കയിലേക്ക് ഡൊണാൾഡ് ട്രംപ് എത്തിക്കുന്നത് വിരട്ടലിലൂടെയാണ്. പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തി കൊണ്ടു പോകുന്ന ഈ മരുന്ന് അത്ഭുതം സൃഷ്ടിക്കുമെന്നാണ് ട്രംപിന്റെ വിശ്വാസം. എന്നാൽ അമേരിക്കയിലും ഈ മരുന്നിന്റെ ഉപയോഗം സംബന്ധിച്ച് ഗവേഷകർക്കും ഡോക്ടർമാർക്കും രണ്ട് അഭിപ്രായമാണുള്ളത്. ഹൈഡ്രോക്സി ക്ലോറോക്വിൻ കോവിഡ് രോഗികൾക്കു നൽകണമെന്ന് ട്രംപ് ഉൾപ്പെടെ ഒരുവിഭാഗം ആവശ്യമുന്നയിക്കുന്നു. എന്നാൽ ഡോക്ടർമാർക്ക് ഇതിനോട് താൽപ്പര്യമില്ല. പക്ഷേ ട്രംപ് പറഞ്ഞാൽ എങ്ങനെ കേൾക്കാതിരിക്കും. പ്രധാനമന്ത്രി മോദിയെ പോലെ അമേരിക്കയിലെ ഡോക്ടർമാരും ട്രംപിന്റെ മരുന്ന് കുറിക്കുകയാണ് ഇപ്പോൾ രോഗികൾക്ക്.

കോവിഡ് രോഗികൾക്ക് ഈ മരുന്നു നൽകിയതിലൂടെ രോഗം ഗുരുതരാവസ്ഥയിലേക്ക് എത്താതെ തടയാൻ കഴിഞ്ഞുവെന്നാണ് ചൈന പറയുന്നത്. ഗുരുതരമായ വൈറസ് ബാധ ഇല്ലാത്തവർ ഈ മരുന്ന് ഉപയോഗിച്ചതിലൂടെ പെട്ടെന്ന് രോഗവിമുക്തി നേടിയെന്നും വിശദീകരിച്ചു. അഞ്ചു ദിവസം ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളിക നൽകിയപ്പോൾ ചുമയും പനിയും കുറഞ്ഞതായി ചൈന വിശദീകരിക്കുന്നു. ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗം ഫലപ്രദമാണെന്ന് കഴിഞ്ഞ മാസം തന്നെ ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്‌മിനിസ്ട്രേഷൻ (എഫ്ഡിഎ) ഇതിനു പൂർണമായി അംഗീകാരം നൽകിയിട്ടില്ല. എന്നാൽ മരിക്കാൻ പോകുന്ന രോഗികൾക്ക് ഇതുകൊടുക്കണമെന്ന നിലപാടിലാണ് ട്രംപ്. ഇത് ഡോക്ടർമാർക്ക് അംഗീകരിക്കേണ്ട അവസ്ഥയും.

1638-ൽ പെറുവിലെ സ്പാനിഷ് വൈസ്രോയിയുടെ ഭാര്യയായ സിങ്കോണ പ്രഭ്വിക്ക് മലമ്പനി ബാധിച്ചപ്പോൾ അവതരിച്ച അത്ഭുത മരുന്നിന്റെ തുടർച്ചയാണ് ഇത്ു. വൈസ്രോയിയുടെ ഭാര്യയെ അവിടുത്തെ നാട്ടുവൈദ്യൻ ഒരു മരത്തിന്റെ തൊലി കൊണ്ടാണ് ചികിത്സിച്ച് ഭേദമാക്കിയത്. ഈ മരത്തെ സിങ്കോണ എന്നാണ് ഇതോടെ വിളിക്കാൻ തുടങ്ങിയത്. വൈസ്രോയി നാട്ടിലേക്ക് പോയപ്പോഴും ജെസ്യൂട്ട് പൗഡർ എന്ന അറിയപ്പെടുന്ന പൊടിയുമായാണ് മടങ്ങിയത്. ഭാര്യയുടെ രോഗം ഭേദമാക്കിയ മരുന്നിന്റെ പൊടിയായിരുന്നു ഇത്. 1820-ൽ സിങ്കോണ മരത്തിന്റെ തൊലിയിൽനിന്ന് ഫ്രഞ്ച് ഗവേഷകർ വേർതിരിച്ച ക്വിനൈൻ എന്ന ആൽക്കലോയ്ഡിന്റെ ഡെറിവേറ്റീവ് ആണ് ക്ലോറോക്വിൻ.

1935-ൽ ജർമൻ ശാസ്ത്രജ്ഞർ മലേറിയ (മലമ്പനി) ചികിത്സയ്ക്കായി സിന്തറ്റിക് ക്ലോറോക്വിൻ വികസിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് മലേറിയ വില്ലനായി എത്തിയപ്പോൾ സൈനികരെ ചികിത്സിക്കാൻ ഈ മരുന്ന് ഉപയോഗിച്ചു. അമേരിക്കയിലും ഈ മരുന്ന് ചർച്ചയായി അന്ന് മുതൽ. ക്ലോറോക്വിനെക്കാൾ ടോക്സിക് അവസ്ഥ കുറഞ്ഞ പതിപ്പാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ. 1945-ലാണ് ഇതു വികസിപ്പിച്ചത്. ചർമാർബുദ ചികിത്സയ്ക്കും റുമറ്റോയിഡ് ആർത്രൈറ്റിസിനും ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകുന്നുണ്ട്. മികച്ച ആന്റിവൈറൽ ഏജന്റാണ് ഇത്. 1950-കളിലാണ് ചർമാർബുദത്തിന് പരീക്ഷിച്ചു നോക്കിയത്. വിജയകരമാണെന്നു കണ്ടതോടെ റുമറ്റോയിഡ് ആർത്രൈറ്റിസിനും പരീക്ഷിച്ചു. എന്നാൽ പാർശ്വഫലങ്ങൾ ഏറെയാണ്.

ഛർദി, തലവേദന, കാഴ്ചത്തകരാറ്, മസിലുകൾക്കു ബലക്കുറവ് തുടങ്ങിയവയാണ് മരുന്നിന്റെ പാർശ്വഫലം. 1955-ലാണ് അമേരിക്കയിൽ മരുന്നിന്റെ ഉപയോഗത്തിന് അംഗീകാരം നൽകിയത്. ലോകാരോഗ്യ സംഘടനയുടെ അവശ്യമരുന്നുകളുടെ പട്ടികയിലും ഈ മരുന്നുണ്ട്. ലഭ്യതക്കുറവുള്ള മരുന്നുകളുടെ പട്ടികയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. മാർച്ച് മുതൽ മരുന്നിന്റെ ആവശ്യത്തിൽ 7000 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. ചർമാർബുദത്തിന് ഈ മരുന്ന് ഉപയോഗിച്ചുവന്ന രോഗികൾക്ക് ഇതു ലഭ്യമാകുന്നുമില്ല. ഇന്ത്യയിൽ കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാൻ ഹൈഡ്രോക്സി ക്ലോറോക്വിന്റെ വ്യാപക ഉപയോഗം സാധ്യമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഫലപ്രാപ്തിയെക്കുറിച്ച് പരിമിത ധാരണ മാത്രമുള്ളതുകൊണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെടുന്നവർക്കും മാത്രമായി മരുന്നു ചുരുക്കിയിട്ടുണ്ട്. ഈ മരുന്നാണ് അമേരിക്ക തട്ടിയെടുക്കാൻ ശ്രമിച്ചതും ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നതും. മോദിയെ ട്രംപ് ഭീഷണിപ്പെടുത്തിയെന്ന ചർച്ച പുതിയ തലത്തിൽ എത്തിയിട്ടുണ്ട്.

നിലവിൽ വാക്‌സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ലാത്ത മഹാമാരിയാണു കോവിഡ്. അതിഗുരുതര സാഹചര്യങ്ങളിലുള്ള രോഗികളിൽ മരുന്ന് ഉപയോഗിക്കാമെന്ന ഐസിഎംആർ കർമസമിതിയുടെ ശുപാർശയാണ് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ചത്. ഇതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട മാർഗരേഖയും സർക്കാർ പുറത്തിറക്കിയിരുന്നു. രോഗലക്ഷണങ്ങൾ ഇല്ലാത്തവരും എന്നാൽ, വൈറസ് പിടിപെടാൻ അതീവ സാധ്യതയുള്ളവരുമായ ആളുകളിൽ മുൻകരുതൽ എന്ന നിലയിൽ മാത്രമായിരിക്കും മരുന്ന് ഉപയോഗിക്കാനാവുക. ഇതുപയോഗിച്ചുവെന്നു കരുതി വൈറസ് പിടിപെടില്ലെന്ന ധാരണ വേണ്ടെന്നും സർക്കാർ മാർഗനിർദ്ദേശത്തിൽ വിശദീകരിക്കുന്നു. അതായത്, കോവിഡ് രോഗികളില്ല, മറിച്ച് രോഗസാധ്യതയുള്ളവരിൽ പ്രതിരോധ മരുന്നായാവും ഹൈഡ്രോക്‌സി ക്ലോറിക്വിൻ ഇന്ത്യയിൽ ഉപയോഗിക്കുക. അമേരിക്ക ഇതിനെ രോഗ ചികിൽസയ്ക്കാണ് ഉപയോഗിക്കുക.

സാർസ് രോഗത്തിനെതിരെ ഉപയോഗിച്ചു ഫലം ചെയ്തതിന്റെ മുന്നനുഭവവും നിലവിലെ ലബോറട്ടറി പഠനങ്ങൾ നൽകിയ ആത്മവിശ്വാസവുമാണു മരുന്നിനു പച്ചക്കൊടി കാട്ടാൻ ഐസിഎംആറിനെ പ്രേരിപ്പിച്ചത്. കോവിഡ് രോഗികളെയോ രോഗം സംശയിച്ചവരെയോ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകരാണെങ്കിൽ ആദ്യദിനം രണ്ടുനേരം 400 മില്ലിഗ്രാം വീതം, ശേഷം ആഴ്ചയിൽ ഒരു തവണ 400 മില്ലിഗ്രാം വീതം തുടർച്ചയായി ഏഴാഴ്ചകളിൽ. വീട്ടിൽ ക്വാറന്റീനിലുള്ള കോവിഡ് സ്ഥിരീകരിച്ചവരുമായി ഇടപഴകുന്നവരാണെങ്കിൽ ആദ്യദിനം രണ്ടുനേരം 400 മില്ലിഗ്രാം, ശേഷം, ആഴ്ചയിൽ ഒരുതവണ 400 മില്ലിഗ്രാം വീതം തുടർച്ചയായ മൂന്നാഴ്ചകളിൽ (ഉച്ചഭക്ഷണത്തോടൊപ്പം) ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് കഴിക്കാമെന്നായിരുന്നു ഐസിഎംആർ വ്യക്തമാക്കിയത്.

വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ഹൈഡ്രോക്‌സി ക്ലോറോക്വിൻ കയറ്റുമതി നിരോധിച്ച് വിജ്ഞാപനമിറക്കിയത്. ഹൈഡ്രോക്‌സി ക്ലോറോക്വിനു രോഗം ഭേദമാക്കാൻ ശേഷിയുണ്ടെന്ന പ്രതീക്ഷ നേരത്തേ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവച്ചിരുന്നു. ഐസിഎംആർ ഇക്കാര്യം ശരിവച്ചതോടെ പലരാജ്യങ്ങളിലും മരുന്നിന്റെ ആവശ്യവും കയറ്റുമതിയും കൂടി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മരുന്നിന് രാജ്യത്തിനകത്ത് ആവശ്യം കൂടുമെന്നതു കണക്കിലെടുത്താണു തീരുമാനം. എന്നാൽ അമേരിക്ക സമ്മർദ്ദവുമായി എത്തി. ഇതോടെ ഇന്ത്യ നിലപാട് മാറ്റി.

വർഷങ്ങളായി മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഒരു മരുന്നാണ് ക്ലോറോക്വിൻ. ഇത് ശരീരത്തിൽ പ്രവേശിച്ചാൽ ശ്വേതരക്താണുക്കളായി വ്യാപിക്കുകയും കോശങ്ങൾക്കുള്ളിൽ വൈറസുകൾക്ക് ജീവിക്കുവാൻ സാധിക്കാത്ത അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. വർഷങ്ങളായി ഉപയോഗിച്ചുവരുന്ന മരുന്നായതിനാൽ സുരക്ഷയും ഉറപ്പാണെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. കൊറോണാ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഇതുകൊറോണക്കെതിരെ ഫലവത്തായ ഔഷധമാണെന്ന് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP