Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202120Wednesday

കുവൈറ്റിൽ യൂസഫലിയെ വിമർശിച്ചു ഫേസ്‌ബുക്ക് പോസ്റ്റിട്ടപ്പോൾ നിറയെ ലൈക്കും ഷെയറും; പിന്നാലെ പൊലീസ് വീടു വളഞ്ഞു അറസ്റ്റു ചെയ്തു; തടങ്കലിൽ അനുഭവിച്ചതു കൊടിയ പീഡനം; കോടതിയിൽ കേസെത്തിയപ്പോൾ നിരപരാധിയെന്ന് കണ്ട് വെറുതേ വിട്ടു; എല്ലാം യൂസഫലിയുടെ പ്രതികാരബുദ്ധിയെന്ന് ഹൈദർ മധുർ; വൈറലായി യുവാവിന്റെ പോസ്റ്റ്

കുവൈറ്റിൽ യൂസഫലിയെ വിമർശിച്ചു ഫേസ്‌ബുക്ക് പോസ്റ്റിട്ടപ്പോൾ നിറയെ ലൈക്കും ഷെയറും; പിന്നാലെ പൊലീസ് വീടു വളഞ്ഞു അറസ്റ്റു ചെയ്തു; തടങ്കലിൽ അനുഭവിച്ചതു കൊടിയ പീഡനം; കോടതിയിൽ കേസെത്തിയപ്പോൾ നിരപരാധിയെന്ന് കണ്ട് വെറുതേ വിട്ടു; എല്ലാം യൂസഫലിയുടെ പ്രതികാരബുദ്ധിയെന്ന് ഹൈദർ മധുർ; വൈറലായി യുവാവിന്റെ പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ ഭരണാധികാരികളെ വിമർശിച്ചാൽ പോലും ചിലപ്പോൾ കർശന നടപടികൾ നേരിടേണ്ടി വരും. എന്നാൽ, എം എ യുസഫലി എന്ന പ്രവാസി വ്യവസായിയെ വിമർശിച്ചതിന്റെ പേരിൽ ജയിലിൽ കിടക്കേണ്ടി വന്ന അനുഭവം തുറന്നെഴുതിയിരിക്കയാണ് ഹൈദർ മധുർ എന്ന കാസർകോട്ടുകാരാനയ യുവാവ്, ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റിലാണ് യൂസഫലി കാരണം തനിക്കു നിരവധി ദുരിതം അനുഭവിക്കേണ്ടി വന്നുവെന്ന് ആരോപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുസഫലിയെയും വിമർശിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു എന്ന കാരണത്താലാണ് താൻ ജയിലിൽ കഴിയേണ്ടി വന്നതെന്നാണ് ഹൈദർ ആരോപിക്കുന്നത്. താനിട്ട ഫേസബുക്ക് പോസ്റ്റ് മണിക്കൂറുകൾ കൊണ്ട് വൈറലായിരുന്നു. ഇതിന് പിന്നാലെ താൻ താമസിച്ച ഫ്‌ളാറ്റ് സിഐഡി വിഭാഗ വളയുകയും അറസ്റ്റു ചെയ്തു ജയിലിൽ ആക്കുകയുമായിരുന്നു എന്നാണ് ഇദ്ദേഹം ഫേസ്‌ബുക്കിൽ പറയുന്നത്.

തന്നെ അറസ്റ്റ് ചെയ്തു cid സെല്ലിൽ എത്തിച്ച ഉടനെ എന്റെ ഒരു ഫോട്ടോ എടുത്തു കുവൈറ്റ് ലുലു മാനേജറിന് അയച്ചു കൊടുത്തുവെന്നും ഹൈദർ ആരോപിക്കുന്നു. ജയിലിൽ കഴിയവേ മർദ്ദനമേൽക്കേണ്ടി വന്നുവെന്നുമാണ് ഹൈദർ പറയുന്നത്. കോടതിയിൽ കേസെത്തിയപ്പോഴാണ് തനിക്ക് നീതി കിട്ടിയതെന്നാണ് യുവാവ് പറയുന്നത്. കേസ് എടുക്കാനോ ജയിലിൽ കൊണ്ടിടാൻ മാത്രം കുറ്റമല്ലെന്നും താൻ ചെയ്തില്ലെന്ന കണ്ടാണ് കോടതി വെറുതേ വിട്ടതെന്നും വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വെറുതേ വിട്ടതെന്നുമാണ് ഹൈദർ മധുർ ഫേസ്‌ബുക്കിൽ അവകാശപ്പെടുന്നത്.

ഹൈദർ മധുറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയിൽ വൈറലാണ്. ഹൈദറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. താൻ ജയിലിൽ കഴിഞ്ഞ വേളയിൽ മുഖ്യമന്ത്രിക്ക് വീട്ടുകാർ പരാതി കൊടുത്തിരുന്നുവെന്നുമാണ് ഇദ്ദേഹത്തിന്റെ പക്ഷം. ഇപ്പോൾ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ഇന്ത്യയിലെ ഏതെങ്കിലും ജയിലിൽ എന്റെ ജീവിതം അവസാനിച്ചേക്കാമെന്ന് പറഞ്ഞു കൊണ്ടാണ് ഹൈദർ മധുർ തന്റെ അനുഭവം തുറന്നെഴുതിയത്.

ഹൈദർ മധുറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടേ:

ചിലപ്പോൾ ഈ പോസ്റ്റിന്റെ പേരിൽ ഇന്ത്യയിലെ ഏതെങ്കിലും ജയിലിൽ എന്റെ ജീവിതം അവസാനിച്ചേക്കാം എങ്കിലും
ഹൈദർ മധുർ
എന്റെ എല്ലാ വീഡിയോ ഫോട്ടോസ് പോസ്റ്റുകൾക്ക് താഴെ വരുന്ന കമെന്റുകൾ ആണ് നീ കഞ്ചാവ് കേസിൽ കുവൈറ്റിൽ ജയിലിൽ കിടന്നിട്ടില്ലേ എന്ന് /?
എന്നെ ഇഷ്ടപ്പെടുന്നവരും ചിലപ്പോൾ ഒക്കെ പേർസണൽ ആയി വന്നു ചോദിക്കാറുണ്ട് എന്തായിരുന്നു സംഭവം എന്ന് ?/
ഞാൻ മറക്കാൻ ശ്രമിക്കുന്ന അദ്ധ്യായങ്ങളിൽ ഒന്നാണ് ഈ കഥയും ,
ഇന്ത്യ കണ്ട ഏറ്റവും വലിയ നരഭോജി ഇന്ത്യയുടെ പ്രധാന മന്ത്രിയായി അഞ്ചു വർഷം തള്ളി നീക്കി ,
ആ അഞ്ചു വർഷത്തിൽ ഇന്ത്യയിലെ മനുഷ്യർ നേരിടേണ്ടതൊക്കെ നേരിട്ടു ,
നൂറു കണക്കിന് മുസ്ലിമിനെ ബീഫിന്റെ പേരിൽ കൊന്നു , നോട്ട് നിരോധനം കൊണ്ട് കുറെയേറെ മനുഷ്യർ മരിച്ചു വീണു ,
ആയിരക്കണക്കിന് മുസ്ലിം പിഞ്ചു ബാലികമാരെ കശ്മീരിന്റെ മണ്ണിൽ പീഡിപ്പിച്ചു കൊന്നു ,
വർഗീയതയുടെ വിത്ത് പാകിയോ മിഷീൻ തട്ടിപ്പ് കൊണ്ടോ വീണ്ടും അധികാരത്തിൽ വന്നു ,
ഇന്ത്യയിലെ ബുദ്ദിജീവികൾ മുഴുവൻ മോദിയുടെ രണ്ടാം വരവിനെ കടുത്ത അമർഷത്തോട് കൂടിയാണ് കണ്ടത് ,
വർഗീയ തീവ്ര ചിന്താഗതിക്കാർ മാത്രം അയാളെ സ്വാഗതം ചെയ്തു ,
കൂട്ടത്തിൽ ഇന്ത്യയുടെ അല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കച്ചവടക്കാരനിൽ ഒരാളായ യൂസഫ് അലി മോദിയുടെ രണ്ടാം വരവിനെ സ്വാഗതം ചെയ്തത് ഇങ്ങനെ ആയിരുന്നു ,
ഇന്ത്യ കണ്ട ഏറ്റവും നല്ല പിഎം മോദിയാണെന്നും ന്യുനപക്ഷങ്ങൾക്ക് വേണ്ടി നില കൊണ്ടിട്ടുള്ള മഹാ മനീഷി എന്നും എന്നെ പോലെയുള്ള കച്ചവടക്കാർക്ക് ഇന്ത്യയിൽ ധൈര്യമായി കച്ചവടം ചെയ്യാനുള്ള മണ്ണ് മോദി ഭരിക്കുന്ന ഇന്ത്യ ആണെന്നും etc ,
കച്ചവട തന്ത്രമുള്ള കൗശലക്കാരനെ ഒന്ന് വിമർശിക്കാൻ പലർക്കും പേടി ആയിരുന്നു ,
ഗൾഫിലും നാട്ടിലുമുള്ള അദ്ദേഹത്തിന്റെ പിടിപാടുകൾ ,
എല്ലാ രാഷ്ട്രീയക്കാരെയും മത വിഭാഗങ്ങളെയും പണം കൊടുത്തു വിലക്ക് വാങ്ങിയ യൂസഫ് അലിയെ ഒരു പേന കൊണ്ട് പോലും ആർക്കും വിമർശിക്കാൻ സാധ്യമല്ല ,
ആ സമയത്താണ് വസ്തുതകൾ നിരത്തി കുവൈറ്റിൽ നിന്ന് യൂസഫ് അലിയെയും മോദിയെയും ഒരു പോലെ വിമർശിച്ചു കൊണ്ട് ഒരു പോസ്റ്റിടുന്നത് ,
മണിക്കുറുകൾ കൊണ്ട് പോസ്റ്റ് വൈറലായി ഷെയറും ലൈകും കമെന്റും കൊണ്ട് തിങ്ങി മറിയുന്നു ,
പിറ്റേ ദിവസം രാവിലെ എന്റെ ഫ്‌ളാറ്റ് കുവൈറ്റ് cid വിഭാഗക്കാർ വളയുന്നു ,
എന്നെ അറസ്റ്റ് ചെയ്യുന്നു ,
റമളാൻ മാസം 19 ' ഉച്ചക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ അഞ്ചു മണി വരെ തുടരുന്നു ,
എന്നെ അറസ്റ്റ് ചെയ്തു cid സെല്ലിൽ എത്തിച്ച ഉടനെ എന്റെ ഒരു ഫോട്ടോ എടുത്തു കുവൈറ്റ് ലുലു മാനേജറിന് അയച്ചു കൊടുക്കുന്നു ,
ലുലു ആ വിവരം പത്രക്കാരെ അറിയിക്കുന്നു ,
എന്റെ ശത്രുക്കൾ അത് ആഘോസമാക്കുന്നു
വൈകുന്നേരം നേരെ ജയിലിലേക്ക് ,
ജയിൽ നിയമമനുസരിച്ചുള്ള കാര്യ പരിപാടികൾ കഴിഞ്ഞു നേരെ സെല്ലിലേക്ക് ,
സമയം ആറ് മണി നോമ്പ് തുറക്കാൻ അര
മണിക്കൂർ ബാക്കി ,
സെല്ലിൽ കയറി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ജയിൽ വാർഡൻ എന്റെ പേര് വിളിക്കുന്നു ,
ലൈറ്റോ ഫാനോ ഇല്ലാത്ത ഒരു ഇരുട്ട് മുറിയിൽ ആക്കിയതിന് ശേഷം തിരിച്ചു പോകുന്നു ,
നേരെത്തെ എന്നെ പിടിച്ചു കൊണ്ട് പോയവരോ ചോദ്യം ചെയ്തവരോ അല്ലാത്ത മൂന്നാളുകൾ ആ റൂമിലേക്ക് കടന്ന് വരുന്നു ,
ഒരു ചോദ്യവും ഇല്ലാതെ അടി തുടങ്ങുന്നു ,
ശരീരത്തിലെ ഓരോ സന്ധിയിലും ആ ആറ് കൈകൾ പതിയുന്നു ,
(ഇന്നീ അന സായിമും യാ ഹിബ ലാ തളരബ് , )
ഓ സ്‌നേഹിതാ ഞാൻ നോമ്പ്കാരനാണ് അടി കൊള്ളാൻ എനിക്കാവുന്നില്ല എന്ന എന്റെ നിലവിളി അവർ കേട്ടതേ ഇല്ല ,
തളർന്നു അവശനായി കിടന്ന എന്നെ സ്പോർട്സ് ഷൂസിട്ട കാല് കൊണ്ട് ചവിട്ടി മെതച്ചു ,
കുറെ സമയം കഴിഞ്ഞു ജയിൽ വാർഡൻ തോളത്തു കയ്യിട്ട് ഇഴഞ്ഞു വലിച്ചു കൊണ്ട് പോയി സെല്ലിൽ ഇട്ടു ,


പച്ചേരി ചോറും ഒരു മോരും ഒരു കുപ്പി വെള്ളവും
വെള്ളവും മോരും കുടിച്ചു ഭക്ഷണത്തിന്റെ നിയന്ത്രിതാവായ തമ്പുരാന് നന്ദി പറഞ്ഞു,
ഇരുന്നു കൊണ്ട് അസറും മഗ്രിബും നമസ്‌ക്കരിച്ചു ,
തലയിൽ തേക്കുന്ന വെളിച്ചെണ്ണ കൊണ്ട് സെല്ലിൽ
ഉള്ള അമീറും അരുണും ശരീരം ഉഴിച്ചിൽ നടത്തി
എന്റെ അസദുവും സിയാനും ഉപ്പയുടെ വരവും നോക്കി ഫ്‌ളാറ്റിന്റെ താഴെ നിൽപ്പുണ്ടാവണം ആരോടും സങ്കടം പറയാൻ കഴിയാതെ എന്റെ ഭാര്യാ പൊട്ടി കരയുന്നുണ്ടാവും എനിക്ക് ഉറക്കം
വരുന്നില്ല , കൊണ്ട ഒരടി പോലും എനിക്ക് വേദനിക്കുന്നില്ല പക്ഷെ എന്റെ മക്കളെ ഓർത്തു പൊട്ടി പൊട്ടി കരഞ്ഞു ജീവിതത്തിൽ ആദ്യമായി ,
വിസ എക്‌സിപിയർ ആയി പിടിക്കപ്പെട്ട
യൂ പിക്കാരൻ ഹാഫിസ് അമീർ നെഞ്ചോട് ചേർത്ത് വെച്ച് കൊണ്ട് സമാധാനിപ്പിച്ചു
ഹസ്ബുനല്ലാഹു നിഹ്മൽ വകീൽ
ഭരമേല്പിക്കാൻ മതിയായവൻ അള്ളാഹു മാത്രം ,
മുന്ന് ദിവസം തുടർച്ചയായി ഇരുട്ട് റൂമിൽ അടി തുടർന്നു ,
കുവൈറ്റിൽ കുറെ വർഷം pro ആയി വർക്ക് ചെയ്തതുകൊണ്ട് ഒരുപാടു പൊലീസ് cid വിഭാഗം ആളുകളുമായുള്ള ബന്ധം ഉള്ളതുകൊണ്ട് പലരും എന്റെ പ്രശ്‌നത്തിൽ ഇടപെടാൻ ശ്രമിക്കുന്നു പക്ഷെ എല്ലാവരും നിസ്സഹായരാണ് ,
കാരണം എന്നെ അകത്തിടാനും തല്ലാനും ഓർഡർ
ഇട്ടിരിക്കുന്നത് പൊലീസിലെ ഏറ്റവും മുതിർന്ന മേധാവിയാണ് ,


നാലാം ദിവസം രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമായി എന്റെ ഭാര്യാ ആരുടെയോ സഹായത്താൽ ജയിലിൽ എന്നെ കാണാൻ വന്നിരിക്കുന്നു ,
സന്ദർശകർക്കുള്ള കിളിവാതിലിൽ എന്നെ നോക്കി എന്റെ രണ്ടു പൈതങ്ങൾ വാവിട്ട് കരയുന്നു ,
അവളുടെ കയ്യിൽ ഒരു പൊതിയുണ്ട് എന്റെ രണ്ടു ജോഡി ഡ്രെസും മുണ്ടും ബ്രെഷും ,
അതും വാങ്ങി അവളോട് പൊയ്‌ക്കൊള്ളാൻ പറഞ്ഞു ,
ആ നാല് ദിവസവും ഒറ്റ ഡ്രെസ്സിൽ ആയിരുന്നു ആ കുപ്പായം മുഴുവൻ ചോരയും അതവൾ കാണുകയും ചെയ്തു ,
റമളാനിലെ അവസാനത്തെ പത്താണ് , പാപ മോചനത്തിന്റെ പത് ,
ഓരോ നിസ്‌ക്കാരം കഴിയുമ്പോളും റബ്ബിനോട് പ്രാർത്ഥിക്കും എന്റെ ഭാര്യക്ക് സഹനശക്തി നൽകണേ എന്ന് ,
ജയിലിൽ മിനിറ്റിനു 250 ഫിൽസ് (50rs) കൊടുത്താൽ ബംഗാളി ബ്ലാക്കിൽ ഫോൺ വിളിക്കാൻ തരും
എപ്പോഴും ആ ഫോൺ തിരക്കായിരിക്കും കാരണം
എന്റെ സെല്ലിൽ 173 ആളുകൾ ഉണ്ട് ,
നോമ്പ് 26 രാത്രിയോടെ എന്റെ ഭാര്യാ പിതാവ് മരിച്ചു ഈ വിവരം എനിക്ക് ജേഷ്ടൻ നാട്ടിൽ നിന്ന് അറിയിച്ചു തന്നു ,
പക്ഷെ എന്റെ ഭാര്യയെ എങ്ങനെ അറിയിക്കും ?/
ജേഷ്ടന്റെ സുഹൃത്തും ഭാര്യയും എന്റെ ഫ്‌ളാറ്റിൽ ചെന്ന് പതിയെ കാര്യങ്ങൾ ഭാര്യയെ ധരിപ്പിച്ചു ,
അവൾക്കു ഉപ്പയെ അവസാനമായി ഒരു നോക്ക് കാണണം എന്നെ ഇവിടെ ഒറ്റക്കാക്കി പോകാനും കഴിയില്ല ,
എന്റെ അവസ്ഥ കണ്ട് ബംഗാളി ഫോൺ എനിക്ക് തന്നെ കുറെ നേരം തന്നു ,
നാട്ടിലേക്കുള്ള ടിക്കറ്റും കാര്യങ്ങളും ഫോണിൽ തന്നെ തരപ്പെടുത്തി അവരെ നാട്ടിലേക്കയച്ചു ,
കഥകൾ ഒരുപാടുണ്ട് ,
17 ദിവസം പിന്നിട്ടു പെരുന്നാൾ ലീവൊക്കെ കഴിഞ്ഞു ജയിൽ കോടതി തുറക്കുന്ന ആദ്യ ദിവസം
എന്റെ വിചാരണ ,
കോടതിയിൽ (മുഹക്കക്) ന്യായാധിപന്റെ മുമ്പാകെ എന്റെ കേസ് വിചാരണ cid കൾ പല കള്ളവും അവിടെ എന്റെ മേൽ സമർപ്പിച്ചു ,
അറബി ഭാഷ നല്ല പോലെ കൈകാര്യം ചെയ്യുന്നതുകൊണ്ട് തന്നെ കുറഞ്ഞ സമയം കൊണ്ട് എന്റെ കാര്യങ്ങൾ കൃത്യമായി ബോധിപ്പിച്ചു ,


കേസ് എടുക്കാനോ ജയിലിൽ കൊണ്ടിടാൻ മാത്രം കുറ്റമല്ലെന്നും അയാൾക്ക് അയാളുടെ രാജ്യക്കാരനെ ഇത്തരം കാര്യങ്ങളിൽ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും നിങ്ങൾ
പണം വാങ്ങി ഈ സാധുവിനെ വേട്ടയാടിയതാണെന്നും പറഞ്ഞു കോടതി നിരുപാധികം എന്നെ വെറുതെ വിട്ടു ,
അന്ന് കൊണ്ട അടിയുടെ ഫലമായി ഇന്ന് നട്ടെല്ല് ക്ഷതം സംഭവിച്ചു ഒരാഴ്ചയായി കിടപ്പിൽ ആണ് ഒരു മേജർ സർജറിക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുന്നു ,
എന്റെ ജോലി മറ്റു പല കാര്യങ്ങളും ഇതിൽ ചേർക്കാനുണ്ട് , പറഞ്ഞാൽ ഒരുപാട് നീളും
ഇപ്പളും വേട്ടയാടലുകൾ നിർത്താതെ തുടരുന്നവർക്കു വേണ്ടിയല്ല ഈ എഴുത്തു /
എന്നെ സ്‌നേഹിക്കുന്ന പലരും ഇൻബോക്‌സിൽ ചോദിച്ചവർക്കു വേണ്ടി മാത്രമാണ് ,
Nb : വിമർശനത്തിന് ഒരു യൂസഫ് അലിയും അതീതനല്ല ,
Nb: തുഷാർ വെള്ളാപ്പള്ളി കേസിൽ യൂസഫ് അലി ഇടപെട്ടതുമായി ബന്ധപ്പെട്ടു യൂസഫ് അലിക്ക് നേരെ വിമർശനം നടത്തിയ നാല് മലയാളികളെ കൂടി സൗദിയിൽ ജയിലിൽ ഇട്ടിരുന്നു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP